ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ആയിരത്തിലേറെ ഉല്പന്നങ്ങളുമായി കുടുംബശ്രീ.
സംരംഭകരുടെ ആയിരത്തിലേറെ ഉല്പന്നങ്ങള് വിപണിയിലെത്തിച്ച് ഓണ്‍ലൈന്‍ വ്യാപാരരംഗത്തും സജീവമായി കുടുംബശ്രീ. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ മീഷോ, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, ഒ.എന്‍.ഡി.സി എന്നിവയിലെല്ലാം കുടുംബശ്രീ ഉല്പന്നങ്ങള് ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴി മികച്ച വിറ്റുവരവ് നേടി.
വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി ഉല്പന്നങ്ങള് വേഗത്തില്‍ ഉപഭോക്താക്കളിലെത്തിച്ച് വിപണനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ഉല്‍പന്നങ്ങളെത്തിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത 149 സംരംഭകര്‍ക്ക് ജി.എസ്.ടി രജിസ്ട്രേഷന്, കമ്പനി രജിസ്ട്രേഷന്, ഉല്പന്ന വിവരണം തയാറാക്കല്‍, പ്രോഡക്ട് ഫോട്ടോഗ്രഫി, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഉപയോഗിച്ചുകൊണ്ടുള്ള വിവിധ വിപണന രീതികള്‍ എന്നിവയില്‍ നബാർഡിന്റെ സഹകരണത്തോടെ പരിശീലനവും നല്കി.
കുടുംബശ്രീ ഉല്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി പോക്കറ്റ്മാര്‍ട്ട്-കുടുംബശ്രീ സ്റ്റോര്‍ മൊബൈല്‍ ആപ്പും രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. കുടുംബശ്രീ ഉല്പന്നങ്ങളെ വിവിധ വിതരണ ശൃംഖലയുമായി ബന്ധപ്പെടുത്തുക, ഉല്പന്ന സംഭരണത്തിന് ജില്ലകള്‍ തോറും വെയര്‍ഹൗസുകള്‍ സ്ഥാപിക്കുക തുടങ്ങി സംരംഭകരുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാകും ഈ വര്‍ഷം നടപ്പാക്കുക.


ഇന്ന് പത്താമുദയം; സൂര്യൻ അത്യുച്ച രാശിയിൽ വരുന്ന ദിനം.
സൂര്യന്റെ സ്വന്തം രാശി ചിങ്ങവും ഉച്ചരാശി മേടവുമാണ്. എന്നുവെച്ചാൽ സൂര്യൻ ബലവാനായി നിൽക്കുന്ന സ്ഥിതി എന്ന് ചുരുക്കം. അതിൽ പത്താം തീയതിയാണ് ഏറ്റവും ബലം. സൂര്യന്റെ നീചരാശി തുലാമാണ്. ഭാരതീയ പുതുവർഷം ആരംഭിക്കുന്നത് മേടം ഒന്നിനാണ്. ഈ ദിവസമാണ് വിഷുവായി ആചരിക്കുന്നത്.
മേടം പത്തിനാണു (2025 ഏപ്രിൽ 23) പത്താമുദയം. അന്ന് സൂര്യൻ അത്യുച്ച രാശിയിൽ വരുന്നു. സൂര്യൻ ഏറ്റവും ബലവാനായി വരുന്ന നാൾ.
കർഷകർക്കു പ്രധാനം. വിഷുവിന് പാടത്ത് പണി തുടങ്ങുന്നതിന് ചാലു കീറും. ഏതു വിളവിനും വിത്തു വിതയ്ക്കാനും തൈ നടാനും തിരഞ്ഞെടുക്കുന്നത് പത്താമുദയമാണ്. പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല. ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനം. ഈ ദിവസങ്ങളിൽ സൂര്യോദയത്തിനു മുമ്പേ ദീപം കാണും. കന്നു കാലികൾക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കും.

നിത്യപൂജയില്ലാത്ത കാവുകളിൽ ഈ ദിവസം പൂജകൾ നടക്കും. വീടു പാലു കാച്ചാൻ ഉത്തമം. പത്താമുദയനാളിൽ വെള്ളിമുറം കാണിക്കൽ എന്നൊരു ചടങ്ങ് ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയ സമയത്തു കാണിക്കുന്ന ചടങ്ങ്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കും.
ഈ ദിവസം ആദിത്യപുരം, കതിരൂർ എന്നീ സൂര്യക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് വിശേഷമാണ്. സൂര്യഗായത്രി ലഭിക്കുന്നതും ഉത്തമമാണ്. സുകൃതക്ഷയത്തിന് പോലും പരിഹാരമായി ഗായത്രി മന്ത്രമാണ് ജനിക്കുന്നത്.

3.23 ലക്ഷം വനിതകൾക്ക് തൊഴിലൊരുക്കി കുടുംബശ്രീ.
സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത സംരംഭങ്ങളും അമ്പതിനായിരത്തിലേറെ ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടെ ആകെ 1,63,458 സംരംഭങ്ങൾ ഈ മേഖലയിൽ രൂപീകരിച്ചതു വഴിയാണ് ഇത്രയും വനിതകൾക്ക് ഉപജീവന മാർഗമൊരുക്കിയത്. സൂക്ഷ്മസംരംഭ മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സംരംഭ രൂപീകരണം. കൂടാതെ കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പ്രത്യേക ഉപജീവന ക്യാമ്പയിൻ കെ-ലിഫ്റ്റ് വഴി രൂപീകരിച്ച 34,422 സംരംഭങ്ങളും ഇതിൽ ഉൾപ്പെടും. ഇതിലൂടെ മാത്രം 61,158 പേർക്കാണ് തൊഴിൽ ലഭിച്ചത്.
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് കുടുംബശ്രീ നടപ്പാക്കുന്ന സുപ്രധാന പദ്ധതിയാണ് സൂക്ഷ്മസംരംഭങ്ങൾ. വിവിധ പദ്ധതികളുടെ ഭാഗമായി ഉൽപാദന സേവന മേഖലകളിലടക്കം കുടുംബശ്രീ വനിതകൾക്ക് സ്വയംതൊഴിൽ ലഭ്യമാക്കുന്നു. ഉൽപാദന മേഖലയിലാണ് ഏറ്റവും കൂടുതൽ വനിതകൾ. 69,484 സംരംഭങ്ങളാണ് ഈ മേഖലയിലുള്ളത്. അംഗൻവാടികളിലേക്ക് പൂരക പോഷകാഹാരം വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സ് തയ്യാറാക്കി നൽകുന്നത് കുടുംബശ്രീയുടെ കീഴിലുള്ള 241യൂണിറ്റുകൾ മുഖേനയാണ്. 1,680 വനിതകളാണ് ഈ രംഗത്ത് തൊഴിലെടുക്കുന്നത്.

സേവന മേഖലയിൽ 49,381ഉം വ്യാപാര രംഗത്ത് 35,646 ഉം സംരംഭങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഭക്ഷ്യോൽപാദനത്തിൽ നിന്നും മൂല്യവർദ്ധിത ഉൽപന്ന നിർമാണവും ഭക്ഷ്യ-സംസ്കരണവുമടക്കമുള്ള മേഖലകളിലും ശ്രദ്ധേയമായ ചുവട് വയ്പ്പ് നടത്താൻ കുടുംബശ്രീക്കായി. 2,685 സംരംഭങ്ങൾ ഭക്ഷ്യ സംസ്ക്കരണ മേഖലയിൽ മാത്രമുണ്ട്.
സംസ്ഥാനത്ത് അജൈവ മാലിന്യ ശേഖരണത്തിനായി കുടുംബശ്രീയുടെ കീഴിൽ രൂപീകരിച്ച 4,438 ഹരിതകർമ സേനകളിലെ 35,214 വനികൾക്കും ഇന്ന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. ഇതു കൂടാതെ കെട്ടിട നിർമാണ യൂണിറ്റുകൾ, സിമന്റ് കട്ട നിർമാണം, കമ്പ്യൂട്ടർ ഹാർഡ്വെയർ, ഡ്രൈവിംഗ് സ്കൂൾ, മാര്യേജ് ബ്യൂറോ, ഹൗസ് കീപ്പിങ്ങ് തുടങ്ങിയ രംഗങ്ങളിലും കുടുംബശ്രീ സംരംഭകരുണ്ട്. യുവജനങ്ങൾക്കായി പിഎം- യുവ പദ്ധതിയും നടപ്പാക്കുന്നു. 1784 ‘പ്രത്യാശ’യൂണിറ്റുകളും സംസ്ഥാനത്തുണ്ട്. 20 രൂപയ്ക്ക് ഗുണനിലവാരമുള്ള ഉച്ചഭക്ഷണം ലഭ്യമാക്കുന്ന 1,028 ജനകീയ ഹോട്ടലുകൾ നടത്തുന്നതിലൂടെ അയ്യായിരത്തോളം വനിതകൾക്ക് തൊഴിൽ ലഭിക്കുന്നു.

കാലാനുസൃതമായി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വനിതകളുടെ സംരംഭകത്വ ശേഷി വികസിപ്പിക്കുന്നതിനും കുടുംബശ്രീ പ്രത്യേക പരിഗണന നൽകുന്നു. സംസ്ഥാനമൊട്ടാകെ ആരംഭിച്ച 288 ബ്രാൻഡഡ് കഫേ, 13 ജില്ലകളിൽ ആരംഭിച്ച പ്രീമിയം കഫേ റെസ്റ്റൊറൻറുകൾ എന്നിവയാണ് ഇതിൽ പ്രധാനം. വയോജന രോഗീപരിചരണ മേഖലയിൽ ലഭ്യമാകുന്ന തൊഴിലവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ആവിഷ്ക്കരിച്ച കെ 4 കെയർ പദ്ധതിയാണ് മറ്റൊന്ന്. ഇതിലൂടെ 605 പേർക്ക് ഇതിനകം തൊഴിൽ ലഭിച്ചു. ഇതര വകുപ്പുകളുമായും ഏജൻസികളുമായും സംയോജിച്ചു കൊണ്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളും കുടുംബശ്രീയുടെ കീഴിലുണ്ട്. മോട്ടോർ വെഹിക്കിൾ വകുപ്പുമായി ചേർന്ന് 51 ഇ-സേവാ കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. വിവിധ സർക്കാർ വകുപ്പുകളിലും.
ഏജൻസികളുമായും സംയോജിച്ചു കൊണ്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളും കുടുംബശ്രീയുടെ കീഴിലുണ്ട്. മോട്ടോർ വെഹിക്കിൾ വകുപ്പുമായി ചേർന്ന് 51 ഇ-സേവാ കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. വിവിധ സർക്കാർ വകുപ്പുകളിലും ഓഫീസുകളിലായി 343 കാന്റീനുകളും ഉണ്ട്. നിലവിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് എഴുപതോളം പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്.
സ്വയംതൊഴിൽ മേഖലയിലേക്ക് കടന്നു വരുന്ന വനിതകൾക്ക് പൊതു അവബോധന പരിശീലനം, സംരംഭകത്വ വികസന പരിശീലനം, നൈപുണ്യ വികസന പരിശീലനം, വിവിധ സാമ്പത്തിക പിന്തുണകൾ എന്നിവയും കുടുംബശ്രീ ലഭ്യമാക്കുന്നു.”

കേരളത്തിൽ സാമൂഹിക സുരക്ഷാ മിഷനിൽ 135 ഒഴിവുകൾ; ഏപ്രിൽ 25ന് മുൻപായി അപേക്ഷിക്കണം.
കേരള സാഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ കോഡിനേറ്റർ, മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്സ് തസ്തികകളിൽ 135 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കരാർ നിയമനം. ഏപ്രിൽ 25 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.socialsecuritymission.gov.in
തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം
മെഡിക്കൽ ഓഫിസർ (75): എം.ബി.ബി.എസ്, ജനറൽ മെഡിസിൻ/ഫാമിലി മെഡിസിൻ/ജെറിയാട്രിക് മെഡിസിനിൽ പി.ജി/ഡിപ്ലോമ (വിരമിച്ച ഗവ. ഡോക്ടർമാർക്കും പാലിയേറ്റീവ് ട്രെയിനിങ് പൂർത്തിയാക്കിയവർക്കും മുൻഗണന), 65 വയസ്, 54,200 രൂപ.
സ്റ്റാഫ് നഴ്സ് (40): ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് (പാലിയേറ്റീവ് ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മുൻഗണന), 50 വയസ്സ്, 30,995 രൂപ. കോഡിനേറ്റർ (20): സോഷ്യൽ വർക്കിൽ പി.ജി, ഒരു വർഷ പരിചയം, 45 വയസ്, 32,560 രൂപ.
തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി.
വിശദമായ ബയോഡേറ്റ, യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫി ക്കറ്റിന്റെ പകർപ്പു സഹിതം എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹിക സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാ സത്തിൽ അപേക്ഷിക്കണം. കവറിനു മുകളിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേരു രേഖപ്പെടുത്തുകയും വേണം.

വിൽപത്ര ഭൂമിയുടെ പോക്കുവരവിന് ഇനി അവകാശികളുടെ സമ്മതം വേണം.
വില്പത്രപ്രകാരമുള്ള ഭൂമി പോക്കുവരവ് ചെയ്യാൻ ഇനി കടമ്പകളേറെ. സബ് രജിസ്ട്രാർ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പത്രത്തിലെ ഭൂമി പോക്കുവരവ് ചെയ്യാൻ പോലും ഇനി അവകാശികളുടെ സമ്മതംകൂടി വേണം. രജിസ്റ്റര്‍ ചെയ്യാത്ത വില്പത്രത്തിനുപോലും നിയമപ്രാബല്യം ഉണ്ടായിരിക്കെയാണ് രജിസ്റ്റര്‍ ചെയ്തതിന്റെ കാര്യത്തിൽ ഏറെ പോക്കും വരവും വേണ്ടിവരുന്നത്. വില്പത്രം എഴുതിയയാളുടെ മരണ സര്‍ട്ടിഫിക്കറ്റിനൊപ്പം അസ്സല് വില്പത്രം, സര്‍ട്ടിഫൈഡ് കോപ്പി, ബാധ്യത സര്‍ട്ടിഫിക്കറ്റ്, ലിസ്റ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ അടക്കം വില്ലേജ് ഓഫിസര്‍ക്ക് അപേക്ഷ നല്കിയാല് ഭൂമി പോക്കുവരവ് ചെയ്ത് ഭൂനികുതി ഈടാക്കുന്നതാണ് നിലവിലെ രീതി.
ഇനി വില്പത്രം എഴുതിവെച്ചയാളുടെ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം നല്‍കണം. ഇതില്‍ പറയുന്നവര്‍ക്ക് നോട്ടീസ് അയച്ച് അവരുടെ സമ്മതം കൂടി ഉണ്ടെങ്കിലേ പോക്കുവരവ് സാധ്യമാകൂ. വില്പത്രപ്രകാരമുള്ള ഭൂമിയിൽ ഇവർ അവകാശമുന്നയിച്ചാൽ പോക്കുവരവ് നടപടി നിര്‍ത്തിവെക്കുകയും ഭൂനികുതി ഈടാക്കുന്നത് മരവിപ്പിക്കുകയും ചെയ്യും. ആക്ഷേപം ഉന്നയിക്കുന്നവര്‍ കോടതിയെ സമീപിച്ചാൽ വ്യവഹാര നടപടികളിലേക്കും നീങ്ങും.

ഹൈകോടതി അടുത്തിടെ നടത്തിയ വിധിയെ തുടര്‍ന്നാണ് വില്പത്രപ്രകാരമുള്ള ഭൂമി പോക്കുവരവ് ചെയ്യാൻ അവകാശികളുടെ സമ്മതവും കൂടി വേണമെന്ന് റവന്യൂ വകുപ്പ് നിർദേശം നല്‍കിയത്. ഏകീകൃത നിയമമില്ലാത്തതാണ് വില്പത്ര ഭൂമിയുടെ പോക്കുവരവ് വിധിയില്‍ പരാമര്‍ശിക്കാൻ ഇടയാക്കിയത്.
വില്പത്രപ്രകാരം കിട്ടിയ വസ്തുവകകള്‍ പണയപ്പെടുത്തി വായ്പ നല്‍കുന്നതിലും ധനകാര്യസ്ഥാപനങ്ങള്‍ പിടിമുറുക്കി. വില്പത്രം എഴുതിവെച്ചയാളുടെ അവകാശ സര്‍ട്ടിഫിക്കറ്റും അതില്‍ പറയുന്നവരുടെ സമ്മതപത്രവും നല്‍കണമെന്ന് പോക്കുവരവ് ചെയ്ത ഭൂമിയുടെ സകല അവകാശരേഖകളും ഹാജരാക്കുന്നവരോടുപോലും ബാങ്കുകൾ ആവശ്യപ്പെട്ടുതുടങ്ങി. ജീവിതകാലം ആര്‍ജിച്ചതും കുടുംബപരമായി കിട്ടിയതുമായ സ്വത്തുക്കള്‍ കാലശേഷം സംരക്ഷിക്കുന്നവര്‍ക്ക് തന്നെ ലഭിക്കുന്നതിനും പിന്തുടര്ച്ചാവകാശികള് തമ്മില്‍ തര്‍ക്കം ഉണ്ടാകാതിരിക്കുന്നതിനുമാണ് ഭൂഉടമകള്‍ വില്പത്രം എഴുതുന്നത്. ധനനിശ്ചയം ഉള്‍പ്പെടെ ആധാരമായി രജിസ്റ്റർ ചെയ്താല്‍ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസുമായി വലിയ തുക ചെലവാകുമെന്നതും വില്പത്രം രജിസ്റ്റര്‍ ചെയ്യാൻ കാരണമാണ്.

സമയം തീരുന്നു! നാട്ടിലെ സഹകരണ ബാങ്കില്‍ ക്ലര്‍ക്ക് ആവാം; എല്ലാ ജില്ലകളിലും ഒഴിവുകള്‍.
കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളില്‍ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കായി കേരള സഹകരണ സർവീസ് പരീക്ഷാ ബോർഡ് 2025ലെ മെഗാ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്ത് വിട്ടു. സംസ്ഥാനത്തെ 14 ജില്ലകളിലായി വിവിധ സഹകരണ ബാങ്കുകളിലേക്കാണ് നിയമനം. ജൂനിയർ ക്ലർക്ക്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി, മാനേജർ എന്നീ തസ്തികകളിലായി ആകെ 200 ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 30ന് മുമ്പായി ഓൺലൈൻ വഴി അപേക്ഷിക്കണം.

ആധാരം സ്വയം എഴുതാന്‍ മലയാളിക്ക് പേടി.
ഭൂമിയിടപാടുകള്‍ക്ക് ആധാരം സ്വയം എഴുതാന്‍ നിയമമുണ്ടെങ്കിലും മലയാളിക്ക് ധൈര്യം അത്ര പോര. നിയമംവന്ന് എട്ടുകൊല്ലത്തിനിടെ 4430 പേര്‍മാത്രമാണ് ആധാരം സ്വന്തമായെഴുതിയത്. സ്വയമെഴുത്തില് തെറ്റുപറ്റുമോയെന്നാണ് പേടി. ഒരുവര്‍ഷം പത്തുലക്ഷത്തോളം ആധാരങ്ങള്‍ രജിസ്റ്റര്‍ചെയ്യുമ്പോള്‍ സ്വയം എഴുതിയ ആധാരങ്ങളുടെ എണ്ണം നാമമാത്രം.
ആധാരങ്ങളുടെ 19 മാതൃക രജിസ്ട്രേഷന് വകുപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വിവരങ്ങള്‍ ചേര്‍ത്താല്‍ മതിയെങ്കിലും പിശകുപറ്റുമോയെന്ന ആശങ്കയാണ് മിക്കവര്‍ക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പൂരിപ്പിച്ച മാതൃകയുമായി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി പരിശോധിക്കാന്‍ സൗകര്യമുണ്ട്. സ്വന്തമായി ആധാരം എഴുതുന്നവര്‍ക്ക് എല്ലാസഹായവും നല്‍കണമെന്ന് നിര്‍ദേശവുമുണ്ട്. എന്നാലും ആധാരമെഴുതാന് മലയാളിക്ക് ധൈര്യംപോരാ.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 896 ആധാരങ്ങളാണ് സ്വന്തമായി തയ്യാറാക്കി രജിസ്റ്റര്‍ചെയ്തത്. ഇതിനോട് തുടക്കംതൊട്ടേ ആധാരമെഴുത്തുകാര്‍ക്ക് എതിര്‍പ്പായിരുന്നു. തങ്ങളുടെ ജോലിപോകുമെന്ന ആശങ്കയില്‍ ആധാരമെഴുത്തുകാര്‍ ഒട്ടേറെ സമരങ്ങളും നടത്തി. എന്നാല്‍, ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് തെളിയുന്നത്.

ഇംഗ്ലീഷറിയാതെ വിഷമിച്ചു, ദിവസം പുതിയ 10 വാക്കുകൾ പഠിച്ച് മറികടന്നു.
ഇംഗ്ലീഷ് ഭാഷ അറിയില്ല എന്ന ഒറ്റക്കാരണത്താൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പലരും പലയിടത്തും പറയാറുണ്ട്. ആശയവിനിമയത്തിൽ ആംഗലേയ ഭാഷയ്ക്ക് ചെറുതല്ലാത്ത ഒരു സ്ഥാനമുണ്ടെന്ന് തന്നെ നിസ്സംശയം പറയാം. അങ്ങനെ ഇംഗ്ലീഷ് സംസാരിക്കാനറിയാത്തതിന്റെ പേരിൽ പലയിടത്ത് അപമാനിക്കപ്പെടുകയും പിന്നീട് രാജ്യത്തെ ഏറ്റവും കഠിനമായ മത്സരപരീക്ഷകളിലൊന്നായ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച വിജയം നേടുകയും ചെയ്ത സുരഭി ഗൗതം എന്ന പെൺകുട്ടിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
മധ്യപ്രദേശിലെ സത്ന എന്ന ചെറിയ ഗ്രാമത്തിലാണ് സുരഭിയുടെ കുടുബം താമസിച്ചിരുന്നത്. അച്ഛൻ അഭിഭാഷകനും അമ്മ അധ്യാപികയുമായിരുന്നു. സ്കൂൾ കാലഘട്ടങ്ങളിൽ ട്യൂഷനോ കോച്ചിംഗോ ഒന്നും ഇല്ലാതെയാണ് സുരഭി പഠനം പൂർത്തിയാക്കിയത്. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും 90 ശതമാനത്തിലധികം മാർക്ക് നേടി വിജയിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുരഭി സ്റ്റേറ്റ് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുകയും മികച്ച മാർക്ക് നേടുകയും ചെയ്തു. തുടർന്ന് ഭോപ്പാൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിടെക് പ്രവേശനം നേടി. ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടുകയും മികച്ച പ്രകടനത്തിന് സ്വർണ്ണ മെഡൽ നേടുകയും ചെയ്തിരുന്നു.

എന്നാൽ കോളേജിൽ എത്തിയ സമയത്ത് ഇംഗ്ലീഷ് ഭാഷ സുരഭിക്കൊരു വെല്ലുവിളിയായി മാറിയിരുന്നു. ഹിന്ദി മീഡിയം സ്കൂളിൽ പഠിച്ചതിനാൽ ഇംഗ്ലീഷ് സംസാരിക്കാന്‍ പ്രാവീണ്യമുണ്ടായിരുന്നില്ല. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതിന്റെ പേരിൽ കോളേജിൽ അവൾക്ക് പരിഹാസം നേരിടേണ്ടി വന്നു. എന്നാൽ ഈ പരിഹാസങ്ങൾക്കൊന്നും സുരഭിയെ തളർത്താൻ കഴിഞ്ഞില്ല. എങ്ങനെയും ഇംഗ്ലീഷ് ഭാഷ വശത്താക്കണമെന്ന് അവൾ തീരുമാനിച്ചു. തുടർന്ന് ഓരോ ദിവസവും ഇംഗ്ലീഷിലെ 10 പുതിയ വാക്കുകൾ പഠിച്ചു. ലൈബ്രറിയിൽ നിന്ന് എഞ്ചിനീയറിംഗ് ഇംഗ്ലീഷ് പുസ്തകങ്ങൾ കൊണ്ടുവന്ന് ഭാഷ പരിശീലിക്കാൻ തുടങ്ങി. അങ്ങനെ ഭാഷാ പ്രശ്നം മറികടന്നു. തന്റെ സെമസ്റ്റർ പരീക്ഷകളില്‍ സർവകലാശാലയിൽ ഒന്നാമതെത്താന്‍ സുരഭിക്ക് സാധിച്ചു.
ഇതിനുശേഷം, നിരവധി മത്സര പരീക്ഷകളിലും ഈ പെണ്‍കുട്ടി മികച്ച വിജയം നേടി. പിന്നീട്, ഐഎസ്ആർഒ, ബിഎആർസി, ഐഇഎസ്, യുപിഎസ്സി ഐഎഎസ് എന്നിവയുൾപ്പെടെയുള്ള പ്രധാനപ്പെട്ട 8 പരീക്ഷകളിൽ സുരഭി മികച്ച റാങ്കുകൾ നേടുകയും ചെയ്തു. 2016 ൽ യുപിഎസ്സി സിവിൽ സർവ്വീസ് പരീക്ഷ 50ാം റാങ്കോടെ പാസ്സായി ഐഎഎസ് ഉദ്യോഗസ്ഥയുമായി. തീർത്തും പരിമിതമായ സാഹചര്യത്തിൽ നിന്ന് വന്നിട്ടും തന്റെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഒന്നുകൊണ്ട് മാത്രമാണ് സുരഭിക്ക് വിജയിക്കാനായത്.

വിമാനയാത്രയില്‍ ലെഗ്ഗിങ്സ് ധരിക്കുന്നത് അപകടകരമാണെന്ന് നിങ്ങള്‍ക്കറിയുമോ?; കാരണങ്ങള്‍ ഇതാണ്.
വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ എന്ത് വസ്ത്രം ധരിക്കണമെന്നത് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. സ്റ്റൈലിഷിനോടൊപ്പം തന്നെ കംഫർട്ടബ്ൾ ആയ വസ്ത്രങ്ങളാണ് മിക്കവരും തെരഞ്ഞെടുക്കുക. പെൺകുട്ടികൾ അധികവും ലെഗ്ഗിങ്സ് ധരിച്ചാണ് വിമാനത്തിൽ യാത്ര ചെയ്യാറുള്ളത്. അവർക്ക് കംഫർട്ടബ്ൾ ആയ ഔട്ട്ഫിറ്റാണത്. എന്നാൽ വിമാനയാത്രയിൽ ലെഗ്ഗിങ്സ് ധരിക്കുന്നത് എത്രത്തോളം അപകടമാണെന്ന് ആലോചിച്ചിട്ടുണ്ടോ?
ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഒന്നിലധികം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2017-ൽ കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ ലെഗ്ഗിങ്സ് ധരിച്ചതിനെ തുടർന്ന് യുണൈറ്റഡ് എയർലൈൻസ് വിലക്കിയിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെയ്ക്കുകയും ചെയ്തു.
വിമാനത്തിൽ തീപ്പിടിത്തമുണ്ടായാൽ, അപകടത്തിന്റെ തോത് വർദ്ധിപ്പിക്കുന്ന സിന്തറ്റിക് വസ്തുക്കൾ കൊണ്ടാണ് ലെഗ്ഗിങ്സ് നിർമിച്ചിരിക്കുന്നതെന്നും യാത്രയിൽ അത് ഒഴിവാക്കുന്നത് നല്ലതാണെന്നും 2022-ൽ ‘ദ സണി’ന് നൽകിയ അഭിമുഖത്തിൽ നെഗ്രോണി പറയുന്നു. ‘എല്ലാവരും ഇപ്പോൾ വിമാനയാത്രകളിൽ യോഗ പാന്റ്സാണ് ധരിക്കാറുള്ളത്. ആർട്ടിഫിഷ്യൽ ഫൈബറുകൾ കൊണ്ടുണ്ടാക്കിയ ഈ പാന്റ്സ് തീപ്പിടിത്തമുണ്ടായാൽ കൂടുതൽ അപകടങ്ങളുണ്ടാക്കും. ഇത് കത്തി ശരീരത്തിൽ പറ്റിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

വിമാനാപകടങ്ങൾ അത്ര സാധാരണമല്ലെങ്കിലും സ്വയം സുരക്ഷിതരായിരിക്കേണ്ടത് എല്ലായ്പ്പോഴും പ്രധാനമാണ്. സ്പാൻഡെക്സ്, ലൈക്ര പോലുള്ള സിന്തറ്റിക് വസ്തുക്കൾ കൊണ്ടാണ് യോഗ പാന്റുകൾ ഉണ്ടാക്കിയിരിക്കുന്നത്. നാച്ചുറൽ ഫൈബറുകൾ പോലെയല്ല സിന്തറ്റിക് മെറ്റീരയിലുകൾ കൊണ്ടുള്ള വസ്ത്രങ്ങൾ. അത് കത്തിപ്പോയാൽ ഉരുകി ശരീരത്തിൽ ഒട്ടിപ്പിടിക്കും. അടിയന്തരഘട്ടങ്ങളിൽ ഇറുകിയ ലെഗ്ഗിങ്സ് ഊരിമാറ്റാനും പ്രയാസമാകും.
നാച്ചുറൽ ഫൈബറുകൾകൊണ്ടുള്ള വസ്ത്രങ്ങളായാൽ തീപ്പിടിത്തമുണ്ടായാൽ കൂടുതൽ സുരക്ഷിതമാകുമെന്നും അപകടഘട്ടങ്ങളിൽ സീറ്റുകൾക്ക് മുകളിലൂടെ കയറാൻ കഴിയുന്ന തരത്തിൽ ചലനസ്വാതന്ത്യം നൽകുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും നെഗ്രോണി കൂട്ടിച്ചേർക്കുന്നു.

കുമ്പിളപ്പ സോഫ്റ്റായി തയ്യാറാക്കാന്‍ ഒരു എളുപ്പവഴി
നല്ല നാടന്‍ രുചിയില്‍ കുമ്പിളപ്പം തയ്യാറാക്കാന്നുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
പച്ചരിപ്പൊടി വറുത്തത് – ഒരു കപ്പ്
വരിക്ക ചക്ക ചുള അരിഞ്ഞത് – അരകപ്പ്
(കൂഴച്ചക്കയാണങ്കില് പിഴിഞ്ഞ് ചാറ് എടുക്കുക )
ശര്‍ക്കര ചുരണ്ടിയത് – മുക്കാല്‍ കപ്പ്
തേങ്ങ തിരുമ്മിയത് – കാല് കപ്പ്
നെയ്യ്- രണ്ട് ടീ സ്പൂണ്‍
ഏലക്ക പൊടിച്ചത് – കാല് ടീ സ്പൂണ്‍
വെള്ളം – ആവിശ്യത്തിന്
വയണയില കുമ്പിള് കുത്തിയത് – ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം:
വറുത്ത അരിപ്പൊടിയും, ചുരണ്ടിയ ശര്‍ക്കരയും, തേങ്ങ തിരുമ്മിയതും, നെയ്യും, ഏലക്ക പൊടിച്ചതും, ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് കുഴക്കുക.
വെള്ളം കൂടി പോകാതെ സൂക്ഷിക്കണം.
അതിലേക് അരിഞ്ഞചക്ക ചേര്‍ത്ത് യോജിപ്പിക്കുക.
ഇപ്പോള്‍ അപ്പത്തിനുള്ള മാവു റെഡിയായി.
ഇനി വയണയില കുമ്പിള് കുത്തിയത്തില്‍ മാവ് നിറച്ചു അപ്പച്ചെമ്പില്‍ വെള്ളം ഒഴിച്ച് തട്ടിട്ട് ആവിയില്‍ പുഴുങ്ങി എടുക്കുക.
