വയനാട് ചുരത്തിലെ സാഹസിക യാത്രയില്‍ വാഹനമോടിച്ചയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. വാഹനം ഉടമ കൂടിയായ പേരാമ്പ്ര സ്വദേശി ഷഫീറിന്റെ ലൈസന്‍സാണ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഹിയറിങ്ങിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടും എത്താഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.
യാത്രയ്ക്കുപയോഗിച്ച 2001 മോഡൽ സാൻട്രോ കാർ ഇന്നലെ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഒറിജിനല്‍ ലൈസന്‍സുമായി ഹാജരാവാന്‍ വാഹനമുടമ കൂടിയായ ഷഫീറിനോട് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. ലൈസന്‍സ് വടകര ആര്‍ടിഓഫീസില്‍ എത്തിച്ചു. തുടര്‍ന്നാണ് ഇയാളുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കാനുള്ള തീരുമാനം.
സസ്പെന്ഷന് കാലാവധിയില്‍ ഷഫീര്‍ ട്രാഫിക് ബോധവല്ക്കരണപരിപാടിയിലും പങ്കെടുക്കണമെന്നും എൻഫോഴ്സ്മെന്റ് ആർ ടി ഒ പി എം ഷബീർ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടാന്‍ വാഹനവുമായി സാഹസികപ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും ആര് ടി ഒ പറഞ്ഞു.