വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സജീവമായി പരിഗണിച്ച് കെഎംആർഎൽ; സാധ്യതകൾ.

 കൊച്ചി വിമാനത്താവളത്തെ ആലുവ മെട്രോ ടെർമിനലുമായി ബന്ധിപ്പിച്ചു വാട്ടർ മെട്രോ സർവീസ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ( കെഎംആർഎൽ ) സജീവമായി പരിഗണിക്കുന്നു. ആലുവ മെട്രോ സ്റ്റേഷനു തൊട്ടുചേർന്നാണു പെരിയാർ. ഇവിടെ ബോട്ട് ടെർമിനൽ നിർമിച്ച് പെരിയാറിലൂടെ 4 കിലോമീറ്റർ പോയാൽ വിമാനത്താവളത്തിന്റെ പുറകിലൂടൊഴുകുന്ന ചെങ്ങൽ തോട്ടിലെത്തും.
 തോട്ടിലൂടെ രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വിമാനത്താവളത്തിന്റെ പിൻവശത്തു റൺവേയ്ക്ക് അരികിലെത്താം. ഇതല്ലെങ്കിൽ, വിമാനത്താവളത്തിന്റെ വടക്കേ അതിരിന് അധികം ദൂരെയല്ലാതെയാണു പെരിയാർ ഒഴുകുന്നത്. ഇതിൽ ഏതെങ്കിലും ഒരു സാധ്യതയാവും പരിഗണിക്കുക. രണ്ടാമത്തേതാണെങ്കിൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കു പുറമേ കാലടി ടൗണുമായും വാട്ടർ മെട്രോ ബന്ധിപ്പിക്കാം. കാലടിയിൽ പെരിയാറിൽ ഒരു ടെർമിനൽ കൂടി നിർമിച്ചാൽ മതിയാവും.

സാധ്യതാ പഠനത്തിനു ശേഷമേ പദ്ധതിയുമായി മുന്നോട്ടു പോകണോ എന്നു തീരുമാനിക്കൂ. ആലുവയിൽ നിന്നു റോഡ് മാർഗം വിമാനത്താവളത്തിലേക്ക് 12 കിലോമീറ്റർ ഉണ്ട്. വാട്ടർ മെട്രോയിലാവുമ്പോൾ അതിന്റെ പകുതി മാത്രം. പെരിയാറിൽ ചെങ്ങലിനും ആലുവയ്ക്കും ഇടയിൽ അങ്ങിങ്ങായി പാറക്കൂട്ടങ്ങളുണ്ട്. ഇതു പൊട്ടിച്ചു കളയേണ്ടിവരും. ചെങ്ങൽ തോട് ഇപ്പോൾ ഗതാഗതയോഗ്യമല്ല. അത് വീതികൂട്ടി ആഴംകുട്ടേണ്ടി വരും. ജനവാസം കുറവായതിനാൽ സ്ഥലമെടുപ്പിനും കാര്യമായ തടസ്സമുണ്ടാവില്ല. കൊച്ചി തുറമുഖത്തെയും വിമാനത്താവളത്തെയും ബന്ധിപ്പിച്ചു കാർഗോ ബോട്ട് സർവീസിനു കിൻകോയും ആലുവയിൽ നിന്നു നെടുമ്പാശേരിയിലേക്ക് പനയക്കടവ്, കുഴിപ്പള്ളം, ചെങ്ങൽ തോടുകളെ ബന്ധിപ്പിച്ചു ബോട്ട് സർവീസിനു സിയാലും നേരത്തേ പദ്ധതി തയാറാക്കിയിരുന്നെങ്കിലും പ്രായോഗികമല്ലെന്നു കണ്ടു മുന്നോട്ടുപോയില്ല.

പോസ്റ്റ് ബോക്സുകൾ പോകുന്നില്ല : അവസാനിക്കുന്നത് തപാൽ വകുപ്പിൻ്റെ ‘രജിസ്റ്റേർഡ് പോസ്റ്റ്’ സേവനം

തപാൽ വകുപ്പിൻ്റെ 50 വർഷത്തിലേറെ പഴക്കമുള്ള രജിസ്റ്റേർഡ് പോസ്റ്റ് സേവനം 2025 സെപ്റ്റംബർ 1 മുതൽ നിർത്തലാക്കുന്നു. സ്പീഡ് പോസ്റ്റുമായി സേവനം ലയിപ്പിക്കാനാണ് തീരുമാനം. വിശ്വാസ്യത, താങ്ങാനാവുന്ന നിരക്ക്, നിയമസാധുത എന്നിവയാലാണ് രജിസ്റ്റേർഡ് പോസ്റ്റ് ജനപ്രീതി നേടിയിരുന്നത്. ജോലി ഓഫറുകൾ, നിയമനോട്ടീസുകൾ, സർക്കാർ കത്തിടപാടുകൾ എന്നിവ അയക്കാനാണ് ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നത്. രജിസ്റ്റേർഡ് പോസ്റ്റ് സേവനമാണ് തപാൽ വകുപ്പ് അവസാനിപ്പിക്കുന്നതെങ്കിലും പോസ്റ്റ് ബോക്സുകളുടെ സേവനം അവസാനിക്കുന്നുവെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്.

2011-12 ൽ 244.4 ദശലക്ഷം രജിസ്റ്റേർഡ് പോസറ്റുകൾ ഉണ്ടായിരുന്നത് 2019-20 ൽ 184.6 ദശലക്ഷമായി 25% കുറഞ്ഞു. ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനവും സ്വകാര്യ കൊറിയർ, ഇ-കൊമേഴ്സ് ലോജിസ്റ്റിക്സ് സേവനങ്ങളുടെ മത്സരവും ഇതിന് കാരണമായതായാണ് വിലയിരുത്തൽ. സ്പീഡ് പോസ്റ്റിന് കീഴിൽ സേവനങ്ങൾ ഏകീകരിച്ച് ട്രാക്കിങ് കൃത്യത, വേഗത, പ്രവർത്തനക്ഷമത എന്നിവ മെച്ചപ്പെടുത്താനാണ് തപാൽവകുപ്പ് ലക്ഷ്യംവെക്കുന്നത്.

എന്നാൽ സ്പീഡ് പോസ്റ്റിന്റെ ഉയർന്ന നിരക്ക് സ്ഥിരമായി രജിസ്റ്റേർഡ് പോസ്റ്റ് ഉപയോഗിച്ചിരുന്നവർക്ക് ആശങ്കയുണ്ടാക്കുന്നതാണ്. രജിസ്റ്റേർഡ് പോസ്റ്റിന് 25.96 രൂപയും ഓരോ 20 ഗ്രാമിനും 5 രൂപയുമായിരുന്നു നിരക്ക്. എന്നാൽ സ്പീഡ് പോസ്റ്റിന് 50 ഗ്രാമിന് 41 രൂപയാണ് നിരക്ക്, ഇത് 20-25% കൂടുതലാണ്. ഈ വില വർധന ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ തപാൽ സേവനങ്ങളെ ആശ്രയിക്കുന്ന ചെറുകിട വ്യാപാരികൾ, കർഷകർ എന്നിവരെ  ബാധിച്ചേക്കും. ബാങ്കുകൾ, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ രജിസ്റ്റേർഡ് പോസ്റ്റുകളെ കൂടുതൽ ആശ്രയിച്ചിരുന്നു.

ഓണക്കാലത്ത് ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ.

വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി സപ്ലൈകോ.

18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, ഒമ്പത് ശബരി ഉൽപന്നങ്ങൾ അടങ്ങിയ ശബരി സിഗ്‌നേച്ചർ കിറ്റ് എന്നിവയാണ് പുറത്തിറക്കിയത്.

500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിന് തയാറാണ്

.

മുടിയില്‍ തൊടുമ്പോഴേ താരന്‍ കൊഴിഞ്ഞുവീഴുകയാണോ ഇതാ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരം.

തലയില്‍ തൊടുമ്പോഴേ താരന്‍ കൊഴിഞ്ഞുവീഴുകയാണോ ? ചൊറിച്ചില്‍ സഹിക്കാന്‍ കഴിയുന്നില്ലേ ? ഇതാ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരം കണ്ടെത്താം. നല്ല നാടന്‍ വഴികള്‍ പ്രയോഗിച്ചാല്‍ താരനെ ദിവസങ്ങള്‍ക്കുള്ളില്‍ അകറ്റാം കഴിയും

താരന്‍ മാറ്റാനുള്ള വഴികള്‍

ചെറിയ ചൂടുള്ള വെളിച്ചെണ്ണ തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. വെളിച്ചെണ്ണയ്ക്ക് ആന്റി-ഫംഗല്‍ ഗുണങ്ങളുണ്ട്. ഇത് തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും. രാത്രിയില്‍ എണ്ണ തേച്ച് രാവിലെ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

ആര്യവേപ്പിന് ആന്റി-ബാക്ടീരിയല്‍, ആന്റി-ഫംഗല്‍ ഗുണങ്ങളുണ്ട്. ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. ആര്യവേപ്പില അരച്ച് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നതും നല്ലൊരു പ്രതിവിധിയാണ്.

തൈരില്‍ അടങ്ങിയിട്ടുള്ള പ്രോബയോട്ടിക്‌സ് താരന്‍ ഉണ്ടാക്കുന്ന ഫംഗസിനെ ചെറുക്കാന്‍ സഹായിക്കും. ഒരു കപ്പ് തൈര് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് അര മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

വെള്ളവും ആപ്പിള്‍ സിഡെര്‍ വിനെഗറും തുല്യ അളവില്‍ കലര്‍ത്തി തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയുടെ pH നില സന്തുലിതമാക്കാന്‍ സഹായിക്കും.

ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും. വിറ്റാമിന്‍ B, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.

ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചിട്ടും താരന്‍ കുറയുന്നില്ലെങ്കില്‍, ഒരു ഡോക്ടറെയോ ഡെര്‍മറ്റോളജിസ്റ്റിനെയോ സമീപിക്കുന്നത് നന്നായിരിക്കും

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ അവസരം: 253 ഒഴിവുകൾ.

സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ  വ്യത്യസ്ത തസ്തികയിലുള്ള ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക്/കാഷ്യർ -സ്പെഷൽ ഗ്രേഡ് ക്ലാസ്സ് ഒന്ന് ബാങ്കുകൾ (150 ഒഴിവുകൾ), ജൂനിയർ ക്ലാർക്ക്/കാഷ്യർ- സൂപ്പർ ഗ്രേഡ് ബാങ്കുകൾ (57), ജൂനിയർ ക്ലാർക്ക്/കാഷ്യർ – ക്ലാസ്സ് 2 മുതൽ ക്ലാസ്സ് 7 വരെയുള്ള ബാങ്കുകൾ (21), അസിസ്റ്റന്റ്  സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (12), ഡേറ്റ എൻട്രി ഓപ്പറേറ്റർ (7), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (3) , ടൈപ്പിസ്റ്റ് (2), സെക്രട്ടറി (1) എന്നിങ്ങനെയാണ് വിവിധ സഹകരണ സംഘം/ബാങ്കുകളിൽ വ്യത്യസ്ത തസ്തികകളിലെ ഒഴിവുകൾ.

അപേക്ഷ സമർപ്പിക്കുന്ന രിതി

ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ പ്രസ്തുത റജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും, നിലവിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി സഹകരണ പരീക്ഷ ബോർഡിൻ്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ  വെബ്സൈറ്റിൽ ലഭ്യമാണ്.

തപാൽ വഴിയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷ ഓൺലൈനിൽ ഓഗസ്റ്റ് 31 നകം നൽകണം. വെബ്സൈറ്റ്: www.cseb.kerala.gov.in വിവരങ്ങൾക്ക്: www.keralacseb.kerala.gov.in

https://www.globalbrightacademy.com/

21 പേര്‍ക്ക് കോടിപതിയാകാം; വമ്പന്‍ സമ്മാനങ്ങളുമായി ഓണം ബംപറെത്തി.

ഓണം കളറാക്കാൻ തിരുവോണം ബംപർ പുറത്തിറക്കി ലോട്ടറി വകുപ്പ്. 500 രൂപ ചെലവാക്കി ഓണം ബംപറെടുത്താല്‍ 21 പേര്‍ക്ക് കോടിപതികളാകാം എന്നതാണ് ബംപറിന്‍റെ പ്രത്യേകത. 25 കോടി ഒന്നാം സമ്മാനം നല്‍കുന്ന തിരുവോണം ബംപര്‍ ടിക്കറ്റിന്‍റെ വില 500 രൂപയാണ്. സെപ്റ്റംബർ 27 ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 

കഴിഞ്ഞ വർഷത്തെ അതേ സമ്മാനഘടനയാണ് ഇത്തവണയും. പത്ത് സീരീസുകളിൽ ആണ് ടിക്കറ്റുകൾ പ്രിൻറ് ചെയ്തിരിക്കുന്നത്. ടിഎ, ടിബി, ടിസി, ടിഡി. ടിഇ, ടിജി, ടിഎച്ച്, ടിജെ, ടികെ, ടിഎല്‍ എന്നീ സീരിസുകളിലായി ഓണം ബംപര്‍ ലഭിക്കും. ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. ഓരോ സീരീസിലും രണ്ട് ടിക്കറ്റുകൾക്ക് ഒരു കോടി വീതം ലഭിക്കും. 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനം നൽകും. ഓരോ സീരീസിലും രണ്ട് സമ്മാനം ലഭിക്കും.

നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. 10 പേര്‍ക്ക് സമ്മാനം ലഭിക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ 10 പേര്‍ക്ക് ലഭിക്കും. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം 1,000 രൂപയുമാണ്. അവസാന സമ്മാനമായി 500 രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായി ഒന്‍പതുപേര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും. ആകെ 5,34,670 പേര്‍ക്ക് 125.54 കോടി രൂപയാണ് ഓണം ബംപറില്‍ സമ്മാനത്തുകയായി നല്‍കുക.  

കഴിഞ്ഞ വർഷം 71.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇത്തവണ അതിനെ മറികടക്കുന്ന വില്പനയാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.

കാപ്‌സിക്കം വാങ്ങാന്‍ ഇനി കടയിലേക്കു പോവണ്ട ; വീട്ടില്‍ തന്നെ ഉണ്ടാക്കാം.

കാപ്‌സിക്കം വിദേശിയാണെങ്കിലും നമ്മുടെ അടുക്കളയിലും നാടന്‍ ആയി തന്നെ മാറിയ ഒന്നാണ് കാപ്‌സിക്കം. 
സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരുകളിലും കാപ്‌സിക്കം അറിയപ്പെടുന്നു.  ഇത് നമ്മള്‍ അധികവും കടയില്‍ പോയി വാങ്ങിക്കുകയാണ് പതിവ്. എന്നാലിനി കടയിലേക്ക് കാപ്‌സിക്കത്തിനായി ഓടേണ്ടതില്ല. നമ്മുടെ ആവശ്യത്തിനുള്ളവ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.

ചട്ടിയിലും ഗ്രോബാഗിലും

നിങ്ങള്‍ കാപ്‌സിക്കം വീട്ടില്‍ വളര്‍ത്തുമ്പോള്‍ ഇത് ചട്ടിയിലോ ഗ്രോബാഗിലോ വളര്‍ത്താവുന്നതാണ്. ഇതിനനുയോജ്യമായ സമയം സെപ്റ്റംബര്‍ – ഓഗസ്റ്റ് മാസങ്ങളില്‍ കൃഷി തുടങ്ങുന്നതാണ് നല്ലത്. ഒരു ചെടിയില്‍ നിന്ന് തന്നെ നാലുമാസം വരെ വിളവും ലഭിക്കുന്നതാണ്.

മണ്ണ്

എല്ലാ തരത്തിലുള്ള മണ്ണിലും കാപ്‌സിക്കം വളരുമെങ്കിലും നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കൂടുതല്‍ നന്നാവുക. ഇതിന് വളവും വെള്ളവും ഒക്കെ ആവശ്യവുമാണ്. ചാലുകള്‍ എടുക്കുമ്പോള്‍ മണ്ണ് നന്നായി കിളച്ചിരിക്കണം. 45 സെന്റിമീറ്റര്‍ അകലത്തില്‍ വേണം ചാലുകളിടാന്‍.

വിത്ത് വിതയ്ക്കാനാണെങ്കില്‍ ചാണകപ്പൊടി ഇട്ട ശേഷമേ വിത്തിടാവൂ. ഒരാഴ്ചക്കുള്ളില്‍ തന്നെ ഇലകള്‍ വന്നു തുടങ്ങുകയും ചെയ്യും.

മാറ്റി നടുക

നിങ്ങള്‍ ആദ്യം വിത്തുകള്‍ നട്ടത് ഗ്രോബാഗിലാണെങ്കില്‍ അവ ഒരു മാസത്തിനുള്ളില്‍ ഒന്നു മാറ്റി നടേണ്ടതാണ്. ഇവ നന്നായി വളരുകയും നമുക്കാവശ്യമുള്ളവ വിശ്വസിച്ച് പാകം ചെയ്യാവുന്നതുമാണ്”

മഴ കനക്കുന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്.

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കും. തിങ്കളാഴ്ച അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇതിനിടെ, വയനാട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഈ ജില്ലകളിലുള്ളവർ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി, സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നാണ് നിർദേശം.

ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ ലഭിക്കുന്ന മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ തമിഴ്‌നാടിനും മന്നാർ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്‍റെ ഉയർന്ന ലെവലിലാണ് ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. ഇത് കണക്കിലെടുത്ത് കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കടൽതീരങ്ങളിൽ ശക്തമായ തിരമാലയും കാറ്റുമുണ്ടാകുമെന്നതിനാൽ തീരദേശവാസികൾ ജാഗ്രതപാലിക്കണം.കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

https://www.globalbrightacademy.com/

മൂന്നുമക്കളിൽ നടുക്കത്തെയാളാണോ? നിങ്ങളെക്കുറിച്ചാണ് ഈ ശുഭവാർത്ത.

മക്കളിൽ രണ്ടാമതായിട്ടുള്ളവരെക്കുറിച്ച് നിരന്തരം നിരവധി കാര്യങ്ങൾ നമ്മൾ വായിക്കാറുണ്ട്. രണ്ടാമത്തെ കുട്ടികൾ വാശിക്കാരായിരിക്കും, അവർ മറ്റു കുട്ടികളെ അപേക്ഷിച്ച് റിബലുകളായിരിക്കും അങ്ങനെയങ്ങനെ. എന്നാൽ, ഈ ആരോപണങ്ങൾ എല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. സഹോദരങ്ങളിൽ നടുവിൽ ജനിച്ച കുട്ടി സത്യസന്ധത, വിനയം, അംഗീകരിക്കാനുള്ള മനസ്സ് എന്നിവ ഉയർന്ന അളവിൽ പ്രകടിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. കാൽഗറി സർവകലാശാലയിലെ ഗവേഷകരായ മൈക്കൽ സി ആഷ്ടണും കിബിയോം ലീയും നടത്തിയ പഠനത്തിലാണ്  ഈ കണ്ടെത്തൽ. സഹോദരങ്ങളിൽ നടുക്കത്തെയാൾ തങ്ങളുടെ മറ്റുള്ള സഹോദരങ്ങളെ അപേക്ഷിച്ച് ഉയർന്ന തലത്തിലുള്ള സത്യസന്ധതയും വിനയവും പ്രകടിപ്പിക്കുന്നവരെന്നാണ് കണ്ടെത്തൽ. നാഷണൽ അക്കാദമി ഓഫ് സയൻസസിൻ്റെ പ്രൊസീഡിംഗ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സത്യസന്ധത, ദയ, വിനയം തുടങ്ങിയ നല്ല ഗുണങ്ങൾ നടുവിലുള്ള കുട്ടികളിൽ മറ്റ് സഹോദരങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജനിക്കുന്ന ക്രമം വ്യക്തിത്വത്തിന് സംഭാവന നൽകുന്നതായി വളരെക്കാലമായി കരുതപ്പെട്ടിരുന്നു. എന്നാൽ, ചില സമീപകാല ഗവേഷണങ്ങൾ ഇത് നിസ്സാരമായിരിക്കാമെന്ന് സൂചിപ്പിച്ചിരുന്നു.

സഹോദരങ്ങൾക്ക് ഇടയിൽ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഗവേഷകർ ഹെക്സാകോ വ്യക്തിത്വ പട്ടികയാണ് ഉപയോഗിച്ചത്. ഇതിൽ, സത്യസന്ധത, വിനയം, വൈകാരികത, മനസ്സാക്ഷി തുടങ്ങിയ ആറ് സ്വഭാവവിശേഷങ്ങൾ ആണ് പഠനവിധേയമാക്കിയത്. ലോകമെമ്പാടുമുള്ള 700,000 മുതിർന്നവരെ ഉൾപ്പെടുത്തിയാണ് ആദ്യഗ്രൂപ്പിൻ്റെ ഗവേഷണം നടത്തിയത്.

രണ്ടാമത്തെ ഗ്രൂപ്പിൽ 70,000 പേരെയാണ് ഉൾപ്പടുത്തിയത്. രണ്ടു ഗ്രൂപ്പുകളിലും മധ്യനിരയിലുള്ള കുട്ടികൾ സത്യസന്ധത, വിനയം എന്നിവയിൽ മുൻനിരയിൽ എത്തി. കൂടുതൽ സഹോദരങ്ങൾ ഉള്ളവർ കൂടുതൽ സത്യസന്ധരാണെന്നും പഠനത്തിൽ കണ്ടെത്തി. ഒറ്റകുട്ടികൾക്കും പ്രത്യേകതകളുണ്ട്. സഹോദരങ്ങൾ ഉള്ളവരേക്കാൾ ഒറ്റകുട്ടികൾ തുറന്ന മനസ്സുള്ളവരാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ജനനക്രമവും സഹോദരങ്ങളുടെ എണ്ണവും വ്യക്തിത്വത്തിൽ സ്വാധീനം ചെലുത്തുന്നില്ലെന്ന സമീപകാല ഗവേഷണങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇവരുടെ കണ്ടെത്തലുകൾ. അതേസമയം, നടുവിലെ കുട്ടികളുടെ വ്യക്തിത്വപ്രഭാവം വ്യക്തമാകുന്നതിന്  കൂടുതൽ ഗവേഷണങ്ങൾ ഇനിയും വേണ്ടി വന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.

https://www.globalbrightacademy.com/

ആറു മിനിറ്റ് ഭൂമി ഇരുട്ടിലാവും; നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം വരുന്നു

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണത്തെ വരവേൽക്കാനൊരുങ്ങി ശാസ്ത്രലോകം. ആറ് മിനിറ്റും 23 സെക്കൻഡും സമയം ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയേറിയ ഭാഗങ്ങളെ പൂർണ ഇരുട്ടിലാക്കുന്ന സൂര്യഗ്രഹണം 2027 ആഗസ്റ്റ് രണ്ടിന് സംഭവിക്കുമെന്ന് ശാസ്ത്രലോകത്തിന്റെ പ്രവചനം. ഇന്ത്യയിൽ ഭാഗികമായി മാത്രമാണ് ഈ നൂറ്റാണ്ടിന്റെ അത്ഭുതം ദൃശ്യമാകുന്നത്. എന്നാൽ, മലയാളികൾ ഏറെ വസിക്കുന്ന ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന മധ്യപൂർവേഷ്യയിലും യൂറോപ്പ്, വടക്കൻ ആഫ്രിക്ക എന്നിവടങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാകും.1991നും 2114നും ഇടയിലെ 123 വർഷത്തിനിടയിൽ സംഭവിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണത്തിനാകും 2027 ആഗസ്റ്റ് രണ്ടിന് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് ഗോളശാസ്ത്ര വിദഗ്ധർ പ്രവചിക്കുന്നു. നൂറ്റാണ്ടിലെ സൂര്യഗ്രഹണം എന്നാണ് ‘സ്പേസ് ഡോട് കോം’ വെബ്സൈറ്റ് ഇതിനെ വിശേഷിപ്പിക്കുന്നത്.

2025ൽ അല്ല; 2027 ആഗസ്റ്റ് രണ്ടിന്

നൂറ്റാണ്ടിലെ ദൈർഘ്യമേറിയ സൂര്യഗ്രഹണം 2025 ആഗസ്റ്റിലെന്ന് സാമൂഹികമാധ്യമ പ്രചരണമുണ്ടായെങ്കിലും ഇത് തെറ്റാണെന്ന് ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയും മറ്റും നിരീക്ഷണ സ്ഥാപനങ്ങളും പറയുന്നു. രണ്ടു വർഷം കഴിഞ്ഞാണ് ലോകം കാത്തിരിക്കുന്ന ഈ സൂര്യഗ്രഹണമെത്തുന്നത്”