ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് ആർട്സ് കോളേജിലേയും എൻ എസ് എസ് എൻ സി സി യൂണിറ്റുകളുടേയും സംയുക്താഭിമുഖ്യത്തിൽ 2023 ജനുവരി 26 വ്യാഴാഴ്ച്ച റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി കുത്താട്ടുകുളത്തു നിന്നും ഇലഞ്ഞിവരേയുള്ള പത്തു കിലോമീറ്റർ മിനി മാരത്തോൺ നടത്തുന്നു. രാവിലെ ആറ് മുപ്പതിന് ആരംഭിക്കുന്ന ഈ പരിപാടിയുടെ ഉത്ഘാടന പിറവം മുൻ എം എൽ എ ശ്രീ എം ജെ ജേക്കബ് ഫ്ളാഗ്ഓഫ് ചെയ്തു നടത്തുന്നതാണ്.

മത സൗഹാർദം, ആരോഗ്യ സംരക്ഷണം, ശാസ്ത്രാവബോധം, എന്നിവയെക്കുറിച്ചു ജനങ്ങൾക്കിടയിൽ അവബോധമുണർത്താൻ നടത്തുന്ന ഈ പരിപാടിയുടെ ഉത്ഘാടനചടങ്ങിൽ വിസാറ്റ് എഞ്ചിനീറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ അനൂപ് കെ ജെ സ്വാഗതമാശംസിക്കും വിസാറ്റ് കോളേജ് ഗ്രൂപ്പുകളുടെ ഡയറക്ടർ റിട്ടയേഡ് വിങ് കമാണ്ടർ പ്രമോദ് നായർ അദ്ധ്യക്ഷ വഹിക്കുന്ന ചടങ്ങിൽ വിസാറ്റ് ഗ്രൂപ് കോളേജുകളുടെ രജിസ്ട്രാർ പ്രൊഫസർ സുബിൻ പി എസ്, വിസാറ്റ് ആര്ട്സ് കോളേജ് പ്രിൻസിപ്പിൾ ഡോക്ടർ ഫെഡ് മാത്യ, കൂത്താട്ടുകുളം മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ, XII ലയൺസ്റീജിയണൽചയപഴ്സൺ മനോജ് അംബുജാക്ഷൻ,കൂത്താട്ടുകുളം ലയൺസ് ക്ലബ് മെമ്പർ അനീഷ് ജോർജ്, ഷാജി ആറ്റുപുറം ഡോക്ടർ ടി കെ ടൈറ്റസ് എന്നിവർ പങ്കെടുക്കുന്നു
മാരത്തോണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9446347007എന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്