യുഎഇയില്‍ മഴയ്ക്ക് ശമനം; കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള വിമാനം വൈകുന്നു

നെടുമ്പാശേരിയില്‍ നിന്നും കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു. ഇന്നലെ രാത്രി 10.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. രാത്രി 10.20ന് നിശ്ചയിച്ചിരുന്ന സ്പൈസ് ജെറ്റ് വിമാനവും വൈകുകയാണ്. ഈ വിമാനം 12.15ന് പുറപ്പെട്ടേക്കാം. രാവിലെ 10.30നുള്ള ദുബായ് എമിറേറ്റ്സ് വിമാനം ഉച്ചയ്ക്ക് 12.30ന് പുറപ്പെടുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. കോഴിക്കോട് നിന്നും ദുബായിലേക്ക് ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന സ്പൈസ്ജെറ്റ് വിമാനവും പുറപ്പെട്ടിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

അതേസമയം യുഎഇയില്‍ മഴയ്ക്ക് ശമനമായി. എന്നാല്‍ റോഡിലെ വെള്ളക്കെട്ട് പൂർണമായി നീക്കാനായിട്ടില്ല. ഇതിനുള ശ്രമങ്ങൾ ഇന്നും തുടരും. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾക്ക് ഇന്നും നാളെയും ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തിയിട്ടുണ്ട്.  മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള മഴയ്ക്ക് കാരണം ക്ലൗഡ് സീഡിങ് ആണെന്ന അഭ്യുഹങ്ങൾ ശരിയല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 

തുര്‍ക്കി കപ്പല്‍ശാലയില്‍ 68 ഒഴിവ്; വിസ, ടിക്കറ്റ്, താമസം, ഭക്ഷണം, ഇന്‍ഷുറന്‍സ് സൗജന്യം

കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന തുർക്കിയിലെ പ്രമുഖ കപ്പൽശാലയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. 68 ഒഴിവുണ്ട്. പ്രായം: 25-45 വയസ്സ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി/ഡിപ്ലോമയും തൊഴിൽപരിചയവും.പൈപ്പ്ഫിറ്റർ ഗ്രേഡ്-1: ഓയിൽ ആൻഡ് ഗ്യാസിലോ കപ്പൽശാലയിലോ കുറഞ്ഞത് അഞ്ചുവർഷത്തെ പരിചയം. വിദേശപരിചയം അഭികാമ്യം. 750 ഡോളർ.

പൈപ്പ്ഫിറ്റർ ഗ്രേഡ്-2: ഓയിൽ ആൻഡ് ഗ്യാസിലോ കപ്പൽശാലയിലോ കുറഞ്ഞത് മൂന്നുവർഷത്തെ പരിചയം. വിദേശപരിചയം അഭികാമ്യം. 650 ഡോളർ.

ഫോർമാൻ-പൈപ്പ്ഫിറ്റർ: കുറഞ്ഞത് അഞ്ചുവർഷത്തെ പരിചയം. ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണം. വിദേശപരിചയം അഭികാമ്യം. 950 ഡോളർ.

ഫോർമാൻ-പൈപ്പ് വെൽഡിങ്: കുറഞ്ഞത് അഞ്ചുവർഷത്തെ പരിചയം. ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണം. വിദേശപരിചയം അഭികാമ്യം. 950 ഡോളർ.

കേബിൾ പുള്ളർ: കപ്പൽശാലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പരിചയം. ശമ്പളം: 600 ഡോളർ, ഓവർടൈം.

ഫോർമാൻ-കേബിൾ പുള്ളർ: കപ്പൽശാലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പരിചയം. 700 ഡോളർ.

കേബിൾ ടെർമിനേഷൻ ഇലക്ട്രീഷ്യൻ: ഓയിൽ ആൻഡ് ഗ്യാസിലോ കപ്പൽശാലയിലോ കുറഞ്ഞത് അഞ്ചുവർഷത്തെ പരിചയം. വിദേശപരിചയം അഭികാമ്യം. 700 ഡോളർ.”

കേബിൾ പുള്ളർ: കപ്പൽശാലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പരിചയം. ശമ്പളം: 600 ഡോളർ, ഓവർടൈം.

ഫോർമാൻ-കേബിൾ പുള്ളർ: കപ്പൽശാലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പരിചയം. 700 ഡോളർ.

കേബിൾ ടെർമിനേഷൻ ഇലക്ട്രീഷ്യൻ: ഓയിൽ ആൻഡ് ഗ്യാസിലോ കപ്പൽശാലയിലോ കുറഞ്ഞത് അഞ്ചുവർഷത്തെ പരിചയം. വിദേശപരിചയം അഭികാമ്യം. 700 ഡോളർ.

വിസ, ടിക്കറ്റ്, താമസം, ഭക്ഷണം, ഇൻഷുറൻസ് എന്നിവ കമ്പനി സൗജന്യമായി നൽകും. മേൽപ്പറഞ്ഞ പ്രതിമാസശമ്പളത്തിന് പുറമേ, ഓവർടൈം ഡ്യൂട്ടിക്കും വേതനം ലഭിക്കും. പ്രതിവർഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും (അടിസ്ഥാനശമ്പളം) പ്രതിവർഷം ഒരു റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ് ടിക്കറ്റും കമ്പനി നൽകും.

ഉദ്യോഗാർഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ പാസ്പോർട്ടിന്റെയും വിദ്യാഭ്യാസയോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും പകർപ്പുകൾ സഹിതം ഏപ്രിൽ 5-നകം eu@odepc.in എന്ന ഇ-മെയിലിൽ അയക്കണം

ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു.

 ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു, തിയ്യതി കുറിച്ചു; ഗൂഗിളിന്റെ നിർണായക തീരുമാനം അമേരിക്കയടക്കം രാജ്യങ്ങളിൽ
ഓൺലൈൻ പേയ്മെന്റ് ആപ്പുകളിൽ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നിൽക്കുന്ന ആപ്പ് എന്നതാണ് ഗൂഗിൾ പേയുടെ പ്രത്യേകത.
 ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും ഗൂഗിൾ പേ ഇല്ലേ എന്നാണ് ബില്ലടക്കുന്ന സമയത്തെ ചോദ്യം.

 ഓൺലൈൻ പേയ്മെന്റ് ആപ്പുകളിൽ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നിൽക്കുന്ന ആപ്പ് എന്നതാണ് ഗൂഗിൾ പേയുടെ പ്രത്യേകത. ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ആപ്പിന് പക്ഷേ അമേരിക്കയിൽ അത്ര പ്രചാരമില്ല.  

അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്കുള്ള നിർദ്ദേശം. അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിൾ പേ ആപ്പിന്റെ സേവനം നിർത്താൻ കാരണം. ജൂൺ നാലാം തീയതി വരെമാത്രമേ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ. അമേരിക്കയിൽ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ നിലവിലെ രീതിയിൽ തന്നെ സേവനം തുടരും.

.

ഇതാ കാനഡയുടെ അടുത്ത പണി: ഇത്തവണ ലക്ഷ്യം താല്‍ക്കാലിക തൊഴിലുകള്‍, പുതിയ നിയന്ത്രണം വരുന്നു

വിദേശ വിദ്യാർത്ഥികള്‍ക്ക് പിന്നാലെ വിദേശ താല്‍ക്കാലിക തൊഴിലാളികളേയും നിയന്ത്രിക്കാനുള്ള നീക്കവുമായി കാനഡ. സമ്പദ്‌വ്യവസ്ഥയില്‍ തദ്ദേശീയ തൊഴിലാളികള്‍ കൂടുതല്‍ അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. യോഗ്യത കുറഞ്ഞ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കാനഡ അവസാനിപ്പിക്കണമെന്നും ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.

വിദ്യാർത്ഥികളുടെ ഓഫ്-കാമ്പസ് ജോലി സമയം നിയന്ത്രിക്കുന്നതിനായി കൂടുതൽ മാറ്റങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും രാജ്യത്തെ താൽക്കാലിക വിദേശ തൊഴിലാളി പരിപാടി അവലോകനം ചെയ്യുന്നുണ്ടെന്നും ബ്ലൂംബെർഗ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മാർക്ക് മില്ലർ പറഞ്ഞു.

കാനഡ താൽക്കാലിക വിദേശ തൊഴിലാളികളെ വലിയ രീതിയില്‍ ആശ്രയിക്കുന്നു. യഥാർത്ഥത്തില്‍ അവരില്‍ അഡിക്ടായി മാറി. ഏതൊരു വലിയ വ്യവസായവും വേതനം കുറയ്ക്കാനുള്ള മാർഗ്ഗങ്ങള്‍ നോക്കും. വിദേശ തൊഴിലാളികളിലൂടെ ഇതാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ മറുവശത്ത് തദ്ദേശീയർക്ക് അവസരം ലഭിക്കാത്ത പ്രശ്നവുമുണ്ട്. ഇത് ചർച്ചയ്ക്ക് വെക്കേണ്ട വിഷയമാണ് ” മാർക്ക് മില്ലർ വ്യക്തമാക്കി.

വിദേശ വിദ്യാർത്ഥികളുടേയും തൊഴിലാളികളുടേയും വരവോട് കൂടിയാണ് കാനഡയില്‍ ഭവന പ്രതിസന്ധി രൂക്ഷമായത്. ഇതേ തുടർന്ന് ജസ്റ്റിന്‍ ട്രൂഡോയുടെ സർക്കാറിനെതിരെ വിമർശനവും തദ്ദേശീയരില്‍ നിന്നും ശക്തമായി ഉയർന്നിരുന്നു. തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ഈ അസംതൃപ്തി സർക്കാറിന് വലിയ വെല്ലുവിളിയായി മാറുകയും ചെയ്തു.
വിദ്യാർത്ഥികളെ ആഴ്ചയിൽ 40 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുവദിക്കുന്ന താല്‍ക്കാലിക ഉത്തരവും ഉടന്‍ റദ്ദാക്കിയേക്കും. കോവിഡ് സമയത്ത് തൊഴില്‍ക്ഷാമം അനുഭവപ്പെട്ടപ്പോഴായിരുന്നു വിദ്യാർത്ഥികള്‍ക്ക് ആഴ്ചയില്‍ 40 മണിക്കൂർ ജോലി ചെയ്യാമെന്ന നിർദേശം പുറപ്പെടുവിച്ചത്. 80 ശതമാനത്തിലധികം പേർ ഇപ്പോൾ ആഴ്ചയിൽ 20 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്.

സ്റ്റുഡൻ്റ് വിസകൾക്ക് പരിധി നിശ്ചയിക്കുന്നതിനു പുറമേ, വിദേശ വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് വർക്ക് പെർമിറ്റ് നേടാൻ അനുവദിക്കുന്ന നയം കാനഡ അവസാനിപ്പിക്കുകയും ബിരുദാനന്തരം ലഭ്യമായ വർക്ക് പെർമിറ്റുകളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട്; ജപ്പാനെ മറികടന്ന് സിം​ഗപ്പൂർ

കരുത്തുറ്റ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ ഹെൻലി പാസ്പോർട്ട് സൂചിക പുറത്ത്. 192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള രാജ്യമെന്ന നേട്ടം ജപ്പാനെ പിന്തള്ളി സിംഗപ്പുർ സ്വന്തമാക്കി.

 

ഒരു പതിറ്റാണ്ട് മുമ്പ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്ക രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി എട്ടാം സ്ഥാനത്തായി. ബ്രെക്‌സിറ്റ്-പ്രേരിത മാന്ദ്യത്തിന് ശേഷം യുകെ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് നാലാം സ്ഥാനത്തെത്തി. 2017ന് ശേഷം ഇതാദ്യമായാണ് ബ്രിട്ടൻ മൂന്നാമതെത്തുന്നത്. ചൈനയിൽനിന്നുള്ള സ്വകാര്യസംരഭകർക്കെതിരെ കടുത്ത നടപടികൾ എടുക്കാൻ തുടങ്ങിയതോടെയാണ് സിംഗപ്പുർ പാസ്പോർട്ട് കൂടുതൽ കരുത്താർജിച്ചത്. അതേസമയം സിംഗപ്പുരിൽ നഗര-സംസ്ഥാനത്തിന്റെ യാത്രാ രേഖ ഉപയോഗിക്കാനുള്ള പ്രത്യേകാവകാശം ലഭിക്കുന്നത് എളുപ്പമല്ല.

56 ലക്ഷം ജനസംഖ്യയുള്ള സിംഗപ്പുർ കഴിഞ്ഞ വർഷം ഏകദേശം 23,100 പേർക്ക് പൗരത്വം നൽകി. എന്നാൽ ഈ വർഷമാദ്യം വ്യക്തികളുടെ ആസ്തിയെ അടിസ്ഥാനമാക്കി കൂടുതൽ പേർക്ക് പൗരത്വമെന്ന അപേക്ഷ നിരസിച്ചു. ഹെൻലിയുടെ റാങ്കിംഗ് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ നിന്നുള്ള ഡാറ്റ അടിസ്ഥാനമാക്കിയുള്ളതാണ്. കഴിഞ്ഞ വർഷം യുഎഇയെ ഒന്നാമതെത്തിച്ച സാമ്പത്തിക ഉപദേഷ്ടാവ് ആർടൺ ക്യാപിറ്റൽ പ്രസിദ്ധീകരിച്ചത് പോലെയുള്ള മറ്റ് പാസ്‌പോർട്ട് സൂചികകളിൽ നിന്ന് വ്യത്യസ്തമാണ് ഈ രീതി.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

വീണ്ടും വിസ്മയിപ്പിച്ച് ദുബായ് രാജകുമാരൻ……

അമേരിക്കയിലെ പർവതനിരകളിലൂടെ 34.5 കിലോമീറ്റർ നടന്ന് സാഹസികയാത്രനടത്തി വിസ്മയിപ്പിച്ച് ദുബായുടെ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം…അമേരിക്കയിലെ യോസെമൈറ്റ് നാഷണൽ പാർക്കിൽനടന്ന സാഹസിക യാത്രയുടെ അവിശ്വസനീയമായ അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചാണ് ശൈഖ് ഹംദാൻ  വിസ്മയിപ്പിച്ചിരിക്കുന്നത്…….




 

എട്ടുമണിക്കൂർനീണ്ട സാഹസികയാത്രയിൽ പർവതങ്ങൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, ആകാശത്തോളം ഉയരമുള്ള മരങ്ങൾ എന്നിവയെല്ലാം സംഘത്തോടൊപ്പം നടന്നുകാണുന്നതും യാത്ര ആസ്വദിക്കുന്നതുമായ വീഡിയോയാണ് ശൈഖ് ഹംദാൻ പങ്കുവെച്ചിരിക്കുന്നത്. 1417 മീറ്റർ ഉയരത്തിൽനിന്ന്‌ നടന്ന് 2962 മീറ്റർ വരെ ഉയരത്തിലെത്തുന്നതും വീഡിയോയിൽ കാണാം. കൂടെയുള്ളവർ യാത്രയുടെ ക്ഷീണത്തിൽ അവരുടെ കാലുകളിൽ ഐസ്  പായ്ക്കുകൾ വെക്കുന്നതും കാണാം. കിരീടാവകാശിയുടെ ഈ വീഡിയോക്ക് താഴെ ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി വന്നത്.അതിസാഹസികത നിറഞ്ഞ ഒട്ടേറെ വീഡിയോ ശൈഖ് ഹംദാൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. 



ഇന്ത്യ ലോകത്തെ നാലാമത്തെ സൈനിക ശക്തി ; ഒന്നാമത് അമേരിക്ക

ന്നാമത്

Read more at: https://www.janmabhumi.in/news/world/india-worlds-fourth-strength-in-army-first-america

Read more at: https://www.janmabhumi.in/news/world/india-worlds-fourth-strength-in-army-first-america

ഷെങ്കന്‍ വിസക്കായുള്ള 1.2 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകള്‍ തള്ളി; നഷ്ടം കോടികള്‍ ……

യൂറോപ്പ് യാത്രക്കായുള്ള ഷെങ്കന്‍ വിസ ലഭിക്കാനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ കൂടുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഷെങ്കന്‍ വിസയ്ക്കായുള്ള അപേക്ഷകളുടെ വലിയ ശതമാനം നിരസിക്കപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ടത് അള്‍ജീരിയന്‍ പൗരന്മാരുടെതാണ്. 179,409 അള്‍ജീരിയന്‍ അപേക്ഷകളാണ് തള്ളിപ്പോയതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയും തുര്‍ക്കിയുമാണ് ഈ പട്ടികയില്‍ അള്‍ജീരിയക്ക് പിന്നിലായുള്ളത്. ഇന്ത്യയുടെ 121,188 അപേക്ഷകളും തുര്‍ക്കിയുടെ 120,876 അപേക്ഷകളും ഷെങ്കന്‍ വിസ അധികാരികള്‍ തള്ളി.




മൊറോക്കോയും റഷ്യയുമാണ് ഈ പട്ടികയില്‍ ഇന്ത്യക്കും തുര്‍ക്കിക്കും പിന്നിലായുള്ളത്. പതിനെട്ട് ശതമാനമാണ് ഇന്ത്യയുടെ ശരാശരി റിജക്ഷന്‍ റേറ്റ്. ആഗോള തലത്തിലുള്ള റിജക്ഷന്‍ റേറ്റിനേക്കാള്‍ (17.9) അധികമാണിത്. ഷെങ്കന്‍ വിസക്കായുള്ള ഇന്ത്യക്കാരുടെ അപേക്ഷയില്‍ 415% വര്‍ധനവുണ്ടായതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഏഴ് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇത്തവണ യൂറോപ്യന്‍ യാത്രക്കായി ഷെങ്കന്‍ വിസ വിസ അപേക്ഷ നൽകിയത്. ഇതില്‍ 121,188 പേരുടെ അപേക്ഷകള്‍ പല കാരണത്താല്‍ തള്ളുകയായിരുന്നു.





7200 രൂപയോളമാണ് ഷെങ്കന്‍ വിസ അപേക്ഷയ്ക്കുള്ള ഫീസ്. നിരസിക്കപ്പെടുന്ന അപേക്ഷകര്‍ക്ക് സാധാരണഗതിയില്‍ ഫീസ് തിരിച്ചുകിട്ടില്ല. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ക്ക് നഷ്ടമായത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ട വര്‍ഷം കൂടിയായിരുന്നു 2022.



മില്‍മയുടെ വിപണനം വിദേശരാജ്യങ്ങളിലേക്കും: ആദ്യ ഘട്ടത്തില്‍ കയറ്റുമതി ചെയ്യുന്നത് നെയ്യ്

മില്‍മയുടെ വിപണനം ഇനി വിദേശരാജ്യങ്ങളിലേക്കും. ആദ്യഘട്ടത്തില്‍ നെയ്യാണ് കയറ്റുമതി ചെയ്യുന്നത്. നെയ്യ് കയറ്റുമതിയുടെ ഔദ്യോഗികി ഉദ്ഘാടനം പത്തനംതിട്ട ഡയറിയില്‍ മൃഗ സംരക്ഷണ…

ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറാം; ജോലി പരിചയം ഉണ്ടെങ്കിൽ വഴി ഇതാ

പുതിയ തലമുറ രാജ്യത്തിന് പുറത്ത് അവസരങ്ങൾ തേടുമ്പോൾ അതിൽ ഭൂരിഭാഗം പേരും കാനഡ ഇഷ്ട ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കുകയാണ്. ഇന്ത്യക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് തന്നെയാണ് ഇതിനൊരു കാരണം. 2025-ഓടെ 5 ലക്ഷം പേരെ പുതിയ സ്ഥിരതാമസക്കാരായി സ്വാഗതം ചെയ്യാനാണ് കാനേഡിയൻ സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും 1.20 ലക്ഷത്തിലധികം ഇന്ത്യക്കാർ കാനഡയിൽ സ്ഥിരതാമസം നേടുന്നുണ്ട്. ഇത് ലോകത്തിലെ തന്നെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ പ്രവാസ ലോകമാക്കി കാനഡയെ മാറ്റുകയാണ്.ഉയർന്ന ഇംഗ്ലീഷ് പ്രാവീണ്യം, വിദ്യാഭ്യാസ നിലവാരം, പ്രവൃത്തി പരിചയം തുടങ്ങിയ ഘടകങ്ങൾ കാരണം കാനേഡിയൻ ഇമിഗ്രേഷൻ നടപടികളിൽ ഇന്ത്യക്കാർക്ക് മുന്തിയ പരിഗണനയുണ്ട്. കാനഡിയിലെ ഇമിഗ്രേഷൻ, പൗരത്വ, അഭയാർതി ഡാറ്റ പ്രകാരം കാനഡയിൽ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരുടെ എണ്ണം 2013-ൽ നിന്ന് 260 ശതമാനം വർധനവാണ് 2022ലുണ്ടായത്. 2023- ൽ 32,828 പേരായിരുന്നു ഉണ്ടായിരുന്നതെങ്കിൽ 2022-ൽ 118,095 ആയി ഉയർന്നു.

കാനഡയിയെ കുടിയേറ്റ നടപടികളിൽ പരിഗണനയുണ്ടെങ്കിലും കുടിയേറ്റം പൂർത്തിയാകുന്നതിന് നിരവധി മാസങ്ങളും ചില സന്ദർഭങ്ങളിൽ വർഷങ്ങളും എടുത്തേക്കാം. അതിനാൽ തന്നെ കാനഡയിലേക്ക് കുടിയേറുന്നവർ ഓരോരുത്തർക്കും അനുയോജ്യമായ, സൗകര്യപ്രദമായ വഴികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ ജോലിക്കാരാണെങ്കിൽ, വിദ്യാർഥികളാണെങ്കിൽ തിരഞ്ഞെടുക്കേണ്ട വഴികൾ വ്യത്യസ്തമാണ്. ഇവ വിശദമായി നോക്കാം.

ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം

ജോലി പരിചയമുള്ളവര്‍ക്ക് പെര്‍മനന്റ് റസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം തിരഞ്ഞെടുക്കാം. കാനഡയില്‍ ജോലിയോ ജോലി ഓഫറോ ഇല്ലെങ്കിലും ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം വഴി അപേക്ഷിക്കാം. കാനഡയില്‍ ജോലി ചെയ്യുന്നതിനുള്ള വിദേശ തൊഴില്‍ പരിചയം, വിദ്യാഭ്യാസം, ഭാഷാ വൈദഗ്ധ്യം തുടങ്ങിയവയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.എക്‌സ്പ്രസ് എന്‍ട്രി വഴി നടത്തുന്ന മൂന്ന് പദ്ധതികളിലൊന്നാണ് ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം. ഐആര്‍സിസി വെബ്‌സൈറ്റില്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോര്‍ ലഭിക്കും. പ്രായം,വിദ്യാഭ്യാം, പ്രവൃത്തി പരിചയം, ഭാഷ നൈപുണ്യം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ സ്‌കോര്‍. ഉയര്‍ന്ന സ്‌കോറുള്ള അപേക്ഷകര്‍ക്ക് ഇന്‍വിറ്റേഷന്‍ ടു അപ്ലെ ലഭിക്കും.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

പ്രൊവിഷ്യന്‍ നോമിനീ പ്രോഗ്രാം

കാനഡയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രണ്ടാമത്തെ വഴി പ്രൊവിഷ്യന്‍ നോമിനീ പ്രോഗ്രാം ആണ്. കാനഡയിലെ 10 പ്രൊവിന്‍സില്‍ ഭൂരിഭാഗത്തിലും പ്രൊവിഷ്യന്‍ നോമിനീ പ്രോഗ്രാം നിലവിലുണ്ട്. പ്രൊവിന്‍സുകള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി, തൊഴില്‍ ആവശ്യകത അനുസരിച്ച് ഇമിഗ്രേഷന്‍ നടപടികളെടുക്കാന്‍ അനുവദിക്കും. പ്രൊവിഷ്യന്‍ നോമിനീ പ്രോഗ്രാം വഴി ഓരോ പ്രൊവിന്‍സുകള്‍ക്കും തൊഴിലാളികളെ കുടിയേറ്റത്തിനായി നോമിനേറ്റ് ചെയ്യാന്‍ സാധിക്കും. ഇതിന് ഓരോ പൊവിന്‍സുകള്‍ക്കും പ്രത്യേക നിയമമുണ്ടാകും.

കാനഡയില്‍ പഠിക്കുക

ഉയര്‍ന്ന നിലവാരം, പഠന ശേഷമുള്ള തൊഴില്‍ അവസരങ്ങള്‍, താങ്ങാവുന്ന ചെലവ് വില എന്നി ഘടകങ്ങള്‍ വിദേശ വിദ്യാര്‍ഥികളെ വിദ്യാഭ്യാസത്തിനായി കാനഡയിലെത്തിക്കുന്നുണ്ട്. 2022 ഡിസംബറിലെ കണക്ക് പ്രകാരം 319,130 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാനഡയിലുണ്ട്. കാനഡയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അക്കാദമിക് പ്രോഗ്രാമിനെ ആശ്രയിച്ച് മൂന്ന് വർഷം വരെ കാനഡയിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. പഠനം കഴിയുന്നവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റും ലഭിക്കും.

ജോബ് ബാങ്ക്

കാനഡയിൽ ജോലി കണ്ടെത്താനും കരിയർ ആസൂത്രണം ചെയ്യാനും ഈ ജോബ് ബാങ്ക് സഹായിക്കും. എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് വിവിധ പ്രാദേശിക പ്രവിശ്യകളുമായി സഹകരിച്ചാണ് കാനഡ എംപ്ലോയ്‌മെന്റ് ഇൻഷുറൻസ് കമ്മീഷനു വേണ്ടി ജോബ് ബാങ്ക് സേവനങ്ങൾ നൽകുന്നത്.കാനഡയിൽ ജോലി ചെയ്യാനുള്ള നിയമപരമായ ലൈസൻസ് ഇല്ലെങ്കിൽ വിദേശത്തുള്ളവർക്ക് എല്ലാ ജോലിക്കും അപേക്ഷിക്കാൻ കഴിയില്ല. സാധുവായ വിസയോ വർക്ക് പെർമിറ്റോ ഇല്ലെങ്കിൽ മിക്ക കനേഡിയൻ കമ്പനികളും തൊഴിലവസരങ്ങൾ നൽകുന്നില്ല. അതോടൊപ്പം കാനഡയ്ക്ക് പുറത്തുള്ളവരെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളിൽ നിന്നുള്ള അവസരങ്ങൾ കണ്ടെത്താം ജോബ് ബാങ്ക് ഉപയോഗിക്കാം.

Verified by MonsterInsights