വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ഡിസംബർ 12ലെ സാമ്പത്തിക ഫലം അറിയാം

മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. സര്‍ക്കാര്‍ കാര്യങ്ങള്‍ സമയബന്ധിതമായി പരിഹരിക്കേണ്ടത് ആവശ്യമാണ്. സാമ്പത്തിക സ്ഥിതി നല്ല രീതിയില്‍ മുന്നോട്ട് പോകും. ജോലി സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും.

ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുക. പ്രതികൂല സാഹചര്യങ്ങള്‍ പരിഹരിക്കാനുള്ള ഉചിതമായ സമയമാണിത്. നികുതിയുമായി ബന്ധപ്പെട്ട പേപ്പറുകള്‍ സൂക്ഷിക്കുക. ചില ജോലികളുമായി ബന്ധപ്പെട്ട് ഓഫീസിലെ സഹപ്രവര്‍ത്തകരുമായി അകല്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ട്.

മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തുക. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റുള്ളവരുമായി കൈമാറുക, നേട്ടങ്ങള്‍ ലഭിക്കും. കഠിനാധ്വാനം സമീപഭാവിയില്‍ മികച്ച ഫലം നേടിത്തരും.

ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് സംബന്ധമായ സര്‍ക്കാര്‍ കാര്യങ്ങളില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടും. അതിനാല്‍ നിങ്ങളുടെ ഫയലുകളും പേപ്പറുകളും സൂക്ഷിക്കുക. വിദേശ ബിസിനസുകളില്‍ ലാഭത്തിന് സാധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന ജോലികള്‍ ചെയ്യും. പുതിയ പദ്ധതികളൊന്നും ഇപ്പോള്‍ നടപ്പിലാക്കരുത്. 

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ പറ്റിയ സമയമാണ്. സഹപ്രവര്‍ത്തകരെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ജോലി ചെയ്യുന്നവര്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അധികാരികളുമായുള്ള ബന്ധം വഷളാകാതെ ശ്രദ്ധിക്കുക.

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ഒരു പ്രത്യേക മേഖലയില്‍ കൂടുതല്‍ അനുഭവപരിചയം ആവശ്യമായി വരാം. യുവാക്കള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാന്‍ സാധിക്കും. ജോലി ലഭിക്കാനുള്ള സാദ്ധ്യതയുമുണ്ട്. മുഖസ്തുതി പറയുന്നവരെ സൂക്ഷിക്കുക. 

സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും. ഒരു പ്രത്യേക സ്ഥാപനത്തിലോ കമ്മിറ്റിയിലോ ചേരുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. ഓഫീസില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

 

ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വസ്തു സംബന്ധമായ കാര്യങ്ങളില്‍ ഇടപാടുകള്‍ നടക്കാന്‍ സാധ്യതയുണ്ട്. യുവാക്കളുടെ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. കാര്യക്ഷമത വര്‍ദ്ധിക്കും. തൊഴിലിടത്ത് ഒരു കോണ്‍ഫറന്‍സിന് പങ്കുടെക്കാന്‍ ക്ഷണം ലഭിക്കും.

നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ തിരക്ക് അനുഭവപ്പെടും. പുതിയ ജോലികളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം തോന്നും. നിക്ഷേപങ്ങള്‍ നടത്താന്‍ പദ്ധതിയുണ്ടാകും. നിയമപരമായ കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക.

ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ തിരക്ക് അനുഭവപ്പെടും. പുതിയ ജോലിയില്‍ ഉത്സാഹം ഉണ്ടാകും. യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാകും. മത്സര പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് സംബന്ധമായ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത് ഗുണം ചെയ്യും.തുണി സംബന്ധമായ ബിസിനസ്സ് ലാഭകരമായിരിക്കും. ഓഫീസിലെ പഴയ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും.

ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ വലിയ ഇടപാടുകള്‍ക്കോ കരാറുകള്‍ക്കോ സാധ്യതയുണ്ട്. നിങ്ങളുടെ ആത്മവിശ്വാസവും ഉറച്ച തീരുമാനം എടുക്കാന്‍ നിങ്ങളെ സഹായിക്കും. 

Verified by MonsterInsights