വിദ്യാഭ്യാസ വകുപ്പിൽ ഹെെസ്കൂൾ അധ്യാപകരെ നിയമിക്കുന്നു; ജില്ലകളിൽ വന്നിട്ടുള്ള ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 03 വരെ
വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിവിധ വിഷയങ്ങളിലായി അധ്യാപകരെ നിയമിക്കുന്നു. വിവിധ സംവരണ വിഭാഗക്കാർക്കായി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റാണ് വിളച്ചിട്ടുള്ളത്. കേരള പിഎസ് സി മുഖേനയുള്ള സ്ഥിര നിയമനമാണിത്. താൽപര്യമുള്ളവർക്ക് ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകാം.
അവസാന തീയതി: ഒക്ടോബർ 03
തസ്തികയും ഒഴിവുകളും
കേരള പിഎസ് സിക്ക് സംസ്ഥാനത്തെ വിവിധ ഹൈസ്‌കൂളുകളിലേക്ക് നടത്തുന്ന ടീച്ചർ റിക്രൂട്ട്‌മെന്റ്. എൽസി, എസ് യുസിഎൻ, എസ്.സി, ഒബിസി, ഹിന്ദു നാടാർ, എസ്.ടി വിഭാഗക്കാർക്ക് ഒഴിവുണ്ട്. ഗണിതം, അറബിക്, മലയാളം വിഷയങ്ങളിലാണ് ഒഴിവുള്ളത്.
കാറ്റഗറി നമ്പർ: 326/2025 മുതൽ 335/2025 വരെ.
