കെ.എസ്.എഫ്.ഇ: വസ്തു ജാമ്യം വെച്ചാൽ ഒന്നിലധികം ചിട്ടികൾ ഒരേ സമയം എടുക്കാനാവുമോ?

ഏത് നിക്ഷേപ പദ്ധതിയുടെ ഭാഗമായാലും കൃത്യമായ സാമ്പത്തിക പ്ലാനിംഗ് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. എത്ര രൂപയാണ് നിങ്ങൾക്ക് നിക്ഷേപിക്കാൻ സാധിക്കുക എന്ന് പരിശോധിച്ച ശേഷമാണ് ഇത്തരം സ്കീമുകളുടെ ഭാഗമാവേണ്ടത്. ചിട്ടികൾ എടുക്കുമ്പോഴും ഇതെല്ലാം ശ്രദ്ധിക്കണം. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതിനനുസരിച്ചുള്ള ചിട്ടികളുടെ ഭാഗമാവുക. കെ.എസ്.എഫ്.ഇ ചിട്ടികൾ വിവിധ ചിട്ടികൾ പരിചയപ്പെടുത്തുന്നുണ്ട്. ലാഭകരമായ സാമ്പത്തിക നേട്ടങ്ങൾക്ക് കെ.എസ്.എഫ്.ഇ എന്നും ഉത്തമ ഉദാഹരണമാണ്.

 എപ്പോഴും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ചിട്ടികളിൽ മാത്രം നിക്ഷേപിക്കുക. എത്ര മാസത്തോളം തിരിച്ചടവ് വരുമെന്നും എത്ര തുകയാണ് ആവശ്യമെന്നും ചിന്തിച്ചതിനു ശേഷം നല്ല ചിട്ടി സ്കീം തിരഞ്ഞെടുക്കുക. ആദ്യം നിങ്ങളുടെ തൊട്ടടുത്തുള്ള കെ.എസ്.എഫ്.ഇ ബ്രാഞ്ചിൽ പോയി ചിട്ടികളെ കുറിച്ച് വിശദമായി മനസിലാക്കിയ ശേഷം ചിട്ടിയിൽ ചേരാം.
ചിട്ടിയിൽ ചേരുമ്പോൾ ജാമ്യ വ്യവസ്ഥകൾ ശ്രദ്ധിക്കണം. ഏത് ചിട്ടിക്കും ജാമ്യം അനിവാര്യമാണ്. അത് നിങ്ങളുടെ ചിട്ടിത്തുകയ്ക്ക് അനുസരിച്ചാണ് കണക്കാക്കുന്നത്. വിവിധ ജാമ്യ വ്യവസ്ഥകളുണ്ട്. വസ്തു, സ്വർണം, സാലറി സർട്ടിഫിക്കേറ്റ് അങ്ങനെ ലിസ്റ്റ് ഒരുപാടുണ്ട്. ഏതെല്ലാം ജാമ്യ വ്യവസ്ഥകളാണ് നിലനിൽക്കുന്നതെന്ന് പരിശോധിക്കാം.

വിവിധ ജാമ്യങ്ങൾ…

1. സംസ്ഥാന ജീവനക്കാരുടേയും കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരുടേയും സാലറി സർട്ടിഫിക്കേറ്റ്
2. എൽ.ഐ.സി സറണ്ടർ വാല്യൂ
3. സ്വർണം
4. എഫ്.ഡി
5. ബാങ്ക് ഗ്യാരണ്ടി
6. കെ.എസ്.എഫ്.ഇയിലെ വിളിക്കാത്ത ചിട്ടിയുടെ പാസ്ബുക്ക്
7. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ
8. വസ്തു.
ഇത്രയും ജാമ്യങ്ങളാണ് കെ.എസ്.എഫ്.ഇ സ്വീകരിക്കുന്നത്. ഇതിൽ വസ്തു ജാമ്യം എല്ലാവരും ഒരുപോലെ തിരഞ്ഞെടുക്കുന്ന മാർഗമാണ്. നിരവധി ഗുണങ്ങളും ഇതിലുണ്ട്. വലിയ ചിട്ടികളിൽ ചേരുമ്പോൾ വസ്തു ജാമ്യം തന്നെ സമർപ്പിക്കേണ്ടി വരും. ഇത്തരം വലിയ ചിട്ടികൾക്ക് ജാമ്യം വെക്കുന്ന വസ്തുവിന്റെ വിവരങ്ങൾ ആദ്യ തന്നെ കെ.എസ്.എഫ്.ഇയിലെ മാനേജറെ കാണിച്ച് ഉറപ്പ് വരുത്തണം.

വസ്തു ജാമ്യത്തിന്റെ ഗുണങ്ങൾ…

വസ്തു ജാമ്യങ്ങൾ കെ.എസ്.എഫ്.ഇയിൽ ഏറെ പ്രധാനപ്പെട്ടതാണ്. ഒരു ബാങ്കിലൂടെ വായ്പ എടുക്കുമ്പോൾ വസ്തു ജാമ്യം വെച്ചാൽ ആ വസ്തുവിന്റെ വാല്യൂ നോക്കി തുക നൽകും. എന്നാൽ അതിനു അപകട സാധ്യത ഉണ്ടായേക്കാം. പക്ഷേ കെ.എസ്.എഫ്.ഇയിൽ വസ്തു ജാമ്യം വെക്കുമ്പോൾ മോർട്ടേജായിട്ട് നൽകുന്നു. അതിനാൽ രജിസ്ട്രർ ചെയ്യേണ്ട. നിങ്ങളുടെ പേരിൽ തന്നെയായിരിക്കും വസ്തു.

ഉദാഹരണത്തിന് നിങ്ങൾ വസ്തു ജാമ്യത്തിലൂടെ കെ.എസ്.എഫ്.ഇയിൽ ഒരു ചിട്ടി തുടങ്ങിയെന്ന് കരുതുക. അതേ ജാമ്യത്തിൽ നിങ്ങളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും അവരുടെ കെ.എസ്.എഫ്.ഇ ചിട്ടി ചേർക്കാൻ സാധിക്കും. കെ.എസ്.എഫ്.ഇ എപ്പോഴും ചിട്ടിത്തുകയുടെ മൂല്യത്തിനുള്ള ജാമ്യം മാത്രമാണ് എടുക്കുന്നത്. നിങ്ങൾ വസ്തുവായി നൽകിയ ജാമ്യം നിങ്ങളുടെ ചിട്ടിത്തുകയേക്കാൾ മൂല്യമുള്ളതാണെങ്കിൽ മറ്റു ചിട്ടികളും അതേ വസ്തു ജാമ്യത്തിൽ ചേർക്കാം എന്നാണ് കെ.എസ്.എഫ്.ഇ ഉറപ്പ് നൽകുന്നത്.

ലളിതമായി പറഞ്ഞാൽ വസ്തുവിന്റെ വാല്യു അനുസരിച്ച് മറ്റു ചിട്ടികളും ചേർക്കാം. അതിനായി നിങ്ങൾ ചിട്ടി വിവരങ്ങൾ അടങ്ങിയ ഒരു ഫോം പൂരിപ്പിച്ചു കൊടുക്കുക. ശേഷം 50 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഒരു സത്യവാങ്മൂലം നൽകാം. അതിൽ സ്ഥലത്തിന്റെ ഉടമസ്ഥ/ഉടമസ്ഥൻ അവരുടെ ഫോട്ടോ സത്യവാങ്മൂലത്തിൽ ഒട്ടിക്കുക. എന്നിട്ട് ഒരു വക്കീൽ മുഖാന്തിരം അത് വാല്യൂ ചെയ്യിക്കുക.

പൊതുവേ എല്ലാവരുടേയും തെറ്റിദ്ധാരണ വസ്തു ജാമ്യം വെച്ചാൽ ആ ചിട്ടിക്കാലാവധി അവസാനിച്ചതിനു ശേഷം മാത്രമേ അടുത്ത ചിട്ടി വെക്കാൻ സാധിക്കൂ എന്നാണ്. വസ്തുവിന്റെ വാല്യൂ അനുസരിച്ച് നിങ്ങൾക്ക് എത്ര ചിട്ടി വേണമെങ്കിലും വെക്കാം.

കണ്ടക്ടറുമായി ഇനി ചില്ലറക്ക് അടിവേണ്ട, കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഗൂഗിള്‍ പേ വഴി ടിക്കറ്റെടുക്കാം.

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇനി ചില്ലറയില്ലെന്ന കാര്യത്തില്‍ കണ്ടക്ടറുമായി തല്ലുവേണ്ട. ഡെബിറ്റ് കാര്‍ഡോ യു.പി.ഐ ആപ്പോ ഉപയോഗിച്ച് ടിക്കറ്റെടുക്കാവുന്ന സൗകര്യം ഉടന്‍ നടപ്പിലാക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ബസ് ട്രാവല്‍ ആപ്ലിക്കേഷനായ ചലോ ആപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കിയ സംവിധാനം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് പദ്ധതി. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ കരാറിലെത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.
നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ യാത്ര തുടങ്ങിയ ശേഷം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയില്ല. ദീര്‍ഘദൂര യാത്രകളിലെ ടിക്കറ്റ് ബുക്കിംഗിന് ഇത് പലപ്പോഴും തടസമാകാറുണ്ട്. പുതിയ സംവിധാനത്തില്‍ ലൈവായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. ബസിലെ ഒഴിവുള്ള സീറ്റുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കണ്ടെത്തി ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതിനായി ചലോ ആപ്പിന്റെ സഹായത്തോടെ കെ.എസ്.ആര്‍.ടി.സി നിയോ ആപ്പ് പുറത്തിറക്കും.

തിരുവനന്തപുരം ജില്ലയിലെ ചില ഡിപ്പോകളിലും സ്വിഫ്റ്റ് സര്‍വീസിലും നിലവില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാനമായ രീതിയില്‍ കേരളത്തിലെ എല്ലാ ബസുകൡും വ്യാപിപ്പിക്കാനാണ് നീക്കം. നേരത്തെയുണ്ടായിരുന്ന ട്രാവല്‍ കാര്‍ഡുകളും ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ സംവിധാനം. യു.പി.ഐ ആപ്പുകള്‍ക്ക് പുറമെ ബാങ്കുകളുടെ ആപ്പുകളും ഉപയോഗിച്ച് ടിക്കറ്റെടുക്കാവുന്നതാണ്. ഇതുകൂടാതെ ബസ് എവിടെയെത്തി, ഒരു റൂട്ടില്‍ ഏതൊക്കെ ബസുകളുണ്ട്, ബസ് സമയം, ഒഴിവുള്ള സീറ്റുകള്‍ തുടങ്ങിയ വിവരങ്ങളും ഇതുവഴി അറിയാം. ജീവനക്കാര്‍ക്കുള്ള പരിശീലനവും ആപ്പിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന പണിയുമാണ് നിലവില്‍ പുരോഗമിക്കുന്നത്. അധികം വൈകാതെ തന്നെ സംവിധാനം കെ.എസ്.ആര്‍.സി ബസുകളില്‍ ആരംഭിക്കുമെന്നാണ് വിവരം.

കടക്കെണിയില്‍ മലയാളി, നിക്ഷേപത്തിലും പിന്നില്‍; കേരളത്തിലെ 65% കുടുംബങ്ങള്‍ക്കും സമ്പാദ്യമില്ല.

രാജ്യത്ത് സമ്പാദ്യവും നിക്ഷേപവും കുറഞ്ഞതും കടം കൂടിയതുമായ കുടുംബങ്ങൾ ഏറെയുള്ള സംസ്ഥാനങ്ങളിൽ കേരളവും. കോവിഡിനുശേഷം വിവിധ സൂചികകളുടെ അടിസ്ഥാനത്തിൽ രാജ്യത്താകെയുള്ള ഒരു ലക്ഷം വീടുകളുടെ വിവരങ്ങൾ ശേഖരിച്ച പ്രകാരം നബാർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണിത്.

ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സ്വാശ്രയസംഘങ്ങളിലും ചിട്ടികളിലുമൊക്കെയായി രാജ്യത്തെ 66 ശതമാനം കുടുംബത്തിനും (കാർഷിക കുടുംബങ്ങളിൽ 71 ശതമാനം, കാർഷികേതര കുടുംബങ്ങളിൽ 58 ശതമാനം) സമ്പാദ്യമുള്ളപ്പോൾ, കേരളത്തിലിത് 35 ശതമാനം പേർക്കുമാത്രമാണ്. 65 ശതമാനം കുടുംബങ്ങൾക്കും സമ്പാദ്യമില്ല. ഗോവ മാത്രമാണ് ഇക്കാര്യത്തിൽ (29 ശതമാനം) കേരളത്തിന് പിന്നിലുള്ളത്.

സമ്പാദ്യക്കാര്യത്തിൽ ഉത്തരാഖണ്ഡ് (93 ശതമാനം), ഉത്തർപ്രദേശ് (84 ശതമാനം), ഝാർഖണ്ഡ് (83 ശതമാനം) എന്നിങ്ങനെ 11 സംസ്ഥാനങ്ങളാണ് 70 ശതമാനത്തിനുമുകളിൽ. 18 ശതമാനം കുടുംബങ്ങളും അവരുടെ സമ്പാദ്യം വീടുകളിലാണ് സൂക്ഷിക്കുന്നത്. 2021 ജൂലായ് മുതൽ 2022 ജൂൺ വരെയുള്ള കാർഷിക വർഷത്തിലായിരുന്നു സർവേ. ഇക്കാലയളവിൽ, സമ്പാദിക്കുന്ന കുടുംബങ്ങളുടെ വാർഷിക സമ്പാദ്യം ശരാശരി 20,139 രൂപയാണ്.

നിക്ഷേപത്തിലും പിന്നിൽ

ഭൂമി, സ്വർണം, സർക്കാർ ബോണ്ടുകൾ, സ്ഥിരനിക്ഷേപം, ഓഹരികൾ, കിസാൻ വികാസ് പത്ര, ബോണ്ടുകൾ എന്നിങ്ങനെയുള്ള നിക്ഷേപങ്ങളുടെ കാര്യത്തിലും കേരളം പിന്നിലാണ്. കേരളം, ഗോവ, ജമ്മു-കശ്മീർ, കർണാടക, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ 20 ശതമാനത്തിൽ താഴെ പേർക്കാണ് നിക്ഷേപമുള്ളത്.

കടക്കെണിയിൽ മലയാളി

രാജ്യത്താകെ 52 ശതമാനം കുടുംബങ്ങൾ കടക്കെണിയിലാണെന്ന് സർവേ വ്യക്തമാക്കുന്നു. കാർഷികകുടുംബങ്ങളിലിത് 55 ശതമാനവും മറ്റുകുടുംബങ്ങളിൽ 48 ശതമാനവുമാണ്. ശരാശരി കടം 90,372 രൂപ വരും (കാർഷിക കുടുംബങ്ങൾക്ക് 91231, മറ്റുള്ളവർക്ക് 89074). എന്നാൽ, പ്രതികുടുംബ കടം ഏറ്റവും കൂടുതൽ കേരളത്തിലാണ്-1,98,951 രൂപ. ഏറ്റവും കുറവ് ഝാർഖണ്ഡിലും-21,060 രൂപ.

കുടുംബങ്ങളുടെ ശരാശരി കടം കൂടുതലുള്ള സംസ്ഥാനങ്ങൾ

കേരളം 1,98,951 രൂപ

നാഗാലാൻഡ് 1,97,229

മിസോറം 1,81,531

ഗോവ 1,79,973

പഞ്ചാബ് 1,59,237

ലഡാക്ക് 1,45,201

അരുണാചൽ പ്രദേശ് 1,42,358

ഗുജറാത്ത് 1,41,351

ജമ്മു-കശ്മീർ 1,39,358

തെലങ്കാന 1,29,599

ഹിമാചൽ പ്രദേശ് 1,28,656

കർണാടക 1,14,196

മണിപ്പുർ 1,05,667

friends travels

ജീവിതം ഗതി പിടിക്കില്ല ! അന്യന്റെ മുതൽ ആഗ്രഹിക്കരുതെന്ന് ചാണക്യൻ.

  • ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യ ചാണക്യൻ.
  • ഒരു മികച്ച ഉപദേശകൻ കൂടിയായിരുന്നു ആചാര്യ ചാണക്യൻ .
  • മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പരാമർശിക്കുന്ന ഒരു നീതിശാസ്‌ത്രം ചാണക്യൻ രചിച്ചിട്ടുണ്ട് . അന്യന്റെ മുതലിനോടുള്ള മനുഷ്യന്റെ ആഗ്രഹത്തെക്കുറിച്ചും ചാണക്യൻ വ്യക്തമാക്കുന്നു . അത് നിങ്ങളെ നാശത്തിലേക്ക് എത്തിക്കും .
  • അത്യാഗ്രഹമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ തുടക്കം മുതൽ തന്നെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും കൊണ്ട് നിറയുന്നു എന്നും ചാണക്യൻ പറയുന്നു . എപ്പോഴും ഉള്ളത് കൊണ്ട് സംതൃപ്‌തി നേടുകയും ആവശ്യമുള്ളത് കഠിനാദ്ധാനത്തിലൂടെ സമ്പാദിക്കുകയും ചെയ്യുക എന്നാണ് ചാണക്യൻ പറയുന്നത് .
  • മറ്റൊരാളുടെ സമ്പത്തിനെ ആഗ്രഹിക്കുന്നവർ പലപ്പോഴും അപകടകരമായ പല സാഹചര്യങ്ങളിലേക്കും എടുത്ത് ചാടാം . അത്യാഗ്രഹമുള്ള വ്യക്തികൾ പലപ്പോഴും ഉത്കണ്ഠയിലേക്കും ആശങ്കയിലേക്കും മനസിനെ കൊണ്ട് ചെന്നെത്തിക്കുന്നു . എപ്പോഴും സ്വന്തമായി അധാനിച്ചുണ്ടാക്കുന്നതിന്റെ ഫലം മാത്രം അനുഭവിക്കുക . കുറുക്ക് വഴികളിലൂടെ തേടുന്ന ഒരു കാര്യവും നിങ്ങൾക്ക് ജീവിതത്തിൽ നേട്ടങ്ങൾ നൽകുന്നില്ല .

ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോഴെല്ലാം?; വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്.

രാത്രി യാത്രയില്‍ നല്ല ഹെഡ് ലൈറ്റുകള്‍ അത്യവശ്യമാണ്. എന്നാല്‍ എതിരെ വരുന്ന ഡ്രൈവര്‍മാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. റോഡില്‍ അവശ്യം പാലിക്കേണ്ട മര്യാദകളില്‍ ഒന്നാണ് രാത്രി യാത്രകളില്‍ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്നത്. അവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഹെഡ് ലൈറ്റ് ഹൈ ബീമില്‍ തെളിയിക്കാന്‍ പാടുള്ളൂവെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഹെഡ് ലൈറ്റ് ഡിം ചെയ്ത് മാത്രം സഞ്ചരിക്കേണ്ട സമയങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ വിശദീകരിച്ചു.

ഓര്‍ക്കുക,താഴെ പറയുന്ന സമയങ്ങളില്‍ ഹെഡ് ലൈറ്റ് ഡിം ചെയ്ത് മാത്രം സഞ്ചരിക്കുക.

  • എതിരെ വരുന്ന വാഹനം ഒരു 200 മീറ്ററെങ്കിലും അടുത്തെത്തുമ്പോള്‍.
  • സ്ട്രീറ്റ് ലൈറ്റ് പ്രവര്‍ത്തിക്കുന്ന റോഡുകളില്‍.
  • ഒരു വാഹനത്തിന്റെ തൊട്ടുപിറകില്‍ പോകുമ്പോള്‍.

കൂടാതെ രാത്രിയില്‍ ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും ഹെഡ്‌ലൈറ്റ് ഡിം ആക്കാന്‍ മറക്കരുത്. കാരണം അതിശക്തമായി തെളിഞ്ഞു നില്‍ക്കുന്ന ഹെഡ്‌ലൈറ്റ് പ്രകാശത്തില്‍ അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഇന്‍ഡിക്കേറ്ററിന്റെ തീവ്രത കുറഞ്ഞ പ്രകാശം എതിരെ വരുന്നവരുടെ കണ്ണില്‍ പെടില്ല.ഇത് അപകടത്തിലേക്ക് വഴിതെളിക്കും.

പല വാഹന നര്‍മ്മാതാക്കളും ഹാലജന്‍ ലാമ്പുകള്‍ക്ക് പകരം LED ലാമ്പുകളും HID ലാമ്പുകളും ഹെഡ് ലൈറ്റില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം ലാമ്പുകള്‍ക്ക് നിര്‍മ്മാണ ചെലവും പരിപാലന ചെലവും കൂടുതലായതിനാല്‍ പല സാധാരണ വാഹനങ്ങളിലും നിര്‍മ്മാതാക്കള്‍ ഹാലജന്‍ ലാമ്പുകള്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിച്ച് വരുന്നത്. വാഹന ഉടമകള്‍ ഹെഡ് ലൈറ്റ് റിഫ്‌ലക്ടറിലെ ഹാലജന്‍ ബള്‍ബ് നീക്കം ചെയ്ത് അവിടെ നേരിട്ട് LED അല്ലെങ്കില്‍ HID ബള്‍ബ് ഘടിപ്പിക്കുമ്പോള്‍ പലപ്പോഴും മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ച് വ്യാകുലരാവുന്നില്ല.

ലാമ്പ് മാറ്റി ഇടുന്നത് ഹെഡ് ലൈറ്റ് ഫോക്കസിംഗില്‍ മാറ്റം വരുത്തുകയും അത് വഴി വെളിച്ചത്തിന്റെ തീവ്രത, പ്രസരണം എന്നിവ മാറുന്നത് വഴി ഹെഡ്‌ലൈറ്റ് ഡിം ചെയ്താല്‍ പോലും എതിരെയുള്ള വാഹനങ്ങളില്‍ ഉള്ള ഡ്രൈവര്‍ക്ക് ഒന്നും കാണുവാന്‍ പറ്റാതെ ഡാസ്ലിംഗ് ഉണ്ടാകുന്നു. LED, HID ബള്‍ബുകളില്‍ റിഫ്‌ലക്ടറുകള്‍ക്ക് പകരം പ്രവര്‍ത്തിക്കാന്‍ പ്രോജക്ടര്‍ ലെന്‍സ് സജ്ജീകരണം ആണ് പലപ്പോഴും ഉപയോഗിക്കുന്നത്. അത്തരം സജ്ജീകരണം മിന്നല്‍ പ്രകാശം ഉണ്ടാക്കില്ല. അനധികൃത മാറ്റങ്ങള്‍ നടത്തുന്നത് മറ്റുള്ളവരെ അപകടത്തിലാക്കും. റോഡ് ഉപയോഗിക്കുമ്പോള്‍ നല്ല ശൈലിയും പെരുമാറ്റവും കാണിക്കുന്ന ഒരു സംസ്‌കാരം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.

ഇത്തരം അനധികൃതവും അപകടകരവുമായ മാറ്റം വരുത്തലുകളില്‍ വിട്ടു നില്‍ക്കാന്‍ ഏവരും ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നമ്മുടെ അമിത പ്രകാശം മറ്റുള്ളവരില്‍ ഇരുട്ടായി പടരാതെ ഇരിക്കട്ടെ..സ്‌നേഹത്തോടെ MVD Kerala.

കേന്ദ്രം നല്‍കുന്നത് സൗജന്യമായി;കേരളത്തില്‍ ഡിജിറ്റലായ ഡ്രൈവിങ് ലൈസന്‍സിന് 200 രൂപ സര്‍വീസ് ചാര്‍ജ്‌.

ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് കേന്ദ്രം സൗജന്യമായി നൽകുമ്പോൾ സംസ്ഥാനസർക്കാർ 200 രൂപ സർവീസ് ചാർജ് ഈടാക്കുന്നു. കാർഡ് അച്ചടി പരിമിതപ്പെടുത്തി ഡിജിറ്റൽ ലൈസൻസ് നൽകാൻ തീരുമാനിച്ചപ്പോഴാണ് മോട്ടോർ വാഹനവകുപ്പ് സർവീസ് ചാർജ് 60 രൂപയിൽനിന്ന് 200 ആക്കിയത്.

കാർഡ് അച്ചടിക്കുന്നവകയിൽ കിട്ടിയ ലാഭം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം. 60 രൂപ ചെലവ് വരുന്ന കാർഡിന് 200 രൂപയാണ് നേരത്തേ മോട്ടോർവാഹനവകുപ്പ് ഈടാക്കിയിരുന്നത്. അപേക്ഷകരിൽനിന്ന് പണം കൈപ്പറ്റിയിരുന്നെങ്കിലും യഥാസമയം കാർഡ് വിതരണംചെയ്യുന്നതിൽ വീഴ്ചപറ്റി.

കാർഡ് തയ്യാറാക്കാൻ കരാറെടുത്ത സ്ഥാപനത്തിന് പ്രതിഫലം നൽകാത്തതാണ് പ്രതിസന്ധിയായത്. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഐ.ടി.ഐ കാർഡ് അച്ചടി നിർത്തിവെച്ചപ്പോൾ അവരെ പുറത്താക്കാനും പകരം നേരിട്ട് അച്ചടിക്കാനും തീരുമാനിച്ചു. അതിലും പരാജയപ്പെട്ടതോടെയാണ് ഡിജിറ്റൽ നൽകാൻ തീരുമാനിച്ചത്. ഐ.ടി.ഐക്ക് 14 കോടിക്കുമേൽ കുടിശ്ശികയുണ്ട്.

സംസ്ഥാന സർക്കാർ നൽകുന്ന ഡിജിറ്റൽ പകർപ്പ് പ്രിന്റെടുത്ത് കൈവശം സൂക്ഷിക്കണമെങ്കിൽ വീണ്ടും പണം മുടക്കണം. ഇത് സൂക്ഷിക്കാൻ സർക്കാർ മൊബൈൽ ആപ്പുകൾ ഇല്ലെന്നാണ് ന്യൂനത. എന്നാൽ കേന്ദ്രസർക്കാർ നൽകുന്ന പകർപ്പ് മൊബൈൽ ആപ്പുകളിൽ ലഭ്യമാണ്. രാജ്യത്ത് എവിടെയും ഈ ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതിയാകും. അതേസമയം കേരളസർക്കാരിന്റെ ഡിജിറ്റൽ പകർപ്പ് ഇതരസംസ്ഥാനങ്ങളിൽ അംഗീകരിക്കണമെന്നില്ല.

വമ്പൻ മാറ്റങ്ങളുമായി UPI, ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും; ഗൂഗിൾ പേയും ഫോൺ പേയും ഉപയോഗിക്കുന്നവർ ഇതറിഞ്ഞോളൂ.

നവംബർ ഒന്നുമുതൽ യുപിഐ ൽ രണ്ട് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI). ഓട്ടോ ടോപ്-അപ്പ് ഫീച്ചറിനൊപ്പം UPI ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധിയും വർദ്ധിപ്പിച്ചു.

പുതിയ മാർഗ നിർദേശങ്ങൾ പ്രകാരം ഉപയോക്താക്കൾക്ക് ഇപ്പോൾ പിൻ നൽകാതെ തന്നെ 1,000 രൂപവരെയുള്ള ഇടപാടുകൾ നടത്തം. മുൻപ് ട്രാൻസാക്ഷൻ പരിധി 500 രൂപയായിരുന്നു. ഇതാണ് ഇരട്ടിയാക്കിയിരിക്കുന്നത്. പ്രതിദിന ഇടപാടുകളുട പരിധി 4,000 ആയി നിലനിൽക്കുന്നുണ്ടെങ്കിലും പരമാവധി വാലറ്റ് ബാലൻസ് പരിധി 2,000 ൽ നിന്നും 5,000 ആക്കി ഉയർത്തി.

ബാലൻസ് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരിധിക്ക് താഴെയാകുമ്പോൾ ഉപഭോക്താവിന്റെ യുപിഐ ലൈറ്റിലുള്ള ഓട്ടോ ടോപ്-അപ്പ് ഫീച്ചറിലൂടെ ഓട്ടോമാറ്റിക് ആയി റീചാർജ് ചെയ്യപ്പെടും. ഇത്തരത്തിൽ ഉപയോക്താക്കൾക്ക് പ്രതിദിനം അഞ്ച് ഓട്ടോമാറ്റിക് റീചാർജുകളുടെ ടോപ്പ്-അപ്പ് തുക സജ്ജീകരിക്കാനാകും.

ഈ ഫീച്ചർ ലഭിക്കുന്നതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും യുപിഐ ലൈറ്റ് വാലറ്റ് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി പണം എത്തുന്ന തരത്തിൽ യുപിഐ ആപ്പിലെ മാൻഡേറ്റ് ക്രമീകരിക്കണം. ഇത് എപ്പോൾ വേണമെങ്കിലും കാൻസൽ ചെയ്യാനും സാധിക്കും.

നുണയന്മാരെ കൈയോടെ പൊക്കാം . സിംപിൾ ടിപ്‌സ് ഇതാ.

 ചിലർ മുഖത്ത് നോക്കി കള്ളം പറയും . ചിലർ പറയുന്നത് കള്ളമാണോ സത്യമാണോ എന്ന് മനസിലാക്കാനെ സാധിക്കുകയില്ല .


 അങ്ങനെ സ്ഥിരമായി കബളിക്കപ്പെടുകയും കൺഫ്യൂഷൻ അടിച്ചു നിൽക്കുകയും ആണെങ്കിൽ വിഴമിക്കേണ്ട . അത്തരക്കാരെ വേഗം കണ്ടുപിടിക്കാം ഇനി.


 നുണയന്മാർ നമ്മളോട് ചില കാര്യങ്ങൾ പറയും . ഈ പറഞ്ഞത് പിന്നീട് എപ്പോഴെങ്കിലും അവരോട് ഒന്നുകൂടി ചോദിച്ചു നോക്കിക്കേ . അവർ ആ കഥകളൊക്കെ ഓർത്തെടുത്ത് നേരെയാക്കാൻ പാടുപെടുന്നത് കാണാം.


ആരോടെങ്കിലും സംസാരിക്കുമ്പോൾ വളരെ സൂക്ഷ്‌മമായി അവരെ നിരീക്ഷിക്കുക . അവരുടെ മൈക്രോ എക്സ്പ്രെഷൻ നല്ലവണ്ണം ശ്രദ്ധിച്ചാൽ ഇതിലൂടെ അവരുടെ മനസിലുള്ളത് പിടികിട്ടും.

 നുണപറയുന്നവരോട് നമ്മൾ തർക്കിക്കുകയാണെങ്കിൽ അവർ ചോദ്യത്തിന് ഉത്തരം നൽകുന്നതിന് പകരം നിങ്ങളുടെ ചോദ്യത്തിനെ ചോദ്യം ചെയ്‌തുകൊണ്ട്‌ അക്കാര്യം ഒഴിവാക്കുകയോ , വിഷയം മാറ്റി സംസാരിക്കുകയോ ചെയ്യും.


 ചില ആളുകൾ സംസാരത്തിനിടയിൽ സത്യസന്ധമായി അല്ലെങ്കിൽ സത്യം പറയാൻ തുടങ്ങിയ പദങ്ങൾ ആവർത്തിച്ചു ഉപയോഗിക്കും . അത് ചിലപ്പോൾ അവർ കള്ളം പറയുകയാണ് എന്നതിനുള്ള സൂചനയാകാം .


 നുണ പറയുന്നവർ ഒന്നുകിൽ അവർ പറയുന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ നൽകാൻ മടിക്കും. അല്ലെങ്കിൽ മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടി സ്വയം വിശദീകരിക്കും.

friends catering

ജനം സഹകരിച്ചില്ല; ദീപാവലിക്ക് ശേഷം ആകാശം ‘വിഷ’മയം, ഡൽഹിയിൽ സ്ഥിതി അതീവഗുരുതരം

ഡൽഹിയിലെ ജനങ്ങൾ നിയന്ത്രണമില്ലാതെ ദീപാവലി ആഘോഷിച്ചതോടെ ആകാശം ആകെ ‘വിഷപ്പുക’മയം. രാജ്യതലസ്ഥാനത്തിന്റെ പല ഭാഗത്തും വായു ഗുണനിലവാരം തീരെ മോശം അഥവാ അതീവ ഗുരുതരം എന്ന നിലയിലെത്തി.ദീപാവലി രാത്രിക്ക് ശേഷമുള്ള കണക്കുകൾ പ്രകാരം വായുഗുണനിലവാരം തീരെ മോശം വിഭാഗത്തിലാണ്. ലജ്പത് നഗർ, സാകേത്, രോഹിണി, ദ്വാരക, പഞ്ചാബി ബാഗ്, ബുരാരി തുടങ്ങിയ നഗരത്തിന്റെ പല പ്രദേശങ്ങളിലും ഇന്നലെ രാത്രി വൈകിയും ജനങ്ങൾ പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു.

ഇന്നലെ അർദ്ധരാത്രിയോടെ തന്നെ നഗരത്തിന്റെ പല പ്രദേശങ്ങളിലും വായു തീരെ മോശം അവസ്ഥയിലായിരുന്നു. പുലർച്ചെ ഒരു മണിയോടെ തന്നെ നഗരമാകെ വിഷപ്പുക നിറഞ്ഞുവെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചത്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തന്നെ ജനങ്ങൾ പടക്കങ്ങള്‍ പൊട്ടിച്ചുതുടങ്ങിയതിനാൽ, അന്തരീക്ഷ മലിനീകരണം രൂക്ഷമായിരുന്നു.

വരുന്നു, സിം കാര്‍ഡ് കിട്ടുന്ന എ.ടി.എം.; ആദ്യം നടപ്പാക്കുന്നത് ബി.എസ്.എന്‍.എല്‍.

വിവരം കൃത്യമാക്കി കൊടുത്താൽ ചുരുങ്ങിയ സമയം കൊണ്ട് യന്ത്രം സിം കാർഡ് തരും. ബി.എസ്.എൻ.എൽ.ആണ് സിം കാർഡ് തയ്യാറാക്കി നൽകുന്ന സിം വെൻഡിങ് കിയോസ്കുമായി എത്തുന്നത്. ഇന്റൻസ് ടെക്നോളജീസ്, മൊർസ് എന്നീ കമ്പനികളാണ് എ.ടി.എം.സമാനമായ യന്ത്രസംവിധാനത്തിന് പിന്നിൽ. ന്യൂഡൽഹിയിൽ നടന്ന മൊബൈൽ കോൺഗ്രസിൽ ബി.എസ്.എൻ.എൽ. സി.എം.ഡി. റോബര്ട്ട് ജെ. രവിയുടെ സാന്നിധ്യത്തിലായിരുന്നു ഇതിന്റെ പരിചയപ്പെടുത്തൽ.

വേണ്ടത് ആധാറും രജിസ്റ്റർ ചെയ്ത മൊബൈലും

കിയോസ്കുവഴി സിം കാർഡ് എടുക്കാൻ ആധാർ നമ്പരും അതിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറുളള ഫോണും വേണം. ഫെയ്സ് റെക്കഗൈനേഷൻ ആവശ്യമായതിനാൽ അപ്ഡേറ്റ് ചെയ്ത ആധാർ ആയിരിക്കണം.നടപടിക്രമം ഇങ്ങനെ:

1) ആളെ തിരിച്ചറിയൽ

മെഷീനിന്റെ സ്ക്രീനിലെ വിൻഡോയിൽ സിം കാർഡ് ഓപ്ഷനിൽ ആധാർ നമ്പർ നൽകുക. തുടർന്ന് അതിലെ ക്യാമറ ഉപയോഗിച്ച് ഫോട്ടോയും കൃഷ്ണമണിയുെട പരിശോധനയും നടക്കും. പിന്നാലെ വിരലടയാളം നൽകണം. ആധാർ വെരിഫിക്കഷൻ പൂർത്തിയാകുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി. ലഭിക്കും.

2) നമ്പർ തിരഞ്ഞെടുക്കൽ

വ്യക്തിവിവരം മൊബൈൽ സേവനദാതാവിന്റെ സെര്വറിലേക്ക് കൈമാറുന്നതോടെ മൊബൈൽ സിം നമ്പർ തിരഞ്ഞെടുക്കാം. പണം കൊടുത്ത് എടുക്കേണ്ട ഫാൻസി നമ്പരുകളും ഉണ്ട്.

3) പണം അടയ്ക്കൽ

സിം കാർഡിന്റെ ഫീസും ഫാൻസി നമ്പർ എടുത്താൽ അതിന്റെ തുകയും റീചാർജ് ചെയ്യണമെങ്കിൽ അതിനുള്ള തുകയും നൽകുന്നതോടെ കിയോസ്കിൽ നിന്ന് സിംകാർഡ് പുറത്തേക്ക് വരും. അൽപസമയത്തിനകം ആക്ടിവേറ്റ് ആകും.

Verified by MonsterInsights