കഴിഞ്ഞ കുറച്ചുകാലമായി ബുള്ളിഷ് റാലിയിൽ ഏറ്റവും കൂടുതൽ ഉൾപ്പെട്ടത് പൊതുമേഖലാ പവർ ഓഹരികളാണ്. ഓഹരികളെല്ലാം 100 ശതമാനത്തിന് മുകളിൽ നേട്ടം നൽകി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വൈദ്യുതി മേഖലയിൽ നടത്തിയ മൊത്തം നിക്ഷേപം ഏകദേശം 17 ലക്ഷം കോടി രൂപയാണ്. 2030 ആകുമ്പോഴേക്കും വൈദ്യുതി ആവശ്യകത 400 ജിഗാവാട്ട് കവിയാൻ സാധ്യതയുണ്ട്. പൊതുമേഖലാ പവർ കമ്പനികളുടെ ഓഹരികൾ കൂടുതൽ കുതിപ്പു നടത്താനുള്ള സാധ്യതയുണ്ട് എന്ന് സാരം. അതുകൊണ്ടു തന്നെ പൊതുമേഖലാ പവർ ഓഹരികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. പവർ ഫിനാൻസ് കോർപ്പറേഷൻ:വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് പവർ ഫിനാൻസ് കോർപ്പറേഷൻ. പവർ പ്രൊജക്ടുകൾക്ക് സാമ്പത്തിക സഹായം നൽകുന്ന കമ്പനിയാണിത്. എൻഎസ്ഇയിൽ 492.55 രൂപ എന്നതാണ് ഓഹരി വില.
2.നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ രാജ്യത്തെ ഊര്‍ജോത്പാദന മേഖലയില്‍ സുപ്രധാന സ്ഥാനമുള്ള കമ്പനിയാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ അഥവാ എന്‍ടിപിസി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ വിതരണ കമ്പനികള്‍ക്കും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്കും വേണ്ടി വൈദ്യുതി ഉല്‍പാദിപ്പിക്കുകയും വില്‍ക്കുകയുമാണ് ഈ പൊതുമേഖലാ സ്ഥാപനത്തിന്‍റെ ബിസിനസ്. എൻഎസ്ഇയിൽ 374.50 രൂപ എന്നതാണ് നിലവിലെ ഓഹരി വില.
3നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ എന്നതിന്‍റെ ചുരുക്കരൂപമാണ് എന്‍എച്ച്പിസി. 1975 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ജല വൈദ്യുത പദ്ധതികളിലൂടെ 200 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനം നടത്താനുള്ള ശേഷിയുണ്ട്. എൻഎസ്ഇയിൽ 102.80 രൂപ എന്നതാണ് നിലവിലെ ഓഹരി വില.
4. റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് അഥവാ ആര്‍ഇസി. ഉത്പാദനം മുതല്‍ വിതരണം വരെയുള്ള മേഖലയിലെ മൂല്യ ശൃംഖലയിലെ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിലാണ് ഇവർ മുഖ്യമായും ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള പവർ പ്രൊജക്‌ടുകകൾക്ക് ധനസഹായം നൽകുകയും പദ്ധതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് കമ്പനിയുടെ പ്രധാന പ്രവർത്തനം. എൻഎസ്ഇയിൽ 554.20 രൂപ എന്നതാണ് നിലവിലെ ഓഹരി വില.
5ഭാരത് ഇലക്‌ട്രോണിക്‌സ് പ്രതിരോധ മേഖലയിലേക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങളും സംവിധാനങ്ങളും നിർമിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അഥവാ ബിഇഎൽ. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പതിനാറ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് ബിഇഎൽ. ഇന്ത്യൻ സർക്കാർ നവരത്ന പദവി നൽകിയിട്ടുണ്ട്. എൻഎസ്ഇയിൽ 305.15 രൂപ എന്നതാണ് നിലവിലെ ഓഹരി വില.
6ഗെയിൽ
പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സംയോജിത പ്രകൃതി വാതക കമ്പനിയാണ് ഗെയിൽ ഇന്ത്യ ലിമിറ്റഡ് അഥവാ ഗെയിൽ. എൻഎസ്ഇയിൽ 204.20 രൂപ എന്നതാണ് നിലവിൽ ഓഹരി വില.
7എസ്ജെവിഎന്‍ ലിമിറ്റഡ് കേന്ദ്രസര്‍ക്കാരും ഹിമാചല്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരും സംയുക്തമായി ആരംഭിച്ച വൈദ്യുതോത്പാദന കമ്പനിയാണ് എസ്ജെവിഎന്‍ ലിമിറ്റഡ്. 1988-ലാണ് തുടക്കം. മിനിരത്ന പദവി നേടിയിട്ടുള്ള ഈ പൊതുമേഖലാ സ്ഥാപനം കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. താപവൈദ്യുതി, ജലവൈദ്യുതി, കാറ്റാടി ശക്തി, സൗരോർജ്ജം, പവർ ട്രാൻസ്മിഷൻ ബിസിനസ്സുകളിലും കമ്പനി പങ്കാളികളാണ്. എൻഎസ്ഇയിൽ 145.20 രൂപയാണ് നിലവിൽ ഓഹരി വില.
8കോൾ ഇന്ത്യ ഗവൺമെന്‍റ് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള മഹാരത്ന കമ്പനിയാണ് കോൾ ഇന്ത്യ. രാജ്യത്തിന് ആവശ്യമായ കൽക്കരിയുടെ 83 ശതമാനവും കോൾ ഇന്ത്യയാണ് ഉത്പാദിപ്പിക്കുന്നത്. 1975-ൽ പ്രവർത്തനം ആരംഭിച്ച മഹാരത്ന പദവിയുള്ള കോൾ ഇന്ത്യയ്ക്ക് 352 ഖനികളുണ്ട്. എൻഎസ്ഇയിൽ 500.15 രൂപയാണ് ഓഹരി വില.