ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് റിലയന്‍സ് ഫൗണ്ടേഷന് നല്കുന്ന സ്കോളര്‍ഷിപ്പ് ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ത്യയൊട്ടാകെ 5100 വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് തുക അനുവദിക്കുക. രണ്ട് ലക്ഷം മുതല്‍ 6 ലക്ഷം രൂപവരെയാണ് സ്കോളര്‍ഷിപ്പ് തുക. വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 4ന് മുന്‍പായി അപേക്ഷ നല്‍കണം.
സ്കോളര്‍ഷിപ്പ് തുക
5000 ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം രൂപയും, 100 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് 6 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുമാണ് അനുവദിക്കുക.
വിദഗ്ദരുടെ മെന്റര്‍ഷിപ്പ്, നേതൃത്വ, നൈപുണ്യ വികസന പരിശീലനങ്ങള്‍, സാമൂഹ്യ വികസനത്തില്‍ പങ്കാളികളാകാനുള്ള അവസരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കും അവസരം ലഭിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
യുജി: 2025-26 അധ്യയന വര്‍ഷത്തില്‍ ബിരുദ (യുജി) കോഴ്സിന് ചേര്‍ന്ന ആദ്യ വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
പിജി: എഞ്ചിനീയറിങ്, ടെക്നോളജി, എനര്‍ജി, ലൈഫ് സയന്‍സസ് തുടങ്ങിയ തെരഞ്ഞെടുത്ത മേഖലകളിലെ 100 പിജി വിദ്യാര്‍ഥികള്‍ക്കും പിജി സ്കോളര്ഷിപ്പിനം അപേക്ഷിക്കാം.
ആദ്യ വര്‍ഷം പ്രവേശനം നേടിയവരായിരിക്കണം
അപേക്ഷ
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും https://www.scholarships.reliancefoundation
റിലയന്‍സ് ഫൗണ്ടേഷന് സ്കോളര്‍ഷിപ്പ്
2022ലാണ് റിലയന്‍സ് ഫൗണ്ടേഷന് സ്കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചത്. റിലയന്‍സ് സ്ഥാപനകന്‍ ധിരുഭായ് അംബാനിയുടെ 90ാം ജന്മ വാര്‍ഷിക ദിനത്തിലാണ് സ്കോളര്‍ഷിപ്പ് പ്രഖ്യാപിക്കുന്നത്. യുവാക്കളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 50000 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുക. ഇതുവരെ ഇന്ത്യയൊട്ടാകെ 28,000 സ്കോളര്‍ഷിപ്പുകളാണ് ഫൗണ്ടേഷന് മുഖേന നല്‍കിയത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് 226 വിദ്യാര്‍ഥികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായിരുന്നു”
