വിസാറ്റിൽ ഒന്നാംവർഷ എഞ്ചിനീയറിങ് വിദ്യാർഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം നടന്നു.

വിസാറ്റിൽ ഒന്നാംവർഷ എഞ്ചിനീയറിങ് വിദ്യാർഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം നടന്നു
വിസാറ്റ് എൻജിനീയറിങ് കോളേജിൽ ഒന്നാംവർഷ ബിടെക് വിദ്യാർത്ഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം നടന്നു.ശ്രീ അജിത് കുമാർ (എക്സിക്യൂട്ടീവ് ചെയർമാൻ ബോർഡ് പബ്ലിക് ട്രാൻസ്ഫർമേഷൻ) ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പ്രായോഗികമായി ചിന്തിച്ച് ഓരോ വിഷയവും പഠിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും എൻജിനീയറിങ്ങിന്റെ അനന്ത സാധ്യതകളെ പ്പറ്റി സ്വന്തം ജീവിത അനുഭവങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം വിശദീകരിച്ചു. ഡോ അനുപ് KJ പ്രിൻസിപ്പാൾ ,വിസാറ്റ് എൻജിനീയറിങ് കോളേജ് അധ്യക്ഷത വഹിച്ചു .ഡയറക്ടർ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. രാജുമോൻ ടി മാവുങ്കൽ പ്രിൻസിപ്പാൾ, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, പ്ലേസ്മെന്റ് ഓഫീസർ സാം T മാത്യു, PTA വൈസ് പ്രസിഡൻറ് ശ്രീ ജയകുമാർ, പി ആർ ഓ ശ്രീ ഷാജി ആറ്റുപുറം എന്നിവർ ആശംസകൾ അർപ്പിച്ചു .S & H HoD പ്രൊഫസർ ഷീജ ഭാസ്കർ സ്വാഗതവും അസോസിയേറ്റ് പ്രൊഫസർ ഷീന ഭാസ്കർ കൃതജ്ഞതയും അർപ്പിച്ചു.

https://www.globalbrightacademy.com/

വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ E D ക്ലബ് ഉദ്ഘാടനം ചെയ്തു.

വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓൺട്രപ്രെണർ ഡെവലപ്മെൻറ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ അധ്യക്ഷനായ ചടങ്ങിൽ സയൻസ് സെൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ തങ്കച്ചൻ പി എ ഉദ്ഘാടനം നിർവഹിച്ചു. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ അനൂപ് കെ ജെ മുഖ്യപ്രഭാഷണം നടത്തി. പ്ലേസ്മെന്റ് ഓഫീസർ സാം റ്റി മാത്യു, PRO ഷാജി ആറ്റുപുറം, കോളേജ് വൈസ് ചെയർപേഴ്സൺ അമലു തുടങ്ങിയവർ സംസാരിച്ചു. E D ക്ലബ്ബ് ടീച്ചർ കോഡിനേറ്റർ അസി. പ്രൊഫ. ലിൻറ്റ ബേബി സ്വാഗതവും, സെക്രട്ടറി സയന ജോർജ് നന്ദിയും പറഞ്ഞു.
വിവിധ വേസ്റ്റ് പദാർത്ഥങ്ങൾ കൊണ്ട് മനോഹരവും ഉപകാരപ്രദവുമായ വസ്തുക്കൾ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകി. വരുന്ന 22 ആം തീയതി ഇലഞ്ഞി പഞ്ചായത്തിലെ ഹരിത കർമ്മ സേന, E D ക്ലബ് അംഗങ്ങൾ എന്നിവർക്കുള്ള പരിശീലന പരിപാടി വിസാറ്റിൽ വെച്ച് സംഘടിപ്പിക്കും പ്രിൻസിപ്പൽ അറിയിച്ചു. സയൻസ് സെൻററിലെ പത്തോളം വിദഗ്ധ പരിശീലകർ ഈ പരിപാടിയിൽ പങ്കെടുക്കും.

യുവകർഷക അവാർഡ് നേടിയ എൻജിനീയറെ വിസാറ്റ് ആദരിച്ചു.

എൻജിനീയറിങ് കഴിഞ്ഞ് കൃഷിയിലേക്ക് ഇറങ്ങിയ യുവ എൻജിനീയറായ മോനു വർഗീസ് മാമനെ വിസാറ്റ് എൻജിനീയറിങ് കോളേജ് ആദരിച്ചു 18/ 8 /2025 തിങ്കളാഴ്ച സംഘടിപ്പിച്ച പുതിയ വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാമിൽ മോനു വിശിഷ്ടാതിഥി ആയിരുന്നു .ഇസ്രയേൽ പോലെയുള്ള രാജ്യങ്ങളിൽ നടക്കുന്ന ശാസ്ത്രീയ കൃഷി രീതികളെക്കുറിച്ച് അദ്ദേഹം വിവരിച്ചു. കൃഷികളിൽ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിന് തൻറെ മെക്കാനിക്കൽ എൻജിനീയറിങ് പഠനം അടിത്തറ നൽകിയെന്ന് അദ്ദേഹം പറഞ്ഞു. എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഏതു പ്രൊഫഷനും തിരഞ്ഞെടുക്കാൻ കഴിയുമെന്നും വിവിധ മേഖലകളിൽ പ്രശസ്തരായ പല വ്യക്തികളും എൻജിനീയർമാരാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ .അനൂപ് കെ ജെ അധ്യക്ഷനായ ചടങ്ങിൽ ഡയറക്ടർ ഡോ. ദിലീപ് കെ ,ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ രാജു മാവുങ്കൽ,പി ആർ ഓ ഷാജി ആറ്റുപുറം, പ്ലേസ്മെന്റ് ഓഫീസർ സാം ടി മാത്യു,PTA വൈസ് പ്രസിഡൻറ് ജയകുമാർ പി ജി തുടങ്ങിയവർ സംസാരിച്ചു .മുഖ്യാതിഥി ശ്രീ അജിത് കുമാർ K പൊന്നാടയും മെമന്റേയും നൽകി ശ്രീ മോനു വർഗീസിനെ ആദരിച്ചു.

പ്ലസ്ടു/ബിരുദക്കാർക്ക് എംആർഎഫിൽ മികച്ച ജോലി നേടാം.

ടയർ നിർമാണ കമ്പനിയായ എംആർഎഫ് പ്രൈവറ്റ് ലിമിറ്റഡിൽ അപ്രന്റിസ് അവസരത്തിനായി എംജി യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ & മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു.

പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള പുരുഷന്മാർക്കാണ് അവസരം. പ്രായം: 18നും 35നും ഇടയിൽ. ഓഗസ്റ്റ് 16നകം bit.ly/MCCKTM3 എന്ന ലിങ്ക് വഴി റജിസ്‌റ്റർ ചെയ്യണം. ഒഴിവ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM എന്ന ഫെയ്സ്ബുക് പേജ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0481-2731025, 94956 28626. 

സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണയുടെ അതിപ്രസരം; വ്യാജനെ തിരിച്ചറിയാം.

വെളിച്ചെണ്ണ വില പുതിയ ഉയരങ്ങള്‍ താണ്ടിയതോടെ വ്യാജ വെളിച്ചെണ്ണ വിപണിയില്‍ കളംനിറയുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഭാഗത്തു നിന്ന് തുടക്കത്തില്‍ കാര്യമായ റെയ്ഡുകള്‍ നടക്കാത്തതും വ്യാജ വെളിച്ചെണ്ണ ലോബിക്ക് ഗുണകരമായി. സംസ്ഥാനത്ത് വില്ക്കപ്പെടുന്ന വെളിച്ചെണ്ണ പാക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജനാണെന്നാണ് റിപ്പോര്‍ട്ട്. ജനപ്രിയ ബ്രാന്‍ഡുകളുടെ പേരിലും ഇതിനോട് സാമ്യം തോന്നുന്ന പായ്ക്കുകളിലുമാണ് വ്യാജന്‍ വിപണിയിലേക്ക് ഒഴുകുന്നത്.

വ്യാജ വെളിച്ചെണ്ണ എങ്ങനെ തിരിച്ചറിയാം

ചില്ലു ഗ്ലാസില്‍ വെളിച്ചെണ്ണ അരമണിക്കൂര്‍ ഫ്രീസറിന് പുറത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

എണ്ണ ശുദ്ധമാണെങ്കില്‍ കട്ടയാകും. നിറമുണ്ടാകില്ല. മായം ഉണ്ടെങ്കില്‍ നിറവ്യത്യാസം കാണിക്കും.

എണ്ണയില്‍ വെണ്ണ ചേര്‍ത്താല്‍ നിറം ചുവപ്പായാല്‍ പെട്രോളിയം പോലുള്ള മായം ചേര്‍ത്തെന്ന് സംശയിക്കണം. നേരിയ ചുവപ്പുനിറമെങ്കില്‍ ആര്‍ജിമോണ്‍ ഓയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മനസിലാക്കാം.

വ്യാജ വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിച്ചാല്‍ മറവി രോഗം, തലവേദന, ഹൃദ്രോഗം, സ്ട്രോക് പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ശുദ്ധമായ വെളിച്ചെണ്ണ ചെറിയ തീയില്‍ ചൂടാക്കുമ്പോള്‍ നല്ല മണം ഉണ്ടാകും. മായം ചേര്‍ത്തതാണെങ്കില്‍, ചൂടാക്കുമ്പോള്‍ അസ്വാഭാവികമായ മണമുണ്ടാകാം.

ഒരു ഗ്ലാസ്സില്‍ വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ശുദ്ധമായ വെളിച്ചെണ്ണ വെള്ളത്തില്‍ ലയിക്കില്ല, അത് മുകളില്‍ പാളിയായി നില്‍ക്കും. മായം ചേര്‍ത്ത എണ്ണയാണെങ്കില്‍, അത് വെള്ളത്തില്‍ ലയിക്കുന്നതായി കാണാം.

ഇന്ത്യൻ നേവിയിൽ ഇൻഫർമേഷൻ ടെക്നോളജി എക്സിക്യൂട്ടീവ്; അപേക്ഷ ഓഗസ്റ്റ് 17 വരെ.

ഇന്ത്യൻ നാവികസേനയിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ എക്സിക്യൂട്ടീവ് ആകാൻ അവസരം. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലുള്ള നിയമനത്തിന് ഓഗസ്റ്റ് 17 വരെ ഓൺലൈനിൽ  അപേക്ഷിക്കാം.

കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഐ ടി/സോഫ്റ്റ് വെയർ സിസ്റ്റംസ്/സൈബർ സെക്യൂരിറ്റി/സിസ്റ്റം അഡ്മിനിസ്ട്രേഷൻ ആൻഡ് നെറ്റ് വർക്കിങ്/ഡേറ്റ അനലിറ്റിക്സ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിലേതിലെങ്കിലും എംഎസ് സി/ബിടെക്/ബിഇ ബിരുദം 60 ശതമാനം മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാം. ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്)/ബിഎസ് സി ( ഇൻഫർമേഷൻ ടെക്നോളജി) ബിസിഎയോടൊപ്പം എംസിഎ തുടങ്ങിയ ബിരുദധാരികൾക്കും അർഹതയുണ്ട്. എസ്എസ്എൽസി/തത്തുല്യം അല്ലെങ്കിൽ ഹയർ സെക്കണ്ടറി/ തത്തുല്യം പരീക്ഷയിൽ ഇംഗ്ലീഷ് വിഷയത്തിനു 60 ശതമാനം മാർക്ക് വേണം. അപേക്ഷകർ 02-01-2001 നും 01-7-2006 നും ഇടയിൽ ജനിച്ചവരായിരിക്കണം. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് അർഹത.

 ഉദ്യോഗാർത്ഥിക്ക് യോഗ്യത പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് തയാറാക്കും. ഇവരെ ഇന്റർവ്യൂവിന് ക്ഷണിക്കും. 3 ടയർ എസി റെയിൽവെ ടിക്കറ്റ് നിരക്ക് അനുവദിക്കും. എൻസിസി ‘സി’ സർട്ടിഫിക്കറ്റ് (നാവൽ/ആർമി/ എയർവിങ്) ഉള്ളവർക്ക് ഷോർട്ട് ലിസ്റ്റ് തയാറാക്കുമ്പോൾ അർഹമായ ഇളവ് ലഭിക്കും. തിരഞ്ഞെടുക്കുന്നവരെ സബ് ലെഫ്റ്റ്നെന്റ് റാങ്കിൽ നിയോഗിക്കും. അടിസ്ഥാന ശമ്പളം 56,100 രൂപ. വിവിധ അലവൻസുകൾ പുറമെ..

പരിശീലനത്തിനു ശേഷം ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥയിൽ പത്ത് വർഷത്തേക്ക് നിയമിക്കും. പതിനാല് വർഷം വരെ തുടരാം. തിരഞ്ഞെടുത്തവർക്കുള്ള നാവൽ ഓറിയന്റേഷൻ കോഴ്സ് ഏഴിമല നാവിക അക്കാദമിയിൽ 2026 ജനുവരിയിൽ ആരംഭിക്കും. തുടർന്ന് കപ്പലുകളിലും മറ്റു സാങ്കേതിക സ്ഥാപനങ്ങളിലും വിദഗ്ധ പരിശീലനം ഉണ്ടാകും. അപേക്ഷ ഫീസ് ഇല്ല. വിവരങ്ങൾക്ക്: www.indiannavy.gov.in

https://www.globalbrightacademy.com/

വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

ഇലഞ്ഞി : വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥി യൂണിയൻറെ നേതൃത്വത്തിൽ ‘ജോർ ഖാനാ ‘ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ അധ്യക്ഷനായ ചടങ്ങിൽ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ശ്രീ രാജു കുര്യൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. ദിലീപ് മുഖ്യപ്രഭാഷണം നടത്തി എഞ്ചിനിയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ .അനൂപ് കെ ജെ, PRO ഷാജി ആറ്റുപുറം എന്നിവർ പ്രസംഗിച്ചു.
ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ വീട്ടിൽ തയ്യാറാക്കി കൊണ്ടുവന്ന വിവിധ ഭക്ഷണ സാധനങ്ങൾ 10 സ്റ്റാളുകളിലായി സജ്ജീകരിച്ചു വ്യത്യസ്ത ഭക്ഷണ സാധനങ്ങൾ ചേർത്ത് വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ കൂട്ട് വിഭവങ്ങൾ, പായസങ്ങൾ, സലാഡുകൾ, വിവിധതരം ഡ്രിങ്കുകൾ, പഴംപൊരി ബീഫ്, സിംഗപ്പൂർ ഷാംപെയിൻ, പാനിപൂരി, മോമോസ് എന്നിവ ഫെസ്റ്റിൽ ശ്രദ്ധേയമായി.
കോളേജ് യൂണിയൻ ചെയർമാൻ അതുൽ അനിൽ സ്വാഗതവും ജനറൽ സെക്രട്ടറി അജയ് എൻ എസ് നന്ദിയും രേഖപ്പെടുത്തി. ആർട്സ് ആൻഡ് സയൻസ് എൻജിനീയറിങ് കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഫെസ്റ്റിൽ പങ്കെടുത്തു.യൂണിസിസ് ഗ്രൂപ്പ് ഓഫ് കമ്പനി സീനിയർ എൻജിനീയർ ശ്രീ ബിനു പിള്ള ,ജനറൽ മാനേജർ ഗ്രിഗറി കോട്ടശ്ശേരി എന്നിവർ മുഖ്യാതിഥികളായിരുന്നു.

ഇത്തവണ ഓണക്കിറ്റിൽ 14 ഇനം അവശ്യവസ്തുക്കൾ.

ഇത്തവണത്തെ ഓണക്കിറ്റ് എഎവൈ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും വിതരണം ചെയ്യുന്നത് 14 ഇനം അവശ്യവസ്തുക്കൾ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

പഞ്ചസാര-1 കിലോ, വെളിച്ചെണ്ണ 500 എംഎല്‍, തുവരപ്പരിപ്പ്-250 ഗ്രാം, ചെറുപയര്‍ പരിപ്പ്-250ഗ്രാം, വന്‍പയര്‍ – 250 ഗ്രാം, കശുവണ്ടി-50 ഗ്രാം, മില്‍മ നെയ്യ് – 500 എംഎല്‍, ശബരി ഗോള്‍ഡ് തേയില – 250 ഗ്രാം, ശബരി പായസം മിക്‌സ് – 200 ഗ്രാം, ശബരി സാമ്പാര്‍ പൊടി – 100 ഗ്രാം, ശബരി മുളക് പൊടി 100 ഗ്രാം, മഞ്ഞള്‍ പൊടി – 100 ഗ്രാം, മല്ലിപ്പൊടി – 100 ഗ്രാം, ഉപ്പ് – 1 കിലോ, തുണി സഞ്ചി 1 എണ്ണം എന്നിങ്ങനെയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗതാഗത, കയറ്റിറക്കു കൂലി ഉള്‍പ്പെടെ 710 രൂപയാണ് ഒരു കിറ്റിനു ചെലവാകുന്ന ഏകദേശ തുക. 6,03,291 കിറ്റുകള്‍ക്കായി ആകെ ചെലവാകുന്നത് 42,83,36,610 രൂപയാണ്.

ബുധനാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദ്ദം.

ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്.ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്.

ഇന്ന്കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ നാലു ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മാഡന്‍-ജൂലിയന്‍ ഓസിലേഷന്റെ വ്യാപനം വരും ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് പ്രവര്‍ത്തനത്തിന് ശക്തി പകരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇത് കോര്‍ മണ്‍സൂണ്‍ പ്രദേശങ്ങളില്‍ മഴയുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും.

“ഓഗസ്റ്റ് 1 മുതല്‍ 11 വരെ സാധാരണയായി ലഭിക്കേണ്ട ശരാശരി മഴയായ 179 മില്ലിമീറ്റര്‍ മഴയെ അപേക്ഷിച്ച് കേരളത്തില്‍ 75.4 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ജൂണ്‍ ഒന്നാം തീയതി മുതല്‍ ഇതുവരെ കേരളത്തില്‍ മഴയുടെ മൊത്തത്തിലുള്ള കുറവ് ഇപ്പോള്‍ 15 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. കാലവര്‍ഷം ഇനിയും ദുര്‍ബലമായി തുടര്‍ന്നാല്‍ മണ്‍സൂണ്‍ കുറവുള്ള സീസണ്‍ ആയി ഈ വര്‍ഷം രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്

https://www.globalbrightacademy.com/

മുത്ത് പോലെയുള്ള മണിപ്പുട്ട് കഴിച്ചിട്ടുണ്ടോ ?

മുത്ത് പോലെയുള്ള മണിപ്പുട്ട് കഴിച്ചിട്ടുണ്ടോ ? കുട്ടികളുടെ വയറുനിറയ്ക്കാന്‍ സിംപിളായി മണിപ്പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? കുറഞ്ഞ സമയത്തിനുള്ളില്‍ ടേസ്റ്റിയായി തയ്യാറാക്കാം മണിപ്പുട്ട്.

ചേരുവകള്‍

അരിപ്പൊടി – 1 കപ്പ്

വെള്ളം – അരക്കപ്പ്

ഉപ്പ്

പഞ്ചസാര

തേങ്ങ

തേങ്ങാപ്പാല്‍ – 3 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പാത്രത്തില്‍ അരിപ്പൊടി ഇട്ട് ആവശ്യത്തിനു മാത്രം ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.ഇതിലേക്കു അരക്കപ്പ് തിളച്ച വെള്ളം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം. അതു ചെറിയ ഉരുളകളാക്കണo ഉരുളകളും തേങ്ങയും പുട്ടുകുറ്റിയില്‍ നിറച്ച് പതിനഞ്ചു മിനിറ്റ് ആവികയറ്റുക. മറ്റൊരു പാനില്‍ തേങ്ങാപ്പാലില്‍ പഞ്ചസാര മിക്‌സ് ചെയ്ത് ചൂടാക്കുക ആവികയറ്റിയ മണിപ്പുട്ട് തേങ്ങാപ്പാലിലിട്ടു നന്നായി മിക്‌സ് ചെയ്യുക.