ഇലഞ്ഞി VISAT എഞ്ചിനിയറിങ് കോളേജിന്റെയും ആർട്സ് & സയൻസ് കോളേജിന്റെയും ആഭിമുഖ്യത്തിൽ, കോളേജ് ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന ഇരുനൂറിലധികം വിദ്യാർത്ഥികൾക്കായി “ഹോസ്റ്റൽ അസംബ്ലി” എന്ന പേരിൽ സംഘടിപ്പിച്ച സെമിനാർ, 2025 സെപ്റ്റംബർ 17-ാം തീയതി ബുധനാഴ്ച വൈകുന്നേരം 5.00 മുതൽ 7.30 വരെ കോളേജ് സെമിനാർ ഹാളിൽ വെച്ച് ഭംഗിയായി നടന്നു.
പ്രമുഖ മോട്ടിവേഷൻ സ്പീക്കറും മുൻ കോളേജ് പ്രിൻസിപ്പളുമായ ഡോ. (പ്രൊഫ.) ജേക്കബ് കുര്യൻ ഓണാട്ട് ഉത്ഘാടനം നിർവഹിച്ചു.
ഉത്ഘാടന സന്ദേശത്തിൽ അദ്ദേഹം ഡോ. എ. പി. ജെ. അബ്ദുൽ കലാമിന്റെ ധീരവചനങ്ങളെ ഓർമ്മിപ്പിച്ച്,
വിദ്യാർത്ഥികൾ വലിയ സ്വപ്നങ്ങൾ കാണണം,
മറ്റുള്ളവർ നിർദ്ദേശിക്കുന്ന വഴികളല്ല, സ്വന്തം വഴിയാണ് തിരഞ്ഞെടുക്കേണ്ടത്,
വിജയം നേടാൻ പരിശ്രമവും കഠിനാധ്വാനവും വിശ്വാസവും അനിവാര്യമാണ്,
പരാജയം വന്നാലും അത് ഒരു പാഠം മാത്രമെന്ന നിലയിൽ സ്വീകരിക്കണം എന്നിങ്ങനെ വിദ്യാർത്ഥികളെ പ്രചോദിപ്പിച്ചു. കൂടാതെ, 2006-ൽ പുറത്തിറങ്ങിയ “നോട്ട് ബുക്ക്” എന്ന സിനിമ നൽകുന്ന സന്ദേശം ഉൾക്കൊണ്ട്, ഹോസ്റ്റൽ ജീവിതത്തിൽ ശരിയും തെറ്റും തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
പ്രസ്തുത യോഗം മിസ് വിദ്യ വി.(asst prof Visat) അധ്യക്ഷതയിൽ നടന്നു.
ഡോ. എബ്രഹാം ചേട്ടിശ്ശേരി (അഡ്വൈസർ, VISAT),
ഡോ. ദിലീപ് കെ. (ഡയറക്ടർ, VISAT),
ഡോ. അനൂപ് (പ്രിൻസിപ്പൽ, VISAT),
റെവ്. ഫാ. മോഹൻ ജേക്കബ് (ഓപ്പറേഷൻ മാനേജർ, VISAT),
ശ്രീ. ഷാജി ആറ്റുപുറം (PRO)
എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് നടന്ന സാംസ്കാരിക പരിപാടിയിൽ, വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളിലൂടെ അവരുടെ കഴിവുകൾ അവതരിപ്പിച്ചു.
