സ്വർണം വില ഉന്നതങ്ങളിലേക്ക് കുതിക്കുന്നു. ഗ്രാമിന് ഇന്ന് 14190 രൂപ

സ്വർണം വില ഉന്നതങ്ങളിലേക്ക് കുതിക്കുന്നു. ഗ്രാമിന് ഇന്ന് 14190 രൂപ
ഇന്ന് 2026 ജനുവരി 21 സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയർന്നത് ഗ്രാമിന് 460 രൂപയാണ്. ഒരു ദിവസം ഉണ്ടാകുന്ന വർധനയുടെ റെക്കോർഡാണിത്. ഇന്ന് ഒരു പവൻ 22 ക്യാരറ്റ് സ്വർണ്ണം വാങ്ങണമെങ്കിൽ 113520 രൂപയും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും 3 ശതമാനം GST യും ചേർത്ത് കുറഞ്ഞത് 122601 രൂപയെങ്കിലും മുടക്കേണ്ടി വരും. 24 ക്യാരറ്റിന് ഗ്രാമിന് 15480 രൂപയും 18 ക്യാരറ്റിന്ഗ്രാമിന് 11611 രൂപയുമാണ് ഇന്നത്തെ വില.

https://www.globalbrightacademy.com/

ബിഎസ്എൻഎല്ലിൽ ജോലി നേടാം; 120 ഒഴിവുകളിലേക്ക് ഏറ്റവും പുതിയ റിക്രൂട്ട്മെന്റ്; തുടക്ക ശമ്പളം 24900.

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ൽ സീനിയർ എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 120 ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത്. ടെലികോം, ഫൈനാൻസ് സ്ട്രീമുകളിലാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾക്ക് ബി.എസ്.എൻ.എല്ലിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം. 

തസ്തികയും ഒഴിവുകളും

ബിഎസ്എൻഎൽ- സീനിയർ എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 120.

ടെലികോം സ്ട്രീം = 95 ഒഴിവ്

ഫൈനാൻസ് സ്ട്രീം = 25 ഒഴിവ്

പ്രായപരിധി

21 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് ബാധകം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24900 രൂപമുതൽ 50500 രൂപവരെ ശമ്പളം ലഭിക്കും.

യോഗ്യത

ടെലികോം സ്ട്രീം

ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, അല്ലെങ്കിൽ മുകളിലുള്ള ഡിസിപ്ലിനുകളുടെ കോമ്പിനേഷനുകളോ, അനുബന്ധ ഉയർന്നുവരുന്ന ബ്രാഞ്ചുകളോ ഏതെങ്കിലും ഒന്നിൽ പൂർണ്ണകാല റെഗുലർ B.E./B.Tech ബിരുദം.

ഫൈനാൻസ് 

ചാർട്ടേഡ് അക്കൗണ്ടന്റ് (CA) കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി (CMA)

തെരഞ്ഞെടുപ്പ്

അപേക്ഷകർ കമ്പ്യൂട്ടർ അധിഷ്ഠിത സിബിടി എക്‌സാമിന് ഹാജരാവണം. ചോദ്യങ്ങൾ എംസിക്യൂ മോഡിലായിരിക്കും. പരീക്ഷയുടെ വിശദംശങ്ങൾ വെബ്‌സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.

 അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർഥികൾ ബിഎസ്എൻഎല്ലിന്റെ ഒഫീഷ്യൽ വെബ്സെെറ്റായ www.bsnl.co.in, www.externalexam.bsnl.co.in എന്നിവ സന്ദർശിക്കുക. വിശദമായ അപേക്ഷ പ്രോസ്പെക്ടസും, മറ്റ് അനുബന്ധ വിവരങ്ങളും വെബ്സെെറ്റിൽ ലഭ്യമാണ്. റിക്രൂട്ട്മെന്റ് സെല്ലിന്റെ എജിഎം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, ഓൺലൈൻ രജിസ്ട്രേഷൻ, പരീക്ഷാ ഫീസ്, തീയതി തുടങ്ങിയ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പരിശോധനയ്ക്ക് വിധേയമാണ്.

വെബ്സെെറ്റ് 

: www.bsnl.co.in 

www.externalexam.bsnl.co.in

ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥിനി തങ്കമ്മ ചേടത്തിക്ക് കൈത്താങ്ങായി വിസാറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സുഹൃത്തുക്കൾ

ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥിനി തങ്കമ്മ ചേടത്തിക്ക് കൈത്താങ്ങായി വിസാറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സുഹൃത്തുക്കൾ. കോളജിലെ ആർട്സ് വിഭാഗവും എഞ്ചിനീയറിംഗ് വിഭാഗവും തങ്കമ്മ ചേച്ചിക്ക് ഒരു ഭവനത്തിനായി കൈകോർക്കുകയാണ്, പൂർണ്ണ പിന്തുണയുമായി കോളജിന്റെ ചെയർമാൻ  രാജു കുര്യനും , അധ്യാപകരും, ജീവനക്കാരും, മാധ്യമ പ്രവർത്തകരും.

കോളജിൽ പഠിക്കാനായി തങ്കമ്മ ചേടത്തി എത്തിയത് അന്തർ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്ത ആയിരുന്നു. 74 ആം വയസ്സിൽ ബി.കോം ആണ് തങ്കമ്മ ചേടത്തി കോളേജിൽ എത്തി പഠിക്കാൻ അവശ്യപ്പെട്ട വിഷയം, തെല്ലും ആശങ്കയോടെ ആണ് തങ്കമ്മ ചേച്ചിക്ക് അഡ്മിഷൻ നൽകിയത് എങ്കിലും, ചേടത്തി ആദ്യ സെമസ്റ്ററിൽ തന്നെ തകർപ്പൻ വിജയം നേടി എല്ലാവരെയും ഞെട്ടിച്ചു. തങ്കമ്മ ചേടത്തിയുടെ പഠിക്കാനുള്ള ആഗ്രഹത്തിനു മുന്നിൽ എം.ജി യൂണിവേഴ്സിറ്റി പോലും ചില നിയമ ഭേദഗത്തികൾ ചെയ്യേണ്ടി വന്നു. തൊഴിലുറപ്പിൽ മെട്രൺ ആയി കയറണമെങ്കിൽ എസ്. എസ്. എൽ. സി പാസാകണം എന്ന കാര്യത്തിൽ ആണ് തങ്കമ്മ ചേടത്തി ചെറുപ്പത്തിൽ നഷ്ടപ്പെട്ട വിദ്യാഭ്യാസം വീണ്ടും ആരംഭിച്ചത്. ഉന്നത വിജയത്തിൽ എസ്. എസ്. എൽ. സി യും, +2 വും, പാസ്സായപ്പോൾ ആണ് സ്വൊന്തം നാട്ടിൽ പ്രവർത്തിക്കുന്ന വിസാറ്റ് കോളേജിൽ തങ്കമ്മ ചേടത്തിക്ക് ഡിഗ്രിക്ക് അഡ്മിഷൻ ലഭിച്ചത്. പലരും വീട് നിർമ്മിച്ചു നാലാകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും പാലിച്ചില്ല, യാദൃശ്ചികമായി തങ്കമ്മ ചേച്ചിയെ കാണാനെത്തിയ ചില കോളജ് വിദ്യാർത്ഥികൾ ആണ് വീടിന്റെ ശോചനീയാവസ്‌ഥ മനസ്സിലാക്കി വീട് പണിതു നൽകി കൊടുക്കണമെന്ന് കോളേജ് പി. ആർ. ഓ ഷാജി അഗസ്റ്റിന്റെ മുന്നിൽ ആഗ്രഹം അറിയിച്ചത്. തുടർന്ന് കോളജിലെ അധ്യാപകരും, വിദ്യാർത്ഥികളും, പൂർണ്ണ പിന്തുണയുമായി മാനേജ്മെന്റും ഒരുങ്ങിയിരിക്കുകയാണ്.

കോളജിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗം തങ്കമ്മ ചേച്ചിയുടെ വീടിന്റെ പുനർ നിർമ്മാണത്തിനായി ആദ്യ നടപടികൾ ആരംഭിച്ചു.
ഡോ.ലാലി ആൻറണി, ഫാ. മോഹൻ ജോസഫ്, സിസ്റ്റർ നോബിൾ സി എം സി, ഷാജി ആറ്റുപുറം ,ശ്രീവിദ്യ, സിന്ധു , സിവിൽ ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥികൾ എന്നിവർ ആണ് വീടിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ എത്തിയത്. പൂർണ്ണ പിന്തുണയുമായി കൂത്താട്ടുകുളം പ്രെസ്സ് ക്ലബ്ബിലെ മാധ്യമ പ്രവർത്തകരും ചേരുന്നു.

നാഷണൽ യൂണിറ്റി ഡേ യുടെ ഭാഗമായി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിട്യൂഷൻസ് റൺ ഫോർ യൂണിറ്റി ക്യാമ്പയിൻ സംഘടിപ്പിച്ചു.

നാഷണൽ യൂണിറ്റി ഡേ യുടെ ഭാഗമായി വെള്ളിയാഴ്ച്ച (31/10/2025) വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിട്യൂഷൻസ് റൺ ഫോർ യൂണിറ്റി ക്യാമ്പയിൻ സംഘടിപ്പിച്ചു.

ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ നിന്ന് ആരംഭിച്ച ജാഥ പഞ്ചായത്ത് പ്രസിഡന്റ്റ് പ്രീതി അനിൽ ഫ്ലാഗ്ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
ഇലഞ്ഞി ടൗണിൽ നിന്ന് ആരംഭിച്ച ജാഥ ബസ് സ്റ്റാൻഡിൽ സമാപിച്ചു. സമാപനവേളയിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡോജിൻ ജോൺ നാഷണൽ യൂണിറ്റി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിട്യൂഷൻസ് പ്ലേസ്മെന്റ് ഓഫീസർ സാം ടി മാത്യു നന്ദി അറിയിച്ചു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിട്യൂഷൻസ് പി ആർ ഓ ഷാജി ആറ്റുപുറം, അസ്സ്. പ്രൊഫ.റോൺ ജോയി എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകി.

 വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിട്യൂഷൻസ് ഡയറക്‌ടർ ഡോ. കെ ദിലീപ്, വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ജസ്റ്റിൻ ജോസ്, ഇലഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി, പഞ്ചായത്ത് മെമ്പർമാരായ മാജി സന്തോഷ്, എം പി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി, ലയൺസ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.globalbrightacademy.com/

ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും

ആന്ധ്രാപ്രദേശ് തീരം തൊട്ട്  തൊട്ട് മോൻതാ ചുഴലിക്കാറ്റ്.  മച്ചിലിപട്ടണത്തിനും കാക്കിനടയ്ക്കും ഇടയിലാണ് മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക്കടന്നതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. കനത്ത മഴ, ശക്തമായ കാറ്റ്, കടൽക്ഷോഭം എന്നിവയ്‌ക്കൊപ്പം മൂന്ന് മുതൽ നാല് മണിക്കൂർ വരെ ഈ പ്രക്രിയ തുടരുമെന്നാണ് പ്രതീക്ഷ. ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്ക്ചുറ്റുമുള്ള തീരത്ത് തീവ്ര ചുഴലിക്കാറ്റായി രൂപപ്പെടുമെന്നുമാണ് ഐഎംഡിയുടെ ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.  മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്നകാറ്റ്  110 കിലോമീറ്റർ വരെ വേഗതയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

ചുഴലിക്കാറ്റ്  കരയിലേക്ക് അടുക്കുന്നതിനാൽ, കിഴക്കൻ ഗോദാവരി, കൊണസീമകാക്കിനട തുടങ്ങിയ തീരദേശ ജില്ലകളിൽ ശക്തമായ കാറ്റും കനത്ത മഴയും നാശം വിതയ്ക്കുകയാണ്. വ്യാപകമായി വൈദ്യുതി തടസ്സപ്പെടുകയും, മരങ്ങൾ കടപുഴകി വീഴുകയും, ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കടൽ വളരെ പ്രക്ഷുബ്ധമായി തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ തീരത്ത് തന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്കാക്കിനടകൃഷ്ണപട്ടണം എന്നിവിടങ്ങളിലെ തുറമുഖ പ്രവർത്തനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുകയാണ്

കിടിലൻ വിനോദയാത്രയ്ക്ക് റെയിൽവേയുടെ ടൂറിസ്റ്റ് ട്രെയിൻ, 33 ശതമാനം സബ്‌സിഡിയും ലഭിക്കും.

ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിലിന്റെ രാജസ്ഥാൻ, ഗുജറാത്ത്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ യാത്ര നവംബർ 25ന് ആരംഭിക്കും. റെയിൽവേ മന്ത്രാലയം യാത്രക്ക് 33 ശതമാനം സബ്‌സിഡി നൽകും.

അദ്ധ്യാപകർ, മുൻ സൈനികർ, സൈനികരുടെ കുടുംബങ്ങൾ എന്നിവർക്ക് പ്രത്യേക ഇളവുകളുമുണ്ട്. 13 ദിവസം നീളുന്ന യാത്ര തിരുവനന്തപുരത്ത് നിന്നാണ് ആരംഭിക്കുക.650 യാത്രക്കാരെയാണ് ഉൾക്കൊള്ളുക. കൊല്ലം, ആലപ്പുഴ, കായംകുളം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. യാത്രക്കാർക്ക് തൊട്ടടുത്ത സ്റ്റേഷനിലേക്ക് പിക്കപ്പ് സൗകര്യം നൽകും.


യാത്ര ഇഷ്വറൻസ് ഉൾപ്പെടെ

പി.എ സിസ്റ്റം, ടൂർ മാനേജർമാർ, യാത്രാ ഇൻഷ്വറൻസ്, ഹോട്ടലുകൾ, കാഴ്ചകൾ കാണുന്നതിനുള്ള വാഹനങ്ങൾ, ദക്ഷിണേന്ത്യൻ ഭക്ഷണം, പബ്ലിക് അനൗൺസ്മെന്റ് എന്റർടെയ്ൻമെന്റ് സിസ്റ്റം, ടൂർ മാനേജർമാർ, കോച്ചുകൾ തോറും പരിശീലനം നേടിയ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തുടങ്ങി നിരവധി സൗകര്യങ്ങളും ഭാരത് ഗൗരവ് ട്രെയിനിലുണ്ട്.ഹോട്ടൽ താമസസൗകര്യം, യാത്രാ ഇൻഷ്വറൻസ് എന്നിവയും ഉൾപ്പെടുന്ന പാക്കേജിൽ യാത്രക്കാർക്ക് തങ്ങളുടെ മുഴുവൻ ലഗേജുകളും ഒരുമിച്ച് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യവും ട്രെയിനിലുണ്ട്.


നിരക്കുകൾ

സ്ലീപ്പർ ക്ലാസിന് 34,950

 തേർഡ് എ.സിക്ക് 44,750

സെക്കൻഡ് എ.സിക്ക് 51,950

 ഫസ്റ്റ് എ.സിക്ക് 64,950

 

സന്ദർശിക്കുന്ന ഇടങ്ങൾ

രാജസ്ഥാനിൽ

 ജോധ്പൂർ

 ജയ്സാൽമീർ

ജയ്പൂർ

 അജ്മീർ

 ഉദയ്പൂർ

ഗുജറാത്തിൽ

 ഏക്താ പ്രതിമ

ഹൈദരാബാദ്


 വിവരങ്ങൾക്ക്: 7305 85 85 85″

കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിൽ ജോലി; 39,500 രൂപമുതൽ 83,000 വരെ ശമ്പളം വാങ്ങാം.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിൽ സ്ഥിര ജോലി നേടാൻ അവസരം. അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ കേരള പിഎസ് സി ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം. 

അവസാന തീയതി: ഒക്ടോബർ 15

തസ്തികയും ഒഴിവുകളും”

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിൽ സ്ഥിര ജോലി നേടാൻ അവസരം. അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ കേരള പിഎസ് സി ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം. 

അവസാന തീയതി: ഒക്ടോബർ 15

തസ്തികയും ഒഴിവുകളും

സംസ്ഥാന മലിനീകരണ ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ. ബോർഡിന് കീഴിൽ വിവിധ സ്ഥലങ്ങളിലായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 

കാറ്റഗറി നമ്പർ : 357/2025

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 39,500 രൂപമുതൽ 83,000 രൂപവരെയാണ് ശമ്പളമായി ലഭിക്കുക. 
 
പ്രായപരിധി
 
18 മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും. 
 
ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്കും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായ പരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല.
https://www.globalbrightacademy.com/

ഇന്ത്യൻ റെയിൽവേക്ക് കീഴിൽ സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ്; സതേൺ- ഈസ്റ്റേൺ ഡിവിഷനുകളിൽ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം.

ഇന്ത്യൻ റെയിൽവേയുടെ വിവിധ ഡിവിഷനുകളിൽ സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ് നടക്കുന്നു. സതേൺ റെയിൽവേ, ഈസ്റ്റേൺ റെയിൽവേ ഡിവിഷനുകളിലായാണ് നിയമനം. രണ്ടിടത്തുമായി ആകെ 117 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർക്ക് തന്നിരിക്കുന്ന റെയിൽവേ റിക്രൂട്ട്മെന്റ് വെബ്സെെറ്റുകൾ ‍ഉപയോഗിച്ച് അപേക്ഷിക്കാം. 

തസ്തിക & ഒഴിവ്

സതേൺ റെയിൽവേയിൽ 67 ഒഴിവുകളും, ഈസ്റ്റേൺ റെയിൽവേയിൽ 50 ഒഴിവുകളും. 

1. സതേൺ റെയിൽവേ

ചെന്നൈ ആസ്ഥാനമായ സതേൺ റെയിൽവേയ്ക്കു കീഴിൽ സ്‌പോർട്‌സ് ക്വാട്ടയിൽ കായിക താരങ്ങൾക്ക് 67 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഒക്ടോബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.rrcmas.in 

അത് ലറ്റിക്‌സ്, ബോക്‌സിങ്, ക്രിക്കറ്റ്, ടെന്നിസ്, ബാസ്‌ക്കറ്റ് ബോൾ, ഗോൾഫ്, സ്വിമ്മിങ്, ഫുട്‌ബോൾ, ഹോക്കി, വെയ്റ്റ്‌ലിഫ്റ്റിങ് എന്നീ കായിക ഇനങ്ങളിലാണ് ഒഴിവുകൾ വന്നിട്ടുള്ളത്.

യോഗ്യത: ഉദ്യോഗാർഥികൾ കുറഞ്ഞതു പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ മേൽപറഞ്ഞ കായിക ഇനങ്ങളിൽ ആവശ്യമായ യോഗ്യതയും ഉണ്ടായിരിക്കണം. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ വെബ്സെെറ്റിലുണ്ട്. 

പ്രായം: 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം. 

ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18000 രൂപമുതൽ 29,200 രൂപവരെ ശമ്പളം ലഭിക്കും. 

2. ഈസ്റ്റേൺ റെയിൽവേ 

കൊൽക്കത്ത ആസ്ഥാനമായ ഈസ്‌റ്റേൺ റെയിൽവേയ്ക്കു കീഴിൽ സ്‌പോർട്‌സ് ക്വാട്ടയിൽ കായികതാരങ്ങൾക്കായി 50 ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു. ഗ്രൂപ് സി, ഡി തസ്തികകളിലാണ് അവസരം. ഒക്ടോബർ 9വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സെെറ്റ് www. rrcer.org. 

ആർച്ചറി, ഫുട്‌ബോൾ, അത് ലറ്റിക്‌സ്, സ്വിമ്മിങ്, ടേബിൾ ടെന്നീസ്, ഹോക്കി, ബാഡ്മിന്റൻ, കബഡി, ബാസ്‌ക്കറ്റ് ബോൾ, വോളിബോൾ, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളിലാണ് ഒഴിവുള്ളത്. 

യോഗ്യത: യോഗ്യത: ഉദ്യോഗാർഥികൾ കുറഞ്ഞതു പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ മേൽപറഞ്ഞ കായിക ഇനങ്ങളിൽ ആവശ്യമായ യോഗ്യതയും ഉണ്ടായിരിക്കണം. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ വെബ്സെെറ്റിലുണ്ട്. 

പ്രായം: 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം. 

ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5200 രൂപമുതൽ 20,200 രൂപവരെ ശമ്പളമായി ലഭിക്കും.

3. ചിത്തരഞ്ജൻ ലോക്കോയിൽ 12 ഒഴിവ്

ഇന്ത്യൻ റെയിൽവേക്ക് കീഴിലുള്ള ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്‌സിൽ കായിക താരങ്ങൾക്ക് 12 ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു. അപേക്ഷ ഇന്നുകൂടി നൽകാം. (സെപ്റ്റംബർ 24). 

ബാഡ്മിന്റൺ, ആർച്ചറി, ബാസ്‌ക്കറ്റ്‌ബോൾ, ജിംനാസ്റ്റിക്‌സ്, ഗോൾഫ്, അത്‌ലറ്റിക്‌സ്, ക്രിക്കറ്റ്, ഫുട്‌ബോൾ എന്നീ ഇനങ്ങളിലാണ് ഒഴിവുകൾ. വെബ്‌സൈറ്റ്: www.clw.indianrailways.gov.in

വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷനിൽ “സൂപ്പർ ചാറ്റ് വിത്ത് സൂപ്പർ മൈൻഡ്സ്”- ബിൽഡിംഗ്‌ ഫ്യുചർ റെഡി എഞ്ചിനീയേഴ്‌സ് എന്ന വിഷയത്തിൽ സെമിനാർ നടന്നു.

വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷനിൽ “സൂപ്പർ ചാറ്റ് വിത്ത് സൂപ്പർ മൈൻഡ്സ്”- ബിൽഡിംഗ്‌ ഫ്യുചർ റെഡി എഞ്ചിനീയേഴ്‌സ് എന്ന വിഷയത്തിൽ സെമിനാർ നടന്നു.

പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ സൂപ്പർചാറ്റ് സി.ഇ.ഒ. ശ്രീ. ക്രിസ് ഫിലിപ്പോസ്
ഉദ്ഘാടനം ചെയ്തു. വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷൻസ് അഡ്വൈസർ ഡോ. എബ്രഹാം ചെട്ടിശ്ശേരി , വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷൻസ് ഓപ്പറേഷൻസ് മാനേജർ ഫാദർ മോഹൻ ജോസഫ്, വിസാറ്റ് എഞ്ചിനീയറിംഗ് പബ്ലിക് റിലേഷൻ ഓഫീസർ ശ്രീ ഷാജി ആറ്റുപുറം, വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷൻസ് പ്ലേസ്‌മെന്റ് ഓഫീസർ പ്രൊഫ. സാം ടി മാത്യു, ഐ. ക്യു. എ. സി. കോർഡിനേറ്റർ അസി. പ്രൊഫ. ദിവ്യ നായർ മുതലായവർ ചടങ്ങിൽ പങ്കെടുത്തു. ഉൽഘാടനത്തെ തുടർന്ന് ശ്രീ. ക്രിസ് ഫിലിപ്പോസിന്റെ നേതൃത്വത്തിൽ സെമിനാർ നടന്നു.

https://www.globalbrightacademy.com/

വിദ്യാഭ്യാസ വകുപ്പിൽ ഹെെസ്കൂൾ അധ്യാപകരെ നിയമിക്കുന്നു; ജില്ലകളിൽ വന്നിട്ടുള്ള ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 03 വരെ.

വിദ്യാഭ്യാസ വകുപ്പിൽ ഹെെസ്കൂൾ അധ്യാപകരെ നിയമിക്കുന്നു; ജില്ലകളിൽ വന്നിട്ടുള്ള ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 03 വരെ

വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിവിധ വിഷയങ്ങളിലായി അധ്യാപകരെ നിയമിക്കുന്നു. വിവിധ സംവരണ വിഭാഗക്കാർക്കായി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റാണ് വിളച്ചിട്ടുള്ളത്. കേരള പിഎസ് സി മുഖേനയുള്ള സ്ഥിര നിയമനമാണിത്. താൽപര്യമുള്ളവർക്ക് ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകാം. 

അവസാന തീയതി: ഒക്ടോബർ 03

തസ്തികയും ഒഴിവുകളും

കേരള പിഎസ് സിക്ക് സംസ്ഥാനത്തെ വിവിധ ഹൈസ്‌കൂളുകളിലേക്ക് നടത്തുന്ന ടീച്ചർ റിക്രൂട്ട്‌മെന്റ്. എൽസി, എസ് യുസിഎൻ, എസ്.സി, ഒബിസി, ഹിന്ദു നാടാർ, എസ്.ടി വിഭാഗക്കാർക്ക് ഒഴിവുണ്ട്. ഗണിതം, അറബിക്, മലയാളം വിഷയങ്ങളിലാണ് ഒഴിവുള്ളത്.

കാറ്റഗറി നമ്പർ: 326/2025 മുതൽ 335/2025 വരെ.