ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍.

ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ ഗ്യാസ് കയറി വയര്‍ വീര്‍ത്തിരിക്കുന്നത് അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

1. ഇഞ്ചി

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ വയര്‍ വീര്‍ക്കുന്നത് അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

2. പപ്പായ

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈനും ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് അകറ്റാനും സഹായിക്കും.

3. പെപ്പർമിന്‍റ്

ഗ്യാസ് കയറി വയര്‍ വീര്‍ക്കുക പോലെയുള്ള ദഹന പ്രശ്നങ്ങൾ ശമിപ്പിക്കാൻ പെപ്പർമിന്‍റും സഹായിക്കും.

4. ജീരകം

ജീരകം ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിൾ, അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങളെ അകറ്റാനും വയര്‍ വീര്‍ക്കുന്നത് അകറ്റാനും സഹായിക്കും.

5. പെരുംജീരകം

പെരുംജീരകത്തില്‍ അടങ്ങിയിട്ടുള്ള പിനെൻ, ലിമോണീൻ, കാർവോൺ തുടങ്ങിയ ഘടകങ്ങള്‍ ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. 

6. ഗ്രാമ്പൂ

ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ കഴിക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

7. കറുവാപ്പട്ട

കറുവാപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ഗ്യാസ് കയറി വയര്‍ വീര്‍ത്തിരിക്കുന്നതിനെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

8. തൈര്

തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

9. വാഴപ്പഴം

വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാന്‍ സഹായിക്കും.

10. വെള്ളരിക്ക

വെള്ളരിക്ക കഴിക്കുന്നതും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാന്‍ സഹായിക്കും.

പതിനായിരങ്ങൾ പുറത്ത്; എൽ.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകള്‍ ഇന്ന് അവസാനിക്കും.

പതിനായിരക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾക്ക് ഫുൾസ്റ്റോപ്പിട്ട് എൽ.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകള്‍ വ്യാഴാഴ്ച അവസാനിക്കും. 14 ജില്ലകളിലുമായി 2022 ആഗസ്റ്റ് ഒന്നിന് നിലവിൽവന്ന റാങ്ക് ലിസ്റ്റുകൾ മൂന്നുവർഷ കാലാവധി പൂർത്തിയാക്കി അവസാനിക്കുമ്പോൾ ഇതുവരെ നൽകിയത് 49 ശതമാനം നിയമന ശിപാർശ മാത്രം. വിവിധ ജില്ലകളിലായി 23,518 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ 11,562 പേർക്ക് നിയമന ശിപാർശ ലഭിച്ചു. നിയമന ശിപാർശയിൽ 2342 ഒഴിവും എൻ.ജെ.ഡിയാണ് (നോട്ട് ജോയിനിങ് ഡ്യൂട്ടി). യഥാർഥ നിയമനം 9220 മാത്രം.

ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 12,069 പേർക്കാണ് നിയമന ശിപാർശ ലഭിച്ചത്. ഏറ്റവും കൂടുതൽ നിയമന ശിപാർശ തിരുവനന്തപുരം ജില്ലയിലാണ്-1259. കുറവ് വയനാടും-382. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ആകെ നിയമന ശിപാർശ 1000 കടന്നിട്ടുണ്ട്. എൽ.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകളിൽ പരമാവധി നിയമനം നടത്തുന്നതിനായി വിവിധ വകുപ്പുകളിൽ നിലവിലുള്ള ഒഴിവുകൾ കൃത്യമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ജൂൺ 14ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.”

വിരമിക്കൽ, പ്രമോഷൻ, ഡെപ്യൂട്ടേഷൻ, ദീർഘകാല അവധി തുടങ്ങിയവ മൂലം റാങ്ക് ലിസ്റ്റിന്‍റെ കാലാവധിക്കുള്ളിൽ ഉണ്ടാകുന്ന ഒഴിവുകൾ ജൂലൈ 31നകം വകുപ്പ് മേധാവികൾ പി.എസ്.സിയുടെ ഇ-വേക്കൻസി സോഫ്റ്റ്‌വെയർ മുഖേന റിപ്പോർട്ട് ചെയ്ത ശേഷം ഈ വിവരം ഉദ്യോഗസ്ഥ ഭരണപരിഷ്കാര (അഡ്മിനിസ്ട്രേറ്റിവ് വിജിലൻസ് സെൽ) വകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കുലർ. ജൂലൈ 31ന് രാത്രി 12 വരെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ നിലവിലെ ലിസ്റ്റിൽനിന്ന് നികത്താൻ കഴിയും.

ലാസ്റ്റ് ഗ്രേഡ് സർവെന്‍റ്സ് റാങ്ക് പട്ടിക കാലാവധി തികയുന്ന സമയത്തും പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ഭരണപരിഷ്കാര വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായി റാങ്ക് പട്ടിക അവസാനിക്കുന്ന ജൂലൈ 17ന് 14 ജില്ലകളിലായി ആയിരത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തതായാണ് പി.എസ്.സിയുടെ അവകാശവാദം. സമാനരീതിയിൽ ക്ലർക്ക് ഒഴിവുകളും വ്യാഴാഴ്ച അർധരാത്രിയോടെയെങ്കിലും പരമാവധി റിപ്പോർട്ട് ചെയ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ..

ആപ്പിളോ വാഴപ്പഴമോ അല്ല, പഴങ്ങളില്‍ കേമന്‍ ചെറുനാരങ്ങ തന്നെ; കാരണം വ്യക്തമാക്കി പഠനം

ഫൈബർ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നീ പോഷകങ്ങൾ അടങ്ങിയത് കാരണം ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നവരുടെ ഇഷ്ടപ്പെട്ട പഴങ്ങളാണ് ആപ്പിളും വാഴപ്പഴവും. എന്നാൽ ഇവയുടെ സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് അധികം ആഘോഷിക്കപ്പെടാത്ത ചെറുനാരങ്ങ. വില്യം പാറ്റേഴ്സൺ യൂണിവേഴിസിറ്റി നടത്തിയ പഠനത്തിലാണ് ആരോഗ്യബോധമുള്ളവരുടെ ഇഷ്ടഭക്ഷണത്തിൽ ചെറുനാരങ്ങയുടെ പ്രാധാന്യത്തേക്കുറിച്ച് പറയുന്നത്.

വിവിധ ആരോഗ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നാൽപ്പത്തിയൊന്ന് പഴങ്ങളിൽ നടത്തിയ പഠനത്തിന് ശേഷമാണ് ചെറുനാരങ്ങയെ ഏറ്റവും മികച്ച പഴമായി ഗവേഷകർ അംഗീകരിച്ചത്. മറ്റുള്ള പഴങ്ങളെ അപേക്ഷിച്ച് ചെറുനാരങ്ങ ചെറുതും പുളിയുള്ളതുമാണെങ്കിലും പോഷകഗുണങ്ങളിൽ മുൻപന്തിയിലാണ്. വിറ്റാമിൻ സി, ലയിക്കുന്ന ഫൈബറുകൾ, ഫ്ലേവനോയിഡുകൾ, മറ്റ് സസ്യ സംയുക്തങ്ങൾ എന്നീ ഘടകങ്ങളുടെ സാന്നിധ്യമാണ് ചെറുനാരങ്ങയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. പ്രതിരോധശേഷി, ദഹനം, ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കുക എന്നിവയ്ക്കും ചെരുനാരങ്ങ നല്ലതാണ്.

ആന്റിമൈക്രോബിയലുകൾ അടങ്ങിയതും കാൻസറിനെ ചെറുക്കാൻ കഴിവുമുള്ള ലിമണീനുകളാൽ സമ്പുഷ്ടമാണ് ചെറുനാരങ്ങയുടെ തൊലി. പലപ്പോഴും ഉപയോഗമില്ല എന്ന് പറഞ്ഞ് ഒഴിവാക്കുന്ന തൊലി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സ്വാദ് വർധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ഫ്ലേവനോയിഡുകളുടെ സാന്നിധ്യം രക്തസമ്മർദ്ദം കുറയ്ക്കുന്നു.

ചെറുനാരങ്ങയുടെ പുളി രുചി ഇഷ്ടമില്ലാത്തവർക്കും പല രീതിയിൽ ഇവ ദൈനംദിന ജീവിതത്തിലെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.”രാവിലെ ചൂടു വെള്ളത്തിൽ ചെറുനാരങ്ങയുടെ നീരും കുറച്ച് തേനും കൂടി കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്.

സാലഡുകളിലും സൂപ്പുകളിലും കുറച്ച് ചെറുനാരങ്ങനീര് ഒഴിക്കുന്നത് സ്വാദ് വർധിപ്പിക്കുകയും പോഷകമൂല്യം ഉയർത്തുകയും ചെയ്യുന്നു.

ചെറുനാരങ്ങയുടെ തൊലി ചുരണ്ടി അത് ഭക്ഷണത്തിലും മധുരപലഹാരങ്ങളിലും ചേർക്കുന്നത് രുചിക്കും ആന്റിഓക്സിഡന്റുകൾ ലഭിക്കുന്നതിനും നല്ലതാണ്.

ധാരാളം ഗുണങ്ങൾ ഉണ്ടെങ്കിലും വെറും വയറ്റിൽ ചെറുനാരങ്ങയുടെ നീര് മാത്രമായി കഴിക്കുന്നത് ഗവേഷകർ പ്രോത്സാഹിപ്പിക്കുന്നില്ല. ഇങ്ങനെ ചെയ്യുന്നത് അസിഡിറ്റിക്ക് കാരണാമാകും. ദഹനത്തിന്റെ പ്രശനമുള്ളവർ ചെറുനാരങ്ങ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് ആരോഗ്യ വിദഗ്ദന്റെ അഭിപ്രായം ചോദിക്കണം.

റൺവേയിലൂടെ ട്രെയിൻ കടന്നുപോകുന്ന ലോകത്തിലെ ഏക വിമാനത്താവളം

ക്ഷേത്രാചാരങ്ങൾക്ക് വേണ്ടി അടിച്ചിടുന്ന ലോകത്തിലെ ഏക വിമാനത്താവളമാണ് തിരുവനന്തപുരം വിമാനത്താവളം. എന്നാല്‍, റണ്‍വേയിലൂടെ ട്രെയിൻ കടന്നുപോകുന്ന ലോകത്തിലെ ഏക വിമാനത്താവളമേതെന്ന് അറിയാമോ? സാധാരണയായി വിമാനത്താവളങ്ങളിലെ റൺവേകൾ വിമാനങ്ങൾക്ക് മാത്രമായുള്ളതാണ്. എന്നാൽ, ന്യൂസിലൻഡിലെ ഗിസ്‌ബോൺ വിമാനത്താവളത്തിൽ കാര്യങ്ങൾ അൽപ്പം വ്യത്യസ്തമാണ്. ഇവിടെ, ട്രെയിനുകളും വിമാനങ്ങളും ഒരേ റൺവേയിലൂടെ ഊഴം അനുസരിച്ച് സഞ്ചരിക്കുന്നു. ഒരു പ്രധാന റൺവേയുടെ മധ്യത്തിലൂടെ ഒരു റെയിൽവേ ലൈൻ നേരിട്ട് കടന്നുപോകുന്ന ലോകത്തിലെ അപൂർവ്വം വിമാനത്താവളങ്ങളിൽ ഒന്നാണിത്, സന്ദർശകരെ അമ്പരപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന ഒരു അപൂർവ കാഴ്ചയാണ് ഈ വിമാനത്താവളം സമ്മാനിക്കുന്നത്.”ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിന്‍റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഗിസ്‌ബോൺ വളരെ ചെറിയ ഒരു നഗരമാണ്. 160 ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്ന ഗിസ്‌ബോൺ വിമാനത്താവളത്തെ പാമർസ്റ്റൺ നോർത്ത് – ഗിസ്‌ബോൺ റെയിൽവേ ലൈൻ മുറിച്ചുകടക്കുന്നു. പ്രധാന റൺവേയെ ഏതാണ്ട് പകുതിയായി വിഭജിച്ചു കൊണ്ടാണ് ഈ റെയിൽവേ ട്രാക്ക് കടന്നു പോകുന്നത്. എല്ലാ ദിവസവും രാവിലെ 6 .30 മുതൽ രാത്രി 8 . 30 വരെയാണ് ഈ വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകളും ട്രെയിൻ ഗതാഗതവും നടക്കുന്നത്. അതിന് ശേഷം റൺവേ അടയ്ക്കും.

ഈ അസാധാരണമായ സജ്ജീകരണം കൃത്യമായ ആസൂത്രണത്തോടെയാണ് നടപ്പാക്കുന്നത്. ഒരു ട്രെയിൻ കടന്നു പോകുമ്പോൾ വിമാനങ്ങൾ കാത്തുനിൽക്കും. മറിച്ച് റൺവേയിൽ ഉള്ളത് വിമാനം ആണെങ്കിൽ ട്രെയിനും കാത്തു നിൽക്കണം. ഗിസ്ബോണിനെ അടുത്തുള്ള പട്ടണമായ മുരിവായിയുമായി ബന്ധിപ്പിക്കുന്നതാണ് റൺവേയിലൂടെ കടന്നുപോകുന്ന റെയിൽവേ പാത. ടാസ്മാനിയയിലെ വൈന്യാർഡ് വിമാനത്താവളത്തിനും ഒരുകാലത്ത് സമാനമായ ക്രമീകരണം ഉണ്ടായിരുന്നെങ്കിലും, 2005 -ൽ വൈന്യാർഡ് വിമാനത്താവളത്തിലെ റെയിൽ പ്രവർത്തനങ്ങൾ നിർത്തിവച്ചു. ഇപ്പോൾ ഇത്തരത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏക വിമാനത്താവളമാണ് ഗിസ്ബോൺ. സമാനമായി ജിബ്രാൾട്ടർ വിമാനത്താവളത്തിലെ 1777 മീറ്റർ നീളമുള്ള റണ്‍വേ മുറിച്ച് കടന്ന് നാല് വരി റോഡ് കടന്നു പോകുന്നു. ലോകത്തിലെ ഏറ്റവും അപകടകരമായ റണ്‍വേയായി ഇതിനെ കണക്കാക്കുന്നു.

ചരിത്രം സൃഷ്ടിച്ച് പിഎസ്‍സി: ഡിവൈഎസ്പി തസ്തികയിലേക്ക് പ്രത്യേക നിയമനം.

കേരള പൊലീസിൽ ഡിവൈഎസ്പി (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്) തസ്തികയിലേക്ക് ആദ്യമായി പിഎസ്‍സി വഴി നേരിട്ട് നിയമനം. പട്ടികജാതി/പട്ടികവർഗം വിഭാ​ഗങ്ങൾക്കായി സ്പെഷ്യൽ റിക്രൂട്ട്മെന്റായാണ് നിയമനം. ഇതിനുള്ള വിജ്ഞാപനം ആ​ഗസ്ത് ആറിന് പിഎസ്‍സി പുറപ്പെടുവിപ്പിക്കും. നേരിട്ട് നിയമനത്തിന് സർക്കാർ നേരത്തെ പിഎസ്‍സിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനുള്ള യോ​ഗ്യതയും നിർദ്ദേശിച്ച് നൽകിയിരുന്നു. ഇത് പ്രകാരമായിരിക്കും വിജ്ഞാപനം.


അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. എഴുത്തു പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞുടുപ്പ്. തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 10 ആയിരിക്കും.

സെപ്​റ്റംബർ ഒന്നുമുതൽ രജിസ്ട്രേഡ് തപാൽ ഇല്ല.

തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു. സെപ്​റ്റംബർ ഒന്നിന് ഇത് പ്രാബല്യത്തിൽവരും. ഇനി സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമാണ് ഉണ്ടാവുക. രജിസ്ട്രേഡ് തപാൽ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് കേന്ദ്ര തപാൽ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.

തപാൽ സേവനം കാര്യക്ഷമമാക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനുമാണ് ഈ മാറ്റം എന്നാണ് ഉത്തരവിൽ പറയുന്നത്. എല്ലാ വകുപ്പുകളും ഡയറക്ടറേറ്റുകളും നിലവിൽ അവരുടെ സംവിധാനം പുതിയ രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണം.

‘രജിസ്ട്രേഡ് പോസ്റ്റ്’ എന്ന് രേഖപ്പെടുത്തുന്നത് ഒഴിവാക്കുകയോ പകരം ‘സ്പീഡ് പോസ്റ്റ്’ എന്ന് രേഖപ്പെടുത്തുകയോ വേണം. മുന്നൊരുക്കം ഉടൻ പൂർത്തിയാക്കി ഈ മാസം 31നകം എല്ലാ വകുപ്പുകളും റിപ്പോർട്ട് അയക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (മെയിൽ ഓപറേഷൻസ്) ദുഷ്യന്ത് മുദ്ഗൽ നിർദേശിച്ചു

https://www.globalbrightacademy.com/

സപ്ലൈകോയിൽ ജൂലൈ 31 വരെ പ്രത്യേക വിലക്കുറവ്

ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി സ​പ്ലൈ​കോ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ വി​ല​ക്കു​റ​വ്. ഹാ​പ്പി അ​വേ​ഴ്സ് എ​ന്ന പേ​രി​ൽ ജൂ​ലൈ 31 വ​രെ ഉ​ച്ച​ക്ക്​ ര​ണ്ടു​ മു​ത​ൽ നാ​ലു​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത സ​ബ്സി​ഡി ഇ​ത​ര ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് വി​ല​ക്കു​റ​വ് ന​ൽ​കു​ന്ന​ത്.

സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന വി​ല​ക്കു​റ​വി​നേ​ക്കാ​ൾ 10 ശ​ത​മാ​നം ​വ​രെ വി​ല​ക്കു​റ​വ് ല​ഭി​ക്കും. അ​രി, എ​ണ്ണ, സോ​പ്പ്, ശ​ർ​ക്ക​ര, ആ​ട്ട, റ​വ, മൈ​ദ, ഡി​റ്റ​ർ​ജ​ന്റു​ക​ൾ, ടൂ​ത്ത് പേ​സ്റ്റ്, സാ​നി​റ്റ​റി നാ​പ്കി​ൻ തു​ട​ങ്ങി​യ​വ​ക്ക്​ അ​ധി​ക വി​ല​ക്കു​റ​വു​ണ്ട്

https://www.globalbrightacademy.com/

ഇഞ്ചി എന്ന മഹൗഷധി; അറിയാം കൃഷിയും പരിപാലനവും.

ആയുർവേദം ഒരു മഹൗഷധിയായി പരിഗണിക്കുന്ന ഔഷധസസ്യമാണ് ഇഞ്ചി. ഇഞ്ചി പ്രത്യേക രീതിയിൽ ഉണക്കിയെടുക്കുന്ന ചുക്ക് ധാരാളം ആയുർവേദ ഔഷധങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ്. ചുക്കില്ലാത്ത കഷായമില്ലെന്ന ചൊല്ലും പ്രശസ്തമാണ്. കൂടാതെ നമ്മുടെ അടുക്കളയിലെ പ്രധാന സുഗന്ധവ്യജ്ഞനം കൂടിയാണ് ഇഞ്ചി. ശൃംഗവേരം, മഹൗഷധി, ശുണ്ഠി, നാഗരം എന്നീ പേരുകളിലൊക്കെയാണ് ആയുർവേദത്തിൽ ഇഞ്ചിയെ പരാമർശിക്കുന്നത്. സിഞ്ചിബെർ ഒഫിസിനേൽ എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇഞ്ചി സിൻജിബറേസി സസ്യകുടുംബത്തിൽപ്പെടുന്നു. 

ഇതിന്റെ രാസഘടകങ്ങളിൽ ടർപീൻസും ഫിനോളിക് കോമ്പൗണ്ടുകളും ഉൾപ്പെടുന്നു. സിൻജിബെറിൻ, ബിസബോലിൻ, ഫർനെസീൻ, എന്ന ടർപീനുകളും ജിൻജറോൾ, ഷോഗയോർസ് പാരഡോൾസ് എന്ന ഫിനോളിക് കോമ്പൗണ്ടുകളും ഇതിലുണ്ട്. കൂടാതെ കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവയും അടങ്ങിയിട്ടുണ്ട്.ധാരാളം ഔഷധഗുണങ്ങളുള്ളതുക്കൊണ്ടുത്തന്നെ പല ആയുർവേദ ഔഷധയോഗങ്ങളിലും അലോപ്പതി ഔഷധങ്ങളിലും ചുക്ക് ഒരു പ്രധാന ഘടകമാണ്. ദഹനസംബന്ധമായ അസുഖങ്ങൾ വേദന, നീര്, ചുമ, ശ്വാസംമുട്ടൽ ഇത്തരം അസുഖങ്ങളിലും ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും ചുക്കിന് കഴിവുണ്ട്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ പല രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. ശരീരഭാരം നിയന്ത്രിക്കാനും കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാനും ആർത്തവ വേദനകൾ കുറക്കാനും കഴിവുള്ള ചുക്ക് ഒരു മഹൗഷധം തന്നെയാണ്.

മുപ്പതു മുതൽ 90 സെന്റിമീറ്റർ വരെ വളരുന്ന ഇഞ്ചിയുടെ മുകൾഭാഗത്തെ സസ്യഭാഗം വർഷം തോറും നശിക്കുമെങ്കിലും മണ്ണിനടിയിലെ പ്രകന്ദം വളർന്നുകൊണ്ടിരിക്കും. ലോകത്തിൽ വച്ചേറ്റവും കൂടുതൽ ഇഞ്ചി കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഒരുവിധം എല്ലാ സംസ്ഥാനങ്ങളിലും ഇഞ്ചി കൃഷി ചെയ്തുവരുന്നുണ്ട്. മഴയെ ആശ്രയിച്ചും കൃത്രിമ ജലസേചനത്തെ ആശ്രയിച്ചും ഇഞ്ചി കൃഷി നടത്താം. കിഴങ്ങ് മുറിച്ച് നട്ടാണ് പ്രജനനം നടത്തുന്നത്. കിഴങ്ങിൽ ഒന്നോ രണ്ടോ കണ്ണുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. 2.5-5 സെന്റി മീറ്റർ നീളവും 20-25 ഗ്രാം തൂക്കവുമുള്ള കഷണങ്ങളാണ് നടേണ്ടത്.

മേയ് മാസം ആദ്യവാരം, മൺസൂണിന് മുമ്പായി നടാം. ഫെബ്രുവരി മധ്യത്തിന് ശേഷം മാർച്ച് ആദ്യവാരങ്ങളിൽ നട്ട് അത്യാവശ്യം വേനൽമഴ ലഭിക്കുകയാണെങ്കിൽ അസുഖങ്ങൾ ഇല്ലാതെ നല്ല വിളവ് ലഭിക്കാറുണ്ട്. നന്നായി ഉഴുതുമറിച്ച നിലത്ത് ഒരു മീറ്റർ വീതിയിലും 30 സെന്റിമീറ്റർ ഉയരത്തിലും ബെഡുകൾ ഒരുക്കാം. ബെഡിന് മുകളിൽ ഉണക്കചാണകമോ കമ്പോസ്റ്റോ ഇട്ടുകൊടുക്കാം. നടുന്ന സമയത്ത് കുഴിയിലേക്ക് വളം ഇട്ടുകൊടുത്തതിന് ശേഷം നട്ടാലും മതി. കൂടെ വേപ്പിൻ പിണ്ണാക്ക് കൂടി ഇടുന്നതുക്കൊണ്ട് കീടബാധ അകലും.

നട്ടശേഷം 210-240 ദിവസം കൊണ്ട് പൂർണ്ണ വളർച്ച പ്രാപിക്കും. പച്ചക്കറി ആവശ്യത്തിനുള്ള ഇഞ്ചിക്കാണെങ്കിൽ 180 ദിവസം കഴിഞ്ഞ് വിളവെടുക്കാവുന്നതാണ്. ചുക്കിന്റെ ആവശ്യത്തിനാണെങ്കിൽ പൂർണ വളർച്ച എത്തിയ ശേഷം മുകളിലെ ഇലകൾ മഞ്ഞിച്ച് ഉണങ്ങുമ്പോൾ വിളവെടുക്കാം. വിളവെടുക്കുന്നതിന്റെ ഒരു മാസം മുമ്പ് നന നിർത്തിവെയ്ക്കണം. കിഴങ്ങുകൾ ശ്രദ്ധയോടെ കിളച്ച് പുറത്തെടുക്കണം.

ചുക്കിന്റെ ആവശ്യത്തിനായി സംസ്കരിക്കുമ്പോൾ മൊരി കളഞ്ഞ് വെയിലത്ത് ഉണക്കിയെടുക്കണം. 8-10 ദിവസം കൊണ്ട് നന്നായി ഉണങ്ങും. പറിച്ചെടുക്കുമ്പോഴുള്ള 80 ശതമാനം ജലാംശം ഉണങ്ങി 10 ശതമാനം ജലാംശം ആക്കി മാറ്റേണ്ടത് സുരക്ഷിതമായി സംരക്ഷിക്കാൻ ആവശ്യമാണ്.

ദീർഘക്കാലം കീടബാധ ഉണ്ടാകാതിരിക്കാൻ ബ്ലീച്ച് ചെയ്തും ഇഞ്ചി സംരക്ഷിക്കാറുണ്ട്. ഒരു കിലോ ചുണ്ണാമ്പ് 120 ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ മുക്കിയെടുത്ത ഇഞ്ചി വെയിലത്ത് ഉണക്കിയെടുക്കണം. ഉണങ്ങിയ ശേഷം വീണ്ടും ഈ പ്രക്രിയ ആവർത്തിക്കണം. ചുക്കും ദീർഘക്കാലം കേടാകാതെയിരിക്കുന്നതിന് ഇങ്ങനെ സംസ്കരിച്ചെടുക്കാം.

ചുക്കിന്റെ വിപണിവില കിലോയ്ക്ക് 170 മുതൽ 500 വരെയാകാറുണ്ട്. ഇഞ്ചിയുടെ വിപണിവില കിലോയ്ക്ക് 24 മുതൽ 200 വരെ ഉണ്ടാകാറുണ്ട്. ഏറ്റവും പുതിയ ഇഞ്ചിക്ക് കിലോയ്ക്ക് 700 വരെ വില ഉയരറുണ്ട്.

ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35 ബി കേരളത്തിൽനിന്ന് യാത്രയാകുന്നു; പറക്കുന്നത് ഓസ്ട്രേലിയയിലേക്ക്

ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35 ബി തിരുവനന്തപുരത്തുനിന്നു പറക്കുന്നത് ഓസ്ട്രേലിയയ്ക്ക്. അറ്റകുറ്റ പണികൾക്കായി നിർത്തിയിട്ടിരുന്ന എയർ ഇന്ത്യയുടെ ഹാങ്ങറിൽനിന്ന് തിങ്കളാഴ്ച രാവിലെ പുറത്തിറക്കിയ വിമാനത്തിൽ ഇന്ധനം നിറച്ചു. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ പരിഹരിക്കാൻ ഏതാനും ആഴ്ചകൾ മുൻപ് ബ്രിട്ടനിൽ നിന്നെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ കൊണ്ടുപോകാൻ ബ്രിട്ടിഷ് സേനാ വിമാനം ബുധനാഴ്ചയെത്തും. കഴിഞ്ഞ മാസം 14നാണു വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്.

അറബിക്കടലിലെ ബ്രിട്ടിഷ് വിമാനവാഹിനിക്കപ്പലിൽ നിന്നു പരിശീലനത്തിനായി പറന്നുയർന്ന വിമാനം ഇന്ധനം തീരാറായതോടെയാണ് അടിയന്തര ലാൻഡിങ് വേണ്ടിവന്നത്. ഇതിനിടെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചു. ബ്രിട്ടനിൽനിന്നുള്ള വിദഗ്ധ സംഘമെത്തുന്നതു വരെ വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്താണു വിമാനം നിർത്തിയിട്ടത്.

ഈമാസം 6ന് തിരുവനന്തപുരത്തെത്തിയ സംഘം വിമാനത്തെ ഹാങ്ങറിലേക്കു മാറ്റി. വിമാനത്താവളത്തിൽ യുദ്ധവിമാനം നിർത്തിയിട്ടതിന്റെ പാർക്കിങ് ഫീസ് വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്കു ബ്രിട്ടിഷ് സേന നൽകേണ്ടി വരും. ഹാങ്ങർ ഉപയോഗിച്ചതിന്റെ വാടക എയർ ഇന്ത്യയ്ക്കും നൽകും.

സ്വന്തമായി റെയില്‍വേ സ്‌റ്റേഷനുംട്രെയിനും; ആരായിരുന്നു ഇന്ത്യക്കാരനായ ആ സമ്പന്നന്‍.

ഇന്ത്യയിലെ ഏറ്റവും ധനികനായ നവാബുമാരില്‍ ഒരാളായിരുന്നു ഇദ്ദേഹം.യാത്രചെയ്യാന്‍ സ്വന്തമായി വിമാനമുള്ള പല സമ്പന്നരും ഇന്നത്തെക്കാലത്തുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 1966 കാലഘട്ടത്തില്‍ സ്വന്തമായി യാത്ര ചെയ്യാന്‍ ട്രെയിനും റെയില്‍വേ സ്‌റ്റേഷനും ഒക്കെ ഉണ്ടായിരുന്ന ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ. അതും നമ്മുടെ ഇന്ത്യയില്‍ ഉണ്ടായിരുന്ന അതിസമ്പന്നനായ ഒരു രാജാവിനെക്കുറിച്ച്. സ്വന്തമായി ട്രെയിന്‍ ഉണ്ടെന്ന് മാത്രമല്ല ഇദ്ദേഹത്തിന്റെ താമസ സ്ഥലം വരെ ട്രെയിന്‍ എത്തുകയും ചെയ്യും. ചുരുക്കിപറഞ്ഞാല്‍ സ്വന്തം വീട്ടുമുറ്റത്ത് വന്നിറങ്ങാം. ബ്രട്ടീഷ് ഇന്ത്യാ കാലത്ത് ജീവിച്ചിരുന്ന നവാബ് ഹാമിദ് അലി ഖാനാണ് ഈ നവാബ്. ഇന്നത്തെ ഉത്തര്‍പ്രദേശിലെ റാംപൂര്‍ നാട്ടുരാജ്യത്തെ ഭരണാധികാരിയായിരുന്നു ഇദ്ദേഹം.

വളരെ സമ്പന്നമായ ജീവിതശൈലി ആസ്വദിച്ചിരുന്ന ആളായിരുന്നു നവാബ് ഹമീദ് അലി ഖാന്‍. യാത്ര ചെയ്യാന്‍ രണ്ട് റോയല്‍ സലൂണ്‍ കോച്ചുകളായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മനോഹരമായ ഫര്‍ണിച്ചറുകള്‍, പേര്‍ഷ്യന്‍ പരവതാനികള്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍, ഇംഗ്ലീഷ് നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വിളമ്പുന്ന അടുക്കളകള്‍ എന്നിവയാല്‍ സജ്ജീകരിച്ച കോച്ചുകള്‍ വെറും കമ്പാര്‍ട്ടുമെന്റുകള്‍ മാത്രമായിരുന്നില്ല, മറിച്ച് ചലിക്കുന്ന രാജകൊട്ടാരങ്ങളായിരുന്നു.

1954-ലെ വിഭജനത്തിനുശേഷം നവാബ് രണ്ട് രാജകീയ കോച്ചുകളും ഇന്ത്യ ഗവണ്‍മെന്റിന് സമ്മാനിച്ചു. 1966 വരെ കോച്ചുകള്‍ ഉപയോഗത്തില്‍ തുടര്‍ന്നു. 1966-ല്‍ അദ്ദേഹത്തിന്റെ മരണശേഷം, സ്റ്റേഷനിലെ പ്രവര്‍ത്തനം ഗണ്യമായി കുറയുകയും ഒടുവില്‍ അടച്ചുപൂട്ടുകയും ചെയ്യുകയായിരുന്നു.