ടയർ നിർമാണ കമ്പനിയായ എംആർഎഫ് പ്രൈവറ്റ് ലിമിറ്റഡിൽ അപ്രന്റിസ് അവസരത്തിനായി എംജി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ & മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു.
പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള പുരുഷന്മാർക്കാണ് അവസരം. പ്രായം: 18നും 35നും ഇടയിൽ. ഓഗസ്റ്റ് 16നകം bit.ly/MCCKTM3 എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം. ഒഴിവ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM എന്ന ഫെയ്സ്ബുക് പേജ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0481-2731025, 94956 28626.
