ഏറ്റവും കുറഞ്ഞ വിലയുമായി പ്രൈം ഡേ പൊടിപൊടിക്കുന്നു.

മിക്ക ഉത്പന്നങ്ങൾക്കും കണ്ണഞ്ചിക്കുന്ന ഡീലുകളും വമ്പൻ ഡിസ്കൗണ്ടുകളുമായാണ് ആമസോണിന്റെ പ്രൈം ഡേ സെയിൽ പ്രൈം ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുന്നത്. സെൽഫ് കെയറിനും സ്റ്റൈൽ അപ്ഗ്രേഡുകൾക്കും ഏറ്റവും മികച്ച അവസരമാണ് ആമസോൺ നൽകുന്നത്. ചർമസംരക്ഷണം, കേശ സംരക്ഷണം, നൂതന ഫാഷൻ, സ്റ്റൈലിഷ് ആക്സസറികൾ എന്നിങ്ങനെ വേണ്ടതെല്ലാം വർഷത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ തന്നെ പ്രൈം ഉപഭോക്താക്കൾക്ക് വാങ്ങാനാവും. പോക്കറ്റ് കാലിയാകാതെ മനസ്സിൽ ആഗ്രഹിച്ച ബ്യൂട്ടി -ഫാഷൻ ഉത്പന്നങ്ങൾ വാങ്ങാൻ ഒരു ദിവസം കൂടി മാത്രമാണ് അവസരം. ഈ ഓഫർ പെരുമഴ പാഴാക്കാതിരിക്കാം.
ടോപ് റേറ്റഡ് ബ്രാൻഡുകളിൽ നിന്നുള്ള അതിനൂതന ഫാഷനുകൾ അവിശ്വനീയമായ വിലക്കുറവോടെയാണ് പ്രൈം ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ബിബ, ലിബാസ്, ഇൻഡോ എറ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നും സ്ത്രീകൾക്കുള്ള സ്റ്റൈലിഷ് എത്നിക് വെയറുകൾ ചുരുങ്ങിയത് 60 ശതമാനം വിലക്കുറവിൽ തന്നെ വാങ്ങാം. ആഘോഷ അവസരങ്ങളിൽ തിളങ്ങാൻ മനസ്സിനിണങ്ങിയ വസ്ത്രങ്ങൾ പകുതിയിൽ താഴെയിൽ വിലയിൽ സ്വന്തമാക്കാനാണ് അവസരം ഒരുങ്ങുന്നത്. മാർക്ക് ആൻഡ് സ്പെൻസെഴ്സ്, വെറോ മോഡ തുടങ്ങിയ ബ്രാൻഡുകളുടെ വിമൺ വെസ്റ്റേൺ വെയറുകൾക്കും ചുരുങ്ങിയത് 60 ശതമാനം വിലക്കുറവുണ്ട്. അലൻ സോളി, വാൻ ഹ്യൂസെൻ എന്നിങ്ങനെ ലോകോത്തര ബ്രാൻഡുകളിൽ നിന്നുള്ള ക്ലാസിക് പോളോകൾ വെറും 549 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ പ്രത്യേക വിഭാഗം തന്നെ ഒരുങ്ങിയിരിക്കുന്നു. ബ്രാൻഡഡ് കാഷ്വൽ ഷർട്ടുകളാകട്ടെ 799 രൂപയിൽ താഴെ വിലയിലും വാങ്ങാം. 50 ശതമാനം വിലക്കുറവോടെയാണ് ബെസ്റ്റ് സെല്ലിങ് സ്റ്റൈലുകൾ ആമസോൺ എത്തിക്കുന്നത്. 899 രൂപയിൽ താഴെ മാത്രം വില നൽകി ബ്രാൻഡഡ് ജീൻസുകളും സ്വന്തമാക്കാം

കാഷ്യൂ ബോര്‍ഡില്‍ കമ്പനി സെക്രട്ടറി.

കേരള കാഷ്യൂ ബോര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കമ്പനി സെക്രട്ടറി തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. താല്‍പര്യമുള്ളവര്‍ക്ക് കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന ജൂലൈ 11 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

കേരള കാഷ്യൂ ബോര്‍ഡില്‍ കമ്പനി സെക്രട്ടറി. ആകെ ഒഴിവുകള്‍ 01. 

11 മാസത്തേക്കാണ് കോണ്‍ട്രാക്ട് കാലാവധി. മികവിന് അനുസരിച്ച് അത് നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്. 

പ്രായപരിധി

45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 30.06.2025 അടിസ്ഥാനമാക്കി കണക്കാക്കും.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അംഗീകൃത ACS മെമ്പര്‍ഷിപ്പ്.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 55,000 രൂപ ശമ്പളമായി ലഭിക്കും. 

അപേക്ഷ

യോഗ്യരായവര്‍ കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നോട്ടിഫിക്കേഷന്‍ ബാറില്‍ നിന്ന് കാഷ്യൂ ബോര്‍ഡ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. തന്നിരിക്കുന്ന നോട്ടിഫിക്കേഷന്‍ പൂര്‍ണ്ണമായും വായിച്ച് മനസിലാക്കി വെബ്‌സൈറ്റിലൂടെ നേരിട്ട് അപേക്ഷ നല്‍കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകര്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (അവസാന ആറുമാസത്തിനകം എടുത്തത്), ഒപ്പ്, യോഗ്യതയും പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഫോട്ടോയും ഒപ്പും JPEG ഫോര്‍മാറ്റില്‍ ആയിരിക്കണം. ഫോട്ടോയുടെ വലിപ്പം 200 കെ.ബി.ല്‍ താഴെയായിരിക്കണം, ഒപ്പിന്റെ വലിപ്പം 50 കെ.ബി.എല്‍ താഴെയായിരിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ JPEG ഫോര്‍മാറ്റിലോ PDF ഫോര്‍മാറ്റിലോ ആയിരിക്കാം  അതിന്റെ വലിപ്പം 5 എം.ബി. കീഴായിരിക്കണം.

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി.

തദ്ദേശ തെരഞ്ഞെടുപ്പ് ആരവത്തിലേക്ക് കേരളം അടുക്കുന്നു. ഒക്ടോബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്നാണ് അറിയുന്നത്. ഡിസംബറിലാണ് പുതിയ ഭരണസമിതി നിലവിൽവരിക. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പുതിയ ഭരണസമിതികൾ നിലവിൽ വരുന്നതായിരുന്നു കീഴ്വഴക്കം. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് നീണ്ടു.

അതിനാൽ ഡിസംബര്‍ 20ന് നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്ന മുറക്ക് 21ന് പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ മുൻകൂട്ടി കണ്ടുള്ള ക്രമീകരണങ്ങളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നടത്തിവരുന്നത്. കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് എന്നീ തലങ്ങളിലെ വാർഡ് വിഭജനം പൂർത്തിയായി. 14 ജില്ല പഞ്ചായത്തുകളിലെ വാർഡ് വിഭജനമാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിന്‍റെ കരട് റിപ്പോർട്ട് 21ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന ഡീലിമിറ്റേഷൻ കമീഷൻ ചെയർമാൻ എ. ഷാജഹാൻ അറിയിച്ചു.

14 ജില്ല പഞ്ചായത്തുകളിലായി 15 വാർഡുകളാണ് വർധിക്കുക. നിലവിലെ 331 വാർഡുകൾ 346 ആയി വർധിക്കും. 152 ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഡ് വിഭജനത്തിന്റെ അന്തിമവിജ്ഞാപനം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. 187 വാർഡുകളാണ് ഇവിടെ കൂടിയത്. ആകെ വാർഡുകൾ 2080ൽനിന്ന് 2267 ആയി വർധിച്ചു.

941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകൾ ഉണ്ടായിരുന്നത് 17,337 ആയാണ് കൂടിയത്. 1375 വാർഡുകളാണ് കൂടിയത്. 87 മുനിസിപ്പാലിറ്റികളിൽ 128 വാർഡുകൾ പുതുതായി നിലവിൽവന്നു. 3113ൽനിന്ന് 3241 ആയി ഇത് വർധിച്ചു. ആറ് കോർപറേഷനുകളിൽ ഏഴു വാർഡുകളും കൂടി. 414ൽ നിന്ന് 421 ആയാണ് വർധിച്ചത്.

“വോട്ടര്‍പട്ടിക പുതുക്കലും വേഗം പൂർത്തിയാക്കാനാണ് തീരുമാനം. പഞ്ചായത്ത് തലത്തിലെ ഒരുപോളിങ് ബൂത്തില്‍ 1300 വോട്ടര്‍മാരും കോര്‍പറേഷനില്‍ 1600 വോട്ടര്‍മാരുമാണുള്ളത്. സുഗമമായി വോട്ട് രേഖപ്പെടുത്തുന്നതിനും കള്ളവോട്ട് തടയാനുമായി വോട്ടര്‍മാരുടെ എണ്ണം 1100 ആയി നിജപ്പെടുത്തണമെന്ന ആവശ്യം കോണ്‍ഗ്രസും മുസ്ലിം ലീഗും ബി.ജെ.പിയും ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍, വോട്ടര്‍മാരുടെ എണ്ണം കുറച്ചാല്‍ കൂടുതല്‍ പോളിങ് ബൂത്തുകള്‍ ക്രമീകരിക്കേണ്ടി വരുമെന്നും ഇത് അധിക ചെലവാകുമെന്നുമാണ് കമീഷന്റെ വിലയിരുത്തൽ. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

ചോക്ലേറ്റിന്റെ ആ കഥ നിങ്ങൾക്ക് അറിയുമോ?

ചോക്ലേറ്റ് എന്നാണ് ആദ്യമായി ഉണ്ടാക്കിയെതെന്നു വ്യക്തമല്ല. ആദ്യകാലങ്ങളിൽ ചോക്ലേറ്റ് ഒരു പാനീയം എന്ന നിലയിലാണത്രെ ഉപയോഗിച്ചിരുന്നത്. ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്കു മുൻപു മെക്സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ കൊക്കോയുടെ വിത്തുകളിൽ നിന്നെടുത്ത പൊടി, മറ്റു ചില വസ്തുക്കളുമായി ചേർത്ത് പ്രത്യേകതരം പാനീയമുണ്ടാക്കി കുടിച്ചിരുന്നതായി വിശ്വസിക്കുന്നു. മെക്സിക്കോയിൽ നിന്നു കണ്ടെടുത്ത പാത്രങ്ങൾ 1750 ബിസി കാലത്തേതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവ ചോക്ലേറ്റിന്റെ ആദ്യരൂപം ഉണ്ടാക്കാൻ ഉപയോഗിച്ചതാണെന്നു കരുതുന്നു.

ചോക്ലേറ്റ് വിവിധ തരം”

മെക്സിക്കോയിൽ നിന്നു കണ്ടെടുത്ത ഇത്തരം പാത്രങ്ങളുടെ കാലപ്പഴക്കത്തിൽ നിന്നു ചോക്ലേറ്റിനു പ്രാചീന പെരുമ വിളിച്ചോതുന്നു. സാങ്കേതിക മികവു കൈവന്നതോടെ ഇവ കുഴമ്പു പരുവത്തിലും പിന്നീടു ഖര രൂപത്തിലുമായി. പിന്നീടു ഗുണവും മണവും രുചിയും നിറവും നൽകാൻ പലതരം ഭക്ഷ്യ വസ്തുക്കളിൽ ചേർക്കപ്പെട്ടു. ഇതിന്റെ ഫലമായി ചോക്ലേറ്റ് ചേർത്ത വിവിധയിനം കേക്കുകൾ, ബിസ്ക്കറ്റുകൾ, ഐസ്ക്രീമുകൾ, പുഡ്ഡിങ്ങുകൾ, മിഠായികൾ, കാപ്പികൾ, ജ്യൂസുകൾ എന്നിവയും പിറവിയെടുത്തു. ചോക്ലേറ്റ് വിവിധ തരമുണ്ട്. കൊക്കോയുടെ അളവും മധുരവും മറ്റു ഘടകങ്ങളും അനുസരിച്ചാണിത്. ഡാർക്ക് ചോക്ലേറ്റ് (കൊക്കോ സോളിഡും കൊക്കോ ബട്ടറും പഞ്ചസാരയും േചരുന്ന ചോക്ലേറ്റ്), മിൽക്ക് ചോക്ലേറ്റ് (കൊക്കോസോളിഡി നൊപ്പം കൊക്കോ ബട്ടറും ഷുഗറും മിൽക്ക് പൗഡറും ചേരുന്ന ഉൽപന്നം), വൈറ്റ് ചോക്ലേറ്റ് (കൊക്കോ ബട്ടറിനൊപ്പം ഷുഗറും പാൽ ഉൽപന്നങ്ങളും ചേരുന്ന ചോക്ലേറ്റ്) തുടങ്ങിയവയാണു വിവിധതരം ചോക്ലേറ്റുകൾ.ഇതു കൂടാതെ പ്ലെയിൻ ചോക്ലേറ്റ് വേറെയും.

https://www.globalbrightacademy.com/

എന്നാൽ ഡാർക്ക് ചോക്ലേറ്റാണു ലോകമെങ്ങും റാങ്കിങ്ങിൽ ഒന്നാമൻ എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിൽ കൊക്കോയുടെ അളവു കൂടുതലായിരിക്കും ഇത്തരം ചോക്ലേറ്റുകൾ കൂടാതെ ലോ ഷുഗർ, ഗ്ലൂട്ടൻ ഫ്രീ തുടങ്ങിയവയും വിപണി കീഴടക്കി ക്കഴിഞ്ഞു.
ഇതു കൂടാതെ ഉപഭോക്താവിന് ഇഷ്ടമുള്ള രീതിയിൽ കസ്റ്റമൈസ് ചെയ്ത് എടുക്കാവുന്ന ഹോംമെയ്ഡ് ചോക്ലേറ്റുകളും ഭക്ഷ്യ ലോകത്തു സജീവമാണ്. ഹണി ഫില്ലിങ്, ഫ്രൂട്ട് ഫില്ലിങ് തുടങ്ങി ചോക്ലേറ്റിനൊപ്പം തേനും വിവിധയിനം പഴങ്ങളും ചേർത്തുള്ള രുചികരമായ പരീക്ഷണ ങ്ങളും ഹോംമെയ്ഡ് ചോക്ലേറ്റുകളുടെ പ്രത്യേകതയാണ്.ചോക്ലേറ്റുകളുടെ ആരോഗ്യപരമായ ഗുണങ്ങൾ ഏറെയാണ്. ചോക്ലേറ്റിലുള്ള കൊക്കോ ആരോഗ്യത്തിനു നല്ലതാണെങ്കിലും കൊഴുപ്പും മധുരവും അമിതമായി ചേരുന്നതു മൂലമാണു ഗുണം നഷ്ടപ്പെടുന്നത്. എന്നാൽ മധുരം കുറച്ചു ചെറിയ അളവിൽ ചോക്ലേറ്റു കഴിക്കുന്നതു പ്രമേഹം തടയാനും ഹൃദയാരോഗ്യത്തിനും നല്ലതാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. 

ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ, പ്രമേഹം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവ പ്രതിരോധി ക്കുമെന്നാണു കണ്ടെത്തൽ.രക്തസമ്മർദം കുറയ്ക്കാനും നല്ല കൊളസ്ട്രോൾ നിലനിർ ത്താനും സഹായിക്കുമെന്ന അവകാശവുമായി വ്യത്യസ്തമായ ചോക്ലേറ്റുകൾ പുറത്തിറങ്ങിക്കഴിഞ്ഞു. സാധാരണ ചോക്ലേ റ്റുകളിലുള്ളതിനെക്കാൾ കൊഴുപ്പും മധുരവും കുറച്ചാണ് ഇവ ഉണ്ടാക്കുന്നത്. 70 ശതമാനം കൊഴുപ്പും മധുരവും എന്ന അവസ്ഥ കുറച്ച് 30 ശതമാനമായി താഴ്ത്തിയാൽ ഔഷധ ഗുണം തിരികെ കിട്ടുമത്രേ. കൊക്കോച്ചെടിയുടെ നീരു ചേർത്താൽ പഞ്ചസാരയ്ക്കു തുല്യം രുചിയായി. ബുദ്ധിശക്തി കൂട്ടുന്ന ഘടകങ്ങളും ചോക്ലേറ്റുകളിലുണ്ടെന്നും ആധുനിക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മഴക്കാലത്ത് വാഷിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ഇങ്ങനെ ചെയ്യരുത്, മോട്ടോര്‍ പൊട്ടിത്തെറിച്ചേക്കാം.

മഴക്കാലത്ത് വാഷിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ചെറിയ തെറ്റ് കാരണം മോട്ടോര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് സാധാരണ ആളുകള്‍ ചെയ്യുന്ന തെറ്റുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

ചില സ്ഥലങ്ങളില്‍ വാഷിങ് മെഷീന്‍ പുറത്തോ ടെറസിനു മുകളിലോ ഒക്കെ വയ്ക്കുന്നതു കാണാം. ഇങ്ങനെ വയ്ക്കുമ്പോള്‍ മഴത്തുള്ളികള്‍ വീഴാനുള്ള സാധ്യത കൂടുതലാണ്. മെഷീന്റെ കണ്‍ട്രോള്‍ പാനലിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. മെഷീനില്‍ വച്ചിരിക്കുന്ന ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ മെഷീന്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തും. 

തുണി കുത്തി നിറയ്ക്കല്‍

ചിലര്‍ വാഷിങ് മെഷീനില്‍ തുണികള്‍ കുത്തി നിറയ്ക്കുന്നതു കാണാം. കൂടുതല്‍ തുണികള്‍ ഒരേ സമയമിട്ടു കഴുകിയാല്‍ സമയവും വൈദ്യുതിയും ലാഭിക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ഇത് തികച്ചും തെറ്റാണ്. ആവശ്യത്തില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ നിറയ്ക്കുന്നത് മെഷീനിന്റെ മോട്ടോറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതാണ്. ഇതുകാരണം വസ്ത്രങ്ങള്‍ ശരിയായി കഴുകുകയോ ഡ്രം ശരിയായി കറങ്ങുകയോ ചെയ്യുകയില്ല. മാത്രമല്ല മോട്ടോര്‍ കത്താനുള്ള സാധ്യതയും കൂടുതലാണ്. 

ഡീസ്‌കെയിലര്‍ ഉപയോഗിക്കരുത്

നമ്മളെല്ലാവരും മെഷീനിന്റെ പുറം ഭാഗം മാത്രം നന്നായി കഴുകുന്നവരാണ്. നന്നായി മിനുക്കിവയ്ക്കാറുണ്ട്. എന്നാല്‍ അതിനുള്ളിലെ അതായത് ആന്തരിക വൃത്തിയാക്കലില്‍ ശ്രദ്ധിക്കാറില്ല. ഡീസ്‌കെയിലര്‍ പൊടിയുടെയോ ദ്രാവകത്തിന്റെയോ ഉപയോഗം മെഷീനിനുള്ളില്‍ അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

അതുകൊണ്ട് മാസത്തിലൊരിക്കലെങ്കിലും വസ്ത്രങ്ങളിടാതെ ഡീസ്‌കെയിലര്‍ ഉപയോഗിച്ച് മാത്രം മെഷീന്‍ പ്രവര്‍ത്തിപ്പിക്കുക. ഇങ്ങനെ ചെയ്താല്‍ മെഷീന്‍ കേടുകൂടാതെയിരിക്കുകയും വളരെക്കാലം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. 

ഡിറ്റര്‍ജന്റിന്റെ അമിത ഉപയോഗം

വസ്ത്രങ്ങള്‍ നന്നായി വൃത്തിയാകുമെന്ന് കരുതി കൂടുതല്‍ ഡിറ്റര്‍ജന്റ് ഇട്ടു കൊടുക്കുന്ന പതിവ് ചിലര്‍ക്കെങ്കിലും ഉണ്ട്. എന്നാല്‍ ഇത് കൂടുതല്‍ നുരയുണ്ടാക്കുകയും മെഷീനിന് പൂര്‍ണമായും കഴുകാന്‍ കഴിയുകയുമില്ല. ഇത് ഡ്രമ്മിലും പൈപ്പുകളിലും അവശിഷ്ടങ്ങള്‍ അടിഞ്ഞു കൂടുന്നതിനു കാരണമാവുകയും ചെയ്യും. ഡിറ്റര്‍ജന്റ് ട്രേ, ലിന്റ് ഫില്‍ട്ടര്‍, ഡ്രം എന്നിവയൊക്കെ മാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കുക. 

റെയിൽവേയിൽ 6238 ഒഴിവുകൾ, ജൂലായ് 28 വരെ അപേക്ഷിക്കാം

ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യന്മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ടെക്നീഷ്യൻ ഗ്രേഡ്-I സിഗ്നൽ തസ്തികയിൽ 183 ഒഴിവും ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിൽ 6055 ഒഴിവും ഉൾപ്പെടെ ആകെ 6238 ഒഴിവിലേക്കാണ് വിജ്ഞാപനം.

തിരുവനന്തപുരം ആർആർബിയിൽ ആകെ 197 ഒഴിവാണുള്ളത്. (ടെക്നീഷ്യൻ ഗ്രേഡ്-I സിഗ്നൽ തസ്തികയിൽ 6, ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിൽ 191). ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിലേക്ക് ആകെ 29 ട്രേഡുകളുണ്ട്. ഇതിൽ 11 ട്രേഡുകളിലാണ് തിരുവനന്തപുരത്ത് ഒഴിവുള്ളത്.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിജ്ഞാപനം 02/2025 എന്ന നമ്പറിൽ എല്ലാ ആർആർബികളുടെയും വെബ്സൈറ്റിൽ ലഭ്യമാണ്.

തിരുവനന്തപുരം ആർആർബിയുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 28.

ഏറ്റവും കൂടുതൽ പേരുകളുള്ള പഴം ഏതാണെന്ന് അറിയാമോ

പ്രാദേശിക നാമങ്ങളിൽ എന്നും മുന്നിൽ നമ്മുടെ പപ്പായ തന്നെ. ഒന്നും രണ്ടുമല്ല, നാൽപ്പത്തഞ്ചോളം അപരനാമങ്ങളിലാണ് അറിയപ്പെടുന്നത്. സാധാരണ കപ്പയ്ക്ക, പപ്പായ, ഓമയ്ക്ക എന്നൊക്കെ അറിയപ്പെടുമ്പോഴും പോർച്ചുഗീസുകാർ നൽകിയ ‘പപ്പായ’ എന്ന പേരിന് പുറമെയാണ് ഈ അപരനാമങ്ങൾ.

പുറമെ നിന്ന് കപ്പലിൽ വന്ന വസ്തുക്കളോടൊപ്പം ‘കപ്പ’ എന്ന വാക്ക് ചേർത്ത പതിവിൽ നിന്നാണ് കപ്പയ്ക്ക, കൊപ്പക്ക, കപ്പ, കപ്ലിങ്ങ, കപ്പളം തുടങ്ങിയ പേരുകൾ പപ്പായക്ക് ലഭിച്ചത്. ‘ഓവുള്ള’ അഥവാ ‘ഓട്ടയുള്ള’ മരത്തിന്റെ കായ എന്ന അർത്ഥത്തിലാണ് ഓമയ്ക്ക എന്ന പേര്. പോർച്ചുഗീസ് പേരിനോട് സാമ്യമുള്ള പപ്പക്കായ, പപ്പയ്ക്ക, പപ്പരക്ക, പപ്പര തുടങ്ങിയ പേരുകളും പ്രചാരത്തിലുണ്ട്. പട്ടിണിക്കാലത്ത് ദാനമായി നൽകിയിരുന്നതിനാലാവാം ധർമ്മത്തുങ്കായ, ദർമൂസുങ്കായ എന്നീ പേരുകൾ ലഭിച്ചതെന്നും ചില നിഗമനങ്ങളുണ്ട്. കേരളവുമായി അടുത്ത ബന്ധമുള്ള ലക്ഷദ്വീപിൽ കടമത്ത്, കൊപ്പക്ക, കർമോസ എന്നിങ്ങനെയെല്ലാമാണ് പപ്പായയെ വിളിക്കുന്നത്.

അപരനാമങ്ങൾ 43

തിരുവനന്തപുരം: പപ്പാളിക്ക, കപ്പക്ക, പപ്പക്ക

കൊല്ലം: കപ്പക്ക, ഓമക്ക, പപ്പക്ക

പത്തനംതിട്ട: ഓമക്കായ, ഓമക്ക

ആലപ്പുഴ: പപ്പരങ്ങ, പപ്പരക്ക, ഓമക്ക

കോട്ടയം: കപ്ലങ്ങ, കപ്പളം, കപ്പളങ്ങ

ഇടുക്കി: ഓമക്ക, കപ്ലങ്ങ

എറണാകുളം: ഓമക്കായ, കപ്ലിംഗ്, കപ്പങ്ങ

തൃശൂർ: കൊപ്പക്കായ, ഓമക്കായ, പപ്പക്കായ, കപ്പങ്ങ

പാലക്കാട്: ഓമക്ക, കറുവത്തുംകായ, പപ്പാളങ്ങ

മലപ്പുറം: ഓമക്ക, കരുമൂച്ചി, കർമൂസ, കരുത്ത്

കോഴിക്കോട്: കർമൂസ്, കപ്ലങ്ങ

വയനാട്: കറുമുസ, കപ്ലങ്ങ, കപ്ലിങ്ങ, കപ്ലിക്ക

കണ്ണൂർ: കപ്പക്ക, അപ്പക്കായി, കർമൂസ്

കാസർകോട്: ബപ്പങ്ങായി, കപ്പങ്കായ, പപ്പങ്ങായി, കുപ്പക്കായി

ആരോഗ്യ ഗുണങ്ങൾ

മികച്ച കൃമിനാശിനിയും ഉദരരോഗ സംഹാരിയുമാണ്. കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ഉത്തമം. ഒരു ഗ്രാം പപ്പായയിൽ ഏകദേശം 32 കലോറി ഊർജ്ജം, 7.2 ഗ്രാം കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ എ, സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. പഴുത്ത പപ്പായയിൽ പൊട്ടാസ്യം കുറവായതിനാൽ വൃക്കരോഗികൾക്കും കഴിക്കാം. ധാരാളം ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമം. പച്ച പപ്പായയിലെ പപ്പെയ്ൻ എൻസൈമും നാരുകളും ദഹനത്തെ സുഗമമാക്കും.

എഫ് 35 ബി വിമാനം ഹാങ്ങറിൽ; അറ്റകുറ്റപ്പണി തുടങ്ങി, വിമാനത്തിന് നൽകേണ്ട വാടക പ്രതിദിനം 20,000രൂപ.

മൂന്നാഴ്ചയിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എൻജിനീയര്‍മാരുടെ സംഘം ശ്രമം തുടരുന്നു. വിമാനത്തിന്റെ നിര്‍മാതാക്കളായ യുഎസിലെ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ എപ്പോള്‍ പരിഹരിക്കാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്കു മാറ്റിയ വിമാനം നിലവില്‍ ബ്രിട്ടിഷ് സംഘത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്.

വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്നതിന്റെ വാടക അദാനി കമ്പനി ബ്രിട്ടിഷ് അധികൃതരില്‍നിന്ന് ഈടാക്കും. എഫ് 35 ബി യുദ്ധവിമാനത്തിന്റെ വലുപ്പം കണക്കിലെടുക്കുമ്പോള്‍ പ്രതിദിന ഫീസ് 10,000 – 20,000 രൂപ വരെയാകാം. വിമാനം കഴിഞ്ഞ 24 ദിവസമായി വിമാനത്താവളത്തിലുണ്ട്. വിമാനം ലാന്‍ഡ് ചെയ്യാന്‍ 1 – 2 ലക്ഷം രൂപ വരെയാണ് വിമാനത്താവള നടത്തിപ്പുകാര്‍ക്കു നല്‍കേണ്ടത്. യുദ്ധവിമാനത്തിനു പുറമെ കഴിഞ്ഞ ദിവസം വിദഗ്ധ എൻജിനീയര്‍മാരുമായി ബ്രിട്ടനില്‍ നിന്നെത്തിയ എയര്‍ബസ് എ 400 എം അറ്റ്‌ലസ് വിമാനത്തിനും ലാന്‍ഡിങ് ചാര്‍ജ് നല്‍കേണ്ടി വരും.

നാവികസേനയിൽ സിവിലിയൻ സ്റ്റാഫ്, വ്യോമസേനയിൽ അഗ്നിവീർ

വിവിധ കമാൻഡുകളിലെ വിവിധ ഗ്രൂപ്പ് ‘ബി (നോൺഗസറ്റഡ്‌)’, ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്ക് ഇന്ത്യൻ നാവികസേന നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 1110 ഒഴിവുണ്ട്‌. തിരഞ്ഞെടുത്തവരെ ബന്ധപ്പെട്ട കമാൻഡുകളുടെ അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലുള്ള യൂണിറ്റുകളിൽ നിയമിക്കും. ഇന്ത്യയിലെവിടെയുമുള്ള നേവൽ യൂണിറ്റുകളിൽ നിയമനം ലഭിക്കാം.

ഒഴിവുള്ള തസ്‌തികകൾ: സ്റ്റാഫ് നഴ്സ് 1, ചാർജ്മാൻ (നേവൽ ആവിയേഷൻ) 1, ചാർജ്മാൻ: അമ്യൂണിഷൻ വർക്ക്ഷോപ്പ് 8, മെക്കാനിക് 49, അമ്യൂണിഷൻ ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ 53, ഇലക്ട്രിക്കൽ 38, ഇലക്ട്രോണിക്സ് ആൻഡ് ഗൈറോ 5, വെപ്പൺ ഇലക്ട്രോണിക്സ് 5, ഇൻസ്‌ട്രുമെന്റ്‌ 2, മെക്കാനിക്കൽ 11, ഹീറ്റ് എഞ്ചിൻ 7, മെക്കാനിക്കൽ സിസ്റ്റംസ് 4 , മെറ്റൽ 21 , ഷിപ്പ് ബിൽഡിങ്‌ 11, മിൽ‌റൈറ്റ് 5, ഓക്സിലറി 3, റഫർ & എസി 4, മെക്കട്രോണിക്സ് 1, സിവിൽ വർക്‌സ്‌ 3, മെഷീൻ 2, പ്ലാനിങ്‌–-പ്രൊഡക്ഷൻ–-കൺട്രോൾ 13, അസിസ്റ്റന്റ് ആർട്ടിസ്റ്റ് റീടച്ചർ 2, ഫാർമസിസ്റ്റ് 6, കാമറാമാൻ 1, സ്റ്റോർ സൂപ്രണ്ട് (ആർമമെന്റ്‌) 8, ഫയർ എൻജിൻ ഡ്രൈവർ 14, ഫയർമാൻ 30, സ്റ്റോർ കീപ്പർ/ സ്റ്റോർ കീപ്പർ (ആർമമെന്റ്‌) 178, സിവിലിയൻ മോട്ടോർ ഡ്രൈവർ ഓർഡിനറി ഗ്രേഡ് 117, ട്രേഡ്സ്മാൻ മേറ്റ് 207, പെസ്‌റ്റ്‌ കൺട്രോൾ വർക്കർ 53, ഭണ്ഡാരി 01, ലേഡി ഹെൽത്ത് വിസിറ്റർ 01, മൾട്ടി ടാസ്കിങ്‌ സ്റ്റാഫ് (മിനിസ്റ്റീരിയൽ) 09, നോൺ ഇൻഡസ്ട്രിയൽ)/ വാർഡ് സഹൽക്ക 81, ഡ്രസ്സർ 02, ധോബി 04, മാലി 06, ബാർബർ 04, ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്ഷൻ) 02. യോഗ്യത, പ്രായപരിധി എന്നിവയടക്കമുള്ള കൂടുതൽ വിരങ്ങൾ www.joinindiannavy.gov.inൽ ലഭിക്കും incet.cbt-exam.in/incetcycle3/login/user ലിങ്ക്‌ വഴി അപേക്ഷിക്കാം. അവസാന തീയതി: ജൂലൈ 18.

വ്യോമസേനയിൽ അഗ്നിവീർ

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveervayu Intake 02/2026) സെലക്ഷൻ ടെസ്‌റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. 4 വർഷത്തേക്കാണ്‌ നിയമനം. ജൂലൈ 11 മുതൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച്‌ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. പ്രായം: 2005 ജൂലൈ 2നും 2009 ജനുവരി 2 നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരി 21 വയസ്‌. ഫീസ്: 550 രൂപ. ഓൺലൈനായി അടയ്ക്കാം. തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്ക് ഓൺലൈൻ ടെസ്‌റ്റ്, അഡാപ്റ്റബിലിറ്റി ടെസ്‌റ്റ്, ശാരീരികക്ഷമതാ പരിശോധന, വൈദ്യ പരിശോധന എന്നിവ ഉണ്ടാകും. സെപ്റ്റംബർ 25 മുതലാണ് ഓൺലൈൻ ടെസ്റ്റ്. https://agnipathvayu.cdac.in

https://www.globalbrightacademy.com/

ഇന്നൊരു പ്രത്യേകതയുണ്ട്, ഉറപ്പായും ചോക്ലേറ്റ് കഴിക്കണം; കാരണം അറിയാമോ?

മധുരം കഴിക്കൂ ഇന്ന് ഒന്നാം തീയതിയാണ് എന്ന് പറയുന്നതുപോലെ ചോക്ലേറ്റ് കഴിക്കൂ ഇന്ന് ചോക്ലേറ്റ് ദിനമാണ്. ലോകമെമ്പാടും ഇന്ന് ചോക്ലേറ്റ് ദിനം കൊണ്ടാടുകയാണ്. എല്ലാ ചോക്ലേറ്റ് പ്രേമികൾക്കും ആഘോഷിക്കാൻ ഒരു ദിവസം. ഇത്രയും ആരാധകരുള്ള മറ്റൊരു മധുര പലഹാരം ഉണ്ടോ എന്ന് പോലും സംശയമാണ്.

ചോക്ലേറ്റിന് നൂറ്റാണ്ടുകൾ പഴക്കമുള്ള കഥ പറയാനുണ്ട്. 2000 ബിസിയിൽ കൊക്കോ ബീൻസ് കൃഷി ചെയ്യാൻ തുടങ്ങിയ ഒൽമെക്സിന്റെ പുരാതന മധ്യ അമേരിക്കൻ നാഗരികതയിൽ നിന്നാണ് ചോക്ലേറ്റിന്റെ ചരിത്രം. 3000 വർഷങ്ങൾക്കു മുമ്പ് മെക്സിക്കോയിലെ ആസ്ടെക് ഗോത്രക്കാരാണ് ചോക്കലേറ്റ് ആദ്യമായി നിർമിച്ചത്. കയ്പുള്ള പാനീയം ഉണ്ടാക്കാൻ അവർ കൊക്കോ മരത്തിൽ നിന്നുള്ള കൊക്കോ ബീൻസ് ഉപയോഗിക്കാൻ തുടങ്ങി. യൂറോപ്യന്മാർ പഞ്ചസാരയും മറ്റ് ചേരുവകളും ചേർത്ത് ഈ കൈപ്പുള്ള ചോക്ലേറ്റ് കൊണ്ട് മിഠായി ബാറുകൾ നിർമിക്കുന്നത് വരെ ചോക്ലേറ്റ് ഒരു സോളിഡ് രൂപത്തിൽ ആയിരുന്നില്ല. 

എന്തുകൊണ്ടാണ് ജൂലൈ 7 ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്? 

1550-ൽ യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ വാർഷികത്തെ അനുസ്മരിക്കുന്നതിനാലാണ് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കാൻ ജൂലൈ 7 തിരഞ്ഞെടുത്തത്.ചോക്ലേറ്റിന്റെ യഥാർത്ഥ രൂപം സൃഷ്ടിച്ച മെക്സിക്കോയിൽ നിന്നുള്ള ആസ്ടെക് ഗോത്രത്തിന് ആദരവായും ഈ ദിവസം തിരഞ്ഞെടുത്തുവെന്ന് വിശ്വസിക്കപ്പെടുന്നു.1519-ൽ, ആസ്ടെക് ചക്രവർത്തി സ്പാനിഷ് പര്യവേക്ഷകനായ ഹെർണാൻ കോർട്ടെസിന് Xocolatl എന്ന ചോക്ലേറ്റ് അധിഷ്ഠിത പാനീയം സമ്മാനിച്ചുവത്രേ.

അദ്ദേഹമാണ് ഇന്ന് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ചോക്ലേറ്റ് എണ്ണ മധുരത്തെ യൂറോപ്പിന് പരിചയപ്പെടുത്തുന്നത്. 1800-കളിൽ ഖരരൂപത്തിലുള്ള ചോക്ലേറ്റുകളായിരുന്നു. ഇവ യൂറോപ്പിലുടനീളം ചോക്ലേറ്റിന്റെ ജനപ്രീതി നേടുകയും ഒടുവിൽ അത് ഇന്ന് നമുക്കറിയാവുന്ന പ്രിയപ്പെട്ട സ്വീറ്റായി മാറുകയും ചെയ്തു. ചോക്ലേറ്റിന് പ്രായമില്ല. ഏതു തരത്തിലും ഒരുപോലെ ഇഷ്ടപ്പെടുന്ന മധുരമൂറുന്ന ചോക്ലേറ്റിന് ആരോഗ്യഗുണങ്ങൾ കൂടിയുണ്ടെന്നും പല കാലങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചോക്ലേറ്റിനെ കുറിച്ചുള്ള രസകരമായ വസ്തുതകൾ

2009 ൽ ഇന്റർനാഷണൽ കൊക്കോ ഓർഗനൈസേഷൻ ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമായി പ്രഖ്യാപിച്ചതോടെയാണ് ഇത് ആദ്യമായി ഔദ്യോഗികമായി ആഘോഷിച്ചത്. ഓരോ വർഷവും ഒരാൾക്ക് ശരാശരി 11 പൗണ്ട് ഉപഭോഗമുള്ള സ്വിറ്റ്സർലൻഡാണ് പ്രതിശീർഷ ചോക്ലേറ്റ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് ഇറ്റലിയിൽ നിർമിച്ച 12,000 പൗണ്ടിലധികം ഭാരമുള്ള ഒന്നാണ്.  

ചോക്ലേറ്റ് വില്പനയിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രാജ്യം യുണൈറ്റഡ് സ്റ്റേറ്റാണ്. പ്രതിവർഷം 20 ബില്യൺ ഡോളറിന്റെ വിൽപനയാണ് രാജ്യത്ത് നടക്കുന്നത്. മറ്റേതൊരു ഭക്ഷണത്തേക്കാളും കൂടുതൽ ആന്റി ഓക്‌സിഡന്റുകൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റിന്റെ ഫ്ലേവനോളുകൾ ഓർമ, രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം സുഗമമാക്കുകയും പ്രമേഹത്തെ തടയുകയും ചെയ്യുന്നു.

ഒരു കൊക്കോ മരം ഓരോ വർഷവും 300 ബാർ ചോക്കലേറ്റിന് ആവശ്യമായ ബീൻസ് ഉത്പാദിപ്പിക്കുന്നു. ലോക ചോക്ലേറ്റ് ദിനത്തിൽ കുറച്ചു ചോക്ലേറ്റ് നമുക്കും കഴിക്കാം, നമ്മുടെ പ്രിയപ്പെട്ടവർക്കും ഒരല്പം മധുരം നൽകാം.

https://www.globalbrightacademy.com/