ജെമിനി എ.ഐ സാരി ഫോട്ടോ ​ട്രെൻഡ് ഉപയോഗിക്കാം; എന്നാൽ ജാഗ്രത വേണം -മുന്നറിയിപ്പുമായി പൊലീസ്.

2025 ലെ ഏറ്റവും വൈറലായ ട്രെൻഡുകളിൽ ഒന്നായി മാറുകയാണ് ജെമിനി എ.ഐ സാരി ഫോട്ടോ. സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് ഈ ഫോട്ടോ ട്രെൻഡ്. ഗൂഗിളിന്‍റെ ജെമിനി ആപ് ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന മനോഹരമായ സാരികളിൽ എ.ഐ നിർമിക്കുന്ന ചിത്രങ്ങൾ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് പങ്കുവെക്കുന്നത്. പരമ്പരാഗത ബ്രൈഡൽ ലുക്ക്, ബോളിവുഡിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട സാരി ഷൂട്ട്, ഫെസ്റ്റീവ് സിൽക്ക് സാരി പോർടെയ്റ്റുകൾ തുടങ്ങി വ്യത്യസ്ത പ്രോംപ്റ്റുകൾ ഉപയോഗിച്ച് നിരവധി ഉപഭോക്താക്കൾ പരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ സൈബർ വിദഗ്ധരും പൊലീസും മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ജെമിനി ആപ്പിന്‍റെ നിബന്ധനകളും വ്യവസ്ഥകളും എ.ഐ പരിശീലനത്തിനായി കൊടുത്ത ചിത്രങ്ങളും ഉപയോഗിക്കാൻ ഗൂഗിളിനെ അനുവദിക്കുന്നുണ്ടെന്നാണ്. ഇത് സ്വകാര്യത, ഐഡന്‍റിറ്റി മോഷണം, സൈബർ തട്ടിപ്പ് എന്നിവയെ കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ട്. ഏറെ സെൻസിറ്റീവായ ഫേസ് ഡാറ്റ ദുരുപയോഗം ചെയ്യാപ്പെടാനും സാധ്യതയുണ്ട്.

ഫോട്ടോകൾ ഭംഗിയുളളതും രസകരവുമായി തോന്നിയേക്കാം. പക്ഷേ ഉപയോക്താക്കൾ ബയോമെട്രിക്ക് ഡാറ്റയാണ് നൽകുന്നതെന്ന് ഓർക്കണമെന്നും പൊലീസ് പറയുന്നു. തെറ്റായ കൈകളിലേക്ക് ഡാറ്റ കൈമാറുമ്പോൾ അത് തട്ടിപ്പിനും ദുരുപയോഗത്തിനും ഇടയാക്കും. അതിനാൽ സ്വകാര്യ ചിത്രങ്ങൾ ഓൺലൈനിൽ പങ്കിടുന്നതിന് ജാഗ്രത പാലിക്കണമെന്നും പൊലീസ് ഓർമപ്പെടുത്തുന്നു. വ്യക്തിഗത സമ്മതമില്ലാതെ ഡാറ്റ പുനർനിർമ്മിക്കാൻ കഴിയുന്ന പ്ലാറ്റ്ഫോമുകളിൽ ചിത്രങ്ങൾ പങ്കുവെക്കുന്നത് ഉപയോക്താക്കൾ അറിയാതെ തന്നെ സ്വയം അപകടം ക്ഷണിച്ച് വരുത്തും.

ജെമിനി എഐ സാരി ഫോട്ടോകൾ ട്രെൻഡായത് എങ്ങനെ?

പരമ്പരാഗത വസ്ത്ര ധാരണത്തെയും സാംസ്കാരികതയെയും പ്രതിഫലിപ്പിക്കുന്നതാണ് എ.ഐ സാരി ട്രെൻഡ്. ബനാറസ് സാരിയും ആഭരണങ്ങളും അണിഞ്ഞതോ അല്ലെങ്കിൽ സ്വപ്ന തുല്യമായ വിവാഹ വേഷത്തിൽ ഉളളതോ ആയ പ്രോംപ്റ്റുകൾ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് പ്രഫഷനൽ ഫോട്ടോകൾ പോലെ തോന്നിപ്പിക്കുന്ന ഹൈപ്പർ റിയലിസ്റ്റിക് ഫോട്ടോകൾ ലഭിക്കുന്നു. ഇത്തരം ചിത്രങ്ങൾ വാട്സ് ആപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമത്തിൽ വ്യാപകമായി പങ്കുവെക്കുന്നു.

https://www.globalbrightacademy.com/

അത്യാവശ്യമായിട്ട് ആധാര്‍ നോക്കിയിട്ട് കിട്ടിയില്ലേ: ഇനി വാട്സാപ്പ് വ‍ഴിയും ഡൗണ്‍ലോഡ് ചെയ്യാം.

സര്‍ക്കാര്‍ സേവനങ്ങള്‍, ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ മിക്ക മേഖലകളിലും ആവശ്യമുള്ള ഒരു തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. പലപ്പോ‍ഴും ആധാര്‍ കാര്‍ഡ് നമ്മുടെ കൈയില്‍ ഉണ്ടാകാറില്ല. അത്തരമൊരു സാഹചര്യത്തില്‍ നമ്മള്‍ ആശ്രയിക്കുക ആധാറിന്റെ ഡിജിറ്റല്‍ കോപ്പിയെയാണ്.

യുഐഡിഎഐ പോര്‍ട്ടല്‍, ഡിജിലോക്കര്‍ എന്നിവയെയാണ് ആധാറിന്റെ ഡിജിറ്റല്‍ കോപ്പി ലഭിക്കുന്നതിനായി നമ്മള്‍ പലപ്പോ‍ഴും ആശ്രയിക്കാറുള്ളത്. എന്നാല്‍ അത് വ‍ഴി ആധാറിന്റെ ഡിജിറ്റല്‍ കോപ്പി എടുക്കുക എന്നത് സാധാരണക്കാരന് ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്.

ഇപ്പോള്‍ ഇതാ അതിനും ഒരു പരിഹാരം എത്തിയിരിക്കുകയാണ്. വാട്സാപ്പ് വ‍ഴി ആധാറിന്റെ ഡിജിറ്റല്‍ കോപ്പി എടുക്കാൻ സാധിക്കും. വാട്ട്സ്ആപ്പിലെ MyGov Helpdesk എന്ന ചാറ്റ്ബോട്ടാണ് ഇതിന് സഹായിക്കുന്നത്.

+91-9013151515 എന്ന നമ്പറാണ് MyGov Helpdeskന്റേത്. ഇത് സേവ് ചെയ്തിട്ട് ഈ നമ്പറിലേക്ക് ഒരു Hi അയക്കുക. പിന്നെ ലഭിക്കുന്ന മെനുവില്‍ ‘DigiLocker Services’ തെരഞ്ഞെടുക്കുക. നിങ്ങളുടെ ഡിജിലോക്കര്‍ അക്കൗണ്ട് വ‍ഴിയാണ് ഈ സേവനം ലഭ്യമാകുന്നത്. അതിനാല്‍ ഡിജിലോക്കറില്‍ ലോഗിൻ ചെയ്തിരിക്കണം.

പിന്നീട് 12 അക്ക ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുക. അപ്പോള്‍ ആധാര്‍ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഇത് എന്റര്‍ ചെയ്യുകയാണെങ്കില്‍ ഡിജിലോക്കറില്‍ ലഭ്യമായിരിക്കുന്ന എല്ലാ രേഖകളെല്ലാം വാട്സാപ്പില്‍ ലഭിക്കും.

ബിരുദം ഉണ്ടോ? കേരള ഗ്രാമീൺ ബാങ്കിൽ ക്ലർക്ക് ആകാൻ അവസരം.

കേരള ഗ്രാമീൺ ബാങ്കിൽ ഒഴിവ്. വിവിധ തസ്തികകളിലായി 625 ഒഴിവുകളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. ഇൻസ്റ്റിറ്റൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്‌ഷൻ (ഐബിപിഎസ്) മുഖേന അഖിലേന്ത്യാ തലത്തിലാണ് റിക്രൂട്ട്മെന്റ് നടക്കുക.

635 ബ്രാഞ്ചുകളിലായാണ് ഒഴിവുകൾ റിപ്പോർട് ചെയ്തിരിക്കുന്നത്. ഓഫീസർ സ്കെയിൽ ഒന്ന് തസ്തികയിലേക്ക് 250 ഒഴിവുകളും സ്കെയിൽ രണ്ട് തസ്തികയിലേക്ക് 25- ഒഴിവുകളും ഓഫീസ് അസിസ്റ്റന്റ് (ക്ലറിക്കൽ) തസ്തികയിലേക്ക് 350- ഒഴിവുകളുമാണ് നിലവിൽ ഉള്ളത്.

നിയമത്തിൽ ബിരുദമെടുക്കാൻ താല്പര്യമുള്ളവർക്കിതാ അവസരം; പഞ്ചവത്സര നിയമ ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് രാജ്യത്തെ 26 സര്‍വകലാശാലകള്‍

ഓഫീസർ സ്കെയിൽ ഒന്ന് തസ്തികയിലേക്കും ഓഫീസ് അസിസ്റ്റന്റ് (ക്ളർക്ക്) തസ്തികയിലേക്കും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് മിനിമം യോഗ്യതയായി പറയുന്നത്. ഓഫീസർ സ്‌കെയിൽ രണ്ട് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 50 ശതമാനം മാർക്കോടുകൂടിയ ബിരുദവും, ബാങ്കിലോ അംഗീകൃത നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനത്തിലോ കുറഞ്ഞത് രണ്ടുവർഷം വരെയുള്ള പ്രവർത്തി പരിചയം നിർബന്ധമാണ്‌.

ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ibps.in വഴി സെപ്തംബർ 21 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എല്ലാ തസ്തികകളിലേക്കും എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് 175 രൂപയാണ് ഫീസ്. മറ്റ് വിഭാഗങ്ങൾക്ക് 850 രൂപ കൊടുക്കണം.

റെയിൽവേയിൽ 3000+ ഒഴിവുകൾ; പത്താം ക്ലാസുകാർക്ക് അവസരം; അപേക്ഷ സെപ്റ്റംബർ 13ന് അവസാനിക്കും.

ഇന്ത്യൻ റെയിൽവേക്ക് കീഴിൽ മൂവായിരത്തിലധികം ഒഴിവുകളിലേക്ക് നടക്കുന്ന അപ്രന്റീസ് റിക്രൂട്ട്മെന്റിന് ഇനി രണ്ടുദിവസം കൂടി അപേക്ഷിക്കാനാവും. ആർആർസി (റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ) നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. പത്താം ക്ലാസും, അനുബന്ധ യോഗ്യതയുമുള്ളവർക്ക് മികച്ച കരിയർ സ്വന്തമാക്കാനുള്ള അവസരമാണിത്. കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവരാണ് നിങ്ങളെങ്കിൽ ഈയവസരം പാഴാക്കരുത്. യോഗ്യരായവർ എത്രയും പെട്ടെന്ന് അപേക്ഷിക്കാൻ ശ്രമിക്കുക. 

അവസാന തീയതി: സെപ്റ്റംബർ 13

തസ്തിക & ഒഴിവ്

ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 3115. ഈസ്റ്റേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും, വർക്ക്‌ഷോപ്പുകളിലുമായാണ് നിയമനം. 

ട്രേഡുകൾ: ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, പെയിന്റർ, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക്ക്, കാർപെന്റർ, ലൈൻമാൻ

ഡിവിഷൻ: ഹൗറ, സീൽഡ, മാൽഡ, അസൻസോൾ

വർക്ക്‌ഷോപ്പ്: കാഞ്ച്രപാറ, ലിലുവ, ജമാൽപൂർ

“പ്രായപരിധി

15 വയസ് മുതൽ 24 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി 5 വർഷവും, ഒബിസി 3 വർഷവും, പിഡബ്ല്യൂബിഡി 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും.

യോഗ്യത

10ാം ക്ലാസ് (10+2 സിസ്റ്റം) അല്ലെങ്കിൽ തത്തുല്യ പരീക്ഷ ഒരു അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ (അധിക വിഷയങ്ങൾ ഒഴിവാക്കി) പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVTൽ നിന്നുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (ITI) ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ്

മെറിറ്റ് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പത്താം ക്ലാസ്, ഐടി ഐ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ ശരാശരി കണക്കാക്കി യോഗ്യത കണക്കാക്കും. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾ റെയിൽവേ റിക്രൂട്ട്‌മെന്റ് സെല്ലിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകാം. ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷ ഫീസില്ല. വെബ്‌സൈറ്റിൽ വിശദമായ വിജ്ഞാപനം ലഭ്യമാണ്. അത് വായിച്ച് സംശയങ്ങൾ തീർക്കുക. 

വെബ്‌സൈറ്റ്: https://www.rrcer.org/

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ 500 ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവുകള്‍; സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം.

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. 500 ഒഴിവുണ്ട്. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകണം. കെഎസ്ആർടിസിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. ഇവർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ബാധകമല്ല.

ട്രെയിനിങ് പൂർത്തീകരിക്കുന്നവർ നിർബന്ധമായും സ്വിഫ്റ്റിൽ രണ്ടുവർഷം (ഒരുവർഷം 240 ഡ്യൂട്ടിയിൽ കുറയാതെ) സേവനമനുഷ്ഠിക്കണം. അല്ലെങ്കിൽ സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെനൽകുന്നതല്ല. റാങ്ക് ലിസ്റ്റ് നിലവിൽവന്നതുമുതൽ ഒരുവർഷക്കാലത്തേക്കാണ് കാലാവധി.

ശമ്പളം: എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിന് 130 രൂപ അധികസമയ അലവൻസായി നൽകും. അധികവരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെന്റീവ് ബാറ്റയും നൽകും. യോഗ്യത: ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം. വിവരങ്ങൾക്ക്: cmd.kerala.gov.in അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 15-ന് വൈകീട്ട് അഞ്ചുവരെ.

https://www.globalbrightacademy.com/

മൊബൈല്‍ ഫോണ്‍ ആഴ്ചയിലൊരിക്കല്‍ റീസ്റ്റാര്‍ട്ട് ചെയ്തോളൂ; ​ഗുണമുണ്ട്.

ഫോൺ ഒന്ന് നിന്നുപോയാൽ, അല്ലെങ്കിൽ അമിതമായി വേഗത കുറഞ്ഞാൽ, എന്തെങ്കിലും ആപ്പുകൾ പ്രവർത്തിച്ചിട്ടില്ലെങ്കിൽ, നമ്മൾ ആദ്യം ചെയ്യുന്നത് ഫോൺ ഒന്ന് റീസ്റ്റാർട്ട് ചെയ്യുക ആണല്ലോ. ഇങ്ങനെ ചെയ്യുമ്പോൾ ഫോൺ വേഗത കൂടും എന്നൊരു വിശ്വാസം നമുക്ക് ഉണ്ട്. എന്നാൽ ഇത് ചെയ്യാത്തവരുമുണ്ട്. അവരോടാണ് ഇനി പറയാൻ പോകുന്നത്.

എല്ലാത്തിനും കാരണം റാം തന്നെയാണ്. ഫോണിലെ റാം. നമ്മൾ ഉപയോഗിക്കുന്ന ഓരോ ആപ്പുകൾക്കും ആവശ്യമായ മെമ്മറി നൽകി അവയെ നിലനിർത്തുന്ന ഈ റാം, പ്രോസസറിന്റെ സഹായത്തോടെ കാര്യങ്ങൾ സുഗമമാക്കുന്നു. പക്ഷെ ആപ്പുകൾ കൂടുതലായി ഉപയോഗിക്കുന്നതിലൂടെ ഈ റാം മെമ്മറി തീരുകയും അത് ഫോൺ പ്രവർത്തനങ്ങളെ ബാധിക്കുകയുമാണ് ചെയ്യുന്നത്. 

റാമും മറ്റ് ആപ്ലിക്കേഷനുകളും നിറഞ്ഞതിനാല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് മന്ദഗതിയിലാകുന്നു. വേഗത്തില്‍ ബാറ്ററി തീര്‍ന്നുപോകുന്നു, ഓപ്പറേറ്റിങ് സിസ്റ്റം ഹാങ് ആവുകയോ, ഫ്രീസ് ആവുകയോ തെയ്യും. അപ്‌ഡേറ്റുകള്‍ കൃത്യമായി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടില്ല. തന്നെയുമല്ല നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങളോ, കാള്‍ പ്രശ്‌നങ്ങളോ ഉണ്ടാകാന്‍ ഇടയുണ്ട്.

പതിവായി റീസ്റ്റാര്‍ട്ട് ചെയ്യാതിരിക്കുന്നത് അപ്‌ഡേറ്റുകള്‍ തടസ്സപ്പെടുത്തുകയും സോഫ്റ്റ്‌വെയര്‍, ഓഎസ് അപ്‌ഡേറ്റുകള്‍ കൃത്യമായി നടപ്പിലാക്കുന്നത് തടയുകയും ചെയ്യും. അത്യാവശ്യമായ സെറ്റിങ്ങ്‌സുകള്‍, ഡേറ്റ അപ്‌ഡേറ്റ് എന്നിവയെയും അത് ബാധിക്കും. ഇപ്രകാരം ചെയ്തില്ലെങ്കില്‍ കോളുകള്‍ ഇടയ്ക്ക് കട്ടായിപോകുന്നതിനും നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റിക്കും കാരണമാകും.

പതിവായി റീസ്റ്റാര്‍ട്ട് ചെയ്യുന്നത് മെമ്മറി ക്ലിയര്‍ ചെയ്യുന്നതിനും സിസ്റ്റം സ്റ്റബിലിറ്റി മെച്ചപ്പെടുത്തുന്നതിനും ചെറിയ സോഫ്റ്റ്‌വെയര്‍ ബഗുകള്‍ ഫിക്‌സ് ചെയ്യുന്നതിനും സഹായിക്കും. നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും അപ്‌ഡേറ്റുകള്‍ കൃത്യമായി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ഇത് സഹായിക്കും. ഒപ്പം ഫോണ്‍ അമിതമായി ചൂടാകുന്നത് തടയും.

ആഴ്ചയില്‍ ഒരു തവണ എങ്കിലും ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യണം. അതുപോലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് ശേഷവും ഫോണിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുമ്പോഴും അമിതമായി ചൂടാകുമ്പോഴും ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാം.

https://www.globalbrightacademy.com/

സംസ്ഥാന സർക്കാർ സൗജന്യമായി ഒരുക്കുന്ന അവസരം! നിയുക്തി 2025 മെഗാ ജോബ് ഫെയർ സെപ്റ്റംബർ 13ന്.

നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് (കേരളം) വകുപ്പിൻ്റെ എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി എന്നീ നാലു ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലയിൽ നിയുക്തി 2025 മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജോബ് ഫെയർ സെപ്റ്റംബർ 13 ന് കുസാറ്റ് കാമ്പസിലാണ് നടക്കുക. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ. ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കൽ മുതലായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.

സംസ്ഥാന സർക്കാർ സൗജന്യമായി ഒരുക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന് www.privatejobs.employment.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ഏതെങ്കിലും എപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിലോ 0484-2422452, 0484-2422458, 9446926836, 7736628440 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

https://www.globalbrightacademy.com/

മുകേഷ് അംബാനി നൽകുന്ന വമ്പൻ ഓഫർ, ജിയോ ഉപയോക്താക്കൾക്ക്.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ഈ മാസം ഒമ്പതാം വാർഷികം ആഘോഷിക്കുകയാണ്, ഇതിന്റെ ഭാഗമായി ജിയോ ഉപയോക്താക്കൾക്ക് വമ്പൻ ഓഫറാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. 500 ദശലക്ഷം ഉപയോക്താക്കൾ എന്ന നാഴികക്കല്ലും ജിയോ പിന്നിട്ടിരിക്കുന്നു. ഈ സന്തോഷം ഉപയോക്താക്കളുമായി പങ്കുവെക്കുകയാണ് ജിയോ. ഇതിനായി കമ്പനി ഉപയോക്താക്കൾക്കായി നിരവധി ഓഫറുകൾ അവതരിപ്പിക്കുന്നു. 349 രൂപയുടെ ‘സെലിബ്രേഷൻ പ്ലാൻ’ ജിയോ അവതരിപ്പിച്ചു. ഈ പ്ലാൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത 5G ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, ജിയോഹോട്ട്സ്റ്റാർ, ജിയോസാവൻ, സൊമാറ്റോ ഗോൾഡ് സബ്‌സ്‌ക്രിപ്‌ഷനുകൾ, ഡിജിറ്റൽ ഗോൾഡ് റിവാർഡുകൾ തുടങ്ങി നിരവധി കാര്യങ്ങൾ ലഭിക്കും.

“ജിയോ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി എത്രത്തോളം ആഴത്തിൽ മാറിയിരിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് 500 ദശലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കാനായത് എന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. ഈ നാഴികക്കല്ല് പിന്നിടാൻ സഹായിച്ച ഓരോ ജിയോ ഉപയോക്താവിനും ഞാൻ വ്യക്തിപരമായി നന്ദി പറയുന്നു. നിങ്ങളുടെ വിശ്വാസവും പിന്തുണയും ഞങ്ങൾക്കുള്ള പ്രചോദനമാണെന്നും ആകാശ് അംബാനി പറഞ്ഞു.

ബിരുദക്കാർക്കും പിജിക്കാർക്കും കേന്ദ്ര സർക്കാർ ജോലി നേടാം; എൻഎച്ച്‌പിസിയിൽ 248 ഒഴിവ്.

കേന്ദ്ര സർക്കാർ സ്ഥാപനമായ ഫരീദാബാദിലെ എൻഎച്ച്‌പിസി ലിമിറ്റഡിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലായി 248 ഒഴിവ്. സെപ്റ്റംബർ 2 മുതൽ ഒക്ടോബർ 1 വരെ ഒാൺലൈനായി അപേക്ഷിക്കാം.
“തസ്തിക, യോഗ്യത, ശമ്പളം:

∙അസിസ്റ്റന്റ് രാജ്ഭാഷ ഒാഫിസർ: ഹിന്ദിയിൽ പിജി (ബിരുദത്തിൽ ഇംഗ്ലിഷ് ഇലക്ടീവ് വിഷയമായിരിക്കണം) അല്ലെങ്കിൽ ഇംഗ്ലിഷിൽ പിജി (ബിരുദത്തിൽ ഹിന്ദി ഇലക്ടീവ് വിഷയമായിരിക്കണം), 3 വർഷ പരിചയം; 40,000-1,40,000

ജൂനിയർ എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇ & സി): സിവിൽ/ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗങ്ങളിലൊന്നിൽ 3 വർഷ ഡിപ്ലോമ; 29,600-1,19,500. ∙സൂപ്പർവൈസർ (ഐടി): ബിരുദം, ഡിഒഇഎസിസി എ ലെവൽ കോഴ്സ്/ തത്തുല്യ ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ഐടിയിൽ 3 വർഷ പോളിടെക്നിക് ഡിപ്ലോമ അല്ലെങ്കിൽ ബിസിഎ/ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്/ഐടി); 29,600-1,19,500. ∙സീനിയർ അക്കൗണ്ടന്റ്: സിഎ ഇന്റർ ജയം/സിഎംഎ ഇന്റർ ജയം; 29,600-1,19,500.

ഹിന്ദി ട്രാൻസ്‌ലേറ്റർ: ഹിന്ദിയിൽ പിജി (ബിരുദത്തിൽ ഇംഗ്ലിഷ് ഇലക്‌ടീവ്‌ വിഷയമായിരിക്കണം) അല്ലെങ്കിൽ ഇംഗ്ലിഷിൽ പിജി (ബിരുദത്തിൽ ഹിന്ദി ഇലക്ടീവ് വിഷയമായിരിക്കണം); ഒരു വർഷ പരിചയം അല്ലെങ്കിൽ ട്രാൻസ്‌ലേഷനിൽ ബിരുദം/ ഡിപ്ലോമ (ഇംഗ്ലിഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും); 27,000-1,05,000.

പ്രായപരിധി: 30. അർഹർക്ക് ഇളവ്.

ഫീസ്: 708 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടൻമാർക്കു ഫീസില്ല. www.nhpcindia.com.

വിസാറ്റ് കോളേജിൽ റോബോട്ടിക്സ് A I വർക്ഷോപ്പ് സംഘടിപ്പിച്ചു.

വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ BCA ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ റോബോട്ടിക്സ് Al വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കോട്ടയം ആസ്ഥാനമായുള്ള I -hub എന്ന റോബോട്ടിക്സ് കമ്പനിയാണ് വർക്ക് ഷോപ്പിന് റിസോഴ്സ് സപ്പോർട്ട് നൽകിയത്. വർക്ക് ഷോപ്പിന്റെ ഭാഗമായി പ്രദർശിപ്പിച്ച ചൈനീസ് നിർമ്മിത ‘റോബോട്ടിക് ഡോഗ് ‘ വിദ്യാർത്ഥികൾക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കും കൗതുകമായി. വർ ക്ക്ഷോപ്പിന്റെ ഭാഗമായി ഇലഞ്ഞി പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച CFL ബൾബ് നിർമ്മാണ പരിശീലനത്തിനിട യ്ക്കാണ് റോബോട്ടിക് ഡോഗ്’ ‘ എത്തിയത്. തുടർന്ന് വിസാറ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്കായി i-hub ലെ വിദഗ്ധർ ‘റോബോട്ടിക് ഡോഗി’ന്റെ പ്രവർത്തന തത്വങ്ങളെക്കുറിച്ചും ഭാവി ഉപയോഗ സാധ്യതകളെക്കുറിച്ചും ക്ലാസുകൾ എടുത്തു. HoD Ms . നീതു പൗലോസ്, വർക്ക്ഷോപ്പ് കോ-ഓർ ഡിനേറ്റർ Ms . സുമിത K സോമൻ, പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ , PRO ഷാജി ആറ്റുപുറം, ഡയറക്ടർ ഡോ. ദിലീപ് K, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. അനൂപ് KJ എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി.