ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ ഗ്യാസ് കയറി വയര്‍ വീര്‍ത്തിരിക്കുന്നത് അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം
1. ഇഞ്ചി
ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ വയര്‍ വീര്‍ക്കുന്നത് അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
2. പപ്പായ
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈനും ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് അകറ്റാനും സഹായിക്കും.
3. പെപ്പർമിന്‍റ്
ഗ്യാസ് കയറി വയര്‍ വീര്‍ക്കുക പോലെയുള്ള ദഹന പ്രശ്നങ്ങൾ ശമിപ്പിക്കാൻ പെപ്പർമിന്‍റും സഹായിക്കും.
4. ജീരകം
ജീരകം ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിൾ, അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങളെ അകറ്റാനും വയര്‍ വീര്‍ക്കുന്നത് അകറ്റാനും സഹായിക്കും.
5. പെരുംജീരകം
പെരുംജീരകത്തില്‍ അടങ്ങിയിട്ടുള്ള പിനെൻ, ലിമോണീൻ, കാർവോൺ തുടങ്ങിയ ഘടകങ്ങള്‍ ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും.
6. ഗ്രാമ്പൂ
ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ കഴിക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
7. കറുവാപ്പട്ട
കറുവാപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ഗ്യാസ് കയറി വയര്‍ വീര്‍ത്തിരിക്കുന്നതിനെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
8. തൈര്
തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
9. വാഴപ്പഴം
വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാന്‍ സഹായിക്കും.
10. വെള്ളരിക്ക
വെള്ളരിക്ക കഴിക്കുന്നതും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാന്‍ സഹായിക്കും.
