നരച്ച മുടി പിഴുതാല്‍ കൂടുതല്‍ നരയ്ക്കുമോ? സത്യമിതാണ്.

ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രശ്നമാണ് നര. മിക്കവാറും ആളുകള്‍ക്ക് theere ഇഷ്ടമില്ലാത്ത കാര്യമാണ് നരച്ച മുടി. ഇന്നത്തെ കാലത്ത് മുടി നരയ്ക്കാന്‍ ജീവിതശൈലിയും ഭക്ഷണക്രമവും എല്ലാം കാരണമാണ്.

എങ്കിലും നരച്ച മുടി ഒളിപ്പിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. ഇതിനായി ഹെയര്‍ ഡൈ പോലുള്ള കാര്യങ്ങള്‍ ആണ് എല്ലാവരും ഉപയോഗിയ്ക്കുന്നത്. തുടക്കത്തിൽ നര കാണുമ്പോള്‍ പലരും നരച്ച മുടി പിഴുതു മാറ്റാറുണ്ട്. കൂടുതല്‍ മുടി നരച്ചിട്ടുണ്ടെങ്കില്‍ ഇതുപോലെ പിഴുതുമാറ്റല്‍ പ്രാവര്‍ത്തികമായ കാര്യവുമല്ല. എന്നാല്‍ വിരലില്‍ എണ്ണാവുന്നത്ര മുടിയേ നരച്ചിട്ടുള്ളൂവെങ്കില്‍ പലതും ഇത് പിഴുതെടുക്കാറുണ്ട്.

നരച്ച മുടി പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും എന്ന ഒരു വിശ്വാസം നമ്മുടെ ഇടയില്‍ ഉണ്ട്. വാസ്തവത്തില്‍ നരച്ച മുടി നാം പിഴുതുമാറ്റിയാല്‍ കൂടുതല്‍ മുടി നരയ്ക്കാന്‍ ഇടയുണ്ടോ. ഇതിന്റെ വാസ്തവം അറിയാം.

നരച്ച മുടി പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും എന്നതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും ഇല്ലെന്നുള്ളതാണ് വാസ്തവം. ഹെയര്‍ ഫോളിക്കിളുകളില്‍ കണ്ടുവരുന്ന മെലാനോസൈറ്റ് എന്ന കോശങ്ങളാണ് ഉല്‍പാദിപ്പിയ്ക്കുന്നത്. കോശങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുന്ന മെലാനിന്‍ എന്ന ഘടകമാണ് മുടിയ്ക്ക് കറുപ്പു നിറം നല്‍കുന്നത്. ഇതിന്റെ ഉല്‍പാദനം കുറഞ്ഞാലോ നിലച്ചാലോ ആണ്  മുടി നരയ്ക്കുന്നത്.

വിദേശങ്ങളിലുള്ളവര്‍ക്ക് പൊതുവേ ഈ മെലാനിന്‍ കുറവാണ്. ഇതാണ് പലരുടേയും മുടി ജന്മനാ കറുപ്പല്ലാത്തതും. ഇത് ജനിതകമായ ഒരു വ്യത്യാസമാണ്.

മെലാനോസൈറ്റ് രണ്ടു തരമുണ്ട്. ഫിയോമെനാനോസൈറ്റുകള്‍,യൂമെലാനോസൈറ്റുകള്‍ എന്നിവയാണ് ഇവ. ഇതില്‍ രണ്ടാമത്തേത്‌ ചുവപ്പും മഞ്ഞയും പിഗ്മെന്റുകളുണ്ടാക്കുന്നു. ആദ്യത്തേത് ബ്രൗണ്‍, ബ്ലാക്ക് പിഗ്മെന്റുകളും. പ്രായമേറുന്തോറുംമെലാനോസൈറ്റുകളുടെ ഉല്‍പാദനം കുറയുന്നു ഇത് നരച്ച മുടിയ്ക്ക് കാരണമാകുന്നു.

ഹെയര്‍ ഫോളിക്കിളുകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മെലാനിന്റെ അളവിന് അനുസരിച്ചാകും ഓരോ മുടിയുടേയും നിറം. മുടി പിഴുതെടുക്കുമ്പോള്‍ പുതിയ മെലാനോസൈറ്റുകള്‍ ഉല്‍പാദിപ്പിയ്ക്കാനോ ഉള്ളത് വര്‍ദ്ധിയ്ക്കാനോ ഇടയാക്കുന്നില്ല. ഇതിനാല്‍ തന്നെ പുതുതായി വരുന്ന മുടിയും നരച്ച രൂപത്തില്‍ തന്നെയാകാനാണ് സാധ്യത കൂടുതല്‍. ഏതെങ്കിലും കാരണവശാല്‍ ആ കോശങ്ങളില്‍ മെലാനിന്‍ ഉല്‍പാദനം കൂടിയാല്‍ മാത്രമേ കറുത്ത മുടി വീണ്ടും അതില്‍ നിന്നുണ്ടാകൂ.

ഇതല്ലാതെ മുടി ഒരെണ്ണം പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും എന്നു പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.

എന്നാൽ, നരച്ച മുടി പിഴുതു കളയുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. ഹെയര്‍ ഫോളിക്കിളുകളെ തന്നെ കേടാക്കാവുന്ന ഒന്നാണിത്. ഇതിനാല്‍ പുതിയ മുടി വരാതിരുന്നേക്കാം. മുടി ഒരെണ്ണം പിഴുതുകളയുമ്പോള്‍ സമീപത്തുള്ള മറ്റ് രോമകൂപങ്ങളും കേടാകാന്‍ ഇടയുണ്ട്. ഇതിനാല്‍ ആ മുടിവേരുകള്‍ക്കും പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ നരച്ച മുടി പിഴുതു കളയുന്നത് നല്ലൊരു പ്രവണതയല്ല.

രാവിലെ ഉണർന്ന ഉടൻ ഫോൺ ഉപയോഗിക്കാറുണ്ടോ?; ‘കംപ്യൂട്ടർ വിഷൻ സിൻഡ്രോം’ കാഴ്ച തന്നെ ഇല്ലാതാക്കിയേക്കാം.

ഡിജിറ്റൽ ഗാഡ്ജറ്റുകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഏത് മേഖലയിൽ എടുത്തു നോക്കിയാലും മൊബൈൽ ഫോണുകളും ലാപ്ടോപ്പും അടക്കമുള്ള ഗാഡ്ജറ്റുകൾ നിത്യോപയോഗ വസ്തുവായി മാറി. പലരിലും ഡിജിറ്റൽ ഗാഡ്ജറ്റുകൾ ലഹരിയായും മാറിയിട്ടുണ്ട്. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ നമ്മളിൽ പലർക്കും ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് അറിയണമെന്നില്ല. നേരംപോക്കിനും മറ്റും നിരന്തരം ഉപയോഗിക്കുന്ന ഇത്തരം ഗാഡ്ജറ്റുകൾ നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷകരമായി ഭവിക്കുന്നുണ്ട്.

കാഴ്ചക്കുറവ്, കഴുത്തിന് വേദന, ഉറക്കക്കുറവ് തുടങ്ങിവ പതിയെപ്പതിയെ നമ്മെ അലട്ടിത്തുടങ്ങും. ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ അനിയന്ത്രിതമായ ഉപയോഗം നമ്മുടെ ആരോഗ്യത്തെത്തന്നെ കാർന്നു തിന്നുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ നിരന്തര ഉപയോഗം കണ്ണുകളെ സാരമായിത്തന്നെ ബാധിക്കുമെന്നാണ് വിദഗ്ധർ അറിയിക്കുന്നത്.

സ്ക്രീൻ ടൈം ഏറ്റവുമധികം പണികൊടുക്കുന്നത് കണ്ണുകൾക്കാണ്. ലാപ്ടോപ്പിലും സ്മാർട്ട് ഫോണിലും ഇമചിമ്മാതെ ഒരുപാടുനേരം നോക്കിയിരിക്കുന്നവരാണ് നമ്മളിൽ പലരും. ഇത് നമ്മുടെ കണ്ണിനും കാഴ്ചയ്ക്കും പ്രശ്നം സൃഷ്ടിക്കും. ഇത്തരം അവസ്വസ്ഥതകളെ കംപ്യൂട്ടർ വിഷൻ സിൻഡ്രോം എന്നാണ് പറയുന്നത്.

ലക്ഷണങ്ങൾ:ഈർപ്പം നഷ്ടമാകൽ, കണ്ണിനുചുറ്റും വേദന, കാഴ്ച മങ്ങൽ, തലവേദന.

ഇമചിമ്മാതെ ദീർഘനേരം സ്ക്രീനിൽ നോക്കുമ്പോൾ കണ്ണിലെ ജലാംശം കുറയും. കൺതടങ്ങൾ വരളാനും വേദനയ്ക്കും കാരണമാകും. ശീതീകരിച്ച മുറിയിൽ ദീർഘനേരം ഇരിക്കുന്നതും ഫാനിന് ചുവട്ടിൽ ഇരിക്കുന്നതുമെല്ലാം പ്രശ്നം രൂക്ഷമാക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  1. മൊബൈൽ ഫോൺ കണ്ണിനോട് ചേർത്തുപിടിക്കുന്ന ശീലം ഒഴിവാക്കണം.
  2. കണ്ണിൽ നിന്ന് പരമാവധി രണ്ടടി അകലമെങ്കിലും പാലിക്കുന്നതാണ് നല്ലത്.
  3. മുറിയിലെ വെളിച്ചത്തിനനുസരിച്ച് ഫോണിലെ വെളിച്ചം ക്രമീകരിക്കണം.
  4. കണ്ണിന്റെ അതേ നിരപ്പിൽ തന്നെ ഫോൺ ക്രമീകരിക്കണം.
  5. ആവശ്യമുള്ള സമയത്തുമാത്രം മൊബൈൽ ഫോൺ തുറന്നാൽ മതി.
  6. ആവശ്യമില്ലാത്ത ആപ്പുകളുടെ നോട്ടിഫിക്കേഷനുകൾ സൈലന്റ് ആക്കിയിടാം.
  7. പ്രധാനപ്പെട്ട ജോലികൾ തുടങ്ങുമ്പോൾ നെറ്റ് ഓഫ് ചെയ്തിടാം. കഴിയുമെങ്കിൽ കുറച്ചു സമയത്തേക്ക് ഫോൺ ഓപ് ചെയ്തിടാം. രാവിലെ ഉണർന്ന ഉടൻ ഫോൺ നോക്കുന്ന ശീലം വേണ്ട.

കട്ടന്‍ ചായ ഒരു ചെറിയമീനല്ല, ഇതൊക്കെ വേണമെങ്കില്‍ കഴിക്കൂ.

ദിവസം ഒരു പ്രാവശ്യമെങ്കിലും കട്ടന്‍ ചായ കുടിക്കാത്തവരില്ല. എന്നാല്‍ ഈ പാനീയത്തെ പലരും വളരെ നിസ്സാരക്കാരനായാണ് കണക്കാക്കുന്നത്. എന്നാല്‍ അത്ര ചെറതാക്കി കാണേണ്ട ഒന്നല്ല കട്ടന്‍ ചായയെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കട്ടന്‍ ചായയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ആന്റിഓക്സിഡന്റുകള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ മിതമായ അളവില്‍ ദിവസവും കട്ടന്‍ ചായ കഴിക്കുന്നത് ആരോ?ഗ്യത്തിന് നല്ലതായി കണക്കാക്കുന്നു. ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതില്‍ കട്ടന്‍ ചായ വലിയ പങ്കുവഹിക്കുന്നു. പതിവായി കട്ടന്‍ ചായ കുടിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്.

കട്ടന്‍ ചായയില്‍ കഫീന്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ എല്‍-തിയനൈന്‍ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ നമ്മുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ബുദ്ധിയുടെ ഫോക്കസ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. മധുരം ചേര്‍ക്കാതെ കട്ടന്‍ കുടിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുകയും പഞ്ചസാര നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും.

അതിനാല്‍ കട്ടന്‍ ചായ പതിവാക്കുന്നത് നല്ലതാണ്. പോളിഫെനോളുകള്‍ ക്യാന്ഡസറിനുള്ള സാധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു. ബ്രസ്റ്റ് ക്യാന്‍സര്‍, ഗൈനക്കോളജിക്കല്‍, ശ്വാസകോശം, തൈറോയ്ഡ് കാന്‍സറുകള്‍ക്കുള്ള സാധ്യത കുറയ്ക്കാന്‍ കട്ടന്‍ ചായ സഹായിക്കുമെന്നുമാണ് കണ്ടെത്തല്‍.

പണ്ട് ഇന്ത്യക്കാര്‍ രാവിലെ ഭക്ഷണം കഴിച്ചിരുന്നില്ല, മാറ്റിയത് ബ്രിട്ടീഷുകാര്‍.

ബ്രിട്ടീഷുകള്‍ ഇന്ത്യയില്‍ എത്തിയരാവിലെ, ഉച്ചയ്ക്ക്, രാത്രി… ഇതിനിടെ ഒന്ന് കൊറിക്കാന്‍ തോന്നിയാല്‍ സ്‌നാക്‌സ് വേറെയും… സല്‍ക്കാര പ്രിയരായ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഭക്ഷണത്തോടുള്ള പ്രിയം സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്. അവിടെ കലോറിയും കൊഴുപ്പുനെ കുറിച്ചുമുള്ള ചിന്തകളൊക്കെ മാറി നില്‍ക്കുംതോടെയാണ് ചായയും കാപ്പിയും ബ്രേക്ക് ഫാസ്റ്റുമൊക്കെ സാധാരണമായത്. എന്നാല്‍ ദിവസവും ഇത്തരത്തില്‍ വിപുലമായി മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത് അമിതമായുള്ള ഭക്ഷണം കഴിപ്പ് ആണോ?

ചരിത്രം എന്താണ് പറയുന്നതെന്ന് നോക്കാം

എത്ര വലിയ ഡയറ്റില്‍ ആണെങ്കിലും ദിവസം മൂന്ന് നേരം ഭക്ഷണം എന്നത് നിര്‍ബന്ധമാണ്. എന്നാല്‍ ബ്രേക്ക്ഫാസ്റ്റ് മുന്‍പ് ഇന്ത്യന്‍ ഡയറ്റിന്റെ ഭാഗമായിരുന്നില്ലെന്ന് നിങ്ങള്‍ക്ക് അറിയാമോ. അങ്ങനെയൊരു ആശയം തന്നെ ഇവിടെ ഉണ്ടായിരുന്നില്ല.

ഉച്ചഭക്ഷണം മുതലാണ് ഭക്ഷണക്രമം തുടങ്ങിയിരുന്നത്. അതു കഴിഞ്ഞാല്‍ അത്താഴം. ഇതായിരുന്നു പണ്ട് കാലത്ത് പിന്തുടര്‍ന്നിരുന്ന ഭക്ഷണക്രമം. ആ കാലത്ത് കൂടുതലും കര്‍ഷകരായതിനാല്‍ ഈ സമയക്രമം അവരില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ആളുകള്‍ മറ്റ് ജോലികളിലേക്ക് മാറിയപ്പോള്‍ ഭക്ഷണം കഴിക്കുന്ന ശീലങ്ങളിലും മാറ്റം വന്നു.

കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അനാരോഗ്യമുള്ളവര്‍ക്കുമായി ഭക്ഷണം കരുതിവെക്കുന്നത് പിന്നീട് ഒരു ശീലമായി മാറി. പിന്നീട് ബ്രിട്ടീഷുകള്‍ കടലു കടന്ന് ഇന്ത്യയില്‍ എത്തിയതോടെയാണ് ഇന്ത്യയില്‍ ചായയും കാപ്പിയും ബ്രേക്ക് ഫാസ്റ്റുമൊക്കെ സാധാരണമായത്. പ്രത്യേകിച്ച് സമ്പന്നര്‍ക്കിടയില്‍.

 ശരിയായ ഭക്ഷണ ക്രമം ഏതാണ്?

ആരോഗ്യവാനായ ഒരു വ്യക്തി തങ്ങളുടെ സര്‍ക്കാഡിയന്‍ റിഥം അനുസരിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഉചിതമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ട് മുതല്‍ രണ്ടര നേരം ഭക്ഷണം എന്നതാണ് ഇതിന്‍റെ അടിസ്ഥാനം. അതായത് ആറ് മുതല്‍ എട്ട് മണിക്കൂറില്‍ ഭക്ഷണം കഴിക്കുക. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറ് മണി വരെ അല്ലെങ്കില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ. ഇതിനുള്ളിലായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്. സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം കഴിക്കരുത്. ഇത് ശരീരത്തിന് വിശ്രമവും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

എന്നിരുന്നാലും ജീവിതശൈലി, ആരോഗ്യനില എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി അനുയോജ്യമായ ഭക്ഷണക്രമം സ്വീകരിക്കുന്നതാണ് നല്ലത്. ഭക്ഷണ സമയം ക്രമീകരിക്കുയും ഭക്ഷണരീതിയില്‍ മാറ്റം വരുത്തുകയോ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. ഓരോ ശരീരവും വ്യത്യസ്തമാണ്.

റിഫ്രഷാകാൻ പാൽ ചായ കുടിക്കാറില്ലേ? ഫ്രഷ് ആയിട്ട് പണി വരുന്നുണ്ടേ.. ജാ​ഗ്രത

മതിയായ കാൽസ്യം ശരീരത്തിന് അനിവാര്യം, കുറഞ്ഞാൽ വില്ലൻ; കാല്‍സ്യത്തിന്റെ കുറവ് എങ്ങനെ തിരിച്ചറിയാം

കാല്‍സ്യത്തിന്റെ കുറവ് ശാരീരികവും മാനസികവുമായ പലതരം ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകാറുണ്ട്. ഇത് നേരത്തെ കണ്ടെത്തുന്നതിലൂടെ ഗുരുതരമായ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. നിങ്ങളില്‍ പലര്‍ക്കും നഖങ്ങള്‍ പൊട്ടുകയും, പേശിവലിവ് ഉണ്ടായി വേദനയുണ്ടാവുകയും അസ്ഥിക്ക് ഒടിവും വേദനയുണ്ടാവുകയുമൊക്കെ ചെയ്യാറുണ്ടോ. എന്നാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലുകളുടെയും പേശികളുടേയും ആരോഗ്യത്തിന് മാത്രമല്ല നാഡികളുടെ പ്രവര്‍ത്തനം, ഹൃദയത്തിന്റെ ആരോഗ്യം തുടങ്ങി മാനസികാവസ്ഥയെ വരെ ബാധിക്കാന്‍ കാല്‍സ്യത്തിന് സാധിക്കും.

എന്തൊക്കെയാണ് നിങ്ങള്‍ക്ക് കാല്‍സ്യക്കുറവുണ്ടെന്നതിന് ശരീരം കാണിച്ചുതരുന്ന അടയാളങ്ങള്‍

കൈവിരലുകളിലോ കാല്‍വിരലുകളിലോ ഉള്ള വിറയല്‍

കൈകാല്‍ വിരലുകളില്‍ ഉണ്ടാകുന്ന ഒരുതരം അസ്വസ്ഥതയാണ് പരസ്‌തേഷ്യ. അതായത് തരിപ്പും ഇക്കിളി , മരവിപ്പ്, ചര്‍മ്മത്തില്‍ എന്തോ ഇഴയുന്നതുപോലെ തോന്നുക ഇങ്ങനെയുളള അനുഭവങ്ങള്‍. ഇത് കാല്‍സ്യത്തിന്റെ അളവ് കുറയുന്നതിന്റെ ലക്ഷണമാണ്. നാഡീ സിഗനലുകള്‍ക്ക് കാല്‍സ്യം നിര്‍ണ്ണായകമായതുകൊണ്ടാണ് കാല്‍സ്യത്തിന്റെ കുറവുണ്ടാകുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്.

കാരണമില്ലാതെയുള്ള ക്ഷീണം
വ്യക്തമായ കാരണങ്ങളൊന്നും ഇല്ലാതെ ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ക്ഷീണം കാല്‍സ്യത്തിന്റെ കുറവുകൊണ്ട് സംഭവിക്കുന്നതാവാം. കാല്‍സ്യം കുറവുള്ള ആളുകളില്‍ ആവശ്യത്തിന് വിശ്രമം ഉണ്ടെങ്കിലും പലപ്പോഴും ക്ഷീണം അനുഭവപ്പെടും.

ഭക്ഷണം വിഴുങ്ങാനുളള ബുദ്ധിമുട്ട്

ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ തൊണ്ടയില്‍ മുറുക്കം പോലെ അനുഭവപ്പെട്ടാല്‍ അത് കാല്‍സ്യത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. കാല്‍സ്യം അന്നനാളം ഉള്‍പ്പടെയുളള പേശികളുടെ സങ്കോചത്തെ ബാധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഈ ലക്ഷണത്തെ പറയുന്ന പേരാണ് ഡിസ്ഫാഗിയ. ഈ അവസ്ഥ ദഹനത്തെ തടസ്സപ്പെടുത്തുകയും പോഷകങ്ങളുടെ ആഗീരണത്തെ ബാധിക്കുകയും കാലക്രമേണ കാല്‍സ്യത്തിന്റെ കുറവിന് കാരണമാവുകയും ചെയ്യും

ദന്ത പ്രശ്‌നങ്ങള്‍
നല്ലവണ്ണം ശുചിയായി പല്ല് വ്യത്തിയാക്കിയാലും കാല്‍സ്യത്തിന്റെ അഭാവംകൊണ്ട് പല ദന്ത പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്.പല്ല് സെന്‍സിറ്റീവാകുകയും, പോടുകള്‍ ഉണ്ടാവുകയും മോണയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു

ഭക്ഷ്യ-പാനീയ ഭീമന്മാരുടെ ചൂഷണം; ദരിദ്ര രാജ്യങ്ങളിൽ ആരോഗ്യനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ വിൽക്കുന്നു, റിപ്പോർട്ട്

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ കമ്പനികൾ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്നതിനെക്കാൾ ആരോഗ്യനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി റിപ്പോർട്ട്. നെസ്‌ലെ, പെപ്‌സിക്കോ, യൂണിലിവർ എന്നിവയുൾപ്പെടെയുള്ള കമ്പനികൾ വിൽക്കുന്ന ഉൽപ്പന്നങ്ങളാണ് ആക്‌സസ് ടു ന്യൂട്രീഷൻ ഇനിഷ്യേറ്റീവ് (ATNI) പ്രസിദ്ധീകരിച്ച ആഗോള സൂചികയുടെ ഭാഗമായി വിലയിരുത്തിയത്.

താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്നതിനേക്കാൾ കുറഞ്ഞ സ്കോറാണ് സ്റ്റാർ റേറ്റിങ് സിസ്റ്റത്തിൽ ലഭിച്ചത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എറ്റ്എൻഐ ഗ്രൂപ്പ് 30 കമ്പനികൾക്ക് ഈ നിലയിൽ കുറഞ്ഞ സ്‌കോർ ലഭിച്ചതായി കണ്ടെത്തി. ഹെൽത്ത് സ്റ്റാർ റേറ്റിംഗ് സിസ്റ്റത്തിൽ ഉൽപ്പന്നങ്ങളെ ഹെൽത്തിയാണോ എന്ന് പരിശോധിക്കുന്നു. സ്കോർ അഞ്ചാണെങ്കിൽ മികച്ച ഹെൽത്തി ഉൽപ്പന്നം എന്നാണ് കണക്കാക്കുന്നത്. കൂടാതെ 3.5-ന് മുകളിലുള്ള സ്കോർ വന്നാലും അത് ആരോഗ്യകരമായി കണക്കാക്കുന്നു.

താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന മൾട്ടിനാഷണൽ കമ്പനികളുടെ ഉത്പന്നങ്ങൾക്ക് ഹെൽത്ത് സ്റ്റാർ റേറ്റിംഗ് സിസ്റ്റത്തിൽ 1.8 ആയിരുന്നു സ്കോർ. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ കൂടുതൽ ഉൽപ്പന്നങ്ങളുടെയും സ്കോർ 2.3 ആയിരുന്നുവെന്നുമാണ് റിപ്പോർട്ട്.

ചില കമ്പനികൾ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ വിൽക്കുന്നത് അവരുടെ ആരോഗ്യകരമായ ഉൽപ്പന്നങ്ങളല്ല എന്നത് വളരെ വ്യക്തമായ ചിത്രമാണ്’ എന്നാണ് എറ്റിഎൻഐയിലെ റിസർച്ച് ഡയറക്ടർ മാർക്ക് വിജ്നെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ സർക്കാരുകൾ ജാഗ്രത പാലിക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും മാർക്ക് വിജ് കൂട്ടിച്ചേർത്തിരുന്നു.

ഇതാദ്യമായാണ് മൂല്യനിർണയത്തെ താഴ്ന്നതും ഉയർന്നതും വരുമാനവുമുള്ള രാജ്യങ്ങൾ എന്ന നിലയിൽ വിഭജിക്കുന്നത്.

 

ആര്‍ദ്രം 2: സംസ്ഥാനത്തെ 50 ലക്ഷംപേരെ പരിശോധിച്ചു; 46.7 ശതമാനം പേര്‍ക്ക് ജീവിതശൈലീ രോഗം.

ജീവിതശൈലീരോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ‘ആർദ്രം ആരോഗ്യം ജീവിതശൈലീ രോഗനിർണയം’ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 50 ലക്ഷത്തോളംപേരുടെ പരിശോധന പൂർത്തിയായി.
ആദ്യഘട്ടത്തിൽ 30 വയസ്സിനുമുകളിലുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിങ് നടത്തി തുടർചികിത്സ ഉറപ്പാക്കിയിരുന്നു. രണ്ടാംഘട്ടത്തിൽ ജീവിതശൈലീ രോഗങ്ങൾക്കൊപ്പം കുഷ്ഠരോഗം, മാനസികാരോഗ്യം, കാഴ്ചപ്രശ്നം, കേൾവിപ്രശ്നം, വയോജന ആരോഗ്യം എന്നിവയും പരിശോധിക്കുന്നുണ്ട്. രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തുന്നവരെ വിദഗ്ധ പരി
ശോധിക്കുന്നുണ്ട്. രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ ഉറപ്പാക്കും.
50 ലക്ഷംപേരെ പരിശോധിച്ചതിൽ 46.7 ശതമാനം പേർക്ക് (23,21,315) ജീവിതശൈലീ രോഗസാധ്യതയുള്ളതായി കണ്ടെത്തി. രക്താതിമർദം മാത്രമുള്ള 6,53,541 (13.15 ശതമാനം) പേരുടെയും പ്രമേഹം മാത്രമുള്ള 4,31,448 (8.68 ശതമാനം) പേരുടെയും ഇവരണ്ടുമുള്ള 2,71,144 പേരുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തി.





കാൻസർ സാധ്യതയുള്ള 1,10,781 പേരെ കണ്ടെത്തി തുടർ പരിശോധനയ്ക്ക് അയച്ചു. 1,45,867 പേരെ ക്ഷയരോഗ സംബന്ധമായ പരിശോധനയ്ക്കായും2,10,641 പേരെ ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കായും നിർദേശിച്ചു. 54,772 കിടപ്പ് രോഗികളെയും പരസഹായം ആവശ്യമുള്ള 85,551 പേരെയും 16,31,932 വയോജങ്ങളെയും സന്ദർശിച്ച് തുടർ സേവനങ്ങൾ ഉറപ്പാക്കുന്നുണ്ട്. പുതുതായി ഉൾപ്പെടുത്തിയവയിൽ 1,45,622 പേരെ കുഷ്ഠരോഗ പരിശോധനയ്ക്കായും 15,94,587 പേരെ കാഴ്ച പരിശോധനയ്ക്കായും 2,29,936 പേരെ കേൾവി പരിശോധനയ്ക്കായും നിർദേശിച്ചു. 1,24,138 വയോജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതായി കണ്ടെത്തി. 71,759 പേരെ മാനസികാരോഗ്യ 
പ്രശ്നങ്ങളുള്ളതായി കണ്ടെത്തി. 71,759 പേരെ മാനസികാരോഗ്യ പരിശോധനയ്ക്ക് അയച്ചു.
നവകേരളം കർമപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസ്സിനുമുകളിലുള്ള എല്ലാവരെയും സ്‌ക്രീൻ ചെയ്യും. ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിങ്‌ നടത്തുന്നത്.

 

കുട്ടികളിലെ വിറ്റാമിന്‍ ഡി-യുടെ കുറവ്; ശ്രദ്ധിക്കേണ്ടത് .

വിറ്റാമിന്‍ ഡി കുട്ടികളുടെ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട ഘടകമാണ്. അസ്ഥികളുടെ വളര്‍ച്ചയിലും രോഗപ്രതിരോശേഷി കൂട്ടുന്നതിലുമെല്ലാം ഇത് വലിയ പങ്ക് വഹിക്കുന്നുണ്ട്. കുട്ടികളില്‍ വിറ്റാമിന്‍ ഡി-യുടെ കുറവ് അകാല വാര്‍ധക്യത്തിന് കാരണമായിത്തീരും. കൂടാതെ പ്രതിരോധശേഷി ദുര്‍ബലമാക്കുകയും ചെയ്യും.
വിറ്റാമിന്‍ ഡി കുറയുന്നത് കുട്ടികളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മക്ഗില്‍ യൂണിവേഴ്സിറ്റിയുടെ ഗവേഷണത്തില്‍ സൂചിപ്പിക്കുന്നു. 70-80 ശതമാനം 
ഇന്ത്യക്കാര്‍ക്കും വിറ്റാമിന്‍ ഡി-യുടെ കുറവ് കാരണം പേശികളുടെ ശക്തി കുറയുന്നതായി മാക്‌സ് ഹെല്‍ത്ത്‌കെയര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.



മുറിവ്, പേശികളുടെ ബലഹീനത, അസ്ഥി വേദന തുടങ്ങിയവ വിറ്റാമിന്‍ ഡി കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. ക്ഷീണം, പേശി വേദന, മലബന്ധം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നീ ലക്ഷണങ്ങളെയും ശ്രദ്ധിക്കണം. വിറ്റാമിന്‍ ഡി കുറവുള്ള കുട്ടികള്‍ക്ക് ബലക്കുറവും പേശികളില്‍ വേദനയോ ഉണ്ടാകും. 
മറ്റൊന്ന്, വിറ്റാമിന്‍ ഡി-യുടെ കുറവ് കുട്ടികളില്‍ റിക്കറ്റിന് കാരണമാകും. ഇത് എല്ലുകള്‍ ദുര്‍ബലമാക്കും. കൂടാതെ കുട്ടികളില്‍ ഭാരക്കുറവ് ഉണ്ടാക്കും. കുട്ടിയുടെ ഭക്ഷണരീതികളില്‍ മാറ്റങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടണം. വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് നേരിട്ട് സൂര്യപ്രകാശം കൊള്ളുന്നത് നല്ലതാണ്. സാല്‍മണ്‍ മത്സ്യം, പാല്‍, തൈര്, മത്തി, ചീസ്, ട്യൂണ, കൂണ്‍, മുട്ട, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് സഹായിക്കും.





ഞെക്കി പഴുപ്പിച്ചതാണോ?’; കൃത്രിമമായി പഴുപ്പിച്ചെടുത്ത പഴങ്ങള്‍ തിരിച്ചറിയാന്‍ വഴിയുണ്ട്

പഴവര്‍ഗ്ഗങ്ങള്‍ക്ക് എല്ലാ സമയത്തും ആവശ്യക്കാരുണ്ട്. വെറുതെ കഴിച്ചാലും പാചകം ചെയ്ത് കഴിച്ചാലും അതിനുള്ള ഗുണങ്ങള്‍ ഒന്നുവേറെ തന്നെയാണ്. നിറയെ പോഷക ഘടകങ്ങള്‍ നിറഞ്ഞവയാണ് ഫലവര്‍ഗ്ഗങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന ഫലവര്‍ഗ്ഗങ്ങളിലെ പോഷക ഘടകങ്ങളെ പറ്റി നിരവധി ആശങ്കകളുണ്ട്. അതിന് കാരണവുമുണ്ട്. കൃത്രിമമായി പഴുപ്പിച്ചെടുത്ത പഴവര്‍ഗ്ഗങ്ങള്‍ മാര്‍ക്കറ്റില്‍ ഇന്ന് സുലഭമാണ്. കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇങ്ങനെ പഴുപ്പിച്ചെടുക്കുമ്പോള്‍ അത് സ്വാദിനേയും ഘടനയേയും മാത്രമല്ല ബാധിക്കുന്നത് ദഹനപ്രശ്‌നങ്ങളും ചര്‍മ്മത്തിന് അലര്‍ജിയും മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത്തരത്തില്‍ രാസവസ്തു പ്രയോഗം നടത്തിയ പഴങ്ങള്‍ക്ക് ആകര്‍ഷകമായ നിറവും വലിപ്പവും ഒക്കെ ഉണ്ടായിരിക്കും. ഇവയില്‍ ആര്‍സെനിക്, ഫോസ്ഫറസ്, എന്നിവയുടെ അംശവും അടങ്ങിയിരിക്കും.

രാസവസ്തുക്കള്‍ കൊണ്ട് പഴുപ്പിച്ചവ തിരിച്ചറിയാം
  • സ്വാഭാവികമായി പഴുത്ത പഴങ്ങളുടെ പുറംഭാഗം ഒരേ നിറത്തില്‍ത്തന്നെയായിരിക്കുമ്പോള്‍ കൃത്രിമമായി പഴുപ്പിച്ചവയ്ക്ക് പച്ചയും മഞ്ഞയും ഇടകലര്‍ന്ന നിറമായിരിക്കും.
  • പാടുകളും ചതവുകളും ഉള്ളവയോ മെഴുകിന്റെ കോട്ടിംഗ് ഉള്ളവയോ വാങ്ങരുത്
  • സ്വാഭാവികമായി പഴുത്ത പഴങ്ങള്‍ക്ക് സ്വാഭാവികമായ ഗന്ധവും ഉണ്ടായിരിക്കും
  • കൃത്രിമമായി പഴുത്തവ അമിതമായി സോഫ്റ്റായി കാണപ്പെടും
  • പഴവര്‍ഗ്ഗങ്ങള്‍ നന്നായി കഴുകിയ ശേഷം ഒരു കഷണം മുറിച്ച് കഴിച്ചുനോക്കുക. അതിന് സ്വാഭാവികമായ രുചി ഉണ്ടാവും.എന്നാല്‍ കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ചതാണെങ്കില്‍ അതിന് അമിതമായ മധുരവും കൃത്രിമമായ രുചിയും ആയിരിക്കും.
കൃത്രിമമായി പഴുപ്പിച്ച മാമ്പഴം എങ്ങനെ തിരിച്ചറിയാം
  • മാമ്പഴത്തിന് ചതവോ പാടുകളോ ഉണ്ടെങ്കില്‍ അവ ഒഴിവാക്കുക.
  • മാമ്പഴം വാങ്ങിയ ശേഷം ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് അതിലേക്ക് ഇടുക. കൃത്രിമമായി പഴുപ്പിച്ച മാങ്ങ പൊങ്ങിക്കിടക്കുകയും സ്വാഭാവികമായി പഴുത്തതാണെങ്കില്‍ അത് വെള്ളത്തില്‍ താഴ്ന്നുപോവുകയും ചെയ്യും.
  • മാമ്പഴം കഴുകാനായി വെള്ളത്തിലിട്ട് വയ്ക്കുകയാണെങ്കില്‍ അതില്‍ ഒരു സ്പൂണ്‍ ബേക്കിംഗ് സോഡ കൂടി ചേര്‍ക്കുക. കഴുകി എടുത്തതിന് ശേഷം പഴത്തിന് നിറം മാറുകയാണെങ്കില്‍ അവയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്
കൃത്രിമമായി പഴുത്ത ഏത്തപ്പഴം എങ്ങനെ തിരിച്ചറിയാം
  • പ്രകൃതിദത്തമായി പഴുത്ത ഏത്തപ്പഴത്തിന് കറുപ്പ് അല്ലെങ്കില്‍ തവിട്ട് നിറമുള്ള തണ്ടുകളായിരിക്കും ഉണ്ടാവുക. എന്നാല്‍ കൃത്രിമമായി പഴുപ്പിച്ചെടുത്തതിന് പച്ച നിറമുള്ള തണ്ടുകള്‍ ഉണ്ടായിരിക്കും.
  • പഴത്തിന്റെ ചിലഭാഗങ്ങള്‍ കട്ടിയായും കുറച്ചുഭാഗം മൃദുവായും കാണപ്പെടുകയാണെങ്കില്‍ അങ്ങനെയുള്ളവ വാങ്ങരുത്.
കൃത്രിമമായി പഴുപ്പിച്ച തണ്ണിമത്തന്‍ തിരിച്ചറിയാന്‍
  • പുറംതൊലിയില്‍ അസാധാരണമായ വിള്ളലുകള്‍ ഉണ്ടെങ്കില്‍ അവയില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്
  • തണ്ണിമത്തന്‍ മുറിച്ച് അതിന്റെ പള്‍പ്പില്‍ വ്യത്തിയുള്ള ഒരു പഞ്ഞികൊണ്ട് അമര്‍ത്തുക. പഞ്ഞി ചുവപ്പുനിറമായാല്‍ അതില്‍ മായം കലര്‍ന്നിട്ടുണ്ട്.
Verified by MonsterInsights