കാപ്‌സിക്കം വാങ്ങാന്‍ ഇനി കടയിലേക്കു പോവണ്ട ; വീട്ടില്‍ തന്നെ ഉണ്ടാക്കാം.

കാപ്‌സിക്കം വിദേശിയാണെങ്കിലും നമ്മുടെ അടുക്കളയിലും നാടന്‍ ആയി തന്നെ മാറിയ ഒന്നാണ് കാപ്‌സിക്കം. 
സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരുകളിലും കാപ്‌സിക്കം അറിയപ്പെടുന്നു.  ഇത് നമ്മള്‍ അധികവും കടയില്‍ പോയി വാങ്ങിക്കുകയാണ് പതിവ്. എന്നാലിനി കടയിലേക്ക് കാപ്‌സിക്കത്തിനായി ഓടേണ്ടതില്ല. നമ്മുടെ ആവശ്യത്തിനുള്ളവ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.

ചട്ടിയിലും ഗ്രോബാഗിലും

നിങ്ങള്‍ കാപ്‌സിക്കം വീട്ടില്‍ വളര്‍ത്തുമ്പോള്‍ ഇത് ചട്ടിയിലോ ഗ്രോബാഗിലോ വളര്‍ത്താവുന്നതാണ്. ഇതിനനുയോജ്യമായ സമയം സെപ്റ്റംബര്‍ – ഓഗസ്റ്റ് മാസങ്ങളില്‍ കൃഷി തുടങ്ങുന്നതാണ് നല്ലത്. ഒരു ചെടിയില്‍ നിന്ന് തന്നെ നാലുമാസം വരെ വിളവും ലഭിക്കുന്നതാണ്.

മണ്ണ്

എല്ലാ തരത്തിലുള്ള മണ്ണിലും കാപ്‌സിക്കം വളരുമെങ്കിലും നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കൂടുതല്‍ നന്നാവുക. ഇതിന് വളവും വെള്ളവും ഒക്കെ ആവശ്യവുമാണ്. ചാലുകള്‍ എടുക്കുമ്പോള്‍ മണ്ണ് നന്നായി കിളച്ചിരിക്കണം. 45 സെന്റിമീറ്റര്‍ അകലത്തില്‍ വേണം ചാലുകളിടാന്‍.

വിത്ത് വിതയ്ക്കാനാണെങ്കില്‍ ചാണകപ്പൊടി ഇട്ട ശേഷമേ വിത്തിടാവൂ. ഒരാഴ്ചക്കുള്ളില്‍ തന്നെ ഇലകള്‍ വന്നു തുടങ്ങുകയും ചെയ്യും.

മാറ്റി നടുക

നിങ്ങള്‍ ആദ്യം വിത്തുകള്‍ നട്ടത് ഗ്രോബാഗിലാണെങ്കില്‍ അവ ഒരു മാസത്തിനുള്ളില്‍ ഒന്നു മാറ്റി നടേണ്ടതാണ്. ഇവ നന്നായി വളരുകയും നമുക്കാവശ്യമുള്ളവ വിശ്വസിച്ച് പാകം ചെയ്യാവുന്നതുമാണ്”