കൊക്കോയിൽനിന്ന് ഇനി കൂടുതൽ ഭക്ഷ്യോൽപ്പന്നങ്ങൾ.

ചോക്ലേറ്റ് നിർമാണത്തിനിടെ ബാക്കിയാവുന്ന കൊക്കോ തൊണ്ടും പൾപ്പും ഒഴിവാക്കുന്നതിനെക്കാൾ നല്ലത് ഭക്ഷ്യയോഗ്യമാക്കുന്നതല്ലേ എന്ന ചിന്തയിൽനിന്നാണ് കേരള കാർഷിക സർവകലാശാലയിലെ കൊക്കോ റിസർച്ച് സെന്റർ പുതിയ കണ്ടുപിടിത്തവുമായി മുന്നോട്ടുവന്നത്.

തൊണ്ടും പൾപ്പും ഉപയോഗിച്ച് പോഷകമൂല്യമുള്ള ഭക്ഷ്യ ഉത്പന്നങ്ങളാക്കി മാറ്റിയിരിക്കുകയാണ് ഇവർ. കൊക്കോ ഹസ്ക് കുക്കികളും പൾപ്പിൽനിന്നുള്ള റെഡി ടു സർവ് പാനീയവുമാണ് വികസിപ്പിച്ചത്. വിദ്യാർഥികളുടെ പ്രോജക്ടായാണ് ഗവേഷണം ആദ്യം തുടങ്ങിയത്. പിന്നീട് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ അഞ്ചുവർഷമെടുത്തു പൂർത്തിയാക്കി. ഉത്പന്നങ്ങൾ ഇപ്പോൾ സെന്ററിൽ ലഭ്യമാണ്. സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ആരോഗ്യ സംരക്ഷണത്തിലേക്ക്

ചോക്ലേറ്റ് നിർമാണത്തിനായി ഉപയോഗിക്കുന്ന കൊക്കോ വിത്തുകളുടെ തൊലിയായ ഹസ്കും പൾപ്പും ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ശരിയായ രീതിയിൽ നശിപ്പിക്കാതിരുന്നാൽ ഇവ രോഗം വളർത്തുന്ന ഫംഗസുകൾക്കും കൊതുകുകൾക്കും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇടയാക്കും. പ്രത്യേകിച്ച് ഫൈറ്റോഫ്ത്തോറാ എന്ന ഫംഗസ് കറുത്തകായ രോഗമുണ്ടാക്കി 40 ശതമാനംവരെ വിളനാശം വരുത്തും. തെങ്ങിനും റബറിനു ഉൾപ്പെടെ എല്ലാ വിളകൾക്കുമുണ്ടാകുന്ന രോഗങ്ങൾക്കാണ് ഇത് കാരണമാകുക.

 

ഹസ്ക് കുക്കികൾ

തൊണ്ട് പൊടിയായി ഉപയോഗിച്ച് വികസിപ്പിച്ച ഹൈ ഫൈബർ കുക്കികൾ പോഷകമൂല്യമുള്ളതാണ്. അസിഡിറ്റി, പോളിഫീനോളുകൾ, ആന്റി ന്യൂട്രീഷണൽ ഘടകങ്ങൾ എന്നിവ നീക്കംചെയ്തതിനാൽ ഭക്ഷ്യയോഗ്യമാക്കാൻ മികച്ചരീതിയിൽ ശുദ്ധീകരിച്ചിട്ടുണ്ട്. പ്രമേഹരോഗികൾക്കും വയസ്സായവർക്കും ഉപയോഗിക്കാം. ഓട്സുമായി ചേർത്ത് ഒരുക്കിയതും അവിൽ (റൈസ് ഫ്ലേക്സ്) ഉപയോഗിച്ചുമുള്ള രണ്ടിനങ്ങളാണ് വികസിപ്പിച്ചത്.

പോഷകമൂല്യങ്ങൾ: ഊർജം-541.92 കലോറി, കാർബോഹൈഡ്രേറ്റ് -48.10 മിഗ്രാം, പ്രോട്ടീൻ -8.63 മിഗ്രാം, കൊഴുപ്പ് -35 മിഗ്രാം, ഡയറ്ററി ഫൈബർ -4.26 മിഗ്രാം.

പൾപ്പിൽനിന്നുള്ള റെഡി ടു സർവ് പാനീയം

ഫെർമെന്റേഷൻ സമയത്ത് പുറന്തള്ളപ്പെടുന്ന പൾപ്പ് അതിന്റെ ദുർഗന്ധംമൂലം കോക്കോ കുരുവിന്റെ ഗുണനിലവാരം കുറയ്ക്കുകയും ഫംഗസ് വളർച്ചയ്ക്കിടയാക്കുകയും ചെയ്യും. ഇതുമൂലം പുളിപ്പിച്ച കുരുക്കളിൽ ഫ്രീ ഫാറ്റി ആസിഡിന്റെ അളവ് കൂടും. അത് ആരോഗ്യത്തിന് ഹാനികരമാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് ആരോഗ്യകരവും ആന്റി ഓക്സിഡന്റുകൾ നിറഞ്ഞതുമായ പാനീയം വികസിപ്പിച്ചത്. പുളിപ്പിക്കലിനായി പൂർണമായും പൾപ്പിനെ ഉപയോഗിക്കുന്നില്ല. കുറച്ച് അളവിൽ പൾപ്പ് ആദ്യം നീക്കംചെയ്യുന്നത് കുരുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.

പോഷകമൂല്യങ്ങൾ: കാർബോഹൈഡ്രേറ്റ് -12.6 ഗ്രാം, വിറ്റാമിൻ സി -7.51 മിഗ്രാം, സോഡിയം -563 മിഗ്രാം, പൊട്ടാസ്യം -1748 മിഗ്രാം”

ഓണം സമൃദ്ധമാക്കാൻ സപ്ലൈകോ ഗിഫ്റ്റ്‌

“ഓണം സമൃദ്ധമായി ആഘോഷിക്കാൻ ഇക്കുറി സപ്ലൈകോയുടെ ഗിഫ്‌റ്റ്‌ കാർഡുകൾ. സപ്ലൈകോയിൽനിന്ന്‌ ലഭിക്കുന്ന കാർഡുകൾ പ്രിയപ്പെട്ടവർക്ക്‌ ഓണാശംസയ്‌ക്കൊപ്പം കൈമാറാം. ആഗസ്ത്‌ ആദ്യവാരം മുതൽ കാർഡുകൾ ലഭ്യമാകും. ഗിഫ്‌റ്റ്‌ കാർഡുമായി ഔട്ട്‌ലെറ്റുകളിലെത്തുന്നവർക്ക്‌ സദ്യയൊരുക്കാനുള്ള വിഭവങ്ങളടങ്ങിയ സമൃദ്ധികിറ്റും സിഗ്നേച്ചർ കിറ്റുമായി മടങ്ങാം. ആദ്യമായാണ്‌ സപ്ലൈകോ ഓണത്തിന്‌ മുന്നോടിയായി ഈ സംവിധാനം ഒരുക്കുന്നത്‌. 1000 രൂപയുടെയും 500 രൂപയുടെയും ഗിഫ്‌റ്റ്‌ കാർഡുകളാണുണ്ടാവുക. 1225 രൂപയുള്ള സമൃദ്ധി ഓണക്കിറ്റ്‌ 1000 രൂപയ്‌ക്കും 625 രൂപയുള്ള മിനി സമൃദ്ധി കിറ്റ്‌ 500 രൂപയ്‌ക്കും 305 രൂപ വിലയുള്ള സിഗ്നേച്ചർ കിറ്റ്‌ 229 രൂപയ്‌ക്കും ലഭ്യമാകും.

18 ഇനങ്ങളടങ്ങിയതാണ്‌ സമൃദ്ധി കിറ്റ്‌. അഞ്ച്‌ കിലോഗ്രാം അരി, ഒരുകിലോ പഞ്ചസാര, തുവരപ്പരിപ്പ്‌, ചെറുപയർ പരിപ്പ്‌, കടുക്‌, ജീരകം, മഞ്ഞൾപ്പൊടി, പുട്ടുപൊടി, മിൽമ നെയ്യ്‌, പായസം മിക്സ്‌, മല്ലിപ്പൊടി, സാമ്പാർ പൊടി, ആട്ട, ശർക്കര, ചായപ്പൊടി, കടല, മാങ്ങ അച്ചാർ, ഉലുവ എന്നിവയാണ്‌ കിറ്റിലുണ്ടാവുക.

പത്തിനങ്ങളുള്ള മിനി കിറ്റിൽ അരി, പഞ്ചസാര, തുവരപ്പരിപ്പ്‌, ചെറുപയർ പരിപ്പ്‌, കടുക്‌, മഞ്ഞൾപൊടി, മിൽമ നെയ്യ്‌, പായസം മിക്സ്‌, സാമ്പാർ പൊടി, ശർക്കരപ്പൊടി എന്നിവയുണ്ടാകും. ശബരി ഉൽപ്പന്നങ്ങളായ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർ പൊടി, രസംപൊടി, ഉലുവ, കടുക്‌, പാലട, പുട്ടുപൊടി എന്നീ ഒമ്പതിനങ്ങളാണ്‌ സിഗ്നേച്ചർ കിറ്റിലുണ്ടാവുക. ഗിഫ്റ്റ്‌ കാർഡുകളുമായി സപ്ലൈകോയുടെ ഏത്‌ ഔട്ട്‌ലെറ്റിലെത്തിയും കിറ്റുകൾ സ്വന്തമാക്കാം.”

ഒന്നര കിലോ 100 രൂപ; വിലക്കുറവും മഞ്ഞ നിറവും കണ്ട് മാമ്പഴം വാങ്ങുന്നവര്‍ ഇത് കൂടി അറിയണം

“നല്ല നിറവും മണവുമായി വിപണിയില്‍ നിറഞ്ഞിരിക്കുന്ന മാമ്പഴങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തുവിന്റെ ഉപയോഗം വ്യാപകമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന പാകമാകാത്ത മാങ്ങയാണ് കാര്‍ബൈഡ് വിതറി വേഗത്തില്‍ പഴുപ്പിച്ചെടുക്കുന്നത്. കാര്‍ബൈഡ് പ്രയോഗത്തില്‍ നല്ല മഞ്ഞനിറമാകുന്ന മാങ്ങ ആരെയും ആകര്‍ഷിക്കും. വിപണിയില്‍ നിന്ന് വാങ്ങുന്ന മാമ്പഴങ്ങള്‍ക്ക് വേണ്ടത്ര മധുരമില്ലെന്നും പുളിയാണെന്നുമുള്ള പരാതികളും വ്യാപകമാണ്. ഇത് കഴിച്ചവര്‍ക്ക് അടുത്തിടെ ഛര്‍ദ്ദിയും വയറിളക്കവുമൊക്കെ പിടിപെട്ടിരുന്നു. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കാര്‍ബൈഡ് ഉപയോഗം കണ്ടെത്തിയത്.

അയല്‍നാട്ടിലെ പച്ചമാങ്ങ, അതിര്‍ത്തി കടന്നാല്‍ മാമ്പഴം പച്ചമാങ്ങ വേഗത്തില്‍ നിറമുള്ളതാക്കി മാറ്റാനാണ് കാര്‍ബൈഡ് ഉപയോഗിക്കുന്നത്. മാങ്ങ അട്ടിയിട്ടശേഷം ഇതിന് താഴെയായി കാര്‍ബൈഡ് വിതറി അടച്ചുമൂടി കെട്ടിവച്ചാല്‍ ഒരുദിവസംകൊണ്ട് തൊലി മഞ്ഞനിറമുള്ളതായി മാറും. ഇത്തരം മാങ്ങയ്ക്ക് മധുരം കുറവായിരിക്കും. ഉള്‍ഭാഗം പഴുത്തിട്ടുമുണ്ടാകില്ല. കാര്‍ബൈഡ് കലര്‍ത്തുമ്പോഴുണ്ടാകുന്ന അസറ്റലിന്‍ എന്ന വാതകത്തിന്റെ പ്രവര്‍ത്തനഫലമായാണ് മാങ്ങ വേഗത്തില്‍ നിറംവയ്ക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മാങ്ങകള്‍ വാഹനത്തില്‍ നിറച്ചശേഷമാണ് കാര്‍ബൈഡ് വിതറുക. വാഹനം കേരളത്തില്‍ എത്തുമ്പോഴേക്കും പച്ചമാങ്ങ പഴുത്തിരിക്കും.

80 രൂപയുടെ കൊള്ളലാഭം

ഒരു കിലോ കാര്‍ബൈഡ് പൊടി 80 രൂപയ്ക്ക് ലഭിക്കുമെന്നതിനാല്‍ കച്ചവടം ലാഭകരമാകും.ഒരു കിലോ പൊടികൊണ്ട് ആയിരം കിലോ മാങ്ങ വരെ നിറമുള്ളതാക്കി മാറ്റാന്‍ കഴിയും. ഇത്തരം മാമ്പഴം വിപണിയിലെത്തിക്കുമ്പോള്‍ ചെറുകിട വില്പനക്കാരും കുറ്റക്കാരാകും. കാര്‍ബൈഡിന്റെ ഉപയോഗം 1954 ലെ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം കുറ്റകരമാണ്.

മാമ്പഴ വില – ഒന്നര കിലോയ്ക്ക് : 100 രൂപ.”

 

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ.

ആകർഷകമായ വില കിഴിവുകളുമായി സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്ലിയിലും ഷോപ്പിങ് ഉത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. ബുധനാഴ്ച തുടങ്ങുന്ന ഷോപ്പിങ്ങ് ഉത്സവം ആറാം തീയതി വരെ തുടരും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാർ വൈമാളിലും തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളും 50% ഓഫറുകൾ ലഭിക്കുന്നത്.

ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ നിലവിൽ എൻഡ് ഓഫ് സീസൺ സെയിൽ തുടരുകയാണ്. ഇതിനൊപ്പം ലുലുമാളിലെ വിവിധ ഷോപ്പുകൾ അണിനിരക്കുന്ന ലുലു ഓൺ സെയിലും ആരംഭിക്കും. അന്താരാഷ്‌ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിന്റെ ഭാഗമാകും. 50 ശതമാനം വിലക്കുറവിൽ ലുലു കണക്ട് , ലുലു ഫാഷൻ, ലുലു ഹൈപ്പർ മാർക്കറ്റ് എന്നിവയിൽ നിന്നും സാധനങ്ങൾ വാങ്ങുവാൻ ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും.

ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലൈൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും.

 ലുലു ഫാഷനിലും മികച്ച ഓഫറുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാൻഡുകൾക്ക് പുറമേ അന്താരാഷ്‌ട്ര ബ്രാൻഡുകളടക്കം അഞ്ഞൂറിലധികം ബ്രാൻഡുകൾ എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. ജുവലറി, സെപ്ക്സ്, കോസ്മെറ്റിക്സ് ആൻഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാം. ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫൺട്യൂറയും രാത്രി വൈകിയും ഈ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും.

Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ ഷോപ്പിങ് നടത്താൻ സാധിക്കും. ലുലു ഹാപ്പിനസ് ലോയലിറ്റി അംഗങ്ങൾക്ക് ജൂലൈ 2 മുതൽ ഓഫർ ഉപയോഗപ്പെടുത്താൻ അവസരമൊരുക്കിയിട്ടുണ്ട്.

Credit Suisse just rehired a specialty-finance dealmaker who’s a double boomerang

Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et…

Dynamic Capital Ltd IPO gets oversubscribed by over five times on Day 20

Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et…