വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷനിൽ ആന്റിറാഗിങ് അവെർനസ് സെമിനാർ നടന്നു.

വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷനിൽ ആന്റിറാഗിങ് ബോധവൽക്കരണ സെമിനാർ നടന്നു. ഇന്റെർണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മി. ശാന്തകുമാർ പി വി ഉദ്ഘാടനം ചെയ്തു. വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷൻ ഡയറക്ടർ ഡോ. ദിലീപ് കെ, വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. അനൂപ് കെ ജെ, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ലാലി ആന്റണി, പബ്ലിക് റിലേഷൻ ഓഫീസർ ശ്രീ ഷാജി ആറ്റുപുറം, ഐ. ക്യു. എ. സി. കോർഡിനേറ്റർ അസി. പ്രൊഫ. ദിവ്യ നായർ ആന്റിറാഗിങ് സെൽ കോർഡിനേറ്റർമാരായ അസി. പ്രൊഫ. അഞ്ജന ജി, അസി. പ്രൊഫ. നീതു പൗലോസ്,  ആന്റിറാഗിങ് സെൽ സ്റ്റുഡന്റസ് കോർഡിനേറ്റർമാരായ ആദിത്യ നിരഞ്ജൻ വിനോദ്, ഭരത് രാജ്‌, ആശ സനൽ കുമാർ മുതലായവർ ചടങ്ങിൽ പങ്കെടുത്തു. ഉൽഘാടനത്തെ തുടർന്ന് സബ് ഇൻസ്‌പെക്ടർ ശാന്തകുമാറിന്റെ നേതൃത്വത്തിൽ ആന്റിറാഗിങ് ബോധവൽക്കരണ ക്ലാസ്സ്‌ നടന്നു.

പൂജ വയ്പ് സെപ്റ്റംബർ 29ന്; വരുന്നത് നവരാത്രി ദിനങ്ങൾ.

നവരാത്രിയിൽ അസ്തമയത്തിന് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവയ്ക്കേണ്ടത്. അന്ന് വൈകുന്നേരം വിദ്യാർഥികൾ പുസ്തകങ്ങളും കർഷകരും തൊഴിലാളികളും ഉദ്യോഗസ്ഥരും തൊഴിൽ ഉപകരണങ്ങളും കമ്പ്യൂട്ടറുകളും പൂജവയ്ക്കും. വീട്ടിലോ ക്ഷേത്രങ്ങളിലോ പൂജ വയ്ക്കാം. വീട്ടിലാണെങ്കിൽ ശുദ്ധിയുള്ള മുറിയിലോ പൂജാമുറിയിലോ ശരീരശുദ്ധിയോടെ പ്രാർഥിച്ചുകൊണ്ട് പൂജവയ്ക്കണം. “ശാക്തേയ വിശ്വാസപ്രകാരം ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ഭഗവതിയായ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളെ ആരാധിക്കുന്നു. അതിന്റെ ഭാഗമായി ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. ഇതിലൂടെ അറിവും സമ്പത്തും സമൃദ്ധിയും ദുരിതനാശവും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റൊരു രീതിയിൽ ശക്തിസ്വരൂപിണിയായ ദുർഗയുടെ ഒമ്പത് ഭാവങ്ങളെ (നവദുർഗ) ആരാധിക്കുന്നു. ഇത് ശൈല പുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാളി (കാലരാത്രി), മഹാഗൗരി, സിദ്ധിദാത്രി എന്നിവരെ ഒമ്പത് ദിവസങ്ങളിലായി ആരാധിക്കുന്നു. മറ്റ് ചിലയിടങ്ങളിൽ ദുർഗാഷ്ടമി വരെ ദുർഗയെയും നവമിയിൽ മഹാലക്ഷ്മിയേയും ദശമിക്ക് മഹാസരസ്വതിയേയും ആരാധിക്കുന്നു. ബംഗാളിൽ ദുർഗാഷ്ടമിക്കാണ് പ്രാധാന്യം. കേരളത്തിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് മഹാസരസ്വതി പൂജയ്ക്ക് ഈ ദിവസങ്ങളിൽ പ്രാധാന്യം നൽകി വരുന്നു. ഇത് വിദ്യാരംഭം എന്നറിയപ്പെടുന്നു. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിന്റെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷ ത്തിന്റെ സന്ദേശം. പൊതുവേ ദുർഗയെ വിവിധ ഭാവങ്ങളിൽ ആരാധിക്കുന്ന നാളുകളാണ് നവരാത്രി എന്ന്‌ പറയാം.

അഷ്ടമി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പൂജ വയ്ക്കുന്നത്. പറവൂർ മൂകാംബിക, കണ്ണൂർ പള്ളിക്കുന്ന് മൂകാംബിക, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, ഏലൂർ കിഴക്കുംഭാഗം ദേവീ ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം ഇവിടെയെല്ലാം സെപ്റ്റംബർ 29ന് തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ പുസ്തകങ്ങൾ സമർപ്പിക്കാം. 6. 45നാണ് പൂജ വയ്പ്പ്. ഒക്ടോബർ 1ന് ബുധനാഴ്ച്ച വൈകിട്ട് 6.45 നാണ് വാഹന പൂജ. ഒക്ടോബർ 2ന് വ്യാഴാഴ്ച്ച രാവിലെ 7നാണ് പൂജയെടുക്കുന്നത്. 7.30നാണ് വിദ്യാരംഭം. ചില ക്ഷേത്രങ്ങളിൽ ദീപാരാധനയ്ക്ക് മുമ്പും മറ്റു ചിലയിടങ്ങളിൽ ദീപാരാധനയ്ക്ക് ശേഷവുമാകും പൂജവയ്ക്കുക. ഈ വർഷത്തെ നവരാത്രി ആഘോഷം സെപ്റ്റംബർ 22ന് ആരംഭിച്ച് ഒക്ടോബർ 2ന് വിജയ ദശമിയോടെ സമാപിക്കും.

ഇലഞ്ഞി VISAT എഞ്ചിനിയറിങ് കോളേജിന്റെയുംആർട്സ് & സയൻസ് കോളേജിന്റെയും ആഭിമുഖ്യത്തിൽ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ഹോസ്റ്റൽ അസംബ്ലി” സെമിനാർപ്രമുഖ മോട്ടിവേഷൻ സ്പീക്കറും മുൻ കോളേജ് പ്രിൻസിപ്പളുമായ ഡോ. (പ്രൊഫ.) ജേക്കബ് കുര്യൻ ഓണാട്ട് ഉത്ഘാടനം നിർവഹിച്ചു.

ഇലഞ്ഞി VISAT എഞ്ചിനിയറിങ് കോളേജിന്റെയും ആർട്സ് & സയൻസ് കോളേജിന്റെയും ആഭിമുഖ്യത്തിൽ, കോളേജ് ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന ഇരുനൂറിലധികം വിദ്യാർത്ഥികൾക്കായി “ഹോസ്റ്റൽ അസംബ്ലി” എന്ന പേരിൽ സംഘടിപ്പിച്ച സെമിനാർ, 2025 സെപ്റ്റംബർ 17-ാം തീയതി ബുധനാഴ്ച വൈകുന്നേരം 5.00 മുതൽ 7.30 വരെ കോളേജ് സെമിനാർ ഹാളിൽ വെച്ച് ഭംഗിയായി നടന്നു.

പ്രമുഖ മോട്ടിവേഷൻ സ്പീക്കറും മുൻ കോളേജ് പ്രിൻസിപ്പളുമായ ഡോ. (പ്രൊഫ.) ജേക്കബ് കുര്യൻ ഓണാട്ട് ഉത്ഘാടനം നിർവഹിച്ചു.
ഉത്ഘാടന സന്ദേശത്തിൽ അദ്ദേഹം ഡോ. എ. പി. ജെ. അബ്ദുൽ കലാമിന്റെ ധീരവചനങ്ങളെ ഓർമ്മിപ്പിച്ച്,

വിദ്യാർത്ഥികൾ വലിയ സ്വപ്നങ്ങൾ കാണണം,

മറ്റുള്ളവർ നിർദ്ദേശിക്കുന്ന വഴികളല്ല, സ്വന്തം വഴിയാണ് തിരഞ്ഞെടുക്കേണ്ടത്,

വിജയം നേടാൻ പരിശ്രമവും കഠിനാധ്വാനവും വിശ്വാസവും അനിവാര്യമാണ്,

പരാജയം വന്നാലും അത് ഒരു പാഠം മാത്രമെന്ന നിലയിൽ സ്വീകരിക്കണം എന്നിങ്ങനെ വിദ്യാർത്ഥികളെ പ്രചോദിപ്പിച്ചു. കൂടാതെ, 2006-ൽ പുറത്തിറങ്ങിയ “നോട്ട് ബുക്ക്” എന്ന സിനിമ നൽകുന്ന സന്ദേശം ഉൾക്കൊണ്ട്, ഹോസ്റ്റൽ ജീവിതത്തിൽ ശരിയും തെറ്റും തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.

പ്രസ്തുത യോഗം മിസ് വിദ്യ വി.(asst prof Visat) അധ്യക്ഷതയിൽ നടന്നു.

ഡോ. എബ്രഹാം ചേട്ടിശ്ശേരി (അഡ്വൈസർ, VISAT),

ഡോ. ദിലീപ് കെ. (ഡയറക്ടർ, VISAT),

ഡോ. അനൂപ് (പ്രിൻസിപ്പൽ, VISAT),

റെവ്. ഫാ. മോഹൻ ജേക്കബ് (ഓപ്പറേഷൻ മാനേജർ, VISAT),

ശ്രീ. ഷാജി ആറ്റുപുറം (PRO)

എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് നടന്ന സാംസ്‌കാരിക പരിപാടിയിൽ, വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളിലൂടെ അവരുടെ കഴിവുകൾ അവതരിപ്പിച്ചു.

വൈകുന്നേരങ്ങളിൽ ഇടിയും മഴയും; അടുത്തയാഴ്ച പുതിയ ന്യൂനമർദം: കാലവർഷം പിന്നോട്ട്.

പടിഞ്ഞാറൻ പസഫിക്കിൽ വരും ദിവസങ്ങളിൽ ചുഴലിക്കാറ്റ് രൂപപ്പെടും. ഇത് അടുത്ത ആഴ്ച ആദ്യത്തോടെ തെക്കൻ ചൈന കടലിൽ എത്തുകയും ആഴ്ച അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയും കാണുന്നു.

അടുത്ത 2,3 ദിവസം സംസ്ഥാനത്ത് മഴയിൽ വർധനവ് പ്രതീക്ഷിക്കുന്നു, കൂടുതലും ഉച്ചയ്ക്ക് ശേഷമാണം. വൈകുന്നേരം മുതൽ രാവിലെ വരെയുള്ള സമയങ്ങളിൽ ഇടി മിന്നലിനും സാധ്യതയുണ്ട്.

ഡിഗ്രി, പിജി വിദ്യാര്‍ഥികള്‍ക്ക് റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്; ലക്ഷങ്ങളുടെ ആനുകൂല്യം; അപേക്ഷ ഒക്ടോബര്‍ 4 വരെ.

ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് റിലയന്‍സ് ഫൗണ്ടേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ത്യയൊട്ടാകെ 5100 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കുക. രണ്ട് ലക്ഷം മുതല്‍ 6 ലക്ഷം രൂപവരെയാണ് സ്‌കോളര്‍ഷിപ്പ് തുക. വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 4ന് മുന്‍പായി അപേക്ഷ നല്‍കണം.

സ്‌കോളര്‍ഷിപ്പ് തുക

5000 ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം രൂപയും, 100 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് 6 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുമാണ് അനുവദിക്കുക. 

വിദഗ്ദരുടെ മെന്റര്‍ഷിപ്പ്, നേതൃത്വ, നൈപുണ്യ വികസന പരിശീലനങ്ങള്‍, സാമൂഹ്യ വികസനത്തില്‍ പങ്കാളികളാകാനുള്ള അവസരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കും അവസരം ലഭിക്കും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം

യുജി: 2025-26 അധ്യയന വര്‍ഷത്തില്‍ ബിരുദ (യുജി) കോഴ്‌സിന് ചേര്‍ന്ന ആദ്യ വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

പിജി: എഞ്ചിനീയറിങ്, ടെക്‌നോളജി, എനര്‍ജി, ലൈഫ് സയന്‍സസ് തുടങ്ങിയ തെരഞ്ഞെടുത്ത മേഖലകളിലെ 100 പിജി വിദ്യാര്‍ഥികള്‍ക്കും പിജി സ്‌കോളര്‍ഷിപ്പിനം അപേക്ഷിക്കാം. 

ആദ്യ വര്‍ഷം പ്രവേശനം നേടിയവരായിരിക്കണം

അപേക്ഷ

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും https://www.scholarships.reliancefoundation

റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്

2022ലാണ് റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചത്. റിലയന്‍സ് സ്ഥാപനകന്‍ ധിരുഭായ് അംബാനിയുടെ 90ാം ജന്മ വാര്‍ഷിക ദിനത്തിലാണ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിക്കുന്നത്. യുവാക്കളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 50000 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. ഇതുവരെ ഇന്ത്യയൊട്ടാകെ 28,000 സ്‌കോളര്‍ഷിപ്പുകളാണ് ഫൗണ്ടേഷന്‍ മുഖേന നല്‍കിയത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് 226 വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരുന്നു”

 

ജെമിനി എ.ഐ സാരി ഫോട്ടോ ​ട്രെൻഡ് ഉപയോഗിക്കാം; എന്നാൽ ജാഗ്രത വേണം -മുന്നറിയിപ്പുമായി പൊലീസ്.

2025 ലെ ഏറ്റവും വൈറലായ ട്രെൻഡുകളിൽ ഒന്നായി മാറുകയാണ് ജെമിനി എ.ഐ സാരി ഫോട്ടോ. സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് ഈ ഫോട്ടോ ട്രെൻഡ്. ഗൂഗിളിന്‍റെ ജെമിനി ആപ് ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന മനോഹരമായ സാരികളിൽ എ.ഐ നിർമിക്കുന്ന ചിത്രങ്ങൾ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് പങ്കുവെക്കുന്നത്. പരമ്പരാഗത ബ്രൈഡൽ ലുക്ക്, ബോളിവുഡിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട സാരി ഷൂട്ട്, ഫെസ്റ്റീവ് സിൽക്ക് സാരി പോർടെയ്റ്റുകൾ തുടങ്ങി വ്യത്യസ്ത പ്രോംപ്റ്റുകൾ ഉപയോഗിച്ച് നിരവധി ഉപഭോക്താക്കൾ പരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ സൈബർ വിദഗ്ധരും പൊലീസും മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ജെമിനി ആപ്പിന്‍റെ നിബന്ധനകളും വ്യവസ്ഥകളും എ.ഐ പരിശീലനത്തിനായി കൊടുത്ത ചിത്രങ്ങളും ഉപയോഗിക്കാൻ ഗൂഗിളിനെ അനുവദിക്കുന്നുണ്ടെന്നാണ്. ഇത് സ്വകാര്യത, ഐഡന്‍റിറ്റി മോഷണം, സൈബർ തട്ടിപ്പ് എന്നിവയെ കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ട്. ഏറെ സെൻസിറ്റീവായ ഫേസ് ഡാറ്റ ദുരുപയോഗം ചെയ്യാപ്പെടാനും സാധ്യതയുണ്ട്.

ഫോട്ടോകൾ ഭംഗിയുളളതും രസകരവുമായി തോന്നിയേക്കാം. പക്ഷേ ഉപയോക്താക്കൾ ബയോമെട്രിക്ക് ഡാറ്റയാണ് നൽകുന്നതെന്ന് ഓർക്കണമെന്നും പൊലീസ് പറയുന്നു. തെറ്റായ കൈകളിലേക്ക് ഡാറ്റ കൈമാറുമ്പോൾ അത് തട്ടിപ്പിനും ദുരുപയോഗത്തിനും ഇടയാക്കും. അതിനാൽ സ്വകാര്യ ചിത്രങ്ങൾ ഓൺലൈനിൽ പങ്കിടുന്നതിന് ജാഗ്രത പാലിക്കണമെന്നും പൊലീസ് ഓർമപ്പെടുത്തുന്നു. വ്യക്തിഗത സമ്മതമില്ലാതെ ഡാറ്റ പുനർനിർമ്മിക്കാൻ കഴിയുന്ന പ്ലാറ്റ്ഫോമുകളിൽ ചിത്രങ്ങൾ പങ്കുവെക്കുന്നത് ഉപയോക്താക്കൾ അറിയാതെ തന്നെ സ്വയം അപകടം ക്ഷണിച്ച് വരുത്തും.

ജെമിനി എഐ സാരി ഫോട്ടോകൾ ട്രെൻഡായത് എങ്ങനെ?

പരമ്പരാഗത വസ്ത്ര ധാരണത്തെയും സാംസ്കാരികതയെയും പ്രതിഫലിപ്പിക്കുന്നതാണ് എ.ഐ സാരി ട്രെൻഡ്. ബനാറസ് സാരിയും ആഭരണങ്ങളും അണിഞ്ഞതോ അല്ലെങ്കിൽ സ്വപ്ന തുല്യമായ വിവാഹ വേഷത്തിൽ ഉളളതോ ആയ പ്രോംപ്റ്റുകൾ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് പ്രഫഷനൽ ഫോട്ടോകൾ പോലെ തോന്നിപ്പിക്കുന്ന ഹൈപ്പർ റിയലിസ്റ്റിക് ഫോട്ടോകൾ ലഭിക്കുന്നു. ഇത്തരം ചിത്രങ്ങൾ വാട്സ് ആപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമത്തിൽ വ്യാപകമായി പങ്കുവെക്കുന്നു.

അത്യാവശ്യമായിട്ട് ആധാര്‍ നോക്കിയിട്ട് കിട്ടിയില്ലേ: ഇനി വാട്സാപ്പ് വ‍ഴിയും ഡൗണ്‍ലോഡ് ചെയ്യാം.

സര്‍ക്കാര്‍ സേവനങ്ങള്‍, ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ മിക്ക മേഖലകളിലും ആവശ്യമുള്ള ഒരു തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. പലപ്പോ‍ഴും ആധാര്‍ കാര്‍ഡ് നമ്മുടെ കൈയില്‍ ഉണ്ടാകാറില്ല. അത്തരമൊരു സാഹചര്യത്തില്‍ നമ്മള്‍ ആശ്രയിക്കുക ആധാറിന്റെ ഡിജിറ്റല്‍ കോപ്പിയെയാണ്.

യുഐഡിഎഐ പോര്‍ട്ടല്‍, ഡിജിലോക്കര്‍ എന്നിവയെയാണ് ആധാറിന്റെ ഡിജിറ്റല്‍ കോപ്പി ലഭിക്കുന്നതിനായി നമ്മള്‍ പലപ്പോ‍ഴും ആശ്രയിക്കാറുള്ളത്. എന്നാല്‍ അത് വ‍ഴി ആധാറിന്റെ ഡിജിറ്റല്‍ കോപ്പി എടുക്കുക എന്നത് സാധാരണക്കാരന് ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്.

ഇപ്പോള്‍ ഇതാ അതിനും ഒരു പരിഹാരം എത്തിയിരിക്കുകയാണ്. വാട്സാപ്പ് വ‍ഴി ആധാറിന്റെ ഡിജിറ്റല്‍ കോപ്പി എടുക്കാൻ സാധിക്കും. വാട്ട്സ്ആപ്പിലെ MyGov Helpdesk എന്ന ചാറ്റ്ബോട്ടാണ് ഇതിന് സഹായിക്കുന്നത്.

+91-9013151515 എന്ന നമ്പറാണ് MyGov Helpdeskന്റേത്. ഇത് സേവ് ചെയ്തിട്ട് ഈ നമ്പറിലേക്ക് ഒരു Hi അയക്കുക. പിന്നെ ലഭിക്കുന്ന മെനുവില്‍ ‘DigiLocker Services’ തെരഞ്ഞെടുക്കുക. നിങ്ങളുടെ ഡിജിലോക്കര്‍ അക്കൗണ്ട് വ‍ഴിയാണ് ഈ സേവനം ലഭ്യമാകുന്നത്. അതിനാല്‍ ഡിജിലോക്കറില്‍ ലോഗിൻ ചെയ്തിരിക്കണം.

പിന്നീട് 12 അക്ക ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുക. അപ്പോള്‍ ആധാര്‍ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഇത് എന്റര്‍ ചെയ്യുകയാണെങ്കില്‍ ഡിജിലോക്കറില്‍ ലഭ്യമായിരിക്കുന്ന എല്ലാ രേഖകളെല്ലാം വാട്സാപ്പില്‍ ലഭിക്കും.

ബിരുദം ഉണ്ടോ? കേരള ഗ്രാമീൺ ബാങ്കിൽ ക്ലർക്ക് ആകാൻ അവസരം.

കേരള ഗ്രാമീൺ ബാങ്കിൽ ഒഴിവ്. വിവിധ തസ്തികകളിലായി 625 ഒഴിവുകളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. ഇൻസ്റ്റിറ്റൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്‌ഷൻ (ഐബിപിഎസ്) മുഖേന അഖിലേന്ത്യാ തലത്തിലാണ് റിക്രൂട്ട്മെന്റ് നടക്കുക.

635 ബ്രാഞ്ചുകളിലായാണ് ഒഴിവുകൾ റിപ്പോർട് ചെയ്തിരിക്കുന്നത്. ഓഫീസർ സ്കെയിൽ ഒന്ന് തസ്തികയിലേക്ക് 250 ഒഴിവുകളും സ്കെയിൽ രണ്ട് തസ്തികയിലേക്ക് 25- ഒഴിവുകളും ഓഫീസ് അസിസ്റ്റന്റ് (ക്ലറിക്കൽ) തസ്തികയിലേക്ക് 350- ഒഴിവുകളുമാണ് നിലവിൽ ഉള്ളത്.

നിയമത്തിൽ ബിരുദമെടുക്കാൻ താല്പര്യമുള്ളവർക്കിതാ അവസരം; പഞ്ചവത്സര നിയമ ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് രാജ്യത്തെ 26 സര്‍വകലാശാലകള്‍

ഓഫീസർ സ്കെയിൽ ഒന്ന് തസ്തികയിലേക്കും ഓഫീസ് അസിസ്റ്റന്റ് (ക്ളർക്ക്) തസ്തികയിലേക്കും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് മിനിമം യോഗ്യതയായി പറയുന്നത്. ഓഫീസർ സ്‌കെയിൽ രണ്ട് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 50 ശതമാനം മാർക്കോടുകൂടിയ ബിരുദവും, ബാങ്കിലോ അംഗീകൃത നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനത്തിലോ കുറഞ്ഞത് രണ്ടുവർഷം വരെയുള്ള പ്രവർത്തി പരിചയം നിർബന്ധമാണ്‌.

ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ibps.in വഴി സെപ്തംബർ 21 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എല്ലാ തസ്തികകളിലേക്കും എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് 175 രൂപയാണ് ഫീസ്. മറ്റ് വിഭാഗങ്ങൾക്ക് 850 രൂപ കൊടുക്കണം.

റെയിൽവേയിൽ 3000+ ഒഴിവുകൾ; പത്താം ക്ലാസുകാർക്ക് അവസരം; അപേക്ഷ സെപ്റ്റംബർ 13ന് അവസാനിക്കും.

ഇന്ത്യൻ റെയിൽവേക്ക് കീഴിൽ മൂവായിരത്തിലധികം ഒഴിവുകളിലേക്ക് നടക്കുന്ന അപ്രന്റീസ് റിക്രൂട്ട്മെന്റിന് ഇനി രണ്ടുദിവസം കൂടി അപേക്ഷിക്കാനാവും. ആർആർസി (റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ) നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. പത്താം ക്ലാസും, അനുബന്ധ യോഗ്യതയുമുള്ളവർക്ക് മികച്ച കരിയർ സ്വന്തമാക്കാനുള്ള അവസരമാണിത്. കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവരാണ് നിങ്ങളെങ്കിൽ ഈയവസരം പാഴാക്കരുത്. യോഗ്യരായവർ എത്രയും പെട്ടെന്ന് അപേക്ഷിക്കാൻ ശ്രമിക്കുക. 

അവസാന തീയതി: സെപ്റ്റംബർ 13

തസ്തിക & ഒഴിവ്

ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 3115. ഈസ്റ്റേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും, വർക്ക്‌ഷോപ്പുകളിലുമായാണ് നിയമനം. 

ട്രേഡുകൾ: ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, പെയിന്റർ, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക്ക്, കാർപെന്റർ, ലൈൻമാൻ

ഡിവിഷൻ: ഹൗറ, സീൽഡ, മാൽഡ, അസൻസോൾ

വർക്ക്‌ഷോപ്പ്: കാഞ്ച്രപാറ, ലിലുവ, ജമാൽപൂർ

“പ്രായപരിധി

15 വയസ് മുതൽ 24 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി 5 വർഷവും, ഒബിസി 3 വർഷവും, പിഡബ്ല്യൂബിഡി 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും.

യോഗ്യത

10ാം ക്ലാസ് (10+2 സിസ്റ്റം) അല്ലെങ്കിൽ തത്തുല്യ പരീക്ഷ ഒരു അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ (അധിക വിഷയങ്ങൾ ഒഴിവാക്കി) പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVTൽ നിന്നുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (ITI) ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ്

മെറിറ്റ് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പത്താം ക്ലാസ്, ഐടി ഐ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ ശരാശരി കണക്കാക്കി യോഗ്യത കണക്കാക്കും. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾ റെയിൽവേ റിക്രൂട്ട്‌മെന്റ് സെല്ലിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകാം. ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷ ഫീസില്ല. വെബ്‌സൈറ്റിൽ വിശദമായ വിജ്ഞാപനം ലഭ്യമാണ്. അത് വായിച്ച് സംശയങ്ങൾ തീർക്കുക. 

വെബ്‌സൈറ്റ്: https://www.rrcer.org/

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ 500 ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവുകള്‍; സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം.

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. 500 ഒഴിവുണ്ട്. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകണം. കെഎസ്ആർടിസിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. ഇവർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ബാധകമല്ല.

ട്രെയിനിങ് പൂർത്തീകരിക്കുന്നവർ നിർബന്ധമായും സ്വിഫ്റ്റിൽ രണ്ടുവർഷം (ഒരുവർഷം 240 ഡ്യൂട്ടിയിൽ കുറയാതെ) സേവനമനുഷ്ഠിക്കണം. അല്ലെങ്കിൽ സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെനൽകുന്നതല്ല. റാങ്ക് ലിസ്റ്റ് നിലവിൽവന്നതുമുതൽ ഒരുവർഷക്കാലത്തേക്കാണ് കാലാവധി.

ശമ്പളം: എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിന് 130 രൂപ അധികസമയ അലവൻസായി നൽകും. അധികവരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെന്റീവ് ബാറ്റയും നൽകും. യോഗ്യത: ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം. വിവരങ്ങൾക്ക്: cmd.kerala.gov.in അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 15-ന് വൈകീട്ട് അഞ്ചുവരെ.