കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിൽ ജോലി; 39,500 രൂപമുതൽ 83,000 വരെ ശമ്പളം വാങ്ങാം.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിൽ സ്ഥിര ജോലി നേടാൻ അവസരം. അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ കേരള പിഎസ് സി ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം. 

അവസാന തീയതി: ഒക്ടോബർ 15

തസ്തികയും ഒഴിവുകളും”

തസ്തികയും ഒഴിവുകളും

സംസ്ഥാന മലിനീകരണ ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ. ബോർഡിന് കീഴിൽ വിവിധ സ്ഥലങ്ങളിലായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 

കാറ്റഗറി നമ്പർ : 357/2025

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 39,500 രൂപമുതൽ 83,000 രൂപവരെയാണ് ശമ്പളമായി ലഭിക്കുക. 
 
പ്രായപരിധി
 
18 മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും. 
 
ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്കും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായ പരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല.