“ആഭ്യന്ത്ര മന്ത്രാലയം ഇന്റലിജന്‍സ് ബ്യൂറോയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഐബിക്ക് കീഴിലുള്ള വിവിധ സംസ്ഥാനങ്ങളിലെ സബ്‌സിഡറി ഇന്റലിജന്‍സ് ബ്യൂറോകളിലേക്കാണ് (SIB) സെക്യൂരിറ്റി തസ്തികയില്‍ നിയമനം നടത്തുന്നത്. ആകെ 455 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 9 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം.
അവസാന തീയതി: സെപ്റ്റംബര്‍ 28
തസ്തികയും, ഒഴിവുകളും
സബ്‌സിഡറി ഇന്റലിജന്‍സ് ബ്യൂറോകളില്‍ – സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 455.
കേരളത്തില്‍ തിരുവനന്തപുരത്താണ് ഒഴിവ് (09). സെലക്ഷന്‍ ടെസ്റ്റിന് കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലായി പരീക്ഷ കേന്ദ്രങ്ങളുണ്ടായിരിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21,700 രൂപമുതല്‍ 69,100 വരെ ശമ്പളമായി ലഭിക്കും. അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്‌പെഷ്യല്‍ സെക്യൂരിറ്റി അലവന്‍സ് ആയി നല്‍കും.
പ്രായപരിധി
18 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 28.09.2025 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ആവശ്യമാണ്. ഒരു വര്‍ഷത്തെ ഡ്രൈവിങ് പരിജ്ഞാനം വേണം. മോട്ടോര്‍ മെക്കാനിസം (വാഹനത്തിലെ ചെറിയ തകരാറുകള്‍ പരിഹരിക്കാന്‍) അറിഞ്ഞിരിക്കണം.
അപേക്ഷ നല്‍കുന്ന സംസ്ഥാനത്തെ സ്ഥിര താസമക്കാരനാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണം.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 650 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 550 രൂപ അടച്ചാല്‍ മതി.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം വിശദമായ വിജ്ഞാപനവും, അപേക്ഷ പ്രോസ്‌പെക്ടസും വായിച്ച് മനസിലാക്കി അപേക്ഷ പൂര്‍ത്തിയാക്കുക. വെബ്‌സൈറ്റ്: www.mha.gov.in, www.mha.gov.in
