റെയിൽവേയിൽ 6238 ഒഴിവുകൾ, ജൂലായ് 28 വരെ അപേക്ഷിക്കാം

ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യന്മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ടെക്നീഷ്യൻ ഗ്രേഡ്-I സിഗ്നൽ തസ്തികയിൽ 183 ഒഴിവും ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിൽ 6055 ഒഴിവും ഉൾപ്പെടെ ആകെ 6238 ഒഴിവിലേക്കാണ് വിജ്ഞാപനം.

തിരുവനന്തപുരം ആർആർബിയിൽ ആകെ 197 ഒഴിവാണുള്ളത്. (ടെക്നീഷ്യൻ ഗ്രേഡ്-I സിഗ്നൽ തസ്തികയിൽ 6, ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിൽ 191). ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിലേക്ക് ആകെ 29 ട്രേഡുകളുണ്ട്. ഇതിൽ 11 ട്രേഡുകളിലാണ് തിരുവനന്തപുരത്ത് ഒഴിവുള്ളത്.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിജ്ഞാപനം 02/2025 എന്ന നമ്പറിൽ എല്ലാ ആർആർബികളുടെയും വെബ്സൈറ്റിൽ ലഭ്യമാണ്.

തിരുവനന്തപുരം ആർആർബിയുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 28.

നാവികസേനയിൽ സിവിലിയൻ സ്റ്റാഫ്, വ്യോമസേനയിൽ അഗ്നിവീർ

വിവിധ കമാൻഡുകളിലെ വിവിധ ഗ്രൂപ്പ് ‘ബി (നോൺഗസറ്റഡ്‌)’, ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്ക് ഇന്ത്യൻ നാവികസേന നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 1110 ഒഴിവുണ്ട്‌. തിരഞ്ഞെടുത്തവരെ ബന്ധപ്പെട്ട കമാൻഡുകളുടെ അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലുള്ള യൂണിറ്റുകളിൽ നിയമിക്കും. ഇന്ത്യയിലെവിടെയുമുള്ള നേവൽ യൂണിറ്റുകളിൽ നിയമനം ലഭിക്കാം.

ഒഴിവുള്ള തസ്‌തികകൾ: സ്റ്റാഫ് നഴ്സ് 1, ചാർജ്മാൻ (നേവൽ ആവിയേഷൻ) 1, ചാർജ്മാൻ: അമ്യൂണിഷൻ വർക്ക്ഷോപ്പ് 8, മെക്കാനിക് 49, അമ്യൂണിഷൻ ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ 53, ഇലക്ട്രിക്കൽ 38, ഇലക്ട്രോണിക്സ് ആൻഡ് ഗൈറോ 5, വെപ്പൺ ഇലക്ട്രോണിക്സ് 5, ഇൻസ്‌ട്രുമെന്റ്‌ 2, മെക്കാനിക്കൽ 11, ഹീറ്റ് എഞ്ചിൻ 7, മെക്കാനിക്കൽ സിസ്റ്റംസ് 4 , മെറ്റൽ 21 , ഷിപ്പ് ബിൽഡിങ്‌ 11, മിൽ‌റൈറ്റ് 5, ഓക്സിലറി 3, റഫർ & എസി 4, മെക്കട്രോണിക്സ് 1, സിവിൽ വർക്‌സ്‌ 3, മെഷീൻ 2, പ്ലാനിങ്‌–-പ്രൊഡക്ഷൻ–-കൺട്രോൾ 13, അസിസ്റ്റന്റ് ആർട്ടിസ്റ്റ് റീടച്ചർ 2, ഫാർമസിസ്റ്റ് 6, കാമറാമാൻ 1, സ്റ്റോർ സൂപ്രണ്ട് (ആർമമെന്റ്‌) 8, ഫയർ എൻജിൻ ഡ്രൈവർ 14, ഫയർമാൻ 30, സ്റ്റോർ കീപ്പർ/ സ്റ്റോർ കീപ്പർ (ആർമമെന്റ്‌) 178, സിവിലിയൻ മോട്ടോർ ഡ്രൈവർ ഓർഡിനറി ഗ്രേഡ് 117, ട്രേഡ്സ്മാൻ മേറ്റ് 207, പെസ്‌റ്റ്‌ കൺട്രോൾ വർക്കർ 53, ഭണ്ഡാരി 01, ലേഡി ഹെൽത്ത് വിസിറ്റർ 01, മൾട്ടി ടാസ്കിങ്‌ സ്റ്റാഫ് (മിനിസ്റ്റീരിയൽ) 09, നോൺ ഇൻഡസ്ട്രിയൽ)/ വാർഡ് സഹൽക്ക 81, ഡ്രസ്സർ 02, ധോബി 04, മാലി 06, ബാർബർ 04, ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്ഷൻ) 02. യോഗ്യത, പ്രായപരിധി എന്നിവയടക്കമുള്ള കൂടുതൽ വിരങ്ങൾ www.joinindiannavy.gov.inൽ ലഭിക്കും incet.cbt-exam.in/incetcycle3/login/user ലിങ്ക്‌ വഴി അപേക്ഷിക്കാം. അവസാന തീയതി: ജൂലൈ 18.

വ്യോമസേനയിൽ അഗ്നിവീർ

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveervayu Intake 02/2026) സെലക്ഷൻ ടെസ്‌റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. 4 വർഷത്തേക്കാണ്‌ നിയമനം. ജൂലൈ 11 മുതൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച്‌ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. പ്രായം: 2005 ജൂലൈ 2നും 2009 ജനുവരി 2 നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരി 21 വയസ്‌. ഫീസ്: 550 രൂപ. ഓൺലൈനായി അടയ്ക്കാം. തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്ക് ഓൺലൈൻ ടെസ്‌റ്റ്, അഡാപ്റ്റബിലിറ്റി ടെസ്‌റ്റ്, ശാരീരികക്ഷമതാ പരിശോധന, വൈദ്യ പരിശോധന എന്നിവ ഉണ്ടാകും. സെപ്റ്റംബർ 25 മുതലാണ് ഓൺലൈൻ ടെസ്റ്റ്. https://agnipathvayu.cdac.in

ബാങ്കുകൾക്കു വേണം ഈ വർഷം 50,000 പുതിയ ജീവനക്കാരെ.

രാജ്യത്ത് പൊതുമേഖലാ ബാങ്കുകൾ ഈ വർഷം വൻതോതിൽ പുതിയ നിയമനങ്ങൾക്കൊരുങ്ങുന്നു. പ്രവർത്തന വളർച്ചയുടെ ഭാഗമായി ഏകദേശം 50,000 പേരെ പുതുതായി നിയമിക്കാനാണ് നീക്കം. ഇതിൽ 21,000 പേരെയും നിയമിക്കുന്നത് ഓഫിസർ റാങ്കിലായിരിക്കും. മറ്റുള്ളവരെ ക്ലാർക്ക് ഉൾ‌പ്പെടെയുള്ള തസ്തികകളിലും.

12 പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവുമധികം നിയമനത്തിന് ഒരുങ്ങുന്നത് എസ്ബിഐ ആണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഏകദേശം 20,000 പേരെ. എസ്ബിഐ ഇതിനകം തന്നെ 13,455 ജൂനിയർ അസോസിയേറ്റുമാരെയും 505 പ്രൊബേഷനറി ഓഫിസർമാരെയും നിയമിച്ചുകഴിഞ്ഞു. രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) 5,500 പേരെ ചേർക്കാനുള്ള ഒരുക്കത്തിലാണ്; സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 4,000 പേരെയും.

മാസശമ്പളം 40000 രൂപ; ഇന്ത്യൻ വ്യോമസേനയിൽ സ്വപ്ന ജോലി, ഈ മാസം 31 വരെ അപേക്ഷിക്കാം.

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിക്കുന്നു. അവിവാഹിതരായ പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷമായിരിക്കും സർവീസ്. തിരഞ്ഞെടുപ്പിനുള്ള പരീക്ഷ സെപ്തംബർ 25ന് ആരംഭിക്കും.

യോഗ്യത: 50ശതമാനം മാർക്കോടെ പ്ലസ്‌ടു. അല്ലെങ്കിൽ 50ശതമാനം മാർക്കോടെ മൂന്ന് വർഷ ഡിപ്ലോമ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ/ കമ്പ്യൂട്ടർ സയൻസ്/ ഇൻസ്ട്ര മെന്റേഷൻ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി). അല്ലെങ്കിൽ കണക്ക്, ഫിസിക്സ് എന്നീ നോൺവൊക്കേഷണൽ വിഷയങ്ങൾ ഉൾപ്പെട്ട വൊക്കേഷണൽ കോഴ്‌സ് 50ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഇംഗ്ലീഷിന് മാത്രം 50ശതമാനം മാർക്കുണ്ടാകണം.

ശമ്പളം: ഒന്നാം വർഷം 30000, രണ്ടാം വർഷം 33000, മൂന്നാം വർഷം 36500, നാലാം വർഷം 40000 എന്നിങ്ങനെയാണ് പ്രതിമാസ ശമ്പളം. ഇതിൽ 30ശതമാനം തുക അഗ്നിവീർ കോർപ്പസ്. ഫണ്ടിലേക്ക് നീക്കിവയ്ക്കും. നീക്കിവയ്ക്കുന്നതിന് തുല്യമായ തുക സർക്കാരും പാക്കേജിലേക്ക് നിക്ഷേപിക്കും. സർവീസ് കാലാവധി കഴിയുമ്പോൾ ഈ തുക, 10.04 ലക്ഷം രൂപ സേവാനിധി പാക്കേജായി ലഭിക്കും.

വെബ്സൈറ്റ്: https://agnipathvayu.cdac.in അപേക്ഷിക്കേണ്ട അവസാന തീയതി: 31.07.2025, ഉയർന്ന പ്രായം 21.

ഓൺലൈൻ എഴുത്തു പരീക്ഷ, കായികക്ഷമതാ പരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് ജൂലായ് 11 മുതൽ അപേക്ഷ സമർപ്പിക്കാം.

85 തസ്തികയിൽ കേരള പിഎസ്‌സിയുടെയും വിജ്ഞാപനം.

85 തസ്തികയിൽ നിയമനത്തിന്‌ പിഎസ്‌സി വിജ്‌ഞാപനം പുറത്തിറക്കി. 22 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 7 തസ്തികയിൽ തസ്തികമാറ്റം വഴിയും 2 തസ്‌തികയിൽ സ്പെഷൽ റിക്രൂട്‌മെന്റും 54 തസ്‌തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 17.06.2025. നേരിട്ടുള്ള നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ ഇൻ മൈക്രോബയോളജി, ബയോകെമിസ്ട്രി, ന്യൂറോസർജറി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അസിസ്‌റ്റന്റ്‌ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, ഭവനനിർമാണ ബോർഡിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ (സിവിൽ), ജലഗതാഗത വകുപ്പിൽ ഫോർമാൻ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്‌റ്റം മെയിന്റനൻസ്), ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ മീഡിയ മേക്കർ, ഫിഷറീസ് വകുപ്പിൽ ഫിഷറീസ് അസിസ്‌റ്റന്റ്, ജലഗതാഗത വകുപ്പിൽ കോൾക്കർ, പൗൾട്രി വികസന കോർപറേഷനിൽ എൽഡി ടൈപ്പിസ്‌റ്റ്, കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ എൽഡി ടൈപ്പിസ്റ്റ്, വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-അറബിക്, അച്ചടി വകുപ്പിൽ കംപ്യൂട്ടർ ഗ്രേഡ് -2, കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ ജനറൽ മാനേജർ, ടെക്നിഷ്യൻ ഗ്രേഡ്-2 (ഇലക്ട്രീഷ്യൻ), കോ–-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനിൽ ജനറൽ മാനേജർ (പ്രോജക്ട്‌സ്), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്‌ചറർ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനിയറിങ്, എൻസിസി വകുപ്പിൽ സാഡ‌ർ, വിവിധ വകുപ്പുകളിൽ ആയ, തദ്ദേശ വകുപ്പിൽ (തൃശൂർ കോർപറേഷൻ) ഇലക്ട്രിസിറ്റി വർക്കർ തുടങ്ങിയവ. തസ്‌തികമാറ്റം വഴി: വിഎച്ച്എസ്‌ഇയിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ്, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്‌ടി മലയാളം, എച്ച്എസ്ടി അറബിക്. എച്ച്എസ്‌ടി സംസ്കൃതം തുടങ്ങിയവ. പട്ടികജാതി/വർഗക്കാർക്കുള്ള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്: ഹയർ സെക്കൻഡറി വിദ്യാഭ്യാസം വകുപ്പിൽ എച്ച്എസ്എസ്‌ടി കൊമേഴ്സ്‌ ജൂനിയർ വനം വകുപ്പിൽ ഫോറസ്‌റ്റ് വാച്ചർ തസ്‌തികകളിൽ. സംവരണസമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്‌റ്റന്റ് പ്രൊഫസർ ഇൻ മൈക്രോ ബയോളജി, അസിസ്റ്റ‌ന്റ് പ്രൊഫസർ ഇൻ നിയോനേറ്റോളജി, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചൾ (വിവിധ വിഷയങ്ങൾ), ആരോഗ്യ വകുപ്പിൽ ഫാർമസിസ്‌റ്റ് ഗ്രേഡ് -2, ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്‌ടർ ഗ്രേഡ്-2, വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്- 2 തുടങ്ങിയവ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 16ന്‌ രാത്രി 12 വരെ.വെബ്‌സൈറ്റ്‌: www.keralapsc.gov.in.

പ്രവാസികൾക്ക് സുവർണാവസരം; മാസ ശമ്പളം 11 ലക്ഷം രൂപ വരെ, ദുബായിൽ സർക്കാർ ജോലി ഒഴിവുകൾ.

യുഎഇയിൽ സർക്കാർ ജോലി തേടുന്നവർക്ക് സുവർണാവസരം. നിർമ്മാണം, ബാങ്കിംഗ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കുള്ള ആവശ്യം ശക്തമായി തുടരുന്നതിനാൽ വിദേശികളെ നിയമിക്കാൻ ഒരുങ്ങുകയാണ് ദുബായ്. dubaicareers.ae എന്ന വെബ്‌സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്. ചില തസ്തികകളിലെ നിയമനത്തിന് 50,000 ദിർഹം (11 ലക്ഷത്തോളം ഇന്ത്യൻ രൂപ) വരെ മാസ ശമ്പളം ലഭിക്കും. യുഎഇ പരമ്പരാഗതമായി സർക്കാർ ജോലികളിൽ എമിറാത്തികളെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും, നിലവിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നഗര ആസൂത്രണം, ആരോഗ്യ സംരക്ഷണം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, വ്യോമയാന സുരക്ഷ, സാംസ്‌കാരിക സംരക്ഷണം എന്നിവയിൽ ആഗോള വൈദഗ്ധ്യത്തിന് നൽകുന്ന മൂല്യം എടുത്തുകാണിക്കുന്നു.

വിദേശികൾക്ക് അപേക്ഷിക്കാവുന്ന ജോലികൾ
1, പോളിസി അഡൈ്വസർ – പബ്ലിക് സെക്ടർ അസറ്റ്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്‌മെന്റ്
ശമ്പളം- 30,001 – 40,000 ദിർഹം
യോഗ്യത- ബിരുദം

2, സീനിയർ സ്പീച്ച് തെറാപ്പിസ്റ്റ്
ശമ്പളം – 10,0001- 20, 000 ദിർഹം
യോഗ്യത- ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം

3, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
യോഗ്യത- സൈക്കോളജിയിൽ പിഎച്ച്ഡി

4, ചീഫ് സീനിയർ എഞ്ചിനിയർ
യോഗ്യത- ബിരുദം
11 വർഷത്തെ പ്രവൃത്തി പരിചയം

5, ചീഫ് സ്‌പെഷ്യലിസ്റ്റ് – സ്റ്റാറ്റിക്ക് ആൻഡ് ഡാറ്റ് അനലിസിസ്
യോഗ്യത- ബിരുദാനന്തര ബിരുദം
യോഗ്യത- 9 വർഷം

6, സോഷ്യൽ പോളിസി ആൻഡ് റിസർച്ച് എക്സിക്യുട്ടീവ്
ശമ്പളം- 10,001- 20,000 ദിർഹം
യോഗ്യത- ബിരുദം

7, ചീഫ് സ്‌പെഷ്യലിസ്റ്റ് – കോൺട്രാക്റ്റ് ആൻഡ് എഗ്രിമെന്റ്സ്
യോഗ്യത- ബിരുദം

8, സീനിയർ ഫിനാൻഷ്യൽ കൺസൽട്ടന്റ്
യോഗ്യത- ബിരുദം
ശമ്പളം- 40,001 – 50,000 ദിർഹം

9,ചീഫ് സ്‌പെഷ്യലിസ്റ്റ്
യോഗ്യത- ബിരുദം
9 വർഷത്തെ പ്രവൃത്തിപരിചയം

10, ഓഡിറ്റ് മാനേജർ
യോഗ്യത- ബിരുദം
ഏഴ് മുതൽ പത്ത് വർഷത്തെ പ്രവൃത്തി പരിചയം”

കൈയിൽ പ്ലസ്ടു ഉണ്ടോ? കേന്ദ്രസർവീസിൽ നേടാം മികച്ച ശമ്പളത്തോടെ ജോലി നേടാം.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ (CHSL) പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കമ്മീഷന്റെ ഔദ്യോഗിക പോർട്ടലായ ssc.gov.inൽ വിജ്ഞാപനം ലഭ്യമാണ്.

ജൂൺ 23 മുതൽ ജൂലൈ 18 വരെ അപേക്ഷ സമർപ്പിക്കാം. ടയർ-I പരീക്ഷ സെപ്റ്റംബർ 8 മുതൽ 18 വരെ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

ഒഴിവുകളും തസ്തികകളും: 3,131 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.

ഒഴിവുള്ള തസ്തികകൾ

ലോവർ ഡിവിഷൻ ക്ലർക്ക് (LDC)
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA)
പോസ്റ്റൽ അസിസ്റ്റന്റ് (PA)
സോർട്ടിംഗ് അസിസ്റ്റന്റ് (SA)
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)
ആർക്കൊക്കെ അപേക്ഷിക്കാം?
അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവിടങ്ങളിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)/DEO ഗ്രേഡ് ‘എ’ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ സയൻസ് വിഷയത്തിൽ പ്ലസ് ടു പൂർത്തിയാക്കിയിരിക്കണം. കൂടാതെ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.

അപേക്ഷകർക്കുള്ള പ്രായപരിധി 2025 ഓഗസ്റ്റ് 1-ന് 18 മുതൽ 27 വയസ്സ് വരെയാണ്, സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് സംവരണ വിഭാഗക്കാർക്ക് ഇളവുകൾ ബാധകമാണ്.

അപേക്ഷാ ഫീസും രീതിയും

അപേക്ഷകൾ ഓൺലൈൻ വഴി മാത്രം സമർപ്പിക്കണം. പൊതുവിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 100 രൂപയാണ്, എന്നാൽ SC/ST/PwD/വനിത/വിമുക്തഭടൻ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇല്ല.

എങ്ങനെ അപേക്ഷിക്കാം

SSC-യുടെ ഔദ്യോഗിക പോർട്ടലായ ssc.gov.in സന്ദർശിക്കുക.
‘Apply’ വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് CHSL ലിങ്ക് തിരഞ്ഞെടുക്കുക.
പുതിയതായി ചേരുന്ന വ്യക്തി ലോഗിൻ വിവരങ്ങൾ ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്യണം.
ലോഗിൻ ചെയ്ത് ഓൺലൈൻ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും അപേക്ഷാ ഫീസ് അടയ്ക്കുകയും ചെയ്യുക.
ഫോം സമർപ്പിക്കുക, ഭാവി ഉപയോഗത്തിനായി ഒരു പകർപ്പ് സൂക്ഷിക്കുക.
തിരഞ്ഞെടുപ്പ് പ്രക്രിയ
ടയർ 1: ഓൺലൈൻ ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ
ടയർ 2: വിവരണാത്മകവും സ്‌കിൽ അധിഷ്ഠിതവുമായ പരീക്ഷകൾ
സ്‌കിൽ/ടൈപ്പിംഗ് ടെസ്റ്റ്: തസ്തികയെ ആശ്രയിച്ച് ബാധകം
ടയർ 1 കട്ട്ഓഫ് ക്ലിയർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ടയർ 2-ലേക്ക് പ്രവേശിക്കാം. അതിനുശേഷം അപേക്ഷിച്ച തസ്തിക അനുസരിച്ച് സ്‌കിൽ ടെസ്റ്റ് ഉണ്ടാകും. വിശദമായ SSC CHSL 2025 വിജ്ഞാപനത്തിന്റെ PDF കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. യോഗ്യത, സംവരണ നിയമങ്ങൾ, പരീക്ഷാ സിലബസ്, മറ്റ് പ്രധാന നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

വ്യോമസേനയിൽ കമ്മിഷൻഡ് ഓഫിസറാകാം; അപേക്ഷ ജൂലൈ 1 വരെ.

ഇന്ത്യൻ വ്യോമസേനയിലെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കലും നോൺ–ടെക്നിക്കലും) ശാഖകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ യുവതീയുവാക്കൾക്ക് അവസരം. ആകെ ഒഴിവുകൾ 281 (പുരുഷന്മാർ 221, വനിതകൾ 60). 2026 ജൂലൈയിൽ തുടങ്ങുന്ന കോഴ്സുകളിലേക്കാണു സിലക്‌ഷൻ.

1. ഫ്ലയിങ് ബ്രാഞ്ച്: പുരുഷന്മാർക്കും വനിതകൾക്കും ഷോർട് സർവീസ് കമ്മിഷൻ

2.(എ) ഗ്രൗണ്ട് ഡ്യൂട്ടി – ടെക്നിക്കൽ ബ്രാഞ്ച്: എയ്റോനോട്ടിക്കൽ എൻജിനീയർ – ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ (ബി) ഗ്രൗണ്ട് ഡ്യൂട്ടി – നോൺ–ടെക്നിക്കൽ ബ്രാഞ്ച്:  വെപ്പൺ സിസ്റ്റംസ്, അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, എജ്യുക്കേഷൻ, മെറ്റിരിയോളജി (സി) എൻസിസി സ്പെഷൽ എൻട്രി – ഫ്ലയിങ് ബ്രാഞ്ച്. 

 

14 വർഷത്തെ സേവനത്തിനാണ് ഫ്ലയിങ് ബ്രാഞ്ചിലെ ഷോർട് സർവീസ് കമ്മിഷൻ. ഗ്രൗണ്ട് ഡ്യൂട്ടിയിലെ ഷോർട് സർവീസ് കമ്മിഷൻ 10 വർഷത്തേക്ക്. ഇത് 4 വർഷത്തേക്കു കൂടി നീട്ടാം.

സർവീസിലെ ആവശ്യവും ഓഫിസറുടെ മികവും പരിഗണിച്ച് അർഹതയുള്ളവരുടെ ഷോർട് സർവീസ് കമ്മിഷൻ, പെർമനന്റ് കമ്മിഷനാക്കി മാറ്റുന്നതിനും വ്യവസ്ഥകളുണ്ട്. പെർമനന്റ് കമ്മിഷൻകാർക്ക് അതതു വിഭാഗത്തിൽ നിശ്ചയിച്ചിട്ടുള്ള പെൻഷൻ പ്രായംവരെ തുടരാം. ഷോർട് സർവീസുകാർക്കു പെൻഷനില്ല.

 

ഓൺലൈനായി നടത്തുന്ന എയർഫോഴ്‌സ് കോമൺ അഡ്‌മിഷൻ ടെസ്റ്റ് (AFCAT) എഴുതാൻ താൽപര്യമുള്ളവർ ജൂലൈ ഒന്നിനു രാത്രി 11.30ന് അകം  ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.”

അഫ്കാറ്റ് എൻട്രിക്കു പുറമേ ഫ്ലയിങ് ബ്രാഞ്ചിലേക്ക് എൻസിസി സ്പെഷൽ എൻട്രിയുമുണ്ട്. സിഡിഎസ്ഇ സ്ഥിരം കമ്മിഷന്റെ 10%, അഫ്കാറ്റ് ഷോർട് സർവീസ് കമ്മിഷന്റെ 10% എന്ന ക്രമത്തിൽ. (യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന കംബൈൻഡ് ഡിഫൻസ് സർവീസ് എക്സാമിനേഷനാണ് സിഡിഎസ്ഇ).

ബിടെക്കുകാരോടൊപ്പം മറ്റു ബാച്‌ലർ ബിരുദധാരികൾക്കും അവസരമുണ്ട്. അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, എജ്യുക്കേഷൻ എന്നിവയൊഴികെ എല്ലാറ്റിനും പ്ലസ്ടുവിൽ മാത്‌സും ഫിസിക്സും പഠിച്ചിരിക്കണം. ഓരോ ബ്രാഞ്ചിലേക്കും വേണ്ട യോഗ്യതകളും കായികമാനദ‍ണ്ഡങ്ങളും വെബ്സൈറ്റിൽ വരും. മാർക്ക് നിബന്ധന പാലിക്കണം. 2026 ജൂലൈ ഒന്നിന് ഫ്ലയിങ് ബ്രാഞ്ചിലേക്ക് 20–24 വയസ്സ്; കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ളവർക്ക് 26 വരെയാകാം. ഗ്രൗണ്ട് ഡ്യൂട്ടിക്ക് 20–26 വയസ്സ്. കോഴ്സ് തുടങ്ങുമ്പോൾ അവിവാഹിതരായിരിക്കണം. വിവാഹം പ­­ാടില്ല.

ഇന്ത്യന്‍ റെയില്‍വേയില്‍ പാരാമെഡിക്കല്‍ റിക്രൂട്ട്‌മെന്റ്

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (RRB) 403 ഒഴിവുകളിലേക്ക് പാരാമെഡിക്കല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കര്‍ണാടക, ഡല്‍ഹി റീജിയണുകളിലായാണ് നിയമനം. നഴ്‌സിങ് സൂപ്രണ്ട് മുതല്‍ ടെക്‌നീഷ്യന്‍ വരെ ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിച്ച് തുടങ്ങാം. 

തസ്തിക & ഒഴിവ്

ഇന്ത്യന്‍ റെയില്‍വേയില്‍ പാരാമെഡിക്കല്‍ സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. ആകെ 403 ഒഴിവുകള്‍. 

ബെംഗളുരു (കര്‍ണാടക), ന്യൂ ഡല്‍ഹി (ഡല്‍ഹി) എന്നിവിടങ്ങളിലായാണ് നിയമനം. 

നഴ്‌സിങ് സൂപ്രണ്ട് = 246 ഒഴിവ് 
ഫാര്‍മസിസ്റ്റ് (എന്‍ട്രി ഗ്രേഡ്) = 100 ഒഴിവ്
റേഡിയോഗ്രാഫര്‍ X റേ ടെക്‌നീഷ്യന്‍ = 33 ഒഴിവ്
ഹെല്‍ത്ത് & മലേറിയ ഇന്‍സ്‌പെക്ടര്‍ II = 12 ഒഴിവ്
ഇസിജി ടെക്‌നീഷ്യന്‍ = 04 ഒഴിവ്
ലാബ് അസിസ്റ്റന്റ് ഗ്രേഡ് II = 04 ഒഴിവ്
ഡയാലിസിസ് ടെക്‌നീഷ്യന്‍ = 04 ഒഴിവ്

പ്രായപരിധി

20 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ശമ്പളം

നിലവിലെ മാനദണ്ഡങ്ങള്‍ പ്രാകാരം നിയമാനുസൃത ശമ്പളം ലഭിക്കും. 

യോഗ്യത

ECG ടെക്‌നീഷ്യൻ: 10+2 + ECG ടെക്‌നീഷ്യൻ സർട്ടിഫിക്കറ്റ്

ലാബ് അസിസ്റ്റന്റ് ഗ്രേഡ് II: 10+2 + ലാബ് ടെക്‌നോളജി ഡിപ്ലോമ

ഡയാലിസിസ് ടെക്‌നീഷ്യൻ: ഡയാലിസിസ് ടെക്‌നോളജി ഡിപ്ലോമ

നഴ്സിങ് സൂപ്രണ്ട്: B.Sc നഴ്സിങ് അല്ലെങ്കിൽ തുല്യ യോഗ്യത.

ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്): 10+2 + ഫാർമസി ഡിപ്ലോമ

 

 

റേഡിയോഗ്രാഫർ X-റേ ടെക്‌നീഷ്യൻ: 10+2 + റേഡിയോഗ്രഫി ഡിപ്ലോമ

 

 

ഹെൽത്ത് & മലേറിയ ഇൻസ്‌പെക്ടർ II: B.Sc + ബന്ധപ്പെട്ട മേഖലയിൽ അറിവ്

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 500 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, മറ്റുള്ളവര്‍ 250 രൂപ അടച്ചാല്‍ മതി.

അപേക്ഷ

താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് വിന്‍ഡോയില്‍ നിന്ന് പാരാമെഡിക്കല്‍ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. “

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.