വെനസ്വേലയെ ഷൂട്ടൗട്ടിൽ വീഴ്ത്തി കാനഡ കോപ്പ അമേരിക്ക സെമിയിൽ; അർജന്റീനയെ നേരിടും.

ആവേശം പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ വെനസ്വേലയെ വീഴ്ത്തി കാനഡ കോപ്പ അമേരിക്കഫുട്ബോൾ ടൂർണമെന്റിന്റെ സെമിയിൽ കടന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെതുടർന്നാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ 4–3ന്റെ വിജയത്തോടെയാണ്.കാനഡയുടെ മുന്നേറ്റം.ബുധനാഴ്ച പുലർച്ചെ 5.30ന് നടക്കുന്ന ഒന്നാം സെമിയിൽ കരുത്തരായ അർജന്റീനയാണ് കാനഡയുടെ എതിരാളി. 

ക്വാർട്ടർപോരാട്ടത്തിൽ ഇക്വഡോറിനെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് അർജന്റീന സെമിയിലെത്തിയത്.ജേക്കബ് ഷാഫെൽബർഗ് 14–ാം മിനിറ്റിൽ നേടിയ ഗോളിൽ ഒന്നാം പകുതിയിൽ കാനഡയായിരുന്നു മുന്നിൽ. 65–ാം മിനിറ്റിൽ ജോസ് സലോമോൻ റോൻഡനാണ് വെനസ്വേലയ്‌ക്കായി സമനില ഗോൾ കണ്ടെത്തിയത്. നിശ്ചിത സമയത്ത് ഇരു
ടീമുകൾക്കും സമനിലപ്പൂട്ട് പൊളിക്കാനാകാതെ പോയതോടെ, വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് അനിവാര്യമായി.ഷൂട്ടൗട്ടിൽ വെനസ്വേല താരം യാംഗൽ ഹെറേര, ജെഫേഴ്സൻ സവാറിനോ, വിൽകർ ഏയ്ഞ്ചൽ എന്നിവരുടെ ഷോട്ടുകൾ ലക്ഷ്യം കണ്ടില്ല. കാനഡയുടെ ലിയാം മില്ലർ, സ്റ്റീഫൻ യൂസ്റ്റാക്യോ എന്നിവരുടെ ഷോട്ടുകളും ലക്ഷ്യത്തിലെത്തിയില്ല. ഫലം, 4–3ന്റെ വിജയത്തോടെ കാനഡ ആദ്യ കോപ്പ അമേരിക്ക ടൂർണമെന്റിൽത്തന്നെ സെമിയിലേക്ക്

Verified by MonsterInsights