ശ്രീലങ്കയ്ക്കെതിരേ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിന മല്‍സരത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പകലും രാത്രിയുമായി നടക്കുന്ന ആദ്യ പോരില്‍ ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ വേണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
സീനിയര്‍ താരങ്ങളില്ലാതെ യുവ നിരയെയായിരുന്നു നേരത്തേ നടന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ പരീക്ഷിച്ചത്. പരമ്പര 2-1നു ഇന്ത്യ കൈക്കലാക്കുകയും ചെയ്തു. എന്നാല്‍ ഏകദിന പരമ്പരയില്‍ സീനിയര്‍ താരങ്ങളടങ്ങുന്ന കൂടുതല്‍ ശക്തമായ ടീമിനെയാണ് ഇന്ത്യ ഇറക്കുക.