വെറും പത്ത് രൂപയ്‌ക്ക് ഡൈ; നാല് തവണ ഉപയോഗിച്ചാൽ പിന്നെ നര വരില്ല, മിനിട്ടുകൾക്കുള്ളിൽ തയ്യാറാക്കാം

ഈ കാലഘട്ടത്തിൽ ഏത് പ്രായക്കാരും നേരിടുന്ന വലിയൊരു സൗന്ദര്യ പ്രശ്നമാണ് നര മുടി നരച്ചാൽ അവ കറുപ്പിക്കാൻ പല പരീക്ഷണങ്ങളും നടത്തി മടുത്ത് ഒടുവിൽ കെമിക്കൽ ഡെെകൾ വാങ്ങി ഉപയോഗിക്കുന്നവർ ഏറെയാണ് വില കൂടിയതും കുറഞ്ഞതുമായ നിരവധി കെമിക്കൽ ഡെെകൾ മാർക്കറ്റിൽ ലഭ്യമാണ്.എന്നാൽ അവ വാങ്ങി ഉപയോഗിക്കുന്നതിന് മുൻപ് ഒരു കാര്യം ചിന്തിക്കുക ഈ കെമിക്കൽ ഡെെകൾ ഒരു താൽക്കാലിക ആശ്വാസം മാത്രമാണ്.
ഇവ മുടിയുടെ ആരോഗ്യത്തെ മോശമാക്കുകയും മുടികൊഴിച്ചിൽ കൂട്ടുകയും ചെയ്യുന്നു.അതിനാൽ, പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നതാണ് നല്ലത്.വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഡൈ പരിചയപ്പെടാം  






ആവശ്യമായ സാധനങ്ങൾ

വെള്ളം – ഒന്നരഗ്ലാസ്ചായപ്പൊടി – ഒന്നര ടീസ്‌പൂൺ

ചിരട്ടക്കരി – 2 ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളം ചൂടാവുമ്പോൾ ചായപ്പൊടിയിട്ട് എട്ട് മിനിട്ട് ലോ ഫ്ലെയിമിൽ തിളപ്പിച്ച് കുറുക്കിയെടുക്കുകശേഷം ഇതിനെ തണുക്കാനായി മാറ്റിവയ്‌ക്കണംമറ്റൊരു പാത്രത്തിൽ ചിരട്ടക്കരി എടുത്ത് ആവശ്യത്തിന് ചായപ്പൊടി തിളപ്പിച്ച വെള്ളം ചേർത്ത് ഡൈ രൂപത്തിലാക്കുക
ഇതിലേക്ക് കറ്റാർവാഴ ജെൽ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് 15 മിനിട്ട് മാറ്റി വയ്‌ക്കണം.

DIGITAL MARKETING

ഉപയോഗിക്കേണ്ട വിധം

ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക  രണ്ട് മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്.കഴുകുമ്പോൾ ഷാംപൂ ഉപയോഗിക്കാൻ പാടില്ല
ആഴ്‌ചയിൽ മൂന്ന് തവണ ഈ ഡൈ ഉപയോഗിക്കംനാലാമത്തെ ഉപയോഗത്തിൽ പൂർണമായ ഫലം ലഭിക്കുന്നതാണ്





Verified by MonsterInsights