VISAT എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥികൾക്കായി കേരള സ്റ്റേറ്റ് എനർജി കൺസർവേഷൻ( ബിൽഡിംഗ് കോഡ് ) റൂൾസ്, 2017( കെ എസ് ഇ സി ബി സി ) സംബന്ധിച്ച് ബോധവൽക്കരണ ശില്പശാല നടത്തി

ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് വിസാറ്റ് എൻജിനീയറിങ് കോളേജ് എറണാകുളം എനർജി മാനേജ്മെന്റ് സെന്റർ കേരളയുമായി സഹകരിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി കേരള സ്റ്റേറ്റ് എനർജി കൺസർവേഷൻ( ബിൽഡിംഗ് കോഡ് ) റൂൾസ്, 2017( കെ എസ് ഇ സി ബി സി ) സംബന്ധിച്ച് ബോധവൽക്കരണ ശില്പശാല നടത്തി.

ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് അന്നമ്മ ആൻഡ്രൂസ് ശില്പശാല ഉദ്ഘാടനം ചെയ്തു. ബി ഇ ഈ സർട്ടിഫൈഡ് എനർജി മാനേജർ ശ്രീ ജോസ് ഫിലിപ്പ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനൂപ് കെ ജെ, വിസാറ്റ്ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് ഡയറക്ടർ റിട്ടയേഡ് വിംഗ് കമാൻഡർ പ്രമോദ് നായർ, പിആർഒ ഷാജി ആറ്റുപുറം, പ്രൊഫസർ അഖിൽ ബഷീ എന്നിവർ സന്നിഹിതരായിരുന്നു.

Verified by MonsterInsights