കേന്ദ്ര സർക്കാർ സ്ഥാപനമായ ഫരീദാബാദിലെ എൻഎച്ച്‌പിസി ലിമിറ്റഡിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലായി 248 ഒഴിവ്. സെപ്റ്റംബർ 2 മുതൽ ഒക്ടോബർ 1 വരെ ഒാൺലൈനായി അപേക്ഷിക്കാം.
“തസ്തിക, യോഗ്യത, ശമ്പളം:
∙അസിസ്റ്റന്റ് രാജ്ഭാഷ ഒാഫിസർ: ഹിന്ദിയിൽ പിജി (ബിരുദത്തിൽ ഇംഗ്ലിഷ് ഇലക്ടീവ് വിഷയമായിരിക്കണം) അല്ലെങ്കിൽ ഇംഗ്ലിഷിൽ പിജി (ബിരുദത്തിൽ ഹിന്ദി ഇലക്ടീവ് വിഷയമായിരിക്കണം), 3 വർഷ പരിചയം; 40,000-1,40,000
ജൂനിയർ എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇ & സി): സിവിൽ/ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗങ്ങളിലൊന്നിൽ 3 വർഷ ഡിപ്ലോമ; 29,600-1,19,500. ∙സൂപ്പർവൈസർ (ഐടി): ബിരുദം, ഡിഒഇഎസിസി എ ലെവൽ കോഴ്സ്/ തത്തുല്യ ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ഐടിയിൽ 3 വർഷ പോളിടെക്നിക് ഡിപ്ലോമ അല്ലെങ്കിൽ ബിസിഎ/ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്/ഐടി); 29,600-1,19,500. ∙സീനിയർ അക്കൗണ്ടന്റ്: സിഎ ഇന്റർ ജയം/സിഎംഎ ഇന്റർ ജയം; 29,600-1,19,500.
ഹിന്ദി ട്രാൻസ്‌ലേറ്റർ: ഹിന്ദിയിൽ പിജി (ബിരുദത്തിൽ ഇംഗ്ലിഷ് ഇലക്ടീവ് വിഷയമായിരിക്കണം) അല്ലെങ്കിൽ ഇംഗ്ലിഷിൽ പിജി (ബിരുദത്തിൽ ഹിന്ദി ഇലക്ടീവ് വിഷയമായിരിക്കണം); ഒരു വർഷ പരിചയം അല്ലെങ്കിൽ ട്രാൻസ്‌ലേഷനിൽ ബിരുദം/ ഡിപ്ലോമ (ഇംഗ്ലിഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും); 27,000-1,05,000.
പ്രായപരിധി: 30. അർഹർക്ക് ഇളവ്.
ഫീസ്: 708 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടൻമാർക്കു ഫീസില്ല. www.nhpcindia.com.
