വിഴിഞ്ഞം · രാജ്യാന്തര തുറമുഖത്തേക്ക് കൂടുതൽ ബാർജുകൾ, ക്രെയിനുകൾ. പുലിമുട്ടു നിർമാണത്തിന്കടലിലൂടെയുള്ള കല്ലു നിക്ഷേപത്തിനായിട്ടാണ് നിലവിലുള്ള രണ്ടു ബാർജുകളെ കൂടാതെ കൊല്ലത്തു എത്തിച്ച പത്തിലേറെ ബാർജുകളും എത്തുന്നത്. മുക്കോലയിൽ എത്തിച്ച കൂറ്റൻ ക്രെയിനുകൾ, എസ്കലേറ്ററുകൾ എന്നിവയുടെ ഭാഗങ്ങൾ തിങ്കളാഴ്ചയോടെ തുറമുഖത്ത് കൊണ്ടുവന്ന് കൂട്ടിയോജിപ്പിച്ച് സജ്ജീകരിക്കും. കൊല്ലത്തു എത്തിച്ച ശാന്തിസാഗർ 10 എന്ന ഡ്രജർ അടുത്ത ആഴ്ചയോടെ വിഴിഞ്ഞത്ത് എത്തും.
ബെരത്തിനും കരക്കും മധ്യേയുള്ള കടൽ നികത്തുന്നതിനാണ് ഡ്രജിങ്. തുറമുഖത്തേക്ക് രണ്ടു ദിവസങ്ങളിലായി റെക്കോർഡ് എണ്ണത്തിലാണ് ലോറികളിൽ കരിങ്കല്ല് ലോഡ് എത്തുന്നത്. പ്രതിദിനം 126 ലോഡ് കല്ലാണ് എത്തുന്നത്. ആദ്യ ഘട്ടത്തിൽ 7000 മെട്രിക് ടൺ കല്ലുകൾ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. നിർമാണം പൂർണതോതിൽ ആകുമ്പോൾ നിക്ഷേപം ദിവസം 10,000 ടൺ ആയി ഉയർത്തും. പുലിമുട്ടു നീളം കരയിൽ 1350 ഉം ആഴക്കടലിൽ 1850 മീറ്ററും പിന്നിട്ടു. 2500 മുതൽ 2600 മീറ്റർ വരെ എത്തുന്നതോടെ ആദ്യ ഘട്ടം പൂർത്തിയാവുമെന്നും അധികൃകർ പറഞ്ഞു.