ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയില്‍ താൽക്കാലിക നിയമനം

SAP

തൃശൂര്‍, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍, ചാലക്കുടി, ചാവക്കാട്  എന്നിവിടങ്ങളിലേക്ക് പുതിയതായി ആരംഭിക്കുന്ന ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി (പോക്‌സോ)യിലേക്ക്  കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്,  ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ജോലിയില്‍ നിന്നും വിരമിച്ച 62 വയസിന് താഴെ പ്രായമുള്ളവരെയാണ് പരിഗണിക്കുക.  ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ മെയ് 5ന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കണം.  അപേക്ഷയോടൊപ്പം എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെയും പെന്‍ഷന്‍ ബുക്കിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 0487-2360248 എന്ന ഫോണ്‍ നമ്പറിലോ അല്ലെങ്കില്‍ dcourttsr.ker@nic.in എന്ന ഇമെയില്‍ മേല്‍വിലാസത്തിലോ ബന്ധപ്പെടുക

 

എ.വി.ടി.എസ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍  എ.വി.ടി.എസ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഈഴവ മുന്‍ഗണനാ (ഇവരുടെ അഭാവത്തില്‍  മറ്റു വിഭാഗക്കാരേയും പരിഗണിക്കും) വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്.   

    യോഗ്യത: എന്‍.സി.വി.ടി ടൂള്‍ ആന്റ് ഡൈ മേക്കിംഗും ഏഴു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ഡിപ്‌ളോമ ഇന്‍ മെക്കാനിക്കല്‍ അല്ലെങ്കില്‍ ടൂള്‍ ആന്റ് ഡൈയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ എഞ്ചിനീയറിംഗ് ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ശമ്പള സ്‌കെയില്‍: 43400-91200. പ്രായം 18 – 41 വയസ് (നിയമാനുസൃത വയസിളവ് ബാധകം)

നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ഫിക്കറ്റുകള്‍ സഹിതം മെയ് ഏഴിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം. 1960 ലെ ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്‌ളിഷ്മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് (രണ്ട്), ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന്  ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍/ ജോയിന്റ് ഡയറക്ടര്‍ എന്നിവരും സാക്ഷ്യപ്പെടുത്തിയിരിക്കണം. 

മഹാരാജാസ് കോളേജില്‍ ജോലി ഒഴിവ്

എറണാകുളം  മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 17-ന് ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകണം. 

    യോഗ്യത: സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍:- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലക്കേഷന്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍  സയന്‍സില്‍ ബിടെക് ബിരുദം. ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടര്‍  പരിഞ്ജാനം, ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. ഓഫീസ് അറ്റന്‍ഡന്റ് പ്‌ളസ് ടു തലത്തില്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. പാര്‍ട്ട് ടൈം ക്‌ളര്‍ക്ക് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള കമ്പ്യൂട്ടര്‍ പരിഞ്ജാനം.

ഇന്ധനവില വില; ഇന്നത്തെ നിരക്കുകള്‍

sap1

ന്യൂഡൽഹി: ഏപ്രിൽ 30 ന് തുടർച്ചയായി 24-ാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടർന്നു (No Change in Fuel Price). നാലര മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 22 ന് നിരക്ക് പരിഷ്കരണം പുനരാരംഭിച്ചതിന് ശേഷം, പെട്രോൾ, ഡീസൽ നിരക്ക് ലിറ്ററിന് 10 രൂപയാണ് വർധിച്ചത്. ഏപ്രിൽ ആറിനാണ് അവസാനമായി ഇന്ധനവില വർധിച്ചത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 80 പൈസയാണ് അന്ന് വർധിപ്പിച്ചത്.

ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച്, ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയുമാണ്. മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.

മേട്രണ്‍ തസ്തികയിലേക്ക് നിയമനം

sap 24 dec copy

എറണാകുളം ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ മേട്രണ്‍ (വനിത) തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മേട്രണ്‍ തസ്തികയില്‍ ആറ് മാസത്തെ പ്രവര്‍ത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതൽ 41 വരെ. നിയമാനുസൃത വയസിളവ് ബാധകം. ഭിന്നശേഷിക്കാരും പുരുഷന്മാരും അര്‍ഹരല്ല.

നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസൽ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 16ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2422458

റിസോഴ്‌സ് പേഴ്‌സൺമാരെ തെരഞ്ഞെടുക്കുന്നു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതി വഴി നടപ്പിലാക്കുന്ന ഓ.ആർ.സി പദ്ധതിയുടെ 2022-23 അധ്യായന വർഷത്തെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്‌സ് പേഴ്‌സൺമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിൽ പ്രവൃത്തിപരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബിരുദം, രണ്ട് വർഷം കുട്ടികളുടെ മേഖലയിലെ പ്രവൃത്തിപരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന കുട്ടികളുടെ മേഖലയിൽ പ്രവൃത്തിക്കാനുള്ള കഴിവും അഭിരുചിയും താല്പര്യവുമുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാം.
കൈകാര്യം ചെയ്യുന്ന സെഷനുകൾക്കനുസരിച്ച് ഹോണറേറിയം നൽകും. അപേക്ഷകർ ജനനതീയതി, യോഗ്യത, താമസസ്ഥലം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രായപരിധി 2022 ഏപ്രിൽ ഒന്നിന് 40 വയസ് കവിയരുത്. താൽപര്യമുള്ളവർ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ടി.സി.42/1800, opposite LHO SBI, പൂജപ്പുര-695012, തിരുവനന്തപുരം, ഫോൺ: 0471-2345121 എന്ന വിലാസത്തിൽ തപാൽ മുഖേന 12.05.2022 വൈകിട്ട് 5നു മുമ്പായി അപേക്ഷിക്കണം.
പി.എൻ.എക്‌സ്. 1740/2022

റിലയന്‍സ് റീട്ടെയില്‍, ജിയോ മെഗാ ഐപിഒ ഈവര്‍ഷം പ്രഖ്യാപിച്ചേക്കും.

 എല്‍ഐസിക്കു പിന്നാലെ മെഗാ ഐപിഒ പ്രഖ്യാപിക്കാന്‍ മുകേഷ് അംബാനി. റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സും റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമുമാകും ഈവര്‍ഷം പ്രാരംഭ ഓഹരി വില്പനയുമായെത്തുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നടപ്പുവര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത് പ്രാരംഭ ഓഹരി വില്പനയിലൂടെ ഇരുകമ്പനികളും 50,000-75,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രൊമോട്ടര്‍മാര്‍ 10ശതമാനം ഓഹരിയാകും വിറ്റഴിക്കുക.

 രാജ്യത്തെ വിപണിയോടൊപ്പം ആഗോളതലത്തിലും ലിസ്റ്റ് ചെയ്യുന്നതിന്റെ സാധ്യതകളും ആരായുന്നുണ്ട്.ടെക് കമ്പനികളുടെ ലോകത്തിലെ ഏറ്റവും വലിയ വിപണിയായ നാസ്ദാക്കിലാകും ജിയോയുടെ ലിസ്റ്റിങ്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന് അയവുവന്നാലുടനെ ഇരുകമ്പനികളും ഐപിഒ നടപടിക്രമങ്ങള്‍ക്കായി സെബിയെ സമീപിച്ചേക്കാം. ഡിസംബറോടെ ഐപിഒ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഫേസ്ബുക്ക്, ഗൂഗിള്‍ ഉള്‍പ്പടെ 13 വന്‍കിട നിക്ഷേപകറിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ 33 ശതമാനം ഓഹരികള്‍ വിറ്റത് 2020ലാണ്. ഇതിലൊരുഭാഗം ഓഹരികള്‍ ഈ കമ്പനികള്‍ വിറ്റൊഴിഞ്ഞേക്കും.

പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന റിലയന്‍സ് റീട്ടെയിലിന് രാജ്യത്തുടനീളം 14,500 സ്റ്റോറുകളുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാര്‍ട്ടും കമ്പനിയുടെ ഭാഗമാണ്. 2021 ഡിസംബര്‍ പാദത്തില്‍മാത്രം കമ്പനിയുടെ വരുമാനം 50,654 കോടി രൂപയായിരുന്നു

tally 10 feb copy

SBI ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡിജിറ്റല്‍ ഇടപാടുകള്‍ (digital transactions) നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (state bank of india). നിങ്ങളുടെ അക്കൗണ്ടുകള്‍ (Accounts)വേണ്ടത്ര സുരക്ഷിതമല്ലെങ്കില്‍ ഹാക്കര്‍മാര്‍ക്ക് (hackers) വിവരങ്ങള്‍ എളുപ്പത്തില്‍ ചോർത്താൻ കഴിയും. ഇത് ഒഴിവാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ലോഗിന്‍ സുരക്ഷ

സങ്കീര്‍ണ്ണമായ പാസ്വേഡുകള്‍ (Passwords)ഉപയോഗിക്കാന്‍ ശ്രമിക്കുക
പാസ്വേഡുകള്‍ ഇടയ്ക്കിടെ മാറ്റുക
നിങ്ങളുടെ കസ്റ്റമർ ഐഡി (Customer ID), പാസ്വേഡുകള്‍, പിന്‍ (Pin) എന്നിവ ഒരിക്കലും ആരുമായും പങ്കുവെയ്ക്കുകയോ എഴുതി വെയ്ക്കുകയോ ചെയ്യരുത്
ബാങ്ക് ഒരിക്കലും നിങ്ങളുടെ യൂസര്‍ ഐഡി/പാസ്വേഡുകള്‍/കാര്‍ഡ് നമ്പര്‍/പിന്‍/പാസ്വേഡുകള്‍/സിവിവി/ഒടിപി എന്നിവ ആവശ്യപ്പെടില്ല.
ഫോണിലും മറ്റും കസ്റ്റമർ ഐഡിയും പാസ്വേഡുകളും ഓട്ടോമാറ്റിക്കായി സേവ് ചെയ്യുന്ന ‘ റിമെംബര്‍’ അല്ലെങ്കില്‍ ഓട്ടോ സേവ് ഓപ്ഷൻ പ്രവര്‍ത്തനരഹിതമാക്കുക.

കുത്തനെ കുതിച്ചുയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില (Gold Price Today). ഇന്നലെ പവന് 360 രൂപ കുറഞ്ഞ സ്വർണവില ഇന്ന് ഒറ്റക്കുതിപ്പിന് പവന് 440 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 38,400 രൂപയായിരുന്ന സ്വർണവില ഇന്ന് 38,840 രൂപയായി. ഗ്രാമിന് 55 രൂപ കൂടി 4855 രൂപയായി. ഇന്നലെ ഗ്രാമിന് 45 രൂപ കുറഞ്ഞ് 4800 രൂപയായിരുന്നു.

തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ നിന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്.

പെന്‍ഷന്‍ പഴയപടിയാകും; പങ്കാളിത്തപെന്‍ഷന്‍ ഒഴിവാക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍.

ന്യൂഡല്‍ഹി: പങ്കാളിത്തപെന്‍ഷന്‍ ഒഴിവാക്കി പഴയ പെന്‍ഷന്‍പദ്ധതിയിലേക്കുമടങ്ങാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യപടിയായുള്ള തീരുമാനം.പഴയ പെന്‍ഷന്‍പദ്ധതി നടപ്പാക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം ഉത്തരവിറക്കി. ഛത്തീസ്ഗഢ് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ച തീരുമാനം വൈകാതെ ഉത്തരവായി ഇറങ്ങും.

തമിഴ്നാട്, ഝാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവയാണ് പഴയ പദ്ധതിയിലേക്ക് മടങ്ങാനൊരുങ്ങുന്ന മറ്റുസംസ്ഥാനങ്ങള്‍.അതേസമയം, പെന്‍ഷന്‍ പരിശോധനാസമിതി റിപ്പോര്‍ട്ടുസമര്‍പ്പിച്ചിട്ടും ഇതുവരെയും കേരള സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. പുതിയ പെന്‍ഷന്‍പദ്ധതി അവലോകനം ചെയ്യാന്‍ നിയോഗിച്ച സമിതി ആറുമാസംമുമ്പ് റിപ്പോര്‍ട്ടുസമര്‍പ്പിച്ചെങ്കിലും കേരളത്തില്‍ ധനവകുപ്പ് പരിശോധന പൂര്‍ത്തിയാക്കിയിട്ടില്ല. ധനവകുപ്പിന്റെ ശുപാര്‍ശകൂടി പരിഗണിച്ചശേഷം ഇക്കാര്യത്തില്‍ മന്ത്രിസഭ തീരുമാനമെടുക്കേണ്ടതുണ്ടെന്ന് ഉന്നതോദ്യോഗസ്ഥന്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമവും വികസനവും ലക്ഷ്യമിട്ടാണ് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോത്ത് പറഞ്ഞു.വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള മാസത്തെ ശമ്പളത്തിന്റെ 50 ശതമാനം തുക പെന്‍ഷനായി ലഭിക്കുന്നതാണ് പഴയ പദ്ധതിയുടെ സവിശേഷത.