യുഎഇയിൽ സർക്കാർ ജോലി തേടുന്നവർക്ക് സുവർണാവസരം. നിർമ്മാണം, ബാങ്കിംഗ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കുള്ള ആവശ്യം ശക്തമായി തുടരുന്നതിനാൽ വിദേശികളെ നിയമിക്കാൻ ഒരുങ്ങുകയാണ് ദുബായ്. dubaicareers.ae എന്ന വെബ്‌സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്. ചില തസ്തികകളിലെ നിയമനത്തിന് 50,000 ദിർഹം (11 ലക്ഷത്തോളം ഇന്ത്യൻ രൂപ) വരെ മാസ ശമ്പളം ലഭിക്കും. യുഎഇ പരമ്പരാഗതമായി സർക്കാർ ജോലികളിൽ എമിറാത്തികളെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും, നിലവിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നഗര ആസൂത്രണം, ആരോഗ്യ സംരക്ഷണം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, വ്യോമയാന സുരക്ഷ, സാംസ്‌കാരിക സംരക്ഷണം എന്നിവയിൽ ആഗോള വൈദഗ്ധ്യത്തിന് നൽകുന്ന മൂല്യം എടുത്തുകാണിക്കുന്നു.
വിദേശികൾക്ക് അപേക്ഷിക്കാവുന്ന ജോലികൾ
1, പോളിസി അഡൈ്വസർ – പബ്ലിക് സെക്ടർ അസറ്റ്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്‌മെന്റ്
ശമ്പളം- 30,001 – 40,000 ദിർഹം
യോഗ്യത- ബിരുദം
2, സീനിയർ സ്പീച്ച് തെറാപ്പിസ്റ്റ്
ശമ്പളം – 10,0001- 20, 000 ദിർഹം
യോഗ്യത- ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം
3, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
യോഗ്യത- സൈക്കോളജിയിൽ പിഎച്ച്ഡി
4, ചീഫ് സീനിയർ എഞ്ചിനിയർ
യോഗ്യത- ബിരുദം
11 വർഷത്തെ പ്രവൃത്തി പരിചയം
5, ചീഫ് സ്‌പെഷ്യലിസ്റ്റ് – സ്റ്റാറ്റിക്ക് ആൻഡ് ഡാറ്റ് അനലിസിസ്
യോഗ്യത- ബിരുദാനന്തര ബിരുദം
യോഗ്യത- 9 വർഷം
6, സോഷ്യൽ പോളിസി ആൻഡ് റിസർച്ച് എക്സിക്യുട്ടീവ്
ശമ്പളം- 10,001- 20,000 ദിർഹം
യോഗ്യത- ബിരുദം
7, ചീഫ് സ്‌പെഷ്യലിസ്റ്റ് – കോൺട്രാക്റ്റ് ആൻഡ് എഗ്രിമെന്റ്സ്
യോഗ്യത- ബിരുദം
8, സീനിയർ ഫിനാൻഷ്യൽ കൺസൽട്ടന്റ്
യോഗ്യത- ബിരുദം
ശമ്പളം- 40,001 – 50,000 ദിർഹം
9,ചീഫ് സ്‌പെഷ്യലിസ്റ്റ്
യോഗ്യത- ബിരുദം
9 വർഷത്തെ പ്രവൃത്തിപരിചയം
10, ഓഡിറ്റ് മാനേജർ
യോഗ്യത- ബിരുദം
ഏഴ് മുതൽ പത്ത് വർഷത്തെ പ്രവൃത്തി പരിചയം”
