ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥിനി തങ്കമ്മ ചേടത്തിക്ക് കൈത്താങ്ങായി വിസാറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സുഹൃത്തുക്കൾ. കോളജിലെ ആർട്സ് വിഭാഗവും എഞ്ചിനീയറിംഗ് വിഭാഗവും തങ്കമ്മ ചേച്ചിക്ക് ഒരു ഭവനത്തിനായി കൈകോർക്കുകയാണ്, പൂർണ്ണ പിന്തുണയുമായി കോളജിന്റെ ചെയർമാൻ രാജു കുര്യനും , അധ്യാപകരും, ജീവനക്കാരും, മാധ്യമ പ്രവർത്തകരും.
കോളജിൽ പഠിക്കാനായി തങ്കമ്മ ചേടത്തി എത്തിയത് അന്തർ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്ത ആയിരുന്നു. 74 ആം വയസ്സിൽ ബി.കോം ആണ് തങ്കമ്മ ചേടത്തി കോളേജിൽ എത്തി പഠിക്കാൻ അവശ്യപ്പെട്ട വിഷയം, തെല്ലും ആശങ്കയോടെ ആണ് തങ്കമ്മ ചേച്ചിക്ക് അഡ്മിഷൻ നൽകിയത് എങ്കിലും, ചേടത്തി ആദ്യ സെമസ്റ്ററിൽ തന്നെ തകർപ്പൻ വിജയം നേടി എല്ലാവരെയും ഞെട്ടിച്ചു. തങ്കമ്മ ചേടത്തിയുടെ പഠിക്കാനുള്ള ആഗ്രഹത്തിനു മുന്നിൽ എം.ജി യൂണിവേഴ്സിറ്റി പോലും ചില നിയമ ഭേദഗത്തികൾ ചെയ്യേണ്ടി വന്നു. തൊഴിലുറപ്പിൽ മെട്രൺ ആയി കയറണമെങ്കിൽ എസ്. എസ്. എൽ. സി പാസാകണം എന്ന കാര്യത്തിൽ ആണ് തങ്കമ്മ ചേടത്തി ചെറുപ്പത്തിൽ നഷ്ടപ്പെട്ട വിദ്യാഭ്യാസം വീണ്ടും ആരംഭിച്ചത്. ഉന്നത വിജയത്തിൽ എസ്. എസ്. എൽ. സി യും, +2 വും, പാസ്സായപ്പോൾ ആണ് സ്വൊന്തം നാട്ടിൽ പ്രവർത്തിക്കുന്ന വിസാറ്റ് കോളേജിൽ തങ്കമ്മ ചേടത്തിക്ക് ഡിഗ്രിക്ക് അഡ്മിഷൻ ലഭിച്ചത്. പലരും വീട് നിർമ്മിച്ചു നാലാകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും പാലിച്ചില്ല, യാദൃശ്ചികമായി തങ്കമ്മ ചേച്ചിയെ കാണാനെത്തിയ ചില കോളജ് വിദ്യാർത്ഥികൾ ആണ് വീടിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കി വീട് പണിതു നൽകി കൊടുക്കണമെന്ന് കോളേജ് പി. ആർ. ഓ ഷാജി അഗസ്റ്റിന്റെ മുന്നിൽ ആഗ്രഹം അറിയിച്ചത്. തുടർന്ന് കോളജിലെ അധ്യാപകരും, വിദ്യാർത്ഥികളും, പൂർണ്ണ പിന്തുണയുമായി മാനേജ്മെന്റും ഒരുങ്ങിയിരിക്കുകയാണ്.
കോളജിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗം തങ്കമ്മ ചേച്ചിയുടെ വീടിന്റെ പുനർ നിർമ്മാണത്തിനായി ആദ്യ നടപടികൾ ആരംഭിച്ചു.
ഡോ.ലാലി ആൻറണി, ഫാ. മോഹൻ ജോസഫ്, സിസ്റ്റർ നോബിൾ സി എം സി, ഷാജി ആറ്റുപുറം ,ശ്രീവിദ്യ, സിന്ധു , സിവിൽ ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥികൾ എന്നിവർ ആണ് വീടിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ എത്തിയത്. പൂർണ്ണ പിന്തുണയുമായി കൂത്താട്ടുകുളം പ്രെസ്സ് ക്ലബ്ബിലെ മാധ്യമ പ്രവർത്തകരും ചേരുന്നു.