പത്താം ക്ലാസുണ്ടോ? ഡ്രൈവിങ് അറിയാമോ? കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി നേടാം; 21,700-69,100 ശമ്പളം.

“ആഭ്യന്ത്ര മന്ത്രാലയം ഇന്റലിജന്‍സ് ബ്യൂറോയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഐബിക്ക് കീഴിലുള്ള വിവിധ സംസ്ഥാനങ്ങളിലെ സബ്‌സിഡറി ഇന്റലിജന്‍സ് ബ്യൂറോകളിലേക്കാണ് (SIB) സെക്യൂരിറ്റി തസ്തികയില്‍ നിയമനം നടത്തുന്നത്. ആകെ 455 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 9 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. 

അവസാന തീയതി: സെപ്റ്റംബര്‍ 28

തസ്തികയും, ഒഴിവുകളും

സബ്‌സിഡറി ഇന്റലിജന്‍സ് ബ്യൂറോകളില്‍ – സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 455.

കേരളത്തില്‍ തിരുവനന്തപുരത്താണ് ഒഴിവ് (09). സെലക്ഷന്‍ ടെസ്റ്റിന് കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലായി പരീക്ഷ കേന്ദ്രങ്ങളുണ്ടായിരിക്കും. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21,700 രൂപമുതല്‍ 69,100 വരെ ശമ്പളമായി ലഭിക്കും. അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്‌പെഷ്യല്‍ സെക്യൂരിറ്റി അലവന്‍സ് ആയി നല്‍കും. 

പ്രായപരിധി

18 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 28.09.2025 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം. 

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ആവശ്യമാണ്. ഒരു വര്‍ഷത്തെ ഡ്രൈവിങ് പരിജ്ഞാനം വേണം. മോട്ടോര്‍ മെക്കാനിസം (വാഹനത്തിലെ ചെറിയ തകരാറുകള്‍ പരിഹരിക്കാന്‍) അറിഞ്ഞിരിക്കണം. 

അപേക്ഷ നല്‍കുന്ന സംസ്ഥാനത്തെ സ്ഥിര താസമക്കാരനാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണം. 

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 650 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 550 രൂപ അടച്ചാല്‍ മതി. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം വിശദമായ വിജ്ഞാപനവും, അപേക്ഷ പ്രോസ്‌പെക്ടസും വായിച്ച് മനസിലാക്കി അപേക്ഷ പൂര്‍ത്തിയാക്കുക. വെബ്‌സൈറ്റ്: www.mha.gov.in, www.mha.gov.in

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്, അമൃത മെഡിക്കൽ കോളേജ്, ശ്രീ. ഭവാനി ഫൗണ്ടേഷൻസ്, ഇലഞ്ഞി ലയൺസ് ക്ലബ്ബ് എന്നിവയുടെ സംയുക്തമാഭിമുഖ്യത്തിൽ 23/09/2025 ചൊവ്വാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വിസാറ്റ് കോളേജിലെ എൻഎസ്എസ്, എൻസിസി, ലിയോ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പ് ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി Ln. കെ പി വിനോദ് MJF ഉദ്ഘാടനം നിർവഹിച്ചു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് ഡയറക്റ്റർ ഡോ. കെ ദിലീപ്, വിസാറ്റ് എൻജിനീയറിങ് കോളജ് പ്രിൻസപ്പാൾ ഡോ. കെ ജെ അനൂപ്, വിസാറ്റ് ആർട്ട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പാൾ ഡോ രാജുമോൻ ടി മാവുങ്കൽ, പബ്ലിക് റിലേഷൻ ഓഫീസർ ഷാജി ആറ്റുപുറം, Ln. ബേബി സെബാസ്റ്റ്യൻ, ശ്രീകുമാർ നെടുമ്പാശ്ശേരി, ഇലഞ്ഞി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മാജി സന്തോഷ്, ശ്രി സന്തോഷ്, ലയൺസ് ക്ലബ്ബ് ട്രഷറർ മാത്യു ജോൺ, ശ്രി ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് കോ-ഓർഡിനേറ്റർ രാഹുൽ കെ. ആർ, എൻസിസി കോ-ഓർഡിനേറ്റർ റോൺ ജോയ്, ലിയോ ക്ലബ് കോ-ഓർഡിനേറ്റർ മീനു മധു എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളും അധ്യാപകരും അടക്കം 75 പേർ രക്തം ദാനം ചെയ്തു. രാവിലെ 9:30ന് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക് 2:00 മണിയോടു കൂടി സമാപിച്ചു.

പത്താം ക്ലാസുകാര്‍ക്ക് നാഷണല്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി; വര്‍ക്കര്‍ മുതല്‍ എഞ്ചിനീയര്‍ വരെ; 2000 + ഒഴിവുകള്‍.

കേന്ദ്ര ഭരണ പ്രദേശമായ ന്യൂഡല്‍ഹിയിലെ ഭവന-നഗര-വികസന പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുന്ന ദില്ലി ഡവലപ്‌മെന്റ് അതോറിറ്റിയില്‍ നിരവധി ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാവുന്ന മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തിക മുതല്‍ എഞ്ചിനീയര്‍ തസ്തികകളില്‍ വരെ ഒഴിവ് വന്നിട്ടുണ്ട്. ഏകദേശം 2000ന് മുകളില്‍ ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

അപേക്ഷ തീയതി: ഒക്ടോബര്‍ 6 മുതല്‍ നവംബര്‍ 5 വരെ. 

തസ്തികയും ഒഴിവുകളും

ദില്ലി ഡെവലപ്‌മെന്റ് അതോറിറ്റി (DDA) ഗ്രൂപ്പ് സി റിക്രൂട്ട്‌മെന്റ്. മള്‍ട്ടി- ടാസ്‌കിങ് സ്റ്റാഫ് (MTS), ജൂനിയര്‍ എഞ്ചിനീയര്‍ (ജെ), സ്റ്റനോഗ്രാഫര്‍, പട്വാരി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (എഇഇ) എന്നിങ്ങനെയാണ് തസ്തികകള്‍. 

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് – 745 ഒഴിവുകള്‍

മറ്റ് പോസ്റ്റുകളില്‍ ഒട്ടാകെ 1732 ഒഴിവുകളും നിലവിലുണ്ട്. 

പ്രായപരിധി

10 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒബിസി, എസ്.സി, എസ്.ടി, ഭിന്നശേഷി മറ്റ് വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം. 

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന.

ശമ്പളം

എംടിഎസ് തസ്തികയില്‍ 18,000 രൂപമുതല്‍ 56,900 രൂപവരെ ശമ്പളമായി ലഭിക്കും. പുറമെ ഡിഎ, എച്ച്ആര്‍എ, മെഡിക്കല്‍ അലവന്‍സ്, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. 

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 500 രൂപയും, എസ്.സി,എസ്.ടി, ഭിന്നശേഷി, വനിതകള്‍ എന്നിവര്‍ക്ക് 250 രൂപയുമാണ് അപേക്ഷ ഫീസ്. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ദില്ലി ഡവലപ്‌മെന്റ് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍/ റിക്രൂട്ട്‌മെന്റ് സെക്ഷനില്‍ നിന്ന് എംടിഎസ്, സ്റ്റെനോഗ്രാഫര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് നോക്കി മനസിലാക്കിയതിന് ശേഷം അപേക്ഷ നല്‍കാം. ഒക്ടോബര്‍ 5നാണ് അപേക്ഷ ആരംഭിക്കുക. അപേക്ഷ പ്രോസ്‌പെക്ടസും, മറ്റ് വിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റ്: https://dda.gov.in/

മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിൽ സ്ഥിര ജോലി; 83,000 രൂപവരെ ശമ്പളം വാങ്ങാം; നിരവധി ഒഴിവുകൾ.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിൽ സ്ഥിര ജോലി നേടാൻ അവസരം. അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ കേരള പിഎസ് സി ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം. 

അവസാന തീയതി: ഒക്ടോബർ 15

തസ്തികയും ഒഴിവുകളും

സംസ്ഥാന മലിനീകരണ ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ. ബോർഡിന് കീഴിൽ വിവിധ സ്ഥലങ്ങളിലായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 

കാറ്റഗറി നമ്പർ : 357/2025

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 39,500 രൂപമുതൽ 83,000 രൂപവരെയാണ് ശമ്പളമായി ലഭിക്കുക. 

പ്രായപരിധി

18 മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും. ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്കും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായ പരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല. 25,100 തുടക്ക ശമ്പളത്തിൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ജോലി നേടാം; കേരള സർക്കാർ സ്ഥിര നിയമനം;

യോഗ്യത

യു ജി സി അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബി ടെക്. സിവിൽ/കെമിക്കൽ/എൻവയേൺമെന്റൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത. അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ എൻവയേൺമെന്റൽ എഞ്ചിനീയറിംഗ്/ടെക്നോളജി അല്ലെങ്കിൽ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ്/ടെക്നോളജി ബിരുദാനന്തരബിരുദം ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 15.10.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ.

https://www.globalbrightacademy.com/

ഇന്ത്യയിൽ എങ്ങനെ ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കാം.

ഇന്ത്യയിൽ ഇനി ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കാം. 2024 ഏപ്രിൽ 1 മുതൽ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് അപേക്ഷിക്കാനാകുന്നത്. ഇപ്പോൾ പരിമിതമായ പാസ്‌പോർട്ട് ഓഫീസുകളിലാണ് ഇത് ലഭ്യമാകുന്നത്. എന്നാൽ അടുത്ത മാസങ്ങളിൽ ഇത് കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. കവർ പേജിൻ്റെ തലക്കെട്ടിന് താഴെയുള്ള സ്വർണ്ണനിറത്തിലുള്ള ചെറിയ ചിഹ്നമാണ് മറ്റ് പാസ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഇത് സാധാരണ പാസ്‌പോർട്ടിൻ്റെ പകരക്കാരൻ അല്ലെങ്കിലും സുരക്ഷയും സുതാര്യതയും വർധിപ്പിച്ച്, അന്താരാഷ്ട്ര യാത്രകൾ കൂടുതൽ എളുപ്പവും കാര്യക്ഷമവുമാക്കുന്നതാണ് ലക്ഷ്യം.

ഇ-പാസ്‌പോർട്ടിൻ്റെ പ്രധാന സവിശേഷതകൾ
മുൻ കവർ പേജിനുള്ളിൽ ഇലക്ട്രോണിക് ചിപ്പ്
വിരലടയാളം, മുഖചിത്രം, ഐറിസ് സ്‌കാൻ ഉൾപ്പെടുന്ന ബയോമെട്രിക് വിവരങ്ങൾ
പേര്, ജനനത്തീയതി, പാസ്‌പോർട്ട് നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ
അധിക സുരക്ഷയ്ക്കായി എൻക്രിപ്റ്റുചെയ്ത കോൺടാക്റ്റ്‌ലെസ് ചിപ്പ്
ഐസിഎഒ (International Civil Aviation Organization) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നു
കൃത്രിമം ഉണ്ടാകാനുള്ള സാധ്യത പരമാവധി കുറയ്ക്കുന്നു
ഇ-പാസ്‌പോർട്ട് എങ്ങനെ അപേക്ഷിക്കാം?
നടപടിക്രമം:
1: ഔദ്യോഗിക Passport Seva Portal സന്ദർശിക്കുക.
2: പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ സൈൻ-ഇൻ ചെയ്ത് ഇ-പാസ്‌പോർട്ട് അപേക്ഷാ ഫോം പൂരിപ്പിക്കുക.
3: സമീപത്തെ Passport Seva Kendra (PSK) അല്ലെങ്കിൽ Post Office Passport Seva Kendra (POPSK) തിരഞ്ഞെടുക്കുക.
4: ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കുക.
5: തിരഞ്ഞെടുക്കുന്ന കേന്ദ്രത്തിൽ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യുക

വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷനിൽ ആന്റിറാഗിങ് അവെർനസ് സെമിനാർ നടന്നു.

വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷനിൽ ആന്റിറാഗിങ് ബോധവൽക്കരണ സെമിനാർ നടന്നു. ഇന്റെർണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മി. ശാന്തകുമാർ പി വി ഉദ്ഘാടനം ചെയ്തു. വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷൻ ഡയറക്ടർ ഡോ. ദിലീപ് കെ, വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. അനൂപ് കെ ജെ, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ലാലി ആന്റണി, പബ്ലിക് റിലേഷൻ ഓഫീസർ ശ്രീ ഷാജി ആറ്റുപുറം, ഐ. ക്യു. എ. സി. കോർഡിനേറ്റർ അസി. പ്രൊഫ. ദിവ്യ നായർ ആന്റിറാഗിങ് സെൽ കോർഡിനേറ്റർമാരായ അസി. പ്രൊഫ. അഞ്ജന ജി, അസി. പ്രൊഫ. നീതു പൗലോസ്,  ആന്റിറാഗിങ് സെൽ സ്റ്റുഡന്റസ് കോർഡിനേറ്റർമാരായ ആദിത്യ നിരഞ്ജൻ വിനോദ്, ഭരത് രാജ്‌, ആശ സനൽ കുമാർ മുതലായവർ ചടങ്ങിൽ പങ്കെടുത്തു. ഉൽഘാടനത്തെ തുടർന്ന് സബ് ഇൻസ്‌പെക്ടർ ശാന്തകുമാറിന്റെ നേതൃത്വത്തിൽ ആന്റിറാഗിങ് ബോധവൽക്കരണ ക്ലാസ്സ്‌ നടന്നു.

https://www.globalbrightacademy.com/

പൂജ വയ്പ് സെപ്റ്റംബർ 29ന്; വരുന്നത് നവരാത്രി ദിനങ്ങൾ.

നവരാത്രിയിൽ അസ്തമയത്തിന് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവയ്ക്കേണ്ടത്. അന്ന് വൈകുന്നേരം വിദ്യാർഥികൾ പുസ്തകങ്ങളും കർഷകരും തൊഴിലാളികളും ഉദ്യോഗസ്ഥരും തൊഴിൽ ഉപകരണങ്ങളും കമ്പ്യൂട്ടറുകളും പൂജവയ്ക്കും. വീട്ടിലോ ക്ഷേത്രങ്ങളിലോ പൂജ വയ്ക്കാം. വീട്ടിലാണെങ്കിൽ ശുദ്ധിയുള്ള മുറിയിലോ പൂജാമുറിയിലോ ശരീരശുദ്ധിയോടെ പ്രാർഥിച്ചുകൊണ്ട് പൂജവയ്ക്കണം. “ശാക്തേയ വിശ്വാസപ്രകാരം ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ഭഗവതിയായ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളെ ആരാധിക്കുന്നു. അതിന്റെ ഭാഗമായി ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. ഇതിലൂടെ അറിവും സമ്പത്തും സമൃദ്ധിയും ദുരിതനാശവും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റൊരു രീതിയിൽ ശക്തിസ്വരൂപിണിയായ ദുർഗയുടെ ഒമ്പത് ഭാവങ്ങളെ (നവദുർഗ) ആരാധിക്കുന്നു. ഇത് ശൈല പുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാളി (കാലരാത്രി), മഹാഗൗരി, സിദ്ധിദാത്രി എന്നിവരെ ഒമ്പത് ദിവസങ്ങളിലായി ആരാധിക്കുന്നു. മറ്റ് ചിലയിടങ്ങളിൽ ദുർഗാഷ്ടമി വരെ ദുർഗയെയും നവമിയിൽ മഹാലക്ഷ്മിയേയും ദശമിക്ക് മഹാസരസ്വതിയേയും ആരാധിക്കുന്നു. ബംഗാളിൽ ദുർഗാഷ്ടമിക്കാണ് പ്രാധാന്യം. കേരളത്തിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് മഹാസരസ്വതി പൂജയ്ക്ക് ഈ ദിവസങ്ങളിൽ പ്രാധാന്യം നൽകി വരുന്നു. ഇത് വിദ്യാരംഭം എന്നറിയപ്പെടുന്നു. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിന്റെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷ ത്തിന്റെ സന്ദേശം. പൊതുവേ ദുർഗയെ വിവിധ ഭാവങ്ങളിൽ ആരാധിക്കുന്ന നാളുകളാണ് നവരാത്രി എന്ന്‌ പറയാം.

അഷ്ടമി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പൂജ വയ്ക്കുന്നത്. പറവൂർ മൂകാംബിക, കണ്ണൂർ പള്ളിക്കുന്ന് മൂകാംബിക, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, ഏലൂർ കിഴക്കുംഭാഗം ദേവീ ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം ഇവിടെയെല്ലാം സെപ്റ്റംബർ 29ന് തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ പുസ്തകങ്ങൾ സമർപ്പിക്കാം. 6. 45നാണ് പൂജ വയ്പ്പ്. ഒക്ടോബർ 1ന് ബുധനാഴ്ച്ച വൈകിട്ട് 6.45 നാണ് വാഹന പൂജ. ഒക്ടോബർ 2ന് വ്യാഴാഴ്ച്ച രാവിലെ 7നാണ് പൂജയെടുക്കുന്നത്. 7.30നാണ് വിദ്യാരംഭം. ചില ക്ഷേത്രങ്ങളിൽ ദീപാരാധനയ്ക്ക് മുമ്പും മറ്റു ചിലയിടങ്ങളിൽ ദീപാരാധനയ്ക്ക് ശേഷവുമാകും പൂജവയ്ക്കുക. ഈ വർഷത്തെ നവരാത്രി ആഘോഷം സെപ്റ്റംബർ 22ന് ആരംഭിച്ച് ഒക്ടോബർ 2ന് വിജയ ദശമിയോടെ സമാപിക്കും.

https://www.globalbrightacademy.com/

ഇലഞ്ഞി VISAT എഞ്ചിനിയറിങ് കോളേജിന്റെയുംആർട്സ് & സയൻസ് കോളേജിന്റെയും ആഭിമുഖ്യത്തിൽ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ഹോസ്റ്റൽ അസംബ്ലി” സെമിനാർപ്രമുഖ മോട്ടിവേഷൻ സ്പീക്കറും മുൻ കോളേജ് പ്രിൻസിപ്പളുമായ ഡോ. (പ്രൊഫ.) ജേക്കബ് കുര്യൻ ഓണാട്ട് ഉത്ഘാടനം നിർവഹിച്ചു.

ഇലഞ്ഞി VISAT എഞ്ചിനിയറിങ് കോളേജിന്റെയും ആർട്സ് & സയൻസ് കോളേജിന്റെയും ആഭിമുഖ്യത്തിൽ, കോളേജ് ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന ഇരുനൂറിലധികം വിദ്യാർത്ഥികൾക്കായി “ഹോസ്റ്റൽ അസംബ്ലി” എന്ന പേരിൽ സംഘടിപ്പിച്ച സെമിനാർ, 2025 സെപ്റ്റംബർ 17-ാം തീയതി ബുധനാഴ്ച വൈകുന്നേരം 5.00 മുതൽ 7.30 വരെ കോളേജ് സെമിനാർ ഹാളിൽ വെച്ച് ഭംഗിയായി നടന്നു.

പ്രമുഖ മോട്ടിവേഷൻ സ്പീക്കറും മുൻ കോളേജ് പ്രിൻസിപ്പളുമായ ഡോ. (പ്രൊഫ.) ജേക്കബ് കുര്യൻ ഓണാട്ട് ഉത്ഘാടനം നിർവഹിച്ചു.
ഉത്ഘാടന സന്ദേശത്തിൽ അദ്ദേഹം ഡോ. എ. പി. ജെ. അബ്ദുൽ കലാമിന്റെ ധീരവചനങ്ങളെ ഓർമ്മിപ്പിച്ച്,

വിദ്യാർത്ഥികൾ വലിയ സ്വപ്നങ്ങൾ കാണണം,

മറ്റുള്ളവർ നിർദ്ദേശിക്കുന്ന വഴികളല്ല, സ്വന്തം വഴിയാണ് തിരഞ്ഞെടുക്കേണ്ടത്,

വിജയം നേടാൻ പരിശ്രമവും കഠിനാധ്വാനവും വിശ്വാസവും അനിവാര്യമാണ്,

പരാജയം വന്നാലും അത് ഒരു പാഠം മാത്രമെന്ന നിലയിൽ സ്വീകരിക്കണം എന്നിങ്ങനെ വിദ്യാർത്ഥികളെ പ്രചോദിപ്പിച്ചു. കൂടാതെ, 2006-ൽ പുറത്തിറങ്ങിയ “നോട്ട് ബുക്ക്” എന്ന സിനിമ നൽകുന്ന സന്ദേശം ഉൾക്കൊണ്ട്, ഹോസ്റ്റൽ ജീവിതത്തിൽ ശരിയും തെറ്റും തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.

പ്രസ്തുത യോഗം മിസ് വിദ്യ വി.(asst prof Visat) അധ്യക്ഷതയിൽ നടന്നു.

ഡോ. എബ്രഹാം ചേട്ടിശ്ശേരി (അഡ്വൈസർ, VISAT),

ഡോ. ദിലീപ് കെ. (ഡയറക്ടർ, VISAT),

ഡോ. അനൂപ് (പ്രിൻസിപ്പൽ, VISAT),

റെവ്. ഫാ. മോഹൻ ജേക്കബ് (ഓപ്പറേഷൻ മാനേജർ, VISAT),

ശ്രീ. ഷാജി ആറ്റുപുറം (PRO)

എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് നടന്ന സാംസ്‌കാരിക പരിപാടിയിൽ, വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളിലൂടെ അവരുടെ കഴിവുകൾ അവതരിപ്പിച്ചു.

വൈകുന്നേരങ്ങളിൽ ഇടിയും മഴയും; അടുത്തയാഴ്ച പുതിയ ന്യൂനമർദം: കാലവർഷം പിന്നോട്ട്.

പടിഞ്ഞാറൻ പസഫിക്കിൽ വരും ദിവസങ്ങളിൽ ചുഴലിക്കാറ്റ് രൂപപ്പെടും. ഇത് അടുത്ത ആഴ്ച ആദ്യത്തോടെ തെക്കൻ ചൈന കടലിൽ എത്തുകയും ആഴ്ച അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയും കാണുന്നു.

അടുത്ത 2,3 ദിവസം സംസ്ഥാനത്ത് മഴയിൽ വർധനവ് പ്രതീക്ഷിക്കുന്നു, കൂടുതലും ഉച്ചയ്ക്ക് ശേഷമാണം. വൈകുന്നേരം മുതൽ രാവിലെ വരെയുള്ള സമയങ്ങളിൽ ഇടി മിന്നലിനും സാധ്യതയുണ്ട്.

ഡിഗ്രി, പിജി വിദ്യാര്‍ഥികള്‍ക്ക് റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്; ലക്ഷങ്ങളുടെ ആനുകൂല്യം; അപേക്ഷ ഒക്ടോബര്‍ 4 വരെ.

ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് റിലയന്‍സ് ഫൗണ്ടേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ത്യയൊട്ടാകെ 5100 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കുക. രണ്ട് ലക്ഷം മുതല്‍ 6 ലക്ഷം രൂപവരെയാണ് സ്‌കോളര്‍ഷിപ്പ് തുക. വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 4ന് മുന്‍പായി അപേക്ഷ നല്‍കണം.

സ്‌കോളര്‍ഷിപ്പ് തുക

5000 ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം രൂപയും, 100 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് 6 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുമാണ് അനുവദിക്കുക. 

വിദഗ്ദരുടെ മെന്റര്‍ഷിപ്പ്, നേതൃത്വ, നൈപുണ്യ വികസന പരിശീലനങ്ങള്‍, സാമൂഹ്യ വികസനത്തില്‍ പങ്കാളികളാകാനുള്ള അവസരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കും അവസരം ലഭിക്കും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം

യുജി: 2025-26 അധ്യയന വര്‍ഷത്തില്‍ ബിരുദ (യുജി) കോഴ്‌സിന് ചേര്‍ന്ന ആദ്യ വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

പിജി: എഞ്ചിനീയറിങ്, ടെക്‌നോളജി, എനര്‍ജി, ലൈഫ് സയന്‍സസ് തുടങ്ങിയ തെരഞ്ഞെടുത്ത മേഖലകളിലെ 100 പിജി വിദ്യാര്‍ഥികള്‍ക്കും പിജി സ്‌കോളര്‍ഷിപ്പിനം അപേക്ഷിക്കാം. 

ആദ്യ വര്‍ഷം പ്രവേശനം നേടിയവരായിരിക്കണം

അപേക്ഷ

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും https://www.scholarships.reliancefoundation

റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്

2022ലാണ് റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചത്. റിലയന്‍സ് സ്ഥാപനകന്‍ ധിരുഭായ് അംബാനിയുടെ 90ാം ജന്മ വാര്‍ഷിക ദിനത്തിലാണ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിക്കുന്നത്. യുവാക്കളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 50000 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. ഇതുവരെ ഇന്ത്യയൊട്ടാകെ 28,000 സ്‌കോളര്‍ഷിപ്പുകളാണ് ഫൗണ്ടേഷന്‍ മുഖേന നല്‍കിയത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് 226 വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരുന്നു”