കേരള പൊലീസിൽ ഡിവൈഎസ്പി (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്) തസ്തികയിലേക്ക് ആദ്യമായി പിഎസ്‍സി വഴി നേരിട്ട് നിയമനം. പട്ടികജാതി/പട്ടികവർഗം വിഭാഗങ്ങൾക്കായി സ്പെഷ്യൽ റിക്രൂട്ട്മെന്റായാണ് നിയമനം. ഇതിനുള്ള വിജ്ഞാപനം ആഗസ്ത് ആറിന് പിഎസ്‍സി പുറപ്പെടുവിപ്പിക്കും. നേരിട്ട് നിയമനത്തിന് സർക്കാർ നേരത്തെ പിഎസ്‍സിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനുള്ള യോഗ്യതയും നിർദ്ദേശിച്ച് നൽകിയിരുന്നു. ഇത് പ്രകാരമായിരിക്കും വിജ്ഞാപനം.
അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. എഴുത്തു പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞുടുപ്പ്. തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 10 ആയിരിക്കും.
