കരിമ്പനും കറയും ഞൊടിയിടയിൽ അകറ്റാം? ഇതാ ചില പൊടിക്കൈകൾ

“മഴക്കാലമായാൽ വസ്ത്രങ്ങളിൽ എല്ലായിപ്പോഴും ഈർപ്പമായിരിക്കും, ഇത് കരിമ്പൻ പോലെയുള്ള ഫംഗസുകൾ ഉണ്ടാകുന്നതിന് കാരണമാകും

വിനാഗിരി

വിനാഗിരിയും വെള്ളവും ഒരേ അളവിൽ കലർത്തിയെടുക്കാം. കരിമ്പൻ ബാധിച്ച തുണി അതിൽ മുക്കിയെടുക്കാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കരിമ്പൻ ബാധിച്ച ഭാഗത്ത് പുരട്ടി ഉരച്ച് കഴുകാം.

പുളിച്ച മോര്

കരിമ്പൻ ബാധിച്ച ഭാഗത്ത് പുളിപ്പിച്ച മോര് പുരട്ടി കുറച്ചു സമയം കഴിഞ്ഞ് കഴുകാം.

ചൂടുവെള്ളം

കരിമ്പൻ ബാധിച്ച തുണികൾ ചൂടുവെള്ളത്തിൽ കഴുകുന്നത് ചില സാഹചര്യങ്ങളിൽ ഫലപ്രദമായിരിക്കും. ഇവയൊന്നും കൂടാതെ കടകളിൽ കരിമ്പൻ അകറ്റാൻ സഹായിക്കുന്ന ലിക്വിഡുകളും ലഭ്യമാണ്, അവ ഉപയോഗിച്ചു നോക്കാം.

ഈർപ്പം ഒഴിവാക്കാം

കഴുകിയ തുണികൾ വെയിലത്ത് നന്നായി ഉണകിയെടുക്കാൻ ശ്രദ്ധിക്കാം. ഈർപ്പം ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം അലമാരയിൽ സൂക്ഷിക്കാം.