മിക്ക ഉത്പന്നങ്ങൾക്കും കണ്ണഞ്ചിക്കുന്ന ഡീലുകളും വമ്പൻ ഡിസ്കൗണ്ടുകളുമായാണ് ആമസോണിന്റെ പ്രൈം ഡേ സെയിൽ പ്രൈം ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുന്നത്. സെൽഫ് കെയറിനും സ്റ്റൈൽ അപ്ഗ്രേഡുകൾക്കും ഏറ്റവും മികച്ച അവസരമാണ് ആമസോൺ നൽകുന്നത്. ചർമസംരക്ഷണം, കേശ സംരക്ഷണം, നൂതന ഫാഷൻ, സ്റ്റൈലിഷ് ആക്സസറികൾ എന്നിങ്ങനെ വേണ്ടതെല്ലാം വർഷത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ തന്നെ പ്രൈം ഉപഭോക്താക്കൾക്ക് വാങ്ങാനാവും. പോക്കറ്റ് കാലിയാകാതെ മനസ്സിൽ ആഗ്രഹിച്ച ബ്യൂട്ടി -ഫാഷൻ ഉത്പന്നങ്ങൾ വാങ്ങാൻ ഒരു ദിവസം കൂടി മാത്രമാണ് അവസരം. ഈ ഓഫർ പെരുമഴ പാഴാക്കാതിരിക്കാം.
ടോപ് റേറ്റഡ് ബ്രാൻഡുകളിൽ നിന്നുള്ള അതിനൂതന ഫാഷനുകൾ അവിശ്വനീയമായ വിലക്കുറവോടെയാണ് പ്രൈം ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ബിബ, ലിബാസ്, ഇൻഡോ എറ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നും സ്ത്രീകൾക്കുള്ള സ്റ്റൈലിഷ് എത്നിക് വെയറുകൾ ചുരുങ്ങിയത് 60 ശതമാനം വിലക്കുറവിൽ തന്നെ വാങ്ങാം. ആഘോഷ അവസരങ്ങളിൽ തിളങ്ങാൻ മനസ്സിനിണങ്ങിയ വസ്ത്രങ്ങൾ പകുതിയിൽ താഴെയിൽ വിലയിൽ സ്വന്തമാക്കാനാണ് അവസരം ഒരുങ്ങുന്നത്. മാർക്ക് ആൻഡ് സ്പെൻസെഴ്സ്, വെറോ മോഡ തുടങ്ങിയ ബ്രാൻഡുകളുടെ വിമൺ വെസ്റ്റേൺ വെയറുകൾക്കും ചുരുങ്ങിയത് 60 ശതമാനം വിലക്കുറവുണ്ട്. അലൻ സോളി, വാൻ ഹ്യൂസെൻ എന്നിങ്ങനെ ലോകോത്തര ബ്രാൻഡുകളിൽ നിന്നുള്ള ക്ലാസിക് പോളോകൾ വെറും 549 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ പ്രത്യേക വിഭാഗം തന്നെ ഒരുങ്ങിയിരിക്കുന്നു. ബ്രാൻഡഡ് കാഷ്വൽ ഷർട്ടുകളാകട്ടെ 799 രൂപയിൽ താഴെ വിലയിലും വാങ്ങാം. 50 ശതമാനം വിലക്കുറവോടെയാണ് ബെസ്റ്റ് സെല്ലിങ് സ്റ്റൈലുകൾ ആമസോൺ എത്തിക്കുന്നത്. 899 രൂപയിൽ താഴെ മാത്രം വില നൽകി ബ്രാൻഡഡ് ജീൻസുകളും സ്വന്തമാക്കാം
