ഇ-മാലിന്യം കുറയ്ക്കാൻ എൽഇഡി ബൾബ് നിർമ്മാണവും റിപ്പയർ സാങ്കേതിക വിദ്യകളും പഠിപ്പിച്ച് VISAT -Arts & Science കോളേജ് നൈപുണ്യ വികസന ശില്പശാല സംഘടിപ്പിച്ചു. സുസ്ഥിരമായ സാങ്കേതിക വിദ്യകളിലൂടെ പരിസ്ഥിതി സൗഹൃദ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കാനായി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ എൻട്രപ്രണർഷിപ്പ് ആൻഡ് ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ , ഇലഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ, LSDG വകുപ്പുമായി സഹകരിച്ചു വിദ്യാർഥികളിൽ നൈപുണ്യ വികസനത്തിനും, വ്യവസായിക സാദ്ധ്യതകൾ തിരിച്ചറിയുന്നതിനുമായി നവീനമായ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. “എൽഇഡി ബൾബ് നിർമ്മാണവും റിപ്പയർ സാങ്കേതിക വിദ്യകളും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെഷൻ, വിദ്യാർത്ഥികൾക്കും, ഇലഞ്ഞി പഞ്ചായത്തിലെ ഇരുപതോളം ഹരിതകർമസേനഗങ്ങൾക്കും,പുതിയ എൽഇഡി ബൾബുകൾ നിർമ്മിക്കാനും കേടായവ റിപ്പയർ ചെയ്യാനും ആവശ്യമായ പ്രായോഗിക കഴിവുകൾ നൽകുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
repair-Reuse-Reduce എന്ന ആശയം പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇ-മാലിന്യം കുറയ്ക്കുന്നതിന്റെ പ്രാധാന്യവും ഉത്തരവാദിത്തമുള്ള ഉപഭോക്തൃ പെരുമാറ്റത്തിന്റെ ആവശ്യകതയും വർക്ക്‌ഷോപ്പിൽ എടുത്തുകാട്ടി. പുതിയ എൽ ഇ ഡി ബൾബുകൾ നിർമിക്കുക, എൽഇഡി ബൾബ് അസംബ്ലി ചെയ്യുക, സാധാരണ തകരാറുകൾ തിരിച്ചറിയുക, അടിസ്ഥാന റിപ്പയർ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങളിൽ പങ്കെടുത്തവർക്ക് കൈപ്പുണ്യം ലഭിച്ചു. എലഞ്ഞി ഗ്രാമപഞ്ചായത്തിലെ വനിതാ ഹരിതകർമ്മസേന അംഗങ്ങൾ വർക്ക്‌ഷോപ്പിൽ സജീവമായി പങ്കെടുത്തു. അവരുടെ സാന്നിധ്യം പ്രാദേശിക ഭരണകൂടവും കമ്മ്യൂണിറ്റി തല ഇടപെടലുകളും പരിസ്ഥിതി സൗഹൃദ ജീവിതരീതികൾ തിരിച്ചറിയുന്നതിനും, നടപ്പിൽ വരുത്തേണ്ടതിന്റെയും ആവശ്യകത എത്രത്തോളം നിർണായകമാണെന്ന് തെളിയിച്ചു.
തുരുത്തിക്കരയിലെ സയൻസ് സിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. തങ്കച്ചൻ പി. ടി. യാണ് വർക്ക്‌ഷോപ്പ് നയിച്ചത്. ഭൗതികശാസ്ത്രത്തിലെ സങ്കീർണ്ണ സിദ്ധാന്തങ്ങൾ വളരെ എളുപ്പത്തിൽ വിശദീകരിച്ചുകൊണ്ട്, ശാസ്ത്ര പശ്ചാത്തലം ഇല്ലാത്ത വിദ്യാർത്ഥികൾക്കും ഹരിതകർമ്മസേനാംഗങ്ങൾക്കും വിഷയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിച്ചു.
ഈ അവസരത്തിൽ പ്രസംഗിച്ച കോളേജ്പ്രിൻസിപ്പൽ ഡോ രാജുമാവുങ്കൾ, ഇലഞ്ഞി ഗ്രാമപഞ്ചായത് പ്രസിഡണ്ട്, ശ്രീമതി…… മറ്റുഅദ്ധ്യാപക പ്രതിനിധികൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സംരംഭക മനോഭാവം വളർത്തുന്നതിനൊപ്പം, പ്രാദേശിക സമൂഹത്തിന്റെ സഹകരണത്തോടെ അടിയന്തരമായ പരിസ്ഥിതി വെല്ലുവിളികളെ നേരിടുന്നതിലും സഹായകമാണെന്ന് അഭിപ്രായപ്പെട്ടു. ഹരിതകർമ്മസേനയുടെ സാന്നിധ്യം സുസ്ഥിര ജീവിതശൈലിക്കായുള്ള വിസാ റ്റിന്റെ കൂട്ടായ്മാ ശ്രമങ്ങളെ കൂടുതൽ ശക്തമാക്കി.
വർക്ക്‌ഷോപ്പ് സജീവ സംവാദ സെഷനോടെ സമാപിച്ചു. ഗൃഹങ്ങളിലും സമൂഹത്തിലും ഇ-മാലിന്യം കുറയ്ക്കാൻ ‘റിപ്പെയർ-റീയൂസ്’ ശീലങ്ങൾ സ്വീകരിക്കാൻ പങ്കെടുത്തവരെ പ്രോത്സാഹിപ്പിച്ചു.
