Logowanie Do Parimatcha Zakładka Internetow

Logowanie Do Parimatcha Zakładka Internetowa Zarejestruj Się Watts Parimatch ️ Kliknij! ⬅️ Content “parimatch: Najlepsze Kasyno…

Cassino Online Site Estatal ᐈ Jogue Em Melhores Slot

Cassino Online Site Estatal ᐈ Jogue Em Melhores Slots “Procedimento De Registo E Login Na Mostbet…

സംസ്ഥാനത്ത് പകൽ താപനില ഉയരുന്നു; സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില വീണ്ടും ഉയരുന്നു. പകല്‍ 11 മണി മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറ്റി ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി.

ജാഗ്രതാ നിര്‍ദേശങ്ങള്‍

പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ ഈ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതെ ശ്രദ്ധിക്കണം.

നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ജോലി സമയം ക്രമീകരിക്കണമെന്നും കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്.

നിര്‍ജലീകരണം തടയാന്‍ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം.

കാട്ടുതീ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വേനല്‍ക്കാലത്ത് മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തീപിടുത്തമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇതിന് സമീപത്ത് താമസിക്കുന്നവരും സ്ഥാപനങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും നടപ്പാക്കണം.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ചൂട് ഏല്‍ക്കാത്ത തരത്തില്‍ വസ്ത്രധാരണം നടത്തേണ്ടതും ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ വിശ്രമിക്കാനുള്ള അനുവാദം അതത് സ്ഥാപനങ്ങള്‍ നല്‍കേണ്ടതുമാണ്.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കണം.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാണ് ഉചിതം. കയ്യില്‍ വെള്ളം കരുതണം. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാലുടന്‍ വിശ്രമിക്കണമെന്നും വൈദ്യസഹായം തേടണം.

ദുബായിയുടെ രണ്ടാം ഉപഭരണാധികാരിയായി അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമിതനായി

ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മകനായ അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ എമിറേറ്റിന്റെ ഡെപ്യൂട്ടി ഭരണാധികാരിയായി നിയമിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനും ദീർഘകാലം ഉപ ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം 2021ൽ മരണപെട്ടിരുന്നു. അതിനെ തുടർന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ മകനെ ദുബായിലെ രണ്ടാമത്തെ ഉപ ഭരണാധികാരിയായി നിയമിച്ചതെന്ന് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ദുബായിൽ ഇപ്പോൾ രണ്ട് ഡെപ്യൂട്ടി ഭരണാധികാരികൾ ഉണ്ട്.

2008 മുതൽ ഡെപ്യൂട്ടി ഭരണാധികാരിയും നിലവിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ധനമന്ത്രിയുമാണ് ഷെയ്ഖ് മുഹമ്മദിന്റെ മക്കളിൽ ഒരാളായ മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ആദ്യം ഇദ്ദേഹമാണ് ഡെപ്യൂട്ടി ഭരണാധികാരിയായി നിയമിതനായത്. ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു മകനും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരിയുടെ ചുമതലയിലേക്ക് ഇപ്പോൾ നിയമിതനായിരിക്കുന്നത്.

സ്ത്രീകൾക്കിടയിൽ മൈഗ്രെയ്ൻ വർധിക്കാൻ കാരണം അമിത സമ്മർദമോ?

മാസത്തിൽ കുറഞ്ഞത് 15 ദിവസമെങ്കിലും കടുത്ത തലവേദന അനുഭവപ്പെടുന്ന അവസ്ഥയാണ് ക്രോണിക് മൈഗ്രെയ്ൻ. ഈ മൈഗ്രെയിനുകൾ ഓക്കാനം, ഛർദ്ദി, പ്രകാശത്തോടും ശബ്ദത്തോടുമുള്ള അലർജി എന്നിവ ഉണ്ടാക്കുകയും ഒരു വ്യക്തിയുടെ ദൈനംദിന ജോലികളെ തടസ്സപ്പെടുത്തുകയും അവരുടെ ജീവിത നിലവാരത്തെ ബാധിക്കുകയും ചെയ്യാറുണ്ട്.

90-95% ആളുകളും ജീവിതത്തിൽ എപ്പോഴെങ്കിൽ കഠിനമായ മൈഗ്രെയ്ൻ അനുഭവിച്ചിട്ടുണ്ടാകും. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ 2-3 മടങ്ങ് ആവർത്തിച്ചുള്ള തലവേദന അനുഭവപ്പെടാറുണ്ട്. കൂടാതെ സ്ത്രീകൾക്ക് മൈഗ്രെയ്ൻ കൂടുതലും കൗമാര കാലഘട്ടത്തിലാണ് സംഭവിക്കുന്നത്. മൈഗ്രേൻ ഉണ്ടാക്കുന്നതിൽ ഹോർമോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ തന്നെ സ്ത്രീകൾക്ക് അതിനുള്ള സാധ്യത കൂടുതലാണ് എന്ന് തന്നെ പറയാം.

അതേസമയം ജീവിതശൈലി, ജനിതക ഘടകങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ കാരണം വിട്ടുമാറാത്ത മൈഗ്രേൻ ഉണ്ടാകാൻ സാധ്യതയുണ്ട്. കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള കോട്ടുവായിടലും മയക്കവും, തലവേദന, ഛർദ്ദി എന്നിവയാണ് മൈഗ്രേൻ ബാധിച്ച ഒരു വ്യക്തിയ്ക്ക് കണ്ടുവരുന്ന സാധാരണ ലക്ഷണങ്ങൾ. മൈഗ്രേനിന്റെ ഈ ലക്ഷണങ്ങൾ ഇടയ്ക്കിടെ തലവേദനയായി മാറുന്നു.

സമ്മർദ്ദവും മൈഗ്രെയ്നും തമ്മിലുള്ള ബന്ധം

മൈഗ്രെയ്നിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് സമ്മർദം. തലവേദനയെക്കുറിച്ച് പരാതിപ്പെടുന്ന പല വ്യക്തികളിലും വലിയ ബുദ്ധിമുട്ടായി ഇത് മാറാറുണ്ട്. മൈഗ്രേനിലേക്ക് നയിക്കുന്ന സമ്മർദ്ദ ഘടകങ്ങൾ പലതുമുണ്ട്. ഉദാഹരണത്തിന് ഹോർമോൺ പ്രശ്നങ്ങൾ, ജോലി സ്ഥലത്ത് ഡെഡ്‌ലൈനിന് മുമ്പ് ജോലികൾ ചെയ്ത് തീർക്കുക തുടങ്ങിയ മാനസിക സമ്മർദ്ദങ്ങളോ വരെ കാരണമായേക്കാം. സ്ത്രീകളിൽ ആകട്ടെ ആർത്തവചക്രം സമ്മർദ്ദത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. ഉറക്കക്കുറവ്, ഉത്കണ്ഠ, ഭയം, കോപം, വിഷാദം, ലഹരി പാനീയങ്ങൾ, ചോക്ലേറ്റ്, ചീസ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളും സ്ത്രീകൾക്കിടയിൽ മൈഗ്രെയ്ൻ വഷളാകാൻ കാരണമാകാറുണ്ട്

ഈ സമ്മർദ്ദം ഉണ്ടാക്കുന്ന ഘടകങ്ങളുടെ തുടരെയുള്ള വർധനവ് മസ്തിഷ്കത്തിന്റെ സ്ഥിരത നിലനിർത്തുന്ന അലോസ്റ്റാറ്റിക് റെസ്പോൺസുകൾ അമിതമായി ഉപയോഗിക്കപ്പെടുന്നതിനും ക്രമരഹിതമാവുന്നതിനും ഇടയാക്കുന്നു. അതിനാൽ മസ്തിഷ്കത്തിന്റെ ഈ അമിത ഉപയോഗം മൈഗ്രെയ്ൻ ആക്രമണത്തിന് കാരണമാകുന്നു.

സ്ത്രീകൾക്ക് എങ്ങനെ സമ്മർദം നിയന്ത്രിക്കാനും മൈഗ്രെയ്ൻ സാധ്യത കുറയ്ക്കാനുമാകുമെന്ന് പരിശോധിക്കാം

കഠിന വേദനയോടു കൂടിയ മൈഗ്രെയിനുകൾ തടയാൻ സ്ത്രീകൾക്ക് ഫലപ്രദമായ സ്ട്രെസ് മാനേജ്മെന്റ് രീതികൾ ഉൾപ്പെടുത്താവുന്നതാണ്. അതിൽ താഴെ കൊടുത്തിരിക്കുന്നവ ഉൾപ്പെടുന്നു.

ആവശ്യമായ ഉറക്കം ലഭിക്കുക – ശരിയായ ഉറക്കം നിങ്ങളുടെ ഊർജ്ജ നില വർദ്ധിപ്പിക്കുകയും പ്രകോപനം കുറയ്ക്കുകയും അമിതഭാരം കുറയ്ക്കുകയും ചെയ്യും.

ഇടയ്ക്ക് സംഗീതം കേൾക്കുക – ഇത് ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സ്‌ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കാനും സഹായിക്കും.

വ്യായാമം – വ്യായാമം ശരീരത്തിലെ സ്‌ട്രെസ്‌ ഹോർമോണുകളായ അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയുടെ അളവ് കുറയ്ക്കുകയും തലച്ചോറിലെ എൻഡോർഫിൻ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ ഭക്ഷണക്രമം – വിറ്റാമിൻ കെ പോലുള്ള ആവശ്യമായ വിറ്റാമിനുകൾ നൽകാൻ കഴിയുന്ന ഇലക്കറികൾ ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെ സമ്മർദ്ദത്തിന്റെ അളവ് ഒരു പരിധിവരെ കുറയ്ക്കാനും നിങ്ങളുടെ ധമനികളെ സംരക്ഷിക്കാനും ശരിയായി രക്തം കട്ടപിടിക്കാനും സഹായിക്കും. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ധമനികളുടെ കാഠിന്യം കുറയ്ക്കുന്നതിനും രക്തക്കുഴലുകളിലെ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ഡയറ്ററി നൈട്രേറ്റുകളും സമീകൃതാഹാരത്തിൽ ഉൾപ്പെടും.

മെഡിറ്റേഷൻ – സമ്മർദ്ദം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്ന മറ്റൊരു ഫലപ്രദമായ മാർഗ്ഗമാണിത്. നല്ല ഉറക്കത്തിന് മെഡിറ്റേഷൻ ചെയ്യുന്നത് അത്യാവശ്യമാണ്. കൂടാതെ വിഷാദം, ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങളെ നേരിടാനും ഇത് സഹായിക്കുന്നു.

ഇത്തരം ഫലപ്രദമായ മാർഗങ്ങളിലൂടെ സ്ത്രീകൾക്ക് സമ്മർദ്ദത്തെ കാര്യക്ഷമമായി നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തിക്കൊണ്ട് മൈഗ്രെയിൻ തടയാനും സാധിക്കുന്നതാണ്.

 

അരിക്കൊമ്പനെ മയക്കുവെടിവച്ചു; ദൗത്യം വിജയത്തിലേക്ക്

ഇടുക്കി: ചിന്നക്കനാൽ മേഖലകളെ വിറപ്പിച്ച അരിക്കൊമ്പനെ ദൗത്യസംഘം മയക്കുവെടിവച്ചു. സിമന്റ് പാലത്തിന് സമീപം വച്ചാണ് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവച്ചത്. 11.55നായിരുന്നു വെടിവെച്ചത്. ആന മയങ്ങാനുള്ള കാത്തിരിപ്പിലാണ് സംഘം. ദൗത്യത്തിന്റെ രണ്ടാം ദിനത്തിലാണ് അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടിവയ്ക്കാനായത്.

കഴിഞ്ഞദിവസം ഒൻപത് മണിക്കൂർ തിരഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. വൈകിട്ട് മൂന്നിന് ദൗത്യസംഘം ശ്രമം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. ഇന്ന് രാവിലെത്തന്നെ ആരംഭിച്ച തിരച്ചിലിൽ അരിക്കൊമ്പനെ സിങ്കുകണ്ടത്ത് കണ്ടെത്തി. പിന്നാലെ വനംവകുപ്പിന്റെ സംഘം പ്രദേശത്തേക്ക് തിരിക്കുകയായിരുന്നു.

ആനയെ ദൗത്യമേഖലയായ സിമന്റുപാലത്തേക്ക് എത്തിക്കാനുള്ള ശ്രമം വിജയിക്കുകയായിരുന്നു. പിന്നാലെ മയക്കുവെടി വെക്കാനുള്ള സംഘം ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ ബേസ് ക്യാമ്പിൽനിന്ന് പുറപ്പെട്ടു.

കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് അരിക്കൊമ്പനെ ആനയിറങ്കലിന് സമീപം ശങ്കരപാണ്ഡ്യമെട്ടിൽ നാട്ടുകാർ കണ്ടെത്തിയിരുന്നു. ഒൻപത് മണിക്കൂറോളം പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ്, ശങ്കരപാണ്ഡ്യമെട്ടിൽ ആനയെ കണ്ടെത്തിയത്.

അരിക്കൊമ്പൻ മിഷൻ ലക്ഷ്യത്തിലേക്കെത്തുന്നുവെന്നും കാര്യങ്ങൾ പോസിറ്റീവെന്നും സിസിഎഫ് ന്യൂസ് 18നോട് സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്ന ആനകളെ പടക്കം പൊട്ടിച്ച് തുരത്തി. അരിക്കൊമ്പനെ തിരിച്ചറിഞ്ഞെന്നും ഇന്ന് തന്നെ കൊമ്പനെ പിടിക്കാൻ കഴിയുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കടുത്ത സംഘർഷത്തിലാണ് ദൗത്യസംഘമെന്നും അവരുടെ മനോവീര്യം തകർക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.

ചരിത്രമെഴുതി അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരൻ; രണ്ടാമനായി ഫിനിഷ് ചെയ്തു

പാരീസ്: ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ ചരിത്രമെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി. രണ്ടാമനായാണ് അഭിലാഷ് മത്സരം ഫിനിഷ് ചെയ്തത്. ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്.

വ്യാഴാഴ്ച ദക്ഷിണാഫ്രിക്കൻ വനിത കിഴസ്റ്റൺ നോയിഷെയ്ഫർ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. മത്സരത്തിൽ അവശേഷിക്കുന്ന അവസാനത്തെ ആളായ ഓസ്ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗർ വളരെ പിന്നിലാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ നാലിനാണ് ഫ്രാൻസിലെ ലെ സാബ്‌ലേ ദെലോണിൽ നിന്ന് മത്സരം ആരംഭിച്ചത്. 16 നാവികരാണ് മത്സരം തുടങ്ങിയതെങ്കിലും ഫിനിഷിങ്ങിലേക്ക് എത്തിയത് മൂന്നു പേർ മാത്രം.

കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ കാരണം അഭിലാഷ് എത്തുന്ന സമയം കൃത്യമായി പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു സംഘാടകരും. 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമാണ് അഭിലാഷിന് ഫിനിഷ് ചെയ്യാൻ വേണ്ടിവന്നത്. സഞ്ചരിച്ചത് 48,000 കിലോമീറ്റർ. ഇതിനു മുൻപ് 2018ൽ അഭിലാഷ് തുടങ്ങിവച്ച യാത്ര പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ അഭിലാഷിന്റെ വഞ്ചി തകർന്നു. കടൽക്കലിയിൽ ബോട്ടിൽ നടുവിടിച്ചു വീണ അഭിലാഷിനെ ഒരു ഫ്രഞ്ച് മീൻപിടിത്തക്കപ്പലാണു രക്ഷപ്പെടുത്തിയത്.

വ്യാഴാഴ്ച രാത്രി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫറിനു വൻ സ്വീകരണമാണു സംഘാടകർ നൽകിയത്. കടലിൽ പെട്ടെന്നു കാറ്റില്ലാത്ത അവസ്ഥയുണ്ടായതോടെ അവസാനത്തെ 2-3 നോട്ടിക്കൽ മൈലുകൾ പിന്നിടാൻ കിഴ്സ്റ്റന് ഏതാനും മണിക്കൂറുകൾ വേണ്ടിവന്നു.

വൈകിട്ട് 7 മണിയോടെ സംഘാടകരും കുടുംബാംഗങ്ങളും ബോട്ടിൽ ഫിനിഷിങ് ലൈനിലേക്കു പോയെങ്കിലും രാത്രിയോടെയാണ് കിഴ്സ്റ്റന്റെ വഞ്ചി ലക്ഷ്യത്തിലെത്തിയത്. ഹോണുകൾ മുഴക്കിയാണ് കിഴ്സ്റ്റനെ ബോട്ടുകൾ സ്വാഗതം ചെയ്തത്. തീരത്തുള്ള റസ്റ്ററന്റുകൾ സ്പീക്കറിലൂടെ ഹോൺ ശബ്ദം മുഴക്കി. ഷാംപെയ്ൻ ബോട്ടിലുകൾ പൊട്ടിച്ച് കിഴ്സ്റ്റൻ വിജയലഹരി നുണഞ്ഞു. 235 ദിവസങ്ങളെടുത്താണ് കിഴ്സ്റ്റൻ ഫിനിഷ് ചെയ്തത്.

ഗോൾഡൻ ഗ്ലോബ് റേസ് എങ്ങനെ?

ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ പായ്‌വഞ്ചിയിൽ കടലിലൂടെ ലോകം ചുറ്റിവരികയെന്ന മത്സരമായിരുന്നു ഗോൾഡൻ ഗ്ലോബ് റേസ്. 2018ൽ ആരംഭിച്ച മത്സരത്തിന്റെ രണ്ടാം എഡിഷനാണ് ഇപ്പോഴത്തേത്. 2022 സെപ്റ്റംബർ 4നു ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോനിൽനിന്നാണ് മത്സരം ആരംഭിച്ചത്. മഹാസമുദ്രങ്ങൾ താണ്ടി ഇവിടെത്തന്നെ തിരിച്ചെത്തുകയെന്നതാണ് മത്സരം.

1968ലെ മത്സരത്തിൽ നാവികർ ഉപയോഗിച്ച അതേ മാതൃകയിലുള്ള ബോട്ടുകളും സാങ്കേതിക വിദ്യകളും സൗകര്യങ്ങളും മാത്രമാണ് മത്സരാ‍ർത്ഥികൾക്ക് ഉപയോഗിക്കാൻ അനുമതി. യുഎഇ കമ്പനി ബയാനത് ആണ് അഭിലാഷ് ടോമിയുടെ സ്പോൺസർമാർ. കോഴിക്കോട് സ്വദേശി കൗശിക് കൊടിത്തൊടികയുടെ ഉടമസ്ഥതയിലുള്ള ജെല്ലിഫിഷ് വാട്ടർ സ്പോർട്സും സഹസ്പോൺസറാണ്.

മുളപ്പിച്ച പയർവർ​ഗങ്ങൾ പതിവായി കഴിക്കൂ, ​ആരോ​ഗ്യഗുണങ്ങൾ ഇതൊക്കെയാണ്

പോഷകാഹാരത്തിന്റെ ഒരു ശക്തികേന്ദ്രമാണ് മുളപ്പിച്ച പയർവർ​ഗങ്ങൾ. പതിവായി കഴിക്കുമ്പോൾ ആരോഗ്യപരമായ ഗുണങ്ങളുടെ ലഭിക്കുന്നു. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് മുളപ്പിച്ച പയർവർ​ഗങ്ങൾ. ചെറുപയർ, വൻപയർ, മുതിര, കടല തുടങ്ങിയ പയർ വർഗ്ഗങ്ങളാണ് സാധാരണ മുളപ്പിച്ച് കഴിക്കുന്നത്.

ആരോഗ്യകരമായ മെറ്റബോളിസത്തെ പിന്തുണയ്ക്കുന്ന നാരുകളും എൻസൈമുകളും കൊണ്ട് സമ്പുഷ്ടമായതിനാൽ മുളപ്പിച്ച ധാന്യങ്ങൾ അവയുടെ ദഹന ഗുണങ്ങൾക്ക് വളരെക്കാലമായി അറിയപ്പെടുന്നു. അവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ നിയന്ത്രിക്കാനും പതിവായി മലവിസർജ്ജനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. 
അതേസമയം മുളപ്പിച്ച ധാന്യങ്ങളിൽ കാണപ്പെടുന്ന എൻസൈമുകൾ ഭക്ഷണം വിഘടിപ്പിക്കാനും അതിൽ നിന്ന് സുപ്രധാന പോഷകങ്ങൾ വേർതിരിച്ചെടുക്കാനും വേഗത്തിൽ പ്രവർത്തിക്കുന്നു. മുളപ്പിച്ച പയർ പതിവായി കഴിക്കുന്നതിലൂടെ ദഹനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം, വയറിളക്കം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ തടയാനും കഴിയും. അത് മാത്രമല്ല ഉയർന്ന പോഷകാംശം ശരീരത്തിന് ദിവസം മുഴുവൻ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജവും നൽകുന്നു.

ആരോഗ്യകരമായ കാഴ്ചശക്തി നിലനിർത്തുന്നതിന് നിർണായകമായ വിറ്റാമിനുകൾ എ, ഇ എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണ് മുളപ്പിച്ച പയർവർ​ഗങ്ങൾ. കണ്ണുകളെ സംരക്ഷിക്കുന്നതിൽ അവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പ്രധാന പങ്ക് വഹിക്കുന്നു.
ഇരുമ്പിന്റെയും ചെമ്പിന്റെയും സമ്പന്നമായ ഉറവിടമാണ് മുളപ്പിച്ച പയർവർ​ഗങ്ങൾ. അവ പതിവായി കഴിക്കുന്നതിലൂടെ, ശരീരത്തിലെ ആർബിസി എണ്ണം വർദ്ധിപ്പിക്കാനും ഓക്സിജന്റെ വിതരണം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തിലുടനീളം രക്തയോട്ടം ശക്തവും സുസ്ഥിരവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു. 

മുളപ്പിച്ച ചെറുപയർ പതിവായി കഴിക്കുന്നത് മുടിയ്ക്കും ചർമ്മത്തിനും ധാരാളം ഗുണങ്ങൾ നൽകുന്നു. അവ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയുടെ വളർച്ചയെ സഹായിക്കുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. രക്തപ്രവാഹം തലയോട്ടിക്കും ഫോളിക്കിളുകൾക്കും ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനും സഹായിക്കുന്നു. 

പൊളിച്ചുമാറ്റാൻ സാധിക്കുന്ന മൂന്ന് ബെഡ്‌റൂം വീട്ടിൽ ശതകോടീശ്വരനായ മസ്കിന് താമസം

ലോകത്തിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരിൽ ഒരാളായ, ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒ ഇലോൺ മസ്‌ക് (Elon Musk), തന്റെ സ്‌പേസ് എക്‌സ് ആസ്ഥാനത്തിന് സമീപമുള്ള ടെക്‌സാസിലെ ബോക ചിക്കയിലുള്ള 37 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്രീ ഫാബ്രിക്കേറ്റഡ് ഗസ്റ്റ് ഹൗസിലേക്ക് മാറി.

സമ്പത്തുണ്ടായിരുന്നിട്ടും, കാലിഫോർണിയയിലെ ആറ് മാൻഷനുകൾ ഉൾപ്പെടെ തന്റെ മിക്കവാറും എല്ലാ ഭൗതിക സ്വത്തുക്കളും വിറ്റ് സംസ്ഥാനം വിടുമെന്ന വാഗ്ദാനം നിറവേറ്റാൻ മസ്‌ക് തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്. ലാസ് വെഗാസ് ആസ്ഥാനമായുള്ള Boxabl എന്ന സ്റ്റാർട്ടപ്പ് കമ്പനി നിർമ്മിച്ച ഒരു പാർപ്പിട യൂണിറ്റാണ് ഇത്.

കാസിറ്റ എന്നാണ് വീടിന്റെ പേര്. ഒരു ടൂറിലൂടെ നിങ്ങൾക്ക് ചെറിയ വീട് കാണാൻ കഴിയും. സ്‌പേസ് എക്‌സിൽ നിന്ന് വാടകയ്‌ക്ക് എടുക്കുന്ന ബോക ചിക്ക/സ്റ്റാർബേസിലെ ഒരു വീടാണ് തന്റെ പ്രധാന വസതിയെന്നും അതിന് തനിക്ക് 50,000 ഡോളർ ചിലവായെന്നും ഇലോൺ മസ്‌ക് ഒരു ട്വീറ്റിൽ പങ്കിട്ടിരുന്നു.

ബേ ഏരിയയിലെ ഇവന്റ് ഹൗസായ ഒരു വീട് മാത്രമേയുള്ളൂ തനിക്കെന്നും മസ്‌ക് പരാമർശിച്ചു. താൻ ആ വീട് വിറ്റാൽ, ഒരു വലിയ കുടുംബം അത് വാങ്ങുന്നില്ലെങ്കിൽ അത് അധികം ഉപയോഗിക്കപ്പെടില്ല, ഭാവിയിൽ ഇത് സാധ്യമാകുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

Boxabl-ന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഈ ചെറിയ വീട്ടിൽ ഒരു വലിയ ഫ്രിഡ്ജ്, ഡബിൾ സിങ്ക്, ഓവൻ, മൈക്രോവേവ്, ഡിഷ്വാഷർ, സ്റ്റൈലിഷ് ഷേക്കർ കാബിനറ്റ് എന്നിവയോടുകൂടിയ പൂർണ്ണമായി സജ്ജീകരിച്ചിരിക്കുന്ന അടുക്കള ഉൾപ്പെടെയുള്ള ചില ആകർഷകമായ സവിശേഷതകൾ വാഗ്ദാനം ഉണ്ട്. കുളിമുറിയിൽ ആഴത്തിലുള്ള ഷവർ/ടബ്, വെസൽ സിങ്ക്, വലിയ കൗണ്ടർ, ബാക്ക്‌ലൈറ്റ് മിറർ, സ്ലൈഡിംഗ് ഗ്ലാസ് ബാൺ ഡോർ എന്നിവ ഉൾപ്പെടുന്നു.

375 ചതുരശ്ര അടി വിസ്തീർണമുള്ള ലിവിംഗ് റൂമിൽ വിശാലമായ വാതിലുകളും ജനലുകളും, വിശാലമായ പ്ലാങ്ക് കോമ്പോസിറ്റ് ഫ്ലോറിംഗ്, ഒരു ബിൽറ്റ്-ഇൻ ഇസ്തിരിയിടൽ കേന്ദ്രം, ഒരു വാഷർ/ഡ്രയർ, ഹീറ്റിംഗ് & എയർ കണ്ടീഷനിംഗ് എന്നിവയുണ്ട്.

ബാബു ആന്റണിയെ കുറിച്ച് ഗൂഗിളിൽ ഏറ്റവുമധികം തിരയുന്ന കാര്യം; ഉത്തരവുമായി താരം

മലയാളികളുടെ മനസ്സിലെ ആക്ഷൻ ഹീറോ ഇമേജിന് വർഷങ്ങളായുള്ള രൂപമാണ് നടൻ ബാബു ആന്റണിയുടേത് (Babu Antony). 1990കളിൽ പുറത്തിറങ്ങിയ മലയാള സിനിമയുടെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമാണ് ബാബു ആന്റണി. ജീവിതത്തിലും പല കാര്യങ്ങളിലും അദ്ദേഹം മറ്റുള്ളവരെക്കാൾ വ്യത്യസ്തനാണ്. പൊൻകുന്നം സ്വദേശിയായ ബാബു ആന്റണി ബ്ലാക്ക് ബെൽറ്റുമായാണ് സിനിമയിലെത്തിയത്.

1985ൽ സിനിമയിലെത്തിയ ബാബു ആന്റണിക്ക് മമ്മൂട്ടി നായകനായ ‘പൂവിനു പുതിയ പൂന്തെന്നൽ’ എന്ന ചിത്രം കരിയർ ബ്രേക്ക് ആയി. ഈ സിനിമ അഞ്ചു ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോഴും ബാബു ആന്റണി അതിലെല്ലാം അഭിനയിച്ചു. സിനിമയിൽ നാല് പതിറ്റാണ്ടുകൾ അടുക്കുമ്പോഴും ബാബു ആന്റണിയെ കുറിച്ച് ഗൂഗിളിൽ ഇപ്പോഴും ആൾക്കാർ ഏറ്റവും കൂടുതൽ തിരക്കുന്ന ഒരു കാര്യമുണ്ട്.

‘മദനോത്സവം’ എന്ന ഏറ്റവും പുതിയ സിനിമയുടെ പ്രൊമോഷൻ വേളയിൽ ബാബു ആന്റണി സമൂഹ മാധ്യമങ്ങളുമായി സംവദിച്ചിരുന്നു. ഇവിടെയാണ് അദ്ദേഹത്തെക്കുറിച്ച് ഇപ്പോഴും ആൾക്കാർ തിരയുന്ന ആ ചോദ്യം ഒരാൾ എടുത്തിട്ടത്. ബാബു ആന്റണി തന്നെ മറുപടി നൽകുകയുമുണ്ടായി.

നീളൻ മുടിയുള്ള മസിലുകാരൻ സുന്ദര വില്ലൻ മാത്രമല്ല ബാബു ആന്റണി. അദ്ദേഹത്തിന്റെ ഉയരം ആരെയും അമ്പരപ്പിക്കുന്നതാണ്. ഈ റെക്കോർഡിൽ അദ്ദേഹത്തെ വെല്ലാൻ ഇതുവരെ മലയാള സിനിമയിൽ ആരും ഇല്ല എന്നതാണ് സത്യം. എത്രയാണ് ബാബു ആന്റണിയുടെ ഉയരമെന്നല്ലേ?

6.3 അടിയാണ് ബാബു ആന്റണിയുടെ ഉയരം. തൊട്ടുപിന്നാലെയുള്ളത് അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവാണ് (1.88 മീറ്റർ). അതുകഴിഞ്ഞാൽ ഇന്നുള്ളതിൽ നെപ്പോളിയനും സുരേഷ് ഗോപിയുമാണ് ആ റെക്കോർഡിനുടമകൾ.

മലയാള സിനിമയിലേക്കുള്ള ബാബു ആന്റണിയുടെ മടങ്ങിവരവിന് കാരണമായത് നിവിൻ പോളി ചിത്രം ‘കായംകുളം കൊച്ചുണ്ണിയാണ്’.

റഷ്യൻ അമേരിക്കൻ സ്വദേശിനിയായ ഈവ്ജീനിയയാണ് ബാബു ആന്റണിയുടെ ഭാര്യ. ആർതർ ബാബു ആന്റണി, അലക്സ് ബാബു ആന്റണി എന്നിവരാണ് മക്കൾ.

Verified by MonsterInsights