“യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയില്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍. 17 വര്‍ഷം നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അബൂദബിയില്‍ നിന്ന് ദുബൈയിലേക്ക് 30 മിനിറ്റിനുള്ളില്‍ എത്തിച്ചേരാനാകും. ഇത് യുഎഇയുടെ ബിസിനസ് മേഖലയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത് ഇത്തിഹാദ് റെയില്‍ വെറുമൊരു റെയില്‍ ട്രാക്കല്ല, 2030ഓടെ യുഎഇയില്‍ ആരംഭിക്കാന്‍ പോകുന്ന വന്‍കിട പദ്ധതികള്‍ക്കുള്ള വഴിയാണ്. പദ്ധതി നിലവില്‍ വരുന്നതോടെ 10,000ത്തിലധികം പേര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ 9,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എഞ്ചിനീയറിംഗ്, നിര്‍മാണം, ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍, ലോജിസ്റ്റിക്സ്, അറ്റകുറ്റപ്പണികള്‍ എന്നീ മേഖലകളില്‍ പരിചയസമ്പന്നര്‍ മുതല്‍ തുടക്കക്കാര്‍ വരെ ഉള്‍പ്പെടുന്നവര്‍ക്ക് തൊഴില്‍ ലഭിക്കും.
200 ബില്യണ്‍ ദിര്‍ഹത്തിന്റെ ബിസിനസ് സാധ്യതകള്‍
ഇത്തിഹാദ് റെയില്‍ പദ്ധതിക്ക് പുറമെ, 200 ബില്യണ്‍ ദിര്‍ഹം വിപണി മൂല്യമുള്ള പുതിയ ബിസിനസുകള്‍ രാജ്യത്തുടനീളം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിലൂടെ വന്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സുസ്ഥിരമായ ഗതാഗത സംവിധാനം വികസിപ്പിക്കുക മാത്രമല്ല, പരിസ്ഥിതി, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളില്‍ വളര്‍ച്ച കൈവരിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.2030ലെ പ്രതീക്ഷകള്‍.
2030ഓടെ യുഎഇയില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഇത്തിഹാദ് റെയില്‍ പദ്ധതി യുഎഇയുടെ സാമ്പത്തികവും വ്യാവസായികവുമായ ഭാവിയെ പുതുക്കിപ്പണിയുമെന്ന് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു