വാനോളം ആഗ്രഹങ്ങളുമായി ‘പറക്കാം’: വൻ തൊഴിലവസരുവമായി ദുബായുടെ സ്വന്തം എയർലൈൻസ്; ഇപ്പോൾ അപേക്ഷിക്കാം.

“കാബിൻ ക്രൂ ആകുകയാണോ നിങ്ങളുടെ ആഗ്രഹം? എങ്കിലിതാ സുവർണാവസരം ഒരുക്കി ദുബായുടെ സ്വന്തം എമിറേറ്റ്സ് എയർലൈൻസ്. കാബിൻ ക്രൂ തസ്തികകളിലേക്ക് പുതിയ ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവ് എമിറേറ്റ്സ് എയർലൈൻസ് ആരംഭിച്ചു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വ്യോമയാന ടീമുകളിലൊന്നിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.

ഇതൊരു യൂണിഫോമിനേക്കാൾ ഉപരി ഒരു ജീവിതശൈലിയാണ്. നിങ്ങളുടെ എമിറേറ്റ്സ് കാബിൻ ക്രൂ യാത്ര ആരംഭിക്കൂ, അത് നിങ്ങളെ എവിടെയെത്തിക്കുമെന്ന് കാണൂ! എന്ന് ദുബായ് ആസ്ഥാനമായുള്ള എയർലൈൻ തങ്ങളുടെ സമൂഹമാധ്യമ പേജുകളിൽ അറിയിപ്പ് പങ്കുവച്ചു. താൽപര്യമുള്ളവർക്ക് എമിറേറ്റ്സ് ഗ്രൂപ്പ് കരിയേഴ്‌സ് വെബ്സൈറ്റ് വഴി റെസ്യൂമെ സമർപ്പിക്കാവുന്നതാണ്.

ആർക്കൊക്കെ അപേക്ഷിക്കാം? മാനദണ്ഡങ്ങളറിയാം

വൈവിധ്യമാർന്ന സംസ്കാരങ്ങളുള്ള ഒരു ടീമിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിവുള്ള, ഊർജസ്വലരും സേവന തത്പരരുമായ വ്യക്തികളെയാണ് എമിറേറ്റ്സ് തേടുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്:

 കുറഞ്ഞത് 21 വയസ്സ് പൂർത്തിയായിരിക്കണം.കുറഞ്ഞത് 160 സെന്റീമീറ്റർ ഉയരവും നിന്നാൽ 212 സെന്റീമീറ്റർ ഉയരത്തിൽ എത്താനുള്ള കഴിവുമുണ്ടായിരിക്കണം.

ഇംഗ്ലിഷിൽ സംസാരിക്കാനും എഴുതാനും നന്നായി അറിയണം (മറ്റ് ഭാഷാ പരിജ്ഞാനം അധിക യോഗ്യതയാണ്).

∙ കുറഞ്ഞത് ഒരു വർഷത്തെ ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ കസ്റ്റമർ സർവീസ് പരിചയം ഉണ്ടായിരിക്കണം.കുറഞ്ഞത് ഹൈസ്കൂൾ ഡിപ്ലോമ (ഗ്രേഡ് 12) ഉണ്ടായിരിക്കണം.

∙യൂണിഫോമിൽ ആയിരിക്കുമ്പോൾ കാണുന്ന ഭാഗങ്ങളിൽ ടാറ്റൂകൾ പാടില്ല.∙ യുഎഇയുടെ തൊഴിൽ വീസ ആവശ്യകതകൾ നിറവേറ്റാൻ കഴിയണം.

യോഗ്യതകൾ എന്തൊക്കെ? 
എമിറേറ്റ്സിന്റെ മുഖമെന്ന നിലയിൽ കാബിൻ ക്രൂ അംഗങ്ങൾ വിമാനത്തിൽ ഉയർന്ന സുരക്ഷയും സേവന നിലവാരവും ഉറപ്പാക്കാൻ ബാധ്യസ്ഥരാണ്. ആത്മവിശ്വാസം, ഏത് സാഹചര്യവുമായും പൊരുത്തപ്പെടാനുള്ള കഴിവ്, സമ്മർദ്ദങ്ങളിൽ ശാന്തമായിരിക്കാനുള്ള ശേഷി എന്നിവ ഈ ജോലിയ്ക്ക് ആവശ്യമാണ്. സുരക്ഷാ പ്രോട്ടോക്കോളുകൾ കൈകാര്യം ചെയ്യുന്നത് മുതൽ മികച്ച ഉപയോക്തൃ സേവനം നൽകുന്നത് വരെ, ദുബായിലെ എമിറേറ്റ്സിന്റെ അത്യാധുനിക സൗകര്യങ്ങളുള്ള കേന്ദ്രത്തിൽ നിന്ന് ക്രൂ അംഗങ്ങൾക്ക് വിപുലമായ പരിശീലനം ലഭിക്കും.

അപേക്ഷിക്കേണ്ട രീതി

താല്പര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈനായി അപേക്ഷിക്കണം. ദുബായിലും തിരഞ്ഞെടുക്കപ്പെട്ട മറ്റ് രാജ്യാന്തര നഗരങ്ങളിലും എല്ലാ ആഴ്ചയും റിക്രൂട്ട്മെന്റ് ഇവന്റുകൾ നടക്കുന്നുണ്ട്. ഇവ ക്ഷണം ലഭിച്ചവർക്ക് മാത്രമുള്ളതാണ്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകരെ അവരുടെ അടുത്തുള്ള അവസരത്തെക്കുറിച്ച് അറിയിക്കും

∙ ശമ്പളവും ആനുകൂല്യങ്ങളും

എമിറേറ്റ്സ് ആകർഷകമായ, നികുതിരഹിത ശമ്പള പാക്കേജ് വാഗ്ദാനം ചെയ്യുന്നു∙ അടിസ്ഥാന ശമ്പളം: പ്രതിമാസം  4,430 ദിർഹം ഫ്ലൈയിങ് പേ:  മണിക്കൂറിൽ 63.75 ദിർഹം (പ്രതിമാസം 80-100 മണിക്കൂർ പറക്കുന്നത് അനുസരിച്ച്) ശരാശരി പ്രതിമാസ ആകെ വരുമാനം: 10,170 ദിർഹം (ഏകദേശം 2,770 യുഎസ് ഡോളർ)

∙ യാത്രകളിലെ താമസ സൗകര്യങ്ങൾ, വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗത സൗകര്യം, രാജ്യാന്തര യാത്രകൾക്കുള്ള ഭക്ഷണ അലവൻസുകൾ എന്നിവ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.”അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

∙ ഇംഗ്ലിഷിലുള്ള ഏറ്റവും പുതിയ സിവി.

∙ ഏറ്റവും പുതിയ ഫോട്ടോ. (അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഇവയുണ്ടെന്ന് ഉറപ്പാക്കുക). 

ഡ്രൈവിങ് ലൈസന്‍സ് പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇതോടെ സര്‍ക്കുലറുകളും അനുബന്ധ ഉത്തരവുകളും റദ്ദായി. കേന്ദ്ര നിയമവും, സംസ്ഥാന നിയമവും തമ്മിൽ വൈരുധ്യമുണ്ടെങ്കിൽ കേന്ദ്രനിയമമാണ് നിലനിൽക്കുക എന്നതായിരുന്നു ഹര്‍ജിയുമായെത്തിയ ഡ്രൈവിങ് സ്കൂളുകളുടെ പ്രധാന വാദം. ഡ്രൈവിങ് ടെസ്റ്റിന് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കണമെന്നതായിരുന്നു സര്‍ക്കാര്‍ പരിഷ്കാരത്തിലെ പ്രധാന നിര്‍ദേശം. പഴയ വാഹനങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയ്ക്ക് അനുസൃതമല്ലെന്ന് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.  എന്നാൽ, ഏകപക്ഷീയമായി വാഹന നിരോധനം അടിച്ചേല്‍പ്പിക്കുന്നത് യുക്തിപരമല്ലെന്ന് ഹര്‍ജിക്കാർ വാദിച്ചു.

ഡ്രൈവിങ് പരിശീലന വാഹനങ്ങള്‍ക്ക് ഡാഷ് ബോര്‍ഡ് കാമറ നിര്‍ബന്ധമാക്കിയെങ്കിലും, ഇത് മോട്ടോര്‍ വാഹന നിയമത്തിലോ ചട്ടങ്ങളിലോ പറയുന്നില്ലെന്നും ഹര്‍ജിക്കാർ ചൂണ്ടിക്കാട്ടി. ഡ്രൈവിങ് പരിശീലനം റെക്കോര്‍ഡ് ചെയ്യണമെന്ന നിർദേശം ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് അധിക ബാധ്യത വരുത്തിവയ്ക്കുന്നതെന്നും ഹര്‍ജിക്കാര്‍ കോടതയില്‍ ബോധിപ്പിച്ചു . ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ചൈനീസ് വന്മതിൽ ബഹിരാകാശത്തുനിന്ന് ദൃശ്യമോ? മിത്താണതെന്ന് നാസ.

ബഹിരാകാശത്തു നിന്നു കാണാവുന്ന ഏക മനുഷ്യനിർമിത വസ്തു–ചൈനീസ് വന്മതിലിനെക്കുറിച്ച് കാലങ്ങളായി പ്രചരിക്കുന്ന ഒരു മിത്ത് ആണിത്. ബഹിരാകാശമേഖലയുമായി ബന്ധപ്പെട്ടുള്ള ഏറെ പ്രശസ്തമായ ഒരു പ്രചാരണമാണ് ഇത്. പ്രാചീന ലോകത്തെ മഹാദ്ഭുതങ്ങളിലൊന്നാണ് ചൈനീസ് വന്മതിൽ. ചൈനയെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്നതാണ് ഈ ചരിത്രനിർമിതി. എന്നാൽ ഇതു ബഹിരാകാശത്തെ ലോവർ എർത്ത് ഓർബിറ്റിൽനിന്നുപോലും കാണാൻ സാധിക്കില്ലെന്ന് നാസ സ്ഥിരീകരിച്ചിട്ടുണ്ട്.

നീൽ ആംസ്ട്രോങ്, ക്രിസ് ഹാഡ്ഫീൽഡ് തുടങ്ങിയവരും ഈ വാദത്തെ പിന്തുണയ്ക്കുന്നു. ഡാമുകൾ, നഗരങ്ങൾ എന്നിവയൊക്കെ ചിലപ്പോൾ ബഹിരാകാശത്തു നിന്ന് ദർശിക്കാം. എന്നാൽ അത്ര വീതിയില്ലാത്ത വൻമതിൽ ദൃശ്യമല്ല. ചൈനയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ യാങ് ലിവിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ചന്ദ്രനിൽനിന്നു പോലും വന്മതിൽ കാണാനൊക്കുമെന്നൊക്കെ ഇടയ്ക്കു പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇതു പൂർണമായും വസ്തുതാവിരുദ്ധമാണ്. ഒരു മനുഷ്യനിർമിത ഘടനയും 3.84 ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽനിന്നു കാണാനാകില്ല.ചൈനയുടെ വടക്കൻ മേഖലയിൽ നിന്നു ഭീഷണിയുയർത്തിയ നാടോടികളായ അക്രമണകാരികളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് ചക്രവർത്തിമാർ മതിൽ നിർമിച്ചത്. പല തലമുറകളിൽപെട്ട ചക്രവർത്തിമാർ മതിൽനിർമാണത്തിൽ ഏർപ്പെട്ടിരുന്നു. ചൈനയിൽ എഡി 1368 കാലയളവിൽ സ്ഥാപിതമായ മിങ് സാമ്രാജ്യമാണ് പ്ലാറ്റ്‌ഫോമുകളും കാവൽപ്പുരകളുമൊക്കെ നിർമിച്ച് ഇന്നത്തെ രീതിയിൽ വന്മതിലിനെ ഗംഭീരസ്ഥിതിയിലെത്തിച്ചത്.5500 കിലോമീറ്റോളം വന്മതിൽ നീണ്ടുകിടക്കുകയാണ്.

പിൽക്കാലത്ത് ചൈനയിലെ മഞ്ചു സാമ്രാജ്യത്തിലെ ചക്രവർത്തിമാർ ഈ മതിലിനപ്പുറമുള്ള പ്രദേശങ്ങൾ കീഴടക്കിയതോടെ അതിർത്തിയെന്ന നിലയിൽ വന്മതിൽ വഹിച്ചുവന്ന പ്രാധാന്യം ഇല്ലാതെയായി. എങ്കിലും ഈ വന്മതിൽ നിലനിൽക്കുകയാണ്, ഒരു വലിയ സാംസ്‌കാരിക പ്രതീകമായി.

https://www.globalbrightacademy.com/

ഇന്ന് കർക്കിടകം ഒന്ന്;ഇനി രാമായണ പാരായണത്തിന്‍റെ നാളുകള്‍.

തോരാതെ മഴ പെയ്തിരുന്ന കർക്കിടകം മലയാളികൾക്ക് പഞ്ഞകർക്കടകവും കള്ളക്കർക്കടവുമാണ്. തിരിമുറിയാതെ പെയ്യുന്ന മഴയിൽ കൃഷി നാശവും തൊഴിലില്ലായ്മയും രൂക്ഷമായിരുന്ന കർക്കിടകം. ആ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ മനസിനും ശരീരത്തിനും ആശ്വാസം പകരാനായി ഭക്തിയിൽ അഭയം തേടുന്നവർ.

സന്ധ്യാ നേരങ്ങളിൽ എങ്ങും ഉയർന്നു കേള്‍ക്കുന്ന രാമായണ ശീലുകള്‍. കർക്കിടക മാസാരംഭത്തിന് മുൻപ് തന്നെ വീടും പരിസരവുമെല്ലാം വൃത്തിയാക്കും. കത്തിച്ച് വെച്ച നിലവിളക്കിന് മുന്നിലാണ് ഒരു മാസം രാമായണ പാരായണം. രാമായാണം വായിച്ച് തീരുമ്പോള്‍ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ വിദ്വേഷങ്ങളാണെന്നാണ് വിശ്വാസം

പൂര്‍വ്വികരെയും മണ്‍മറഞ്ഞ പിതൃക്കളെയും ഓര്‍മ്മിക്കാനായി കര്‍ക്കിടകവാവിന് പിതൃക്കള്‍ക്ക് ബലി ദർപ്പണവും നടത്തും. ആരോഗ്യത്തിന് ഏറ്റവും പ്രധാന്യം നല്‍കുന്ന മാസം കൂടിയാണ് ഈ കര്‍ക്കിടകം. ഈ മാസം തയ്യാറാക്കുന്ന കര്‍ക്കിടക കഞ്ഞി ഏറെ പ്രശസ്തമാണ്. വിശ്വാസികളെ സംബന്ധിച്ച് കർക്കിടകത്തിലെ നാലമ്പല ദർശനവും പ്രധാനപ്പെട്ടതാണ്. വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പും ഇവിടെ തുടങ്ങുകയാണ്.

ചായക്കൊപ്പം ബിസ്കറ്റ് പതിവാണോ?

വൈകീട്ടത്തെ ചായസമയം ഒരു ചെറിയ പാക്കറ്റ് ബിസ്കറ്റെങ്കിലും ഇല്ലാതെ പല ഇന്ത്യൻ വീടുകളിലും പൂർണമാകില്ല. ഗ്ലൂക്കോസ് ബിസ്കറ്റുകൾ മുതൽ ക്രീം നിറച്ച കുക്കികൾ വരെ ഈ സ്ഥാനത്തുണ്ടാകാം. വർഷങ്ങൾക്കിടയിൽ ബിസ്കറ്റുകളിൽ പല രൂപമാറ്റങ്ങളും കമ്പനികൾ വരുത്തി. ഡയറ്റ് പതിപ്പുകൾ, ഓട്സ് അടങ്ങിയവ, മൾട്ടിഗ്രെയിൻ, ദഹനത്തെ സഹായിക്കുന്നവ എന്നിവയെല്ലാം ചായയ്ക്കൊപ്പമുള്ള രുചിയായി മുന്നിലെത്തി. എന്നാൽ, കൃത്യമായി പരിശോധിക്കുമ്പോൾ ‘ആരോഗ്യകരമെന്ന്’ നമ്മൾ വിശ്വസിക്കുന്ന പല ബിസ്കറ്റുകളിലും ഇപ്പോഴും മൈദയും പഞ്ചസാരയും സംസ്കരിച്ച കൊഴുപ്പുകളുമാണുള്ളത്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവ രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ ശീലത്തെ ഇപ്പോൾ ആരോഗ്യരംഗത്തെ വിദഗ്ധർ ചോദ്യം ചെയ്യുകയാണ്. മിക്ക ബിസ്കറ്റുകളിലും മൈദ, പഞ്ചസാര, സംസ്കരിച്ച കൊഴുപ്പുകൾ എന്നിവയിൽ നിന്നാണ് ഉണ്ടാക്കുന്നതെന്നാണ് മുംബൈയിലെ വൊക്കാഡ് ആശുപത്രിയിലെ ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ ഡോ. അമ്രീൻ ഷെയ്ഖിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേറിപ്പോർട്ട് ചെ്യതു. ഇവയിൽ ഫൈബറുകളും പോഷകങ്ങളും കുറവാണ്. അതിനാൽ, വളരെ കുറഞ്ഞ പോഷകഗുണങ്ങൾ മാത്രമുള്ള കലോറി ഉപഭോഗമാണ് ബിസ്കറ്റുകൾ. പതിവായി ഇവ കഴിക്കുന്നത് ഗുണകരമല്ല.

ക്രീം ബിസ്ക്കറ്റുകളേക്കാൾ സാധാരണ ബിസ്ക്കറ്റുകൾ സുരക്ഷിതമാണെന്ന് പലരും കരുതുന്നു. ക്രീം ബിസ്കറ്റുകളെ അപേക്ഷിച്ച് അത്ര അനാരോഗ്യകരമല്ലെന്ന് തോന്നുമെങ്കിലും രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, കൊഴുപ്പ് എന്നിവയെ പ്രതികൂലമായി ഇവ രണ്ടും ബാധിക്കുമെന്ന് ഡോക്ടർ പറയുന്നു. കൂടാതെ, ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളേയും ദിവസേന ബിസ്കറ്റ് കഴിക്കുന്നത് ബാധിക്കും.

അതേസമയം, ആരോഗ്യകരമായ രീതിയിൽ ഒരു ബിസ്കറ്റ് തിരഞ്ഞെടുക്കാൻ സാധ്യമാണെന്നാണ് ഡോക്ടർ പറയുന്നത്. അതിനായി ആദ്യത്തെ മൂന്ന് ചേരുവകൾ പരിശോധിക്കേണ്ടതുണ്ട്. അവയിൽ റിഫൈൻഡ് ഫ്ലോർ, ഹൈഡ്രജനേറ്റഡ് ഫാറ്റ്, പഞ്ചസാര എന്നിവയാണ് അടങ്ങിയിട്ടുള്ളത് എങ്കിൽ അതൊരു അപകടസൂചനയാണ്. ഉയർന്ന ഫൈബർ, മുഴുവൻ ധാന്യങ്ങൾ, പഞ്ചസാരയില്ലാത്ത ബിസ്കറ്റുകൾ എന്നിവ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

KSRTC ബസ് എവിടെയെത്തി, സീറ്റുണ്ടോ? എല്ലാ വിവരങ്ങളും ലൈവാണ് ചലോ ആപ്പിൽ

കെഎസ്ആർടിസി യാത്രക്കാരെല്ലാം ആഗ്രഹിക്കുന്ന ഒന്നാണ് ബസ് എവിടെ എത്തി, എപ്പോൾ എത്തും സീറ്റുണ്ടോ എന്നതടക്കമുള്ള ലൈവ് ബസ് സ്റ്റാറ്റസ്. അതിനിതാ ഇപ്പോൾ പരിഹാരമായിരിക്കുന്നു. കെഎസ്ആർടിസി അവതരിപ്പിച്ച ചലോ ആപ്പിൽ യാത്രക്കാർ അറിയാൻ ആഗ്രഹിക്കുന്ന വിവരങ്ങളെല്ലാം അതിലുണ്ട്. സ്റ്റോപ്പിലേക്ക് എത്ര മിനിറ്റിനുള്ളിൽ ബസ് എത്തും, വരുന്ന ബസിൽ സീറ്റുണ്ടോ, പിന്നാലെ മറ്റ് ബസുകളുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ലഭ്യമാകുക

ട്രെയിൻ ലൈവ് സ്റ്റാറ്റസ് അറിയുന്ന നിരവധി ആപ്പുകൾക്ക് സമാനമായി തത്സമയ ലൊക്കേഷൻ വിവരം മാപ്പിലുടെ ലഭ്യമാകും. ടിക്കറ്റ് മെഷീനിലെ ജിപിഎസ് ഡേറ്റ ഉപയോഗിച്ചാണ് ഇൻഫർമേഷൻ സംവിധാനം പ്രവർത്തിക്കുന്നത്. സ്റ്റോപ്പിലെത്തി ആപ് തുറന്ന് മാപ്പിൽ പ്രവേശിച്ചാൽ യാത്രക്കാരന്റെ നിശ്ചിത ചുറ്റളവിലെ ബസുകൾ കാണാനാകും. യാത്രക്കാരന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ സ്വീകരിച്ചാണ് വിവരങ്ങൾ  ലഭ്യമാക്കുക. പോകേണ്ട ബസ് സെലക്ട് ചെയ്താൽ അതിന്റെ നിലവിലെ ലൊക്കേഷനും എത്ര മിനിറ്റിനുള്ളിൽ എത്തുമെന്നതും റൂട്ടും കൃത്യമായി കാണാം.

സീറ്റുണ്ടെങ്കിൽ പച്ച. ഇല്ലെങ്കിൽ ചുവപ്പ്. ടിക്കറ്റ് യന്ത്രവുമായി ബന്ധിപ്പിച്ചാണ് ആപ് പ്രവർത്തിക്കു ന്നത് എന്നതിനാൽ എന്റർ ചെയ്യുന്ന ടിക്കറ്റുകളുടെ എണ്ണം കണക്കാക്കിയാണ് ബസിൽ സീറ്റുണ്ടോ എന്ന വിവ രം ലഭ്യമാക്കുന്നത്. ഉദാഹരണം കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള 50 സീറ്റുള്ള ബസിൽ 65 യാത്രക്കാരുണ്ടെന്ന് കണക്കാക്കുക. തൃശൂരിൽ നിന്ന് ഈ ബസിൽ കയറാനുദ്ദേശിക്കുന്നയാൾ ആപ് വഴി പരിശോധിക്കുമ്പോ ൾ സീറ്റില്ല എന്ന വിവരം കടും ചുവപ്പ് നിറത്തിൽ കാണിക്കും.

ബസിൽ 52 പേരാണ് ഉള്ളതെങ്കിൽ ഓറഞ്ച് നിറത്തിൽ ‘യാത്രക്കാർ നിൽക്കുന്നു’ എന്ന വിവരം ലഭ്യമാകും. ഇനി 40 പേരേ ഉള്ളൂവെങ്കിൽ പച്ച നിറത്തിൽ ‘സിറ്റ് ലഭ്യമാണ്’ എന്ന വിവരം കാണിക്കും.

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് നിയമനം.

ഇന്ത്യൻ കോസ്റ്റ് ഗാർഡ് 170 അസിസ്റ്റന്റ് കമാൻഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiancoastguard.cdac.in വഴി അപേക്ഷിക്കാവുന്നതാണ്. 

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് നിയമനം,പ്രതിമാസം 1.2 ലക്ഷം വരെ ശമ്പളം.

ഇന്ത്യൻ കോസ്റ്റ് ഗാർഡ് 170 അസിസ്റ്റന്റ് കമാൻഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiancoastguard.cdac.in വഴി അപേക്ഷിക്കാവുന്നതാണ്.

പ്രായപരിധി: 21-25 വയസ്സ് (കോസ്റ്റ് ഗാർഡിൽ സേവനമനുഷ്ഠിക്കുന്നവർക്കോ കരസേന/നാവികസേന/വ്യോമസേനയിലെ തത്തുല്യ ഉദ്യോഗസ്ഥർക്കോ 5 വർഷത്തെ ഇളവ്)

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. പ്ലസ് ടു വരെയോ ഇന്റർമീഡിയറ്റ് വരെയോ ഉള്ള ക്ലാസുകളിൽ ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും വിഷയങ്ങളായി പഠിച്ചിരിക്കണം.

ടെക്‌നിക്കൽ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്)

പ്രായപരിധി: 21-25 വയസ്സ് (കോസ്റ്റ് ഗാർഡിൽ സേവനമനുഷ്ഠിക്കുന്നവർക്ക് 5 വർഷത്തെ ഇളവ്)

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം.

ജൂലായ്‌ 23 വരെ അപേക്ഷ സമർപ്പിക്കാം. എല്ലാ ഉദ്യോഗാർത്ഥികൾക്കും 300 രൂപയാണ് അപേക്ഷ ഫീസ് (SC/ST വിഭാഗക്കാർക്ക് ഫീസില്ല)

ശമ്പള ഘടന

അസിസ്റ്റന്റ് കമാൻഡന്റ്: 56,100 രൂപ

ഡെപ്യൂട്ടി കമാൻഡന്റ്: 67,700 രൂപ

കമാൻഡന്റ് (JG): 78,800 രൂപ

കമാൻഡന്റ്: 1,23,100 രൂപ

വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം: joinindiancoastguard.cdac.in.

https://www.globalbrightacademy.com/

11 ദിവസം ഉല്ലസിക്കാം, ഓണാവധിക്കാലത്ത് റെയിൽവേയുടെ വിനോദസഞ്ചാരയാത്ര.

റെയിൽവേയുടെ സ്വകാര്യമേഖലയിലെ സേവനദാതാവായ സൗത്ത് സ്റ്റാർ റെയിലിന്റെ ടൂർ ടൈംസ് ഓണം സ്പെഷ്യൽ എസി ടൂറിസ്റ്റ് ടെയിൻ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28-ന് കണ്ണൂരിൽനിന്ന് ആരംഭിക്കുന്ന യാത്ര കോറമാൻഡൽ തീരം വഴി അരക്കുതാഴ്വര, സുന്ദർബൻസ്, കൊൽക്കത്ത, ഭുവനേശ്വർ, ബോറ ഗുഹകൾ, വിശാഖപട്ടണം, കൊണാർക്ക് എന്നിവിടങ്ങൾ സന്ദർശിക്കും. 11 ദിവസത്തേതാണ് യാത്ര. www. tourtimes.in വഴി ബുക്കിങ് നടത്താം. ഫോൺ: 7305858585,”

ഇത്തിഹാദ് റെയില്‍; യുഎഇയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍

“യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയില്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍. 17 വര്‍ഷം നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അബൂദബിയില്‍ നിന്ന് ദുബൈയിലേക്ക് 30 മിനിറ്റിനുള്ളില്‍ എത്തിച്ചേരാനാകും. ഇത് യുഎഇയുടെ ബിസിനസ് മേഖലയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത് ഇത്തിഹാദ് റെയില്‍ വെറുമൊരു റെയില്‍ ട്രാക്കല്ല, 2030ഓടെ യുഎഇയില്‍ ആരംഭിക്കാന്‍ പോകുന്ന വന്‍കിട പദ്ധതികള്‍ക്കുള്ള വഴിയാണ്. പദ്ധതി നിലവില്‍ വരുന്നതോടെ 10,000ത്തിലധികം പേര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ 9,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എഞ്ചിനീയറിംഗ്, നിര്‍മാണം, ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍, ലോജിസ്റ്റിക്‌സ്, അറ്റകുറ്റപ്പണികള്‍ എന്നീ മേഖലകളില്‍ പരിചയസമ്പന്നര്‍ മുതല്‍ തുടക്കക്കാര്‍ വരെ ഉള്‍പ്പെടുന്നവര്‍ക്ക് തൊഴില്‍ ലഭിക്കും.

200 ബില്യണ്‍ ദിര്‍ഹത്തിന്റെ ബിസിനസ് സാധ്യതകള്‍

ഇത്തിഹാദ് റെയില്‍ പദ്ധതിക്ക് പുറമെ, 200 ബില്യണ്‍ ദിര്‍ഹം വിപണി മൂല്യമുള്ള പുതിയ ബിസിനസുകള്‍ രാജ്യത്തുടനീളം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിലൂടെ വന്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സുസ്ഥിരമായ ഗതാഗത സംവിധാനം വികസിപ്പിക്കുക മാത്രമല്ല, പരിസ്ഥിതി, വ്യവസായം, ടൂറിസം തുടങ്ങിയ  മേഖലകളില്‍ വളര്‍ച്ച കൈവരിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.2030ലെ പ്രതീക്ഷകള്‍.

2030ഓടെ യുഎഇയില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഇത്തിഹാദ് റെയില്‍ പദ്ധതി യുഎഇയുടെ സാമ്പത്തികവും വ്യാവസായികവുമായ ഭാവിയെ പുതുക്കിപ്പണിയുമെന്ന് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു

കരിമ്പനും കറയും ഞൊടിയിടയിൽ അകറ്റാം? ഇതാ ചില പൊടിക്കൈകൾ

“മഴക്കാലമായാൽ വസ്ത്രങ്ങളിൽ എല്ലായിപ്പോഴും ഈർപ്പമായിരിക്കും, ഇത് കരിമ്പൻ പോലെയുള്ള ഫംഗസുകൾ ഉണ്ടാകുന്നതിന് കാരണമാകും

വിനാഗിരി

വിനാഗിരിയും വെള്ളവും ഒരേ അളവിൽ കലർത്തിയെടുക്കാം. കരിമ്പൻ ബാധിച്ച തുണി അതിൽ മുക്കിയെടുക്കാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കരിമ്പൻ ബാധിച്ച ഭാഗത്ത് പുരട്ടി ഉരച്ച് കഴുകാം.

പുളിച്ച മോര്

കരിമ്പൻ ബാധിച്ച ഭാഗത്ത് പുളിപ്പിച്ച മോര് പുരട്ടി കുറച്ചു സമയം കഴിഞ്ഞ് കഴുകാം.

ചൂടുവെള്ളം

കരിമ്പൻ ബാധിച്ച തുണികൾ ചൂടുവെള്ളത്തിൽ കഴുകുന്നത് ചില സാഹചര്യങ്ങളിൽ ഫലപ്രദമായിരിക്കും. ഇവയൊന്നും കൂടാതെ കടകളിൽ കരിമ്പൻ അകറ്റാൻ സഹായിക്കുന്ന ലിക്വിഡുകളും ലഭ്യമാണ്, അവ ഉപയോഗിച്ചു നോക്കാം.

ഈർപ്പം ഒഴിവാക്കാം

കഴുകിയ തുണികൾ വെയിലത്ത് നന്നായി ഉണകിയെടുക്കാൻ ശ്രദ്ധിക്കാം. ഈർപ്പം ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം അലമാരയിൽ സൂക്ഷിക്കാം.