കേരളീയരെല്ലാം ചായ പ്രിയരാണ്. അധികപേരും രാവിലെ ഒരു ചായ കുടിച്ച് ദിവസം തുടങ്ങുന്ന ശീലമുള്ളവരാണ്. എന്നാല്‍ ചായ അമിതമായി കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം. ചായ അസിഡിറ്റി വയറു വീര്‍ക്കല്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്.
മാത്രമല്ല, ചായയുടെ അമിത ഉപയോഗം മാനസികാരോഗ്യത്തെയും സാരമായി ബാധിക്കും. മൂന്നും നാലും തവണ ചായ കുടിക്കുന്നതും ശരീരത്തില്‍ അമിതമായ അളവില്‍ കഫീന്‍ എത്താന്‍ കാരണമാകും. ഇങ്ങനെ ശരീരത്തില്‍ അമിതമായ അളവില്‍ കഫീനെത്തിയാല്‍ തലവേദന, പേശികളുടെ പിരിമുറുക്കം, ഉത്കണ്ഠ കൂടുക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുമെന്നാണ് പറയുന്നത്.
ചായയിലടങ്ങിയ ടാനിനുകള്‍ ശരീരത്തിലെ ഇരുമ്പ് കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് ഇവര്‍ പറയുന്നത്. ചായയിലെ കഫീന്‍ അസിഡിറ്റി വര്‍ധിപ്പിക്കുകയും ഉറക്കക്കുറവിന് കാരണമാവുകയും ചെയ്യും. ഗര്‍ഭിണികളും അമിത അളവില്‍ ചായ കുടിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തേ ഹാനികരമായി ബാധിക്കുന്നതാണ്. ചായ അധികമായി കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്കും കാരണമായിത്തീരും.
നിങ്ങള്‍ക്ക് വൃക്കയില്‍ കല്ലുകള്‍ ഉണ്ടെങ്കില്‍ ചായ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചായയില്‍ ഓക്സലേറ്റുകള്‍ കൂടുതലാണ്. വൃക്കതകരാര്‍ ഉണ്ടെങ്കില്‍ ചായ കുടിക്കാതിരിക്കുകയാണ് വേണ്ടത്. ചായയിലെ കഫീന്‍ വേഗത്തില്‍ ആമാശയത്തിലെ ആസിഡ് (HCL) വര്‍ധിപ്പിക്കുകയും കോര്‍ട്ടിസോള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ്. ഇത് അസ്വസ്ഥത, ഓക്കാനം അല്ലെങ്കില്‍ വീര്‍ക്കല്‍ എന്നിവയ്ക്കും കാരണമാകുന്നു. പാലില്‍ 80% കസീന്‍ അടങ്ങിയിട്ടുണ്ട്.
“ഇത് ദഹിക്കാന്‍ പ്രയാസമുള്ള ഒരു പ്രോട്ടീനാണ്. അത് റിഫ്ലക്സിന് കാരണമാകുന്ന അസിഡിറ്റി ഉപോല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നു. കൂടാതെ, പാലുല്‍പ്പന്നങ്ങള്‍ IGF-1 (ഇന്‍സുലിനു സമാനമായ ഒരു ഹോര്‍മോണ്‍) വര്‍ധിപ്പിക്കും. ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തകരാറിലുമാക്കും. പ്രത്യേകിച്ചും PCOS, മുഖക്കുരു അല്ലെങ്കില്‍ മന്ദഗതിയിലുള്ള ദഹനത്തിനു വരെ കാരണമാകാം.”