ചോറ് കാലിയാവുന്നതറിയില്ല; അഞ്ച് മിനിട്ടിൽ തയ്യാറാക്കാവുന്ന ഉഗ്രൻ രുചിയുള്ള കറി.

ചോറിനൊപ്പം കഴിക്കാൻ പറ്റിയ രുചികരമായ ഒന്നാണ് തേങ്ങ പുളികറി. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കൊല്ലം ജില്ലയിലെ ജനങ്ങളാണ് ഈ കറി കൂടുതലായും ഉണ്ടാക്കാറുള്ളത്. അതിനാൽതന്നെ ഇതിനെ കൊല്ലം സ്‌പെഷ്യലെന്ന് വിളിക്കാം. തയ്യാറാക്കാൻ അഞ്ച് മിനിട്ട് മതി എന്നതിനാൽ, ഈ കറി കുട്ടികൾക്ക് സ്‌കൂളിൽ കൊടുത്തുവിടാനും ഓഫീസിൽ കൊണ്ടുപോകാനും പറ്റിയതാണ്. ഇതിന് ആവശ്യമായ സാധനങ്ങളും തയ്യാറാക്കുന്ന വിധവും നോക്കാം.

ആവശ്യമായ സാധനങ്ങൾ

തേങ്ങ ചിരകിയത് – 1 കപ്പ്

മുളകുപൊടി- 2 ടീസ്‌പൂൺ

മഞ്ഞൾപ്പൊടി – കാൽ ടീസ്‌പൂൺ

മല്ലിപ്പൊടി – 1 ടീസ്‌പൂൺ

ഉപ്പ് – ആവശ്യത്തിന്

ഉലുവ – കാൽ സ്‌പൂൺ

ചെറിയ ഉള്ളി – 3 എണ്ണം

പുളി – ഒരു ചെറിയ നെല്ലിക്കാ വലുപ്പത്തിൽ

കടുക്, വറ്റൽമുളക്, കറിവേപ്പില – താളിക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങയോടൊപ്പം ബാക്കി ചേരുവകളെല്ലാം ചേർത്ത് അൽപ്പം വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കണം. ഇതിനെ ഒരു ചട്ടിയിലേക്ക് മാറ്റി അൽപ്പം വെള്ളം കൂടി ചേർത്ത് ചൂടാക്കിയെടുക്കുക. തിളയ്‌ക്കാൻ പാടില്ല. ഈ സമയം മറ്റൊരു പാത്രത്തിൽ കടുകും വറ്റൽ മുളകും കുറച്ചധികം ചെറിയ ഉള്ളിയും കറിവേപ്പിലയും ഇട്ട് വഴറ്റിയ ശേഷം ചൂടാക്കിയ കൂട്ടിന് മുകളിൽ ഒഴിച്ചുകൊടുത്ത് യോജിപ്പിച്ചെടുക്കുക

സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പൻ’ വൈബിൽ പാലാ.

നഗരത്തിൽ ഇപ്പോൾ എന്നാ പെരുന്നാൾ വൈബാണന്നോ. രാത്രിയിൽ ഇറങ്ങിയാൽ നാട്ടുകാരേതാ ജൂനിയർ ആർടിസ്റ്റുകളേതാ എന്നു തിരിച്ചറിയാൻ പോലും സാധിക്കത്തില്ല. മൊത്തത്തിൽ കളറാണ്,’ കഴിഞ്ഞ ദിവസങ്ങളിലായി ഏതൊരു പാലാക്കാരനും ആദ്യം പറയുന്ന വിശേഷം ഇങ്ങനെയൊക്കെയാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന പാലാക്കാരന്റെ കഥ പറയുന്ന ‘ഒറ്റക്കൊമ്പൻ’ സിനിമയുടെ ചിത്രീകരണമാണ് ഇപ്പോൾ പാലാക്കാരുടെ സംസാര വിഷയം. പാലാക്കാരുടെ പ്രധാന പെരുന്നാളായ പാലാ ജൂബിലിയുടെ ചിത്രീകരണമാണു കുരിശുപള്ളി ജംക്‌ഷനിൽ നടക്കുന്നത്.

രംഗങ്ങളും ഇവിടെ ഷൂട്ട് ചെയ്യുന്നുണ്ട്. ഡിസംബറിൽ നടക്കുന്ന യഥാർഥ ജൂബിലിയുടെ ടീസർ പോലെയാണ് സിനിമ ചിത്രീകരണമെന്നു ചുരുക്കം. രാത്രി 9ന് തുടങ്ങുന്ന ഷൂട്ടിങ് പുലർച്ചെ 5 വരെ നീളും. ജൂബിലിയുടെ യഥാർഥ ഫീൽ കിട്ടാൻ ഷൂട്ടിങ് നടക്കുന്ന ഭാഗങ്ങളിലെ കടകളെല്ലാം വെളുപ്പിനെ 5 വരെ വൈദ്യുത അലങ്കാരത്തോടെ തുറന്നിടുന്നു.ജൂബിലിയിൽ മാതാവിന്റെ പ്രദക്ഷിണം 2 ദിവസമാണെങ്കിൽ സിനിമയിൽ 10 ദിവസം നീളുന്ന പ്രദക്ഷിണമാണ് നടക്കുന്നത്. കുരിശുപള്ളിയുടെ മുന്നിലെ റോഡ് മുഴുവനും ഉപയോഗിച്ചാണു പ്രദക്ഷിണം ഷൂട്ട് ചെയ്യുന്നത്. ഇതിനായി രാത്രി 9നു ശേഷം ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ട്. പാലാക്കാർ ഉൾപ്പെടെ ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ മുത്തുക്കുടകളുമേന്തി പ്രദക്ഷിണത്തിൽ വേഷമിടുന്നു.

നഗരത്തിൽ വൈദ്യുത ദീപാലങ്കാരങ്ങളും തോരണങ്ങളും വെടിക്കെട്ടും വഴിയോര കച്ചവടവുമെല്ലാം ചിത്രീകരണത്തിനായി ഒരുക്കിയിട്ടുണ്ട്. ഗുരുവായൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നാണ് വഴിയോര കച്ചവടക്കാരെ കൊണ്ടുവന്നിരിക്കുന്നത്. 10 ദിവസത്തേക്ക് 80,000 രൂപ വരെ വാടകയായി ഇവർക്കു നൽകുന്നുണ്ട്. കൂടാതെ താമസവും ഒരുക്കുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പാലായ്ക്ക് ചുറ്റുവട്ടത്തായി താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. സുരേഷ് ഗോപി ഉൾപ്പെടെയുള്ള താരങ്ങളും പാലായിൽ താമസിക്കുന്നു.

കാൻവാസിൽ ചിത്രം ഷൂട്ട് ചെയ്യുന്നതു ചങ്ങനാശേരിക്കാരൻ കൂടിയായ ഡയറക്ടർ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ്. ആദ്യ സംവിധാന സംരഭമാണെങ്കിലും വലിയ ആൾക്കൂട്ടത്തെ പതർച്ചയില്ലാതെയാണു മാത്യു കൈകാര്യം ചെയ്യുന്നത്.

ഇന്ദ്രജിത്ത്, ലാൽ, ജോണി ആന്റണി, ലാലു അലക്സ് തുടങ്ങിയവരും പല ദിവസങ്ങളിലായി പാലായിലെ ഷൂട്ടിങ്ങിൽ എത്തുന്നുണ്ട്. കഥ, തിരക്കഥ തയാറാക്കിയിരിക്കുന്നത് ഭരണങ്ങാനം സ്വദേശിയായ ഷിബിൻ ഫ്രാൻസിസാണ്. ഷാജി കുമാറാണ് ഛായാഗ്രാഹകൻ.

https://www.globalbrightacademy.com/

കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി’, ഓണത്തിന് ജനങ്ങളെ കൈവിടില്ല, 5676 കിലോലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചു

ഓണക്കാലത്ത് കേരളം ആവശ്യപ്പെട്ട പ്രത്യേക അരി വിഹിതം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം സംസ്ഥാനത്തെ കേന്ദ്രം അറിയിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി വീതം അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടതെങ്കിലും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം നിലപാടെടുത്തത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വിഹിതം നല്‍കാനാകില്ലെന്നാണ് കേന്ദ്രം അറിയിച്ചതെങ്കിലും ഓണത്തിന് കേരളത്തിലെ ജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കൈവിടില്ലെന്ന് മന്ത്രി പറഞ്ഞു.

ഓണം വിപണിയില്‍ അരി വില പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ നിലപാട് സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. കാര്‍ഡ് ഒന്നിന് 5 കിലോ അരി നല്‍കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി കേരളത്തെ സഹായിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം മറുപടി നല്‍കിയത്. നിര്‍ത്തിവെച്ച ഗോതമ്പും നല്‍കില്ല. മണ്ണെണ്ണ വിഹിതം രണ്ട് വര്‍ഷമായി ലഭിക്കുന്നില്ല. മണ്ണെണ്ണ കരാറുകാര്‍ പിന്മാറിയതിനാല്‍ വിതരണത്തിന് തടസ്സം നേരിട്ടു. ഒടുവില്‍ പ്രശ്‌നം കേരള സര്‍ക്കാര്‍ പരിഹരിച്ചു.

വിട്ടു കിട്ടാനുള്ള മണ്ണെണ്ണ ഉടന്‍ വിട്ടു നല്‍കുമെന്ന് ഇന്ന് കേന്ദ്രം അറിയിച്ചു. മൂന്നുമാസത്തേക്ക് 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് അനുവദിച്ചത്. അതെടുക്കാനുള്ള സമയം ജൂണ്‍ 30 വരെ ആയിരുന്നു. ഇത് സെപ്റ്റംബര്‍ 30 വരെ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

85 തസ്തികയിൽ കേരള പിഎസ്‌സിയുടെയും വിജ്ഞാപനം.

85 തസ്തികയിൽ നിയമനത്തിന്‌ പിഎസ്‌സി വിജ്‌ഞാപനം പുറത്തിറക്കി. 22 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 7 തസ്തികയിൽ തസ്തികമാറ്റം വഴിയും 2 തസ്‌തികയിൽ സ്പെഷൽ റിക്രൂട്‌മെന്റും 54 തസ്‌തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 17.06.2025. നേരിട്ടുള്ള നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ ഇൻ മൈക്രോബയോളജി, ബയോകെമിസ്ട്രി, ന്യൂറോസർജറി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അസിസ്‌റ്റന്റ്‌ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, ഭവനനിർമാണ ബോർഡിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ (സിവിൽ), ജലഗതാഗത വകുപ്പിൽ ഫോർമാൻ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്‌റ്റം മെയിന്റനൻസ്), ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ മീഡിയ മേക്കർ, ഫിഷറീസ് വകുപ്പിൽ ഫിഷറീസ് അസിസ്‌റ്റന്റ്, ജലഗതാഗത വകുപ്പിൽ കോൾക്കർ, പൗൾട്രി വികസന കോർപറേഷനിൽ എൽഡി ടൈപ്പിസ്‌റ്റ്, കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ എൽഡി ടൈപ്പിസ്റ്റ്, വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-അറബിക്, അച്ചടി വകുപ്പിൽ കംപ്യൂട്ടർ ഗ്രേഡ് -2, കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ ജനറൽ മാനേജർ, ടെക്നിഷ്യൻ ഗ്രേഡ്-2 (ഇലക്ട്രീഷ്യൻ), കോ–-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനിൽ ജനറൽ മാനേജർ (പ്രോജക്ട്‌സ്), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്‌ചറർ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനിയറിങ്, എൻസിസി വകുപ്പിൽ സാഡ‌ർ, വിവിധ വകുപ്പുകളിൽ ആയ, തദ്ദേശ വകുപ്പിൽ (തൃശൂർ കോർപറേഷൻ) ഇലക്ട്രിസിറ്റി വർക്കർ തുടങ്ങിയവ. തസ്‌തികമാറ്റം വഴി: വിഎച്ച്എസ്‌ഇയിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ്, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്‌ടി മലയാളം, എച്ച്എസ്ടി അറബിക്. എച്ച്എസ്‌ടി സംസ്കൃതം തുടങ്ങിയവ. പട്ടികജാതി/വർഗക്കാർക്കുള്ള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്: ഹയർ സെക്കൻഡറി വിദ്യാഭ്യാസം വകുപ്പിൽ എച്ച്എസ്എസ്‌ടി കൊമേഴ്സ്‌ ജൂനിയർ വനം വകുപ്പിൽ ഫോറസ്‌റ്റ് വാച്ചർ തസ്‌തികകളിൽ. സംവരണസമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്‌റ്റന്റ് പ്രൊഫസർ ഇൻ മൈക്രോ ബയോളജി, അസിസ്റ്റ‌ന്റ് പ്രൊഫസർ ഇൻ നിയോനേറ്റോളജി, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചൾ (വിവിധ വിഷയങ്ങൾ), ആരോഗ്യ വകുപ്പിൽ ഫാർമസിസ്‌റ്റ് ഗ്രേഡ് -2, ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്‌ടർ ഗ്രേഡ്-2, വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്- 2 തുടങ്ങിയവ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 16ന്‌ രാത്രി 12 വരെ.വെബ്‌സൈറ്റ്‌: www.keralapsc.gov.in.

https://www.globalbrightacademy.com/

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ.

ആകർഷകമായ വില കിഴിവുകളുമായി സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്ലിയിലും ഷോപ്പിങ് ഉത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. ബുധനാഴ്ച തുടങ്ങുന്ന ഷോപ്പിങ്ങ് ഉത്സവം ആറാം തീയതി വരെ തുടരും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാർ വൈമാളിലും തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളും 50% ഓഫറുകൾ ലഭിക്കുന്നത്.

ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ നിലവിൽ എൻഡ് ഓഫ് സീസൺ സെയിൽ തുടരുകയാണ്. ഇതിനൊപ്പം ലുലുമാളിലെ വിവിധ ഷോപ്പുകൾ അണിനിരക്കുന്ന ലുലു ഓൺ സെയിലും ആരംഭിക്കും. അന്താരാഷ്‌ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിന്റെ ഭാഗമാകും. 50 ശതമാനം വിലക്കുറവിൽ ലുലു കണക്ട് , ലുലു ഫാഷൻ, ലുലു ഹൈപ്പർ മാർക്കറ്റ് എന്നിവയിൽ നിന്നും സാധനങ്ങൾ വാങ്ങുവാൻ ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും.

ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലൈൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും.

 ലുലു ഫാഷനിലും മികച്ച ഓഫറുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാൻഡുകൾക്ക് പുറമേ അന്താരാഷ്‌ട്ര ബ്രാൻഡുകളടക്കം അഞ്ഞൂറിലധികം ബ്രാൻഡുകൾ എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. ജുവലറി, സെപ്ക്സ്, കോസ്മെറ്റിക്സ് ആൻഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാം. ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫൺട്യൂറയും രാത്രി വൈകിയും ഈ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും.

Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ ഷോപ്പിങ് നടത്താൻ സാധിക്കും. ലുലു ഹാപ്പിനസ് ലോയലിറ്റി അംഗങ്ങൾക്ക് ജൂലൈ 2 മുതൽ ഓഫർ ഉപയോഗപ്പെടുത്താൻ അവസരമൊരുക്കിയിട്ടുണ്ട്.

പണവുമായി കാത്തുനിൽക്കേണ്ട; ഡിജിറ്റല്‍ പേയ്മെന്റിലേക്ക്‌ മാറാന്‍ പോസ്റ്റ് ഓഫീസുകള്‍.

“രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസ് കൗണ്ടറുകളിലും ഓഗസ്റ്റ് ഒന്നു മുതൽ ഡിജിറ്റൽ പേയ്മെന്റ് വഴി പണം സ്വീകരിക്കാൻ സൗകര്യമൊരുങ്ങുന്നു. തപാൽ വകുപ്പിന്റെ ഐടി സംവിധാനത്തിൽ പുതിയ ആപ്ലിക്കേഷൻ ഉൾപ്പെടുത്തിയാണ് ഇതിനു വഴിയൊരുക്കിയത്.

പോസ്റ്റ് ഓഫീസുകളുടെ ബാങ്ക് അക്കൗണ്ടുകൾ യുപിഐ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിൽ തടസ്സങ്ങളുണ്ടായതാണ് കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്മെന്റ് സൗകര്യം കൊണ്ടുവരാൻ വൈകാനിടയാക്കിയത്. ഇതു പരിഹരിക്കാനായി പുതിയ ആപ്ലിക്കേഷൻ ഐടി സംവിധാനത്തിൽ ഉൾപ്പെടുത്തി.

ഇനി മുതൽ ഡൈനാമിക് ക്യുആർ കോഡ് വഴി കൗണ്ടറുകളിൽ പണം സ്വീകരിക്കും. 2025 ഓഗസ്റ്റോടെ ഇത് എല്ലാ പോസ്റ്റോഫീസുകളിലും നടപ്പാക്കും. കർണാടക സർക്കിളിൽ മൈസൂരു, ബാഗൽകോട്ട് ഹെഡ് ഓഫീസ് പരിധിയിലുള്ള തപാലോഫീസുകളിലായിരുന്നു പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ആദ്യം നടപ്പാക്കിയത്.

നേരത്തേ സ്ഥിരം ക്യുആർ കോഡ് ഉപയോഗിച്ച് ഇടപാടുകൾ തുടങ്ങിയിരുന്നെങ്കിലും ആവർത്തിച്ച് സാങ്കേതിക തടസ്സങ്ങളുണ്ടായതിനെത്തുടർന്നാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.

പഞ്ചസാര ഇല്ലാതെ ഷുഗറുകാര്‍ക്ക് വേണ്ടി ഒരു മധുരമൂറും നാരങ്ങ വെള്ളം ട്രൈ ചെയ്താലോ.

പഞ്ചസാര ഇല്ലാതെ ഷുഗറുകാര്‍ക്ക് വേണ്ടി ഒരു മധുരമൂറും നാരങ്ങ വെള്ളം ട്രൈ ചെയ്താലോ ? എങ്ങനെയാണെന്നല്ലേ, നല്ല മധുരം കിനിയും നാരങ്ങ വെള്ളം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍ :

1) നാരങ്ങ- 1-2
2) ഇഞ്ചി – ഒരു ചെറിയ കഷണം
3) തേന്‍- 2-3 സ്പൂണ്‍ (മധുരത്തിന് അനുസരിച്ച്)
4) ഏലക്കായ – 2-3
5) വെള്ളം – ആവശ്യാനുസരണം
6)സബ്ജ സീഡ്സ് (ആവശ്യമെങ്കില്‍) – 1 സ്പൂണ്‍
7)ഐസ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

സബ്ജ സീഡ്സ് വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.

നാരങ്ങാ തൊലി കളഞ്ഞു കുരു മാറ്റുക. ഒരു ചെറിയ കഷണം തൊലി മാത്രം ബാക്കിവയ്ക്കുക.

ഇഞ്ചി, തേന്‍, ഏലക്കായ എന്നീ ചേരുവകളും ചേര്‍ത്ത് മിക്‌സിയുടെ ജാറിലിട്ട് കുറച്ചു വെള്ളം ചേര്‍ത്ത് അരയ്ക്കുക.

ഐസ് ആവശ്യമെങ്കില്‍ ചേര്‍ക്കാം.

കൂടുതല്‍ വെള്ളം ചേര്‍ത്ത് അരിച്ചെടുക്കുക. സബ്ജ സീഡ്സ് ചേര്‍ക്കുക.”

https://www.globalbrightacademy.com/

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡിനെ കുറിച്ച് അറിയേണ്ടതെല്ലാം.

ഡിജിറ്റല്‍ യുഗത്തില്‍ ഡിജിറ്റലൈസേഷന്റെ കാര്യത്തില്‍ അത്ര മുന്നിലല്ല എന്നൊരു ആക്ഷേപമുണ്ട് കെഎസ്ആര്‍ടിസിയെ കുറിച്ച്. എന്നാല്‍ ആനവണ്ടിയെക്കുറിച്ചും യാത്രാ സൗകര്യത്തേക്കുറിച്ചുമുള്ള ഈ പരാതികള്‍ക്ക് പരിഹാരം കാണുകയാണ് ചലോ ആപ്പിലൂടെയും ട്രാവല്‍ കാര്‍ഡിലൂടെയും കെഎസ്ആര്‍ടിസി ഇപ്പോള്‍. ചലോ ആപ്പിലൂടെ ബസുകളുടെ ലൈവ് ട്രാക്കിംഗ്, സീറ്റ് ഒഴിവ്, അടുത്ത വണ്ടി എപ്പോള്‍ തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ജിപിഎസ് സൗകര്യം ബസുകളില്‍ ഏര്‍പ്പെടുത്തിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

ഗൂഗിള്‍ പേ സംവിധാനവും യാഥാര്‍ത്ഥ്യമായിരിക്കുകയാണ് കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍. കണ്ടക്ടറുടെ ടിക്കറ്റ് യന്ത്രത്തില്‍ തന്നെ ക്യുആര്‍ കോഡ് ഉണ്ട്. ഇതു സ്‌കാന്‍ ചെയ്ത് ടിക്കറ്റിനുള്ള പണം നല്‍കാന്‍ കഴിയും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഹാജര്‍നില രേഖപ്പെടുത്താന്‍ പഞ്ചിങ്ങിന് പകരം ‘ഫെയ്‌സ് ആപ്പ്’ നിലവില്‍വന്നു. രാവിലെ ഓഫീസിലെത്തിയാല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തുറന്ന് മുഖം ക്യാമറയില്‍ പതിക്കണം. ഡിപ്പോയിലെത്തി ഓഫീസിന് മുന്നിലെത്തിയാല്‍ മാത്രമേ ഈ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ.

ട്രാവല്‍ കാര്‍ഡുകള്‍

ഇനി ടിക്കറ്റിനായി കൈയില്‍ പണം കരുതേണ്ട എന്നതാണ് മറ്റൊരു പുതിയ സൗകര്യം. ചലോ കാര്‍ഡ് വാങ്ങി റീചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്ന സംവിധാനം വിവിധ ജില്ലകളില്‍ നടപ്പാക്കിയിട്ടുണ്ട്. എടിഎം കാര്‍ഡുകള്‍ സൈ്വപ് ചെയ്യുന്ന സംവിധാനമാണ് പുതിയ ടിക്കറ്റ് മിഷീനിലുമുള്ളത്. തിരുവനന്തപുരത്തു തുടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് യാത്ര പിന്നീട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

100 രൂപ നല്‍കിയാല്‍ ചലോ കാര്‍ഡ് എന്നറിയപ്പെടുന്ന സ്മാര്‍ട് കാര്‍ഡുകള്‍ വാങ്ങാന്‍ കഴിയും. 50 രൂപ മുതല്‍ 3000 രൂപ വരെയാണ് റീചാര്‍ജ് ചെയ്യാന്‍ കഴിയുക. 1000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 40 രൂപ അധികവും 2000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 രൂപ അധികമായും ക്രെഡിറ്റ് ചെയ്യും. കാര്‍ഡിലെ തുകയ്ക്ക് ഒരു വര്‍ഷം വാലിഡിറ്റിയുണ്ട്. ഒരു വര്‍ഷത്തിലധികം കാര്‍ഡ് ഉപയോഗിക്കാതിരുന്നാല്‍ റീ ആക്ടിവേറ്റ് ചെയ്യണം. മറ്റൊരാള്‍ക്ക് യാത്ര ചെയ്യുവാനായി കാര്‍ഡ് കൈമാറാനും സൗകര്യമുണ്ട്.

എന്നാല്‍ കൃത്രിമം കാണിച്ചാല്‍ കര്‍ശനമായ നടപടിയാണ് സ്വീകരിക്കുക. കാര്‍ഡ് പൊട്ടുകയോ, ഒടിയുകയോ ചെയ്താല്‍ മാറ്റി നല്‍കുന്നത് പ്രായോഗികമല്ല. നിശ്ചിത തുകയ്ക്ക് പുതിയ കാര്‍ഡ് നല്‍കും. പഴയ കാര്‍ഡിലെ തുക പുതിയ കാര്‍ഡിലേക്കു മാറ്റി നല്‍കും. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ മാറ്റി നല്‍കില്ല.”

ആകർഷകമായ വ്യക്തിത്വം ഉള്ളവരാണോ? ജനിച്ച മാസം പറയും ഒാരോരുത്തരുടെയും സ്വഭാവം.

ജനിച്ച മാസപ്രകാരം ഒാരോരുത്തരുടെയും സ്വഭാവവിശേഷങ്ങൾ വ്യത്യസ്തമായിരിക്കും സ്ത്രീ ആയാലും പുരുഷൻ ആയാലും ജന്മമാസപ്രകാരമനുസരിച്ചു സ്വഭാവത്തിൽ മാറ്റമുണ്ടാവില്ല.  

ജനുവരിയിൽ ജനിച്ചവർ തന്നിഷ്ടക്കാരായിരിക്കും. നേതൃസ്വഭാവമുള്ള ഇവരെ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടില്ല. പക്ഷേ, ഈ മാസക്കാർ പൊതുവേ സ്നേഹമുള്ളവരായിരിക്കും. തൊഴിലിൽ ആത്മാർഥതയുള്ളവരും നിരന്തര പരിശ്രമികളുമായിരിക്കും.

ഫെബ്രുവരിയിൽ ജനിച്ചവർ ഉറച്ച തീരുമാനങ്ങളുള്ളവരാണ്. ഇവർ ബുദ്ധിരാക്ഷസന്മാരായിരിക്കും. മാതാപിതാക്കളെ സ്നേഹിക്കുന്നവരുമാണ്.

മാർച്ചിൽ ജനിച്ചവർ ആകർഷകമായ വ്യക്തിത്വം ഉള്ളവരായിരിക്കും. സത്യസന്ധരുമായിരിക്കും.

ഏപ്രിലിൽ ജനിച്ചവർ ബുദ്ധിയിലും ഒാർമശക്തിയിലും മുന്നിൽ നിൽക്കുന്നു.

മേയിൽ ജനിച്ചവർ എഴുത്തുകാരോ അഭിനേതാക്കളോ ആയിരിക്കും. മാനസിക സൗന്ദര്യമാണു പ്രധാന ആകർഷകഘടകം.

ജൂണിൽ ജനിച്ചവർ പൊതുവേ അസൂയാലുക്കളായിരിക്കും. കുട്ടികളെപ്പോലെ പെരുമാറും.

ജൂലൈയിൽ ജനിച്ചവർ കുടുംബസ്നേഹം ഉള്ളവരായിരിക്കും. ബന്ധങ്ങൾ കൈവിടില്ല.

ഓഗസ്‍റ്റിൽ ജനിച്ചവർ സംഗീതജ്ഞരായിരിക്കും. മികച്ച നേതൃപാടവം കാണിക്കും. മാന്യത ഇവരുടെ കൂടപ്പിറപ്പാണ്.

സെപ്റ്റംബറിൽ ജനിച്ചവർ ബുദ്ധിയുടെ കാര്യത്തിൽ കേമന്മാരായിരിക്കും. ഒാർമശക്തി കൂടും.

ഒക്ടോബറിൽ ജനിച്ചവർ സദാ പുതിയ സൗഹൃദങ്ങളുണ്ടാക്കും. ഒരു കാര്യം വിചാരിച്ചാൽ നടപ്പാക്കാതെ പിൻവാങ്ങില്ല.

നവംബറിൽ ജനിച്ചവർ ക്ഷമ, ബുദ്ധി, ആത്മാർഥത എന്നിവയുള്ളവരായിരിക്കും.

ഡിസംബറിൽ ജനിച്ചവർ ജനപ്രതിനിധികളും സമൂഹത്തിന് ഇഷ്ടപ്പെട്ടവരുമായിരിക്കും.

പ്രവാസികൾക്ക് സുവർണാവസരം; മാസ ശമ്പളം 11 ലക്ഷം രൂപ വരെ, ദുബായിൽ സർക്കാർ ജോലി ഒഴിവുകൾ.

യുഎഇയിൽ സർക്കാർ ജോലി തേടുന്നവർക്ക് സുവർണാവസരം. നിർമ്മാണം, ബാങ്കിംഗ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കുള്ള ആവശ്യം ശക്തമായി തുടരുന്നതിനാൽ വിദേശികളെ നിയമിക്കാൻ ഒരുങ്ങുകയാണ് ദുബായ്. dubaicareers.ae എന്ന വെബ്‌സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്. ചില തസ്തികകളിലെ നിയമനത്തിന് 50,000 ദിർഹം (11 ലക്ഷത്തോളം ഇന്ത്യൻ രൂപ) വരെ മാസ ശമ്പളം ലഭിക്കും. യുഎഇ പരമ്പരാഗതമായി സർക്കാർ ജോലികളിൽ എമിറാത്തികളെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും, നിലവിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നഗര ആസൂത്രണം, ആരോഗ്യ സംരക്ഷണം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, വ്യോമയാന സുരക്ഷ, സാംസ്‌കാരിക സംരക്ഷണം എന്നിവയിൽ ആഗോള വൈദഗ്ധ്യത്തിന് നൽകുന്ന മൂല്യം എടുത്തുകാണിക്കുന്നു.

വിദേശികൾക്ക് അപേക്ഷിക്കാവുന്ന ജോലികൾ
1, പോളിസി അഡൈ്വസർ – പബ്ലിക് സെക്ടർ അസറ്റ്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്‌മെന്റ്
ശമ്പളം- 30,001 – 40,000 ദിർഹം
യോഗ്യത- ബിരുദം

2, സീനിയർ സ്പീച്ച് തെറാപ്പിസ്റ്റ്
ശമ്പളം – 10,0001- 20, 000 ദിർഹം
യോഗ്യത- ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം

3, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
യോഗ്യത- സൈക്കോളജിയിൽ പിഎച്ച്ഡി

4, ചീഫ് സീനിയർ എഞ്ചിനിയർ
യോഗ്യത- ബിരുദം
11 വർഷത്തെ പ്രവൃത്തി പരിചയം

5, ചീഫ് സ്‌പെഷ്യലിസ്റ്റ് – സ്റ്റാറ്റിക്ക് ആൻഡ് ഡാറ്റ് അനലിസിസ്
യോഗ്യത- ബിരുദാനന്തര ബിരുദം
യോഗ്യത- 9 വർഷം

6, സോഷ്യൽ പോളിസി ആൻഡ് റിസർച്ച് എക്സിക്യുട്ടീവ്
ശമ്പളം- 10,001- 20,000 ദിർഹം
യോഗ്യത- ബിരുദം

7, ചീഫ് സ്‌പെഷ്യലിസ്റ്റ് – കോൺട്രാക്റ്റ് ആൻഡ് എഗ്രിമെന്റ്സ്
യോഗ്യത- ബിരുദം

8, സീനിയർ ഫിനാൻഷ്യൽ കൺസൽട്ടന്റ്
യോഗ്യത- ബിരുദം
ശമ്പളം- 40,001 – 50,000 ദിർഹം

9,ചീഫ് സ്‌പെഷ്യലിസ്റ്റ്
യോഗ്യത- ബിരുദം
9 വർഷത്തെ പ്രവൃത്തിപരിചയം

10, ഓഡിറ്റ് മാനേജർ
യോഗ്യത- ബിരുദം
ഏഴ് മുതൽ പത്ത് വർഷത്തെ പ്രവൃത്തി പരിചയം”

https://www.globalbrightacademy.com/