വെള്ളമടിച്ച് കിളിപറക്കില്ല; ഹാങ് ഓവർ മാറാൻ ഇതാ കുറച്ചു ടിപ്‌സുകൾ; ഒറ്റമൂലി റെസിപ്പിയുമുണ്ടേ.

പുതുവർഷം ലോകത്ത് പിറന്നുകഴിഞ്ഞു. എല്ലാവരും ആഘോഷത്തിമിർപ്പിലാണ്. ഇതിനെ ആഘോഷത്തിന് മാറ്റുകൂട്ടാനായി അൽപ്പം മദ്യവും പലരും വിളമ്പും. ജനുവരി 1 അവധി ദിവസം അല്ലാത്തതിനാൽ ആഘോഷത്തിനിടെയുള്ള മദ്യപാനത്തിന്റെ ഫലമായ ഹാങ് ഓവർ പലരെയും ബുദ്ധിമുട്ടിക്കാറുണ്ട്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ സാധിക്കാൻ വരാതെയിരിക്കുക,കഠിനമായ തലവേദന.ഛർദ്ദി,തലച്ചുറ്റൽ,നിർജ്ജലീകരണം,മനംപിരട്ടൽ അങ്ങനെ പലതും വരാം. മദ്യം ശരീരത്തിലെ ജലത്തെയും പോഷകങ്ങളെയും ഇല്ലാതാക്കുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ആഘോഷവേളയ്ക്ക് പിന്നാലെ പണി കിട്ടാതിരിക്കാൻ ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കാം.

പ്രധാന കാരണം മദ്യപിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന നിർജലീകരണമാണ്. മദ്യത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശരീരത്തെ നിർജലീകരണത്തിലേക്ക് നയിക്കുന്നു.പലപ്പോഴും തുടർച്ചയായി മദ്യപിക്കുന്ന ആളുകളേക്കാൾ വല്ലപ്പോഴും മാത്രം മദ്യപിക്കുന്നവർക്കാണ് ഹാങ്ങോവർ കൂടുതലായി ഉണ്ടാവുന്നതെന്ന് പറയപ്പെടുന്നു.

മദ്യപാനം തുടങ്ങുന്നതിനു മുൻപായി തന്നെ നന്നായി ഭക്ഷണം കഴിക്കുക എന്നുള്ളതാണ് ആദ്യ പടി. എന്തെങ്കിലും ഭക്ഷണം കഴിച്ചാൽ പോരാ ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം തന്നെ കഴിക്കണം എന്നുള്ളതാണ്. മദ്യത്തിന്റെ അളവ് കുറച്ച് ധാരാളം വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. അതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന്റെ ഹാങ് ഓവറിനെ പ്രതിരോധിക്കും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഹാങ് ഓവറിനെ കൂടുതൽ പ്രശ്‌നത്തിലാക്കും.

തൈര്, മോരുംവെള്ളം എന്നിവ ഹാങ് ഓവർ മാറാനുള്ള മറ്റൊരു വഴിയാണ്. ഇത് മദ്യപാനം കാരണം ശരീരത്തിലെത്തിയിരിക്കുന്ന വിഷാംശം പുറന്തള്ളാനും നല്ലതു തന്നെ. ഒരു കപ്പ് തേങ്ങവെള്ളം,ഹെർബൽ ടീ എന്നിവയെല്ലാം ഹാങ് ഓവർ മാറ്റാനുള്ള നല്ലൊരു വഴിയാണ്. തലവേദന കുറയ്ക്കാനും ഇത് സഹായിക്കും. ഓറഞ്ച് ജ്യൂസും ഹാങ് ഓവറിന് മറുമരുന്നാണേ. ഇതിലെ വൈറ്റമിൻ സിയാണ് സഹായിക്കുന്നത്. നൂഡിൽസ് കഴിക്കുന്നത് ഹാങ്ഓവറിനെ പ്രതിരോധിക്കും. ഇതിലടങ്ങിയിട്ടുള്ള സോഡിയം ശരീരത്തിന്റെ പ്രവർത്തനങ്ങളെ ശരിയായ രീതിയിൽ ആക്കും.

ഹാങ് ഓവർ മാറാൻ ഒരു ഒറ്റമൂലിയും ഉണ്ട്.

വെള്ളം, നാരങ്ങാനീര്, ഇഞ്ചി എന്നിവ ഉപയോഗിച്ചാണ് ഹാങ് ഓവറിനുള്ള ഒറ്റമൂലി തയ്യാറാക്കുന്നത്. ഇതിനൊപ്പം മഞ്ഞൾപ്പൊടിയും കുരുമുളകും, സ്റ്റീവിയ ഇലകളും പഞ്ചസാര ഒഴിച്ചുള്ള ഏതെങ്കിലും പ്രകൃതിദത്ത മധുരവും ചേർത്താണ് ഈ അത്ഭുത പാനീയം തയ്യാറാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights