ഇന്ത്യൻ നേവിയിൽ ഇൻഫർമേഷൻ ടെക്നോളജി എക്സിക്യൂട്ടീവ്; അപേക്ഷ ഓഗസ്റ്റ് 17 വരെ.

ഇന്ത്യൻ നാവികസേനയിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ എക്സിക്യൂട്ടീവ് ആകാൻ അവസരം. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലുള്ള നിയമനത്തിന് ഓഗസ്റ്റ് 17 വരെ ഓൺലൈനിൽ  അപേക്ഷിക്കാം.

കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഐ ടി/സോഫ്റ്റ് വെയർ സിസ്റ്റംസ്/സൈബർ സെക്യൂരിറ്റി/സിസ്റ്റം അഡ്മിനിസ്ട്രേഷൻ ആൻഡ് നെറ്റ് വർക്കിങ്/ഡേറ്റ അനലിറ്റിക്സ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിലേതിലെങ്കിലും എംഎസ് സി/ബിടെക്/ബിഇ ബിരുദം 60 ശതമാനം മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാം. ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്)/ബിഎസ് സി ( ഇൻഫർമേഷൻ ടെക്നോളജി) ബിസിഎയോടൊപ്പം എംസിഎ തുടങ്ങിയ ബിരുദധാരികൾക്കും അർഹതയുണ്ട്. എസ്എസ്എൽസി/തത്തുല്യം അല്ലെങ്കിൽ ഹയർ സെക്കണ്ടറി/ തത്തുല്യം പരീക്ഷയിൽ ഇംഗ്ലീഷ് വിഷയത്തിനു 60 ശതമാനം മാർക്ക് വേണം. അപേക്ഷകർ 02-01-2001 നും 01-7-2006 നും ഇടയിൽ ജനിച്ചവരായിരിക്കണം. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് അർഹത.

 ഉദ്യോഗാർത്ഥിക്ക് യോഗ്യത പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് തയാറാക്കും. ഇവരെ ഇന്റർവ്യൂവിന് ക്ഷണിക്കും. 3 ടയർ എസി റെയിൽവെ ടിക്കറ്റ് നിരക്ക് അനുവദിക്കും. എൻസിസി ‘സി’ സർട്ടിഫിക്കറ്റ് (നാവൽ/ആർമി/ എയർവിങ്) ഉള്ളവർക്ക് ഷോർട്ട് ലിസ്റ്റ് തയാറാക്കുമ്പോൾ അർഹമായ ഇളവ് ലഭിക്കും. തിരഞ്ഞെടുക്കുന്നവരെ സബ് ലെഫ്റ്റ്നെന്റ് റാങ്കിൽ നിയോഗിക്കും. അടിസ്ഥാന ശമ്പളം 56,100 രൂപ. വിവിധ അലവൻസുകൾ പുറമെ..

പരിശീലനത്തിനു ശേഷം ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥയിൽ പത്ത് വർഷത്തേക്ക് നിയമിക്കും. പതിനാല് വർഷം വരെ തുടരാം. തിരഞ്ഞെടുത്തവർക്കുള്ള നാവൽ ഓറിയന്റേഷൻ കോഴ്സ് ഏഴിമല നാവിക അക്കാദമിയിൽ 2026 ജനുവരിയിൽ ആരംഭിക്കും. തുടർന്ന് കപ്പലുകളിലും മറ്റു സാങ്കേതിക സ്ഥാപനങ്ങളിലും വിദഗ്ധ പരിശീലനം ഉണ്ടാകും. അപേക്ഷ ഫീസ് ഇല്ല. വിവരങ്ങൾക്ക്: www.indiannavy.gov.in