ബഹിരാകാശനിലയം കേരളത്തിനു മുകളിലൂടെ; കാണാം ഈ സമയത്ത്.

ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയടക്കം 11 ബഹിരാകാശ യാത്രികരുമായി ഭൂമിയെ ചുറ്റുന്ന രാജ്യാന്തര ബഹിരാകാശനിലയം (ഐഎസ്എസ്) കേരളത്തിൽ നിന്നു കാണാനുള്ള സുവർണാവസരം ഇന്നു മുതൽ 10 വരെ. ഒരു ദിവസം പല തവണ ഭൂമിയെ ചുറ്റുമെങ്കിലും ഈ നിലയം ഒരു നിശ്ചിതസ്ഥലത്തുനിന്ന് കാണാനുള്ള അവസരം അപൂർവമായേ ഒത്തുവരാറുള്ളൂ. മാത്രമല്ല, ഇന്ത്യക്കാരൻകൂടി ഉൾപ്പെടുന്ന പേടകത്തെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുക എന്നത് അപൂർവ കാഴ്ചയുമായിരിക്കും.

ഇന്നു രാത്രി 7.56 ആകുമ്പോൾ തെക്കുപടിഞ്ഞാറൻ മാനത്ത് നിലയം പ്രത്യക്ഷപ്പെടും. 7.59 ആകുമ്പോൾ ആകാശത്തൂടെ സഞ്ചരിച്ച് 8.03 ആകുമ്പോഴേക്കും വടക്കുകിഴക്കൻ മാനത്ത് അപ്രത്യക്ഷമാകും. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഏതാണ്ട് ആറര മിനിറ്റ് സമയം അതീവശോഭയുള്ള നക്ഷത്രം പോലെ ഈ നിലയം സഞ്ചരിക്കുന്നതായി കാണാം. നാളെ രാത്രി 7.10 ആകുമ്പോഴും തെക്കുകിഴക്കൻ മാനത്ത് ഐഎസ്എസിനെ കാണാമെങ്കിലും അത്ര മെച്ചപ്പെട്ട കാഴ്ച ആകണമെന്നില്ല. എന്നാൽ 9ന് പുലർച്ചെ 5.50ന് വടക്കുപടിഞ്ഞാറൻ മാനത്ത് പ്രത്യക്ഷപ്പെടുന്ന നിലയം 5.53 ആകുമ്പോൾ ആകാശത്തിലൂടെ സഞ്ചരിച്ച് 5.57ന് തെക്കുകിഴക്കൻ മാനത്ത് അപ്രത്യക്ഷമാകും. അത് നല്ല തിളക്കത്തിലുള്ള കാഴ്ചയായിരിക്കും.

കാൽ നൂറ്റാണ്ടിലധികമായി ബഹിരാകാശത്ത് ഭൂമിയെ ചുറ്റുന്ന ഐഎസ്എസിന് ഫുട്ബോൾ സ്റ്റേഡിയത്തിന്റെ അത്രയും വലുപ്പമുണ്ട്. യുഎസ്, റഷ്യ, ജപ്പാൻ തുടങ്ങി 15 രാജ്യങ്ങളുടെ സംയുക്ത സംരംഭമാണിത്. മണിക്കൂറിൽ 27,500 കി.മീ വേഗത്തിൽ സഞ്ചരിക്കുന്ന ഈ നിലയം ഭൂമിയിൽ നിന്ന് ഏതാണ്ട് 400 കി.മീ ഉയരത്തിലാണ്. സാധാരണയായി സന്ധ്യക്കും പുലർകാലത്തുമാണ് പേടകത്തെ കാണാൻ കഴിയുക. 90 മിനിറ്റാണ് ഒരു തവണ ഭൂമിയെ ഭ്രമണം ചെയ്യാൻ നിലയത്തിനു വേണ്ടത്. സൂര്യരശ്മി തട്ടി പ്രതിഫലിച്ചാണ് കാഴ്ച സാധ്യമാകുന്നതെന്ന് അമച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു.

അറിയാം ആപ്പിലൂടെ

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതു പലരുടെയും വിനോദമാണ്. ഇതിന് ആശ്രയിക്കാവുന്ന മികച്ച ആപ്പാണു നാസ പുറത്തിറക്കിയ ‘സ്പോട് ദ് സ്റ്റേഷൻ’. നിലയം ഇപ്പോൾ എവിടെയുണ്ടെന്നും നമ്മൾ താമസിക്കുന്ന മേഖലയ്ക്കടുത്ത് എപ്പോൾ ഇതു വരുമെന്നുമൊക്കെ വിവരങ്ങൾ തരാൻ ഈ ആപ് ഉപകരിക്കും. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ് ഈ സൗജന്യ ആപ്.

ഡോക്ടറില്ല,​ ബഹിരാകാശ നിലയത്തിൽ ആർക്കെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വന്നാൽ എന്തുചെയ്യും?​

“ഇന്ത്യൻ വ്യോമസേനാ ക്യാപ്റ്റൻ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് (ഐഎസ്എസ്) ഇപ്പോഴുളളത്. 41 വർഷങ്ങൾക്കുശേഷമാണ് ഒരു ഇന്ത്യാക്കാരൻ ബഹിരാകാശത്തേക്ക് പോകുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പല തരത്തിലുളള പഠനങ്ങളുടെ ഭാഗമായി പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ബഹിരാകാശ യാത്രികർ ഐഎസ്എസിൽ മാസങ്ങളോളം ചെലവഴിച്ചാണ് പരീക്ഷണങ്ങൾ നടത്തുന്നത്. എന്നാൽ ചിലർക്ക് ബഹിരാകാശനിലയത്തിൽ വളരെ കൂടുതൽ കാലം ചെലവഴിക്കേണ്ടി വരുന്ന സാഹചര്യങ്ങളും ഉണ്ടാകും.

അടുത്തിടെ ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത വില്യംസും സംഘവും മാസങ്ങൾ കഴിഞ്ഞിട്ടാണ് തിരിച്ചെത്തിയത്. ഏകദേശം 608ൽ അധികം ദിവസമാണ് അവർ ബഹിരാകാശത്ത് കഴിഞ്ഞത്. ഈ മാസം വരെയുളള കണക്കുകൾ പരിശോധിക്കുമ്പോൾ, ഇരുപതിലധികം രാജ്യങ്ങളിൽ നിന്ന് 280ൽ അധികം ബഹിരാകാശ യാത്രികരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ചത്. ഈ അവസരത്തിൽ ബഹിരാകാശത്തുളളവർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാലുളള സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

പൂർണമായ തയ്യാറെടുപ്പുകളോടെയാണ് ബഹിരാകാശ യാത്രികർ ഐഎസ്എസിലെത്തുന്നത്. യാത്രയ്ക്ക് മുൻപ് തന്നെ എല്ലാ തരത്തിലുമുളള പ്രഥമശുശ്രൂഷ പരിശീലനവും ഇവർ നേടിയിരിക്കും. കൂടാതെ ഐഎസ്എസിൽ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാണ്. സാധാരണയായി എല്ലാ ദൗത്യങ്ങളിലും ഒരു ബഹിരാകാശ യാത്രികനെ ഒരു ക്രൂ മെഡിക്കൽ ഓഫീസർ ആയി നാമനിർദ്ദേശം ചെയ്യാറുണ്ട്. അദ്ദേഹത്തിനും പ്രത്യേക പരിശീലനം നൽകാറുണ്ട്. എന്നിരുന്നാലും അദ്ദേഹം ഒരു ഡോക്ടറായിരിക്കണമെന്നില്ല.കൂടാതെ വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, അലർജിക്കുളള മരുന്നുകൾ, പോർട്ടബിൾ അൾട്രാസൗണ്ട് ഉപകരണം,ഡിഫിബ്രില്ലേറ്റർ (ഹൃദയമിടിപ്പ് കൃത്യമാക്കാൻ സഹായിക്കുന്ന ഉപകരണം), സിപിആർ ഉപകരണങ്ങൾ എന്നിവയും ബഹിരാകാശ യാത്രികരുടെ മെഡിക്കൽ കിറ്റിൽ ഉൾപ്പെടുന്നുണ്ട്. ഐഎസ്എസിൽ കഴിയുന്നവർക്ക് ഗുരുതര ആരോഗ്യപ്രശ്നം നേരിടുകയാണെങ്കിൽ നാസയുടെ മിഷൻ കൺട്രോൾ സെന്ററിൽ നിന്നുളള തത്സമയ വീഡിയോ, ഓഡിയോ വഴി ഡോക്ടർമാരുടെ ടെലി മെഡിക്കൽ സഹായവും നൽകും. ലഭിക്കുന്ന വിവരങ്ങളനുസരിച്ച് വിദഗ്ദ ഡോക്ടർമാർ ഇവർക്ക് നിർദ്ദേശങ്ങളും നൽകും.

എന്നാൽ, ബഹിരാകാശ യാത്രികന്റെ ആരോഗ്യം വഷളായാൽ, അവിടെ ചികിത്സ സാദ്ധ്യമാകാതിരുന്നാൽ അത് പരിഹരിക്കാനുളള സംവിധാനവുമുണ്ട്. ബഹിരാകാശ യാത്രികനെ അടിയന്തരമായി ഭൂമിയിലേക്ക് എത്തിക്കുന്നതാണ് അടുത്ത ഘട്ടം. 

അതിനായി ഒരു സോയൂസ് അല്ലെങ്കിൽ സ്‌പേസ് എക്സ് ഡ്രാഗൺ ക്യാപ്‌സ്യൂൾ ഐഎസ്എസിൽ ഡോക്ക് ചെയ്തിട്ടുണ്ട്. ഇത് മൂന്ന് മുതൽ അഞ്ച് മണിക്കൂറിൽ ബഹിരാകാശ യാത്രികനെ ഭൂമിയിലെത്തിക്കും. ഇത് കസാക്കിസ്ഥാനിലാണ് സാധാരണയായി ലാൻഡ് ചെയ്യുന്നത്. അവിടെ നിന്ന് രോഗിയെ ഉടൻ തന്നെ നാസയുടെയോ റഷ്യൻ ബഹിരാകാശ ഏജൻസിയുടെയോ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കും. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഒരു ബഹിരാകാശ യാത്രികനെയും ഇത്തരത്തിൽ കൊണ്ടുവരേണ്ട അവസ്ഥ ഉണ്ടായിട്ടില്ല.

പ്രവചിച്ച സമയം കഴിഞ്ഞു, ഇതുവരെ ഒന്നും സംഭവിച്ചില്ലെന്ന് മലയാളി; അതീവ ജാഗ്രതയോടെ ജപ്പാൻ

“ജൂലൈ അഞ്ചിന് പുലർച്ചെ 4.15ന് വിനാശകരമായ സൂനാമി വരുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നുമാണ് റയോ തത്സുകിയുടെ പ്രവചനം.  എന്നാൽ ഇതുവരെ ജപ്പാനിൽ വലിയ ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അവിടെ താമസിക്കുന്ന മലയാളിയായ റമീസ് പറയുന്നു. നിരവധിപ്പേർ തനിക്ക് സന്ദേശമയച്ചിരുന്നുവെന്നും നിലരണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്പമാണ് ജപ്പാനിൽ ഉണ്ടായത്. 

ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ജൂണ്‍ 23 നാണ്. 183 ഭൂചലങ്ങളാണ് അന്നേദിവസം ദ്വീപില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ 26- 27 ദിവസങ്ങളില്‍ ഈ ഭൂചലനങ്ങളുടെ എണ്ണം 15- 16 ആയി കുറയുകയും ചെയതു. പിന്നാലെ ജൂണ്‍ 29ന് 98 ഭൂചലനങ്ങളും ജൂണ്‍ 30 ന് 62 ഭൂചലനങ്ങളും രേഖപ്പെടുത്തുകയുണ്ടായി.വിൽ കുഴപ്പമൊന്നുമില്ലെന്നും റമീസ് ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

ചരിത്രമെഴുതി ശുഭാംശു; ആക്സിയം 4 വിക്ഷേപണം വിജയം.

രാകേഷ് ശർമക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ചരിത്രമെഴുതാൻ ശുഭാംശു ശുക്ല. ശുഭാംശു ശുക്ല അടങ്ങുന്ന സംഘത്തിന്‍റെ ബഹിരാകാശ യാത്ര ‘ആക്സിയം 4’ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം.

ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികർ കൂടിയാണ് ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. സംഘത്തെ വഹിച്ചുള്ള ഡ്രാഗൺ ക്രൂ മൊഡ്യൂൾ, സ്പേസ് എക്സിന്റെ ഫാൽക്കൺ നയൻ റോക്കറ്റിലാണ് കുതിച്ചുയർന്നത്. ശുഭാംശു ശുക്ലയ്ക്ക് പുറമേ, യു.എസിൽ നിന്നുള്ള പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള സ്ലാവസ് ഉസ്നാൻസ്കി വിസ്നിയേവിസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപ്പു എന്നിവരാണ് യാത്രികർ‌. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 14 ദിവസത്തെ ദൗത്യമാണ് സംഘത്തിനുള്ളത്.

രാകേഷ് ശർമക്കുശേഷം 41 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് പോകുന്നത്. ദൗത്യം വിജയിക്കുന്നതോടെ ബഹിരാകാശ നിലയം തൊടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയും ശുഭാംശു ശുക്ല സ്വന്തമാക്കും.

നാസ, ഐ.എസ്.ആർ.ഒ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നില‌യത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്സിയം 4. അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസാണ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഐ.എസ്.ആർ.ഒയും ആക്‌സിയവും നാസയും സ്‌പേസ് എക്‌സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര.

നേരത്തെ പലതവണ മാറ്റിവെച്ചതാണ് ആക്സിയം ദൗത്യം. ഇതിനുമുമ്പ് ദൗത്യം ജൂൺ 19 ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥയും രാജ്യാന്തര നിലയത്തിലെ സാങ്കേതിക പ്രശ്നങ്ങളും കാരണം വിക്ഷേപണ തീയതി വീണ്ടും മാറ്റുകയായിരുന്നു.

പേടകം നാളെ വൈകീട്ട് നാലരയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. മൈക്രോ ഗ്രാവിറ്റിയിൽ പേശികളുടെ പുനരുജ്ജീവനത്തെ കുറിച്ചുള്ള പഠനമാണ് പ്രധാനമായും ശുഭാംശു ശുക്ല നടത്തുക. കൂടാതെ ഇന്ത്യയിൽ നിന്ന് ഐഎസ്ആർഒ തെരഞ്ഞെടുത്ത ഏഴ് ഗവേഷണങ്ങളും അദ്ദേഹം നടത്തും.