കോമൺവെൽത്ത് ഗെയിംസ് ഇന്നുമുതൽ; ഇന്ത്യക്ക് 10 ഇനങ്ങളിൽ ഫൈനൽ

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം. 10 ഇനങ്ങളിലാണ് ഇന്ത്യക്ക് ഇന്ന് ഫൈനൽ മത്സരങ്ങളുള്ളത്. ട്രയാത്തലൺ, ജിംനാസ്റ്റിക്സ്, സൈക്ക്ളിംഗ്, നീന്തൽ തുടങ്ങിയ ഇനങ്ങളിലാണ് ഫൈനൽ. മലയാളി നീന്തൽ താരം സജൻ പ്രകാശ് 50 മീറ്റർ ബട്ടർഫ്ലൈസ് ഇനത്തിൽ സെമിഫൈനൽ പോരിനിറങ്ങും. കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും.എക്കാലവും മെഡൽ വാരിക്കൂട്ടിയിട്ടുള്ള ഷൂട്ടിംഗും അമ്പെയ്ത്തും ഒഴിവാക്കിയത് ഇന്ത്യക്ക് തിരിച്ചടിയാണ്. ആകെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നേടിയ 503 മെഡലുകളിൽ 130ഓളം മെഡലുകൾ ഷൂട്ടിംഗിൽ നിന്ന് മാത്രമാണ്. ഉറച്ച മെഡൽ പ്രതീക്ഷയായ ജാവലിൻ ത്രോ താരം നീരജ് ചോപ്ര പരുക്കേറ്റ് പുറത്തായതും ഇന്ത്യയുടെ നഷ്ടമാണ്. കഴിഞ്ഞ തവണ 66 മെഡലുകളാണ് ഇന്ത്യ നേടിയത്.

 

ഇടുക്കിയിൽ ഭൂചലനം..

കുളമാവ് ഡാമിന്റെ 30 കിലോമീറ്റർ ചുറ്റളവിലാണ് ചലനം രേഖപെടുത്തിയത്.കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു.  വെള്ളിയാഴ്ച പുലർച്ചെ 1:45 ന് ആണ് സംഭവം. കോട്ടയം ജില്ലയിൽ  തലനാട്  മേഖലകളിൽ വെള്ളിയാഴ്ച്ച രാവിലേ 1.48 ന്  ഒരു ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. വലിയ കല്ല് ഉരുണ്ടുപോകുന്നത് പോലെയുള്ള ശബ്ദമാണ് കേട്ടതെന്ന് പറയുന്നു.ഇടുക്കിയിലെ സീസ്മോഗ്രാഫിൽ  രണ്ടു തവണ ചലനം രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം.  കുളമാവ് ഡാമിന്റെ 30 കിലോമീറ്റർ ചുറ്റളവിലാണ് ചലനം രേഖപെടുത്തിയത്. രാവിലേ 1.48, 1.50 സമയങ്ങളിലാണ് ഭൂചലനം ഉണ്ടായത്.”

വീണ്ടും മഴ ശക്തമാകും, സംസ്ഥാനത്ത് രണ്ട് ദിവസം ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് (Rain) സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കർണാടക -തമിഴ് നാട് തീരത്തെ ന്യൂനമർദ്ദ പാത്തിയാണ് ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം സജീവമാക്കുന്നത്. തിങ്കൾ, ചൊവ ദിവസങ്ങളിൽ (ആഗസ്റ്റ് 1, ആഗസ്റ്റ് 2 ) കനത്ത മഴ ലഭിച്ചേക്കും. തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 

 

ഇന്നലെ കനത്ത മഴയെ തുടർന്ന് ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. 62 ആം മൈൽ മുതൽ കക്കി കവല വരെയുള്ള ഭാഗത്ത് പെരിയാർ തോടിൻറെ കരയിലുള്ള വീടുകളിലാണ് വെള്ളം കയറിയത്. കക്കിക്കവല ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കൊട്ടാരക്കര ദിണ്ഡുക്കൽ ദേശിയ പാതയിൽ ഗതാഗതം ഭാഗികമായി നിലച്ചു. മുല്ലയാർ ഭാഗത്തെ തോട്ടങ്ങളിൽ നിന്നും ചെക്കു ഡാം തുറന്നു വിട്ടതാണ് മലവെള്ളപ്പാച്ചിലിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കുമളിക്കും വണ്ടിപ്പെരിയാറിനുമിടയിൽ മൂന്നിടത്ത് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇത് നീക്കി പിന്നീട് ഈ ഭാഗത്തെ ഗതാഗതം പുനസ്ഥാപിച്ചു. 

ഇനി കോട്ടയം വഴിയുള്ള ട്രെയ്നുകളുടെ വേഗം കൂടും; സമയക്രമത്തിലും മാറ്റം

തിരുവന്തപുരം റെയിൽവേ ഡിവിഷനിൽ ട്രെയ്നുകളുടെ വേഗം കൂടുന്നു. സമയക്രമത്തിലും കാര്യമായ പരിഷ്ക്കാരങ്ങൾ ഉണ്ടായേക്കും. കോട്ടയം വഴിയുള്ള റെയിൽ പാതകളിൽ നാളുകളായി പതയിരട്ടിപ്പിക്കൽ ജോലികൾ നടന്നുവരികയായിരുന്നു. ട്രാക്കുകളുടെ ഇരട്ടിപ്പിക്കൽ പൂർത്തിയായതിനേ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയ്നുകൾക്ക് വേഗം കൂടുന്നതാണ്. സ്റ്റേഷനുകളിൽ സർവ്വീസുകൾ എത്തുന്ന സമയത്തിൽ കാര്യമായ മാറ്റമുണ്ടാകും.

ബെംഗ്ലൂരു-കന്യാകുമാരി ഐലൻസ് എക്സ്പ്രസ് നിലവിലെ സമയത്തിൽ നിന്ന് 55 മിനിറ്റ് നേരത്തെ 3.05 ന് കന്യാകുമാരിയിൽ എത്തും. 30 ന് ബെംഗ്ലൂരുവിൽ നിന്ന് പുറപ്പെടുന്നുന്ന സർവീസ് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ‌ വരുന്നത്. അന്നു മുതൽ കോട്ടയം-കൊല്ലം പാസഞ്ചർ 15 മിനിറ്റ് നേരത്തെ കൊല്ലത്ത് എത്തും. 31 മുതൽ മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്സ് 15 മിനിറ്റ് നേരത്തെ രാവിലെ 5ന് തിരുവനന്തപുരത്ത് എത്തും. ഓഗസ്റ്റ് 1 മുതൽ ഗുരുവായുർ-പുനലുർ എക്സ്പ്രസിന്റെ കൊല്ലത്തും പുനലൂരും എത്തുന്ന സമയത്തിൽ മാറ്റമുണ്ടായിരിക്കും. അതായത് 9:47 പകരം 9:40ന് കോട്ടയത്തെത്തുകയും 2:35 ന് പുനലൂർ എത്തുകയും ചെയ്യും. നവംബർ 1 ന് പുറപ്പെടുന്ന കൊച്ചുവേളി എക്സ്പ്രസ്സ് 35 മിനിറ്റ് നേരത്തെ 7:10ന് കൊച്ചുവേളിയിൽ എത്തും. കോട്ടയം മുതൽ കൊച്ചുവേളി വരെയുള്ള സ്റ്റേഷനുകളിൽ കൃത്യമായ സമയമാറ്റം ഉണ്ടായിരിക്കും.

മങ്കിപോക്സ് മാസങ്ങൾ നീണ്ടുനിൽക്കും; ആഗസ്റ്റ് രണ്ടോടെ കേസുകൾ 27000ൽ എത്തിയേക്കും:

മങ്കി പോക്സ് (monkeypox) കേസുകൾ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഇരട്ടിയാകുകയാണെന്നും ഏതാനും മാസങ്ങള്‍ക്കുളളില്‍ വൈറസ് (Virus) വ്യാപനം അതിന്റെ മൂര്‍ധന്യത്തിലെത്തുമെന്നും (peak) ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.ആഗസ്റ്റ് രണ്ടോട് കൂടി 88 രാജ്യങ്ങളിലായി 27,000 പേര്‍ക്ക് മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഏറ്റവും പുതിയ കണക്കനുസരിച്ച് ഏകദേശം 70 രാജ്യങ്ങളിലായി 17,800 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ആഗോള അടിയന്തരാവസ്ഥയ്ക്ക് കാരണമാകുമോയെന്ന്‌ നിര്‍ണ്ണയിക്കാന്‍ ലോകാര്യസംഘടനയിലെ വിദഗ്ധന്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ കമ്മറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ഈ നീക്കത്തിനെതിരെ വോട്ട് ചെയ്‌തെങ്കിലും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍, പരിശോധന, രോഗബാധിതരുടെ ക്വാറന്റൈൻ, സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.

SBI എടിഎമ്മിൽ നിന്ന് 10000 രൂപയിൽ കൂടുതൽ പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാജ്യത്ത് ഏറ്റവും കൂടുതൽ പേ‍ർ ആശ്രയിക്കുന്ന ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് (SBI). എടിഎം വഴിയുള്ള തട്ടിപ്പുകൾ തടയാൻ എപ്പോഴും എസ്ബിഐ ജാഗ്രത പുലർത്താറുണ്ട്. എടിഎം വഴിയുള്ള തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പുതിയ നിയമങ്ങൾ ബാങ്ക് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇപ്പോൾ രണ്ട്-ഘട്ട പരിശോധന ആവശ്യമാണ്. 10000 രൂപയ്ക്ക് മുകളിൽ തുക എസ്ബിഐ എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാൻ കൃത്യമായ ഒടിപി (One Time Password (OTP) ) നൽകേണ്ടതുണ്ട്.എടിഎം തട്ടിപ്പുകൾ കൂടിവന്ന സാഹചര്യത്തിൽ 2020 ജനുവരിയിലാണ് എസ്ബിഐ ഒടിപി നിയമം കൊണ്ടുവന്നത്. ഒരൊറ്റ ഇടപാട് സ്ഥിരീകരിക്കുന്നതിന് വേണ്ടി ഉപഭോക്താവിൻെറ മൊബൈൽ ഫോണിലേക്ക് നാലക്ക ഒടിപിയാണ് വരിക. ഒരു തവണയുള്ള ഇടപാടിന് മാത്രമേ ഈ ഒടിപി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.10,000 രൂപയിൽ കൂടുതൽ തുക പിൻവലിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താവ് ഇടപാട് നടത്തുമ്പോൾ ഡെബിറ്റ് കാ‍ർഡ് പിൻ നമ്പറിന് പുറമെ ഒടിപിയും നൽകണം. എടിഎം വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിന് ഒരു അധികസുരക്ഷയാണ് ഈ സംവിധാനം നൽകുന്നത്. ‘എടിഎമ്മുകളിലെ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം തട്ടിപ്പുക‍ാ‍ർക്കെതിരായ വാക്സിനേഷനാണ്. തട്ടിപ്പുകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം,’ എസ്ബിഐ ഈ വർഷം ആദ്യം ട്വീറ്റ് ചെയ്തിരുന്നു.തുടക്കത്തിൽ, രാവിലെ 8 മുതൽ രാത്രി 8 വരെ നടത്തുന്ന ഇടപാടുകൾക്കാണ് എസ്ബിഐ ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നത്. 2020 സെപ്റ്റംബർ മുതൽ ഈ സൗകര്യം 24×7 മണിക്കൂറിലും ലഭ്യമാക്കിയിട്ടുണ്ട്. “എസ്ബിഐ എടിഎമ്മുകളിലെ നിങ്ങളുടെ ഇടപാടുകൾ ഇപ്പോൾ എന്നത്തേക്കാളും സുരക്ഷിതമാണ്. 10,000 രൂപയ്ക്കും അതിനുമുകളിലുള്ള തുകയ്ക്കും ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സൗകര്യം 18.09.2020 മുതൽ 24 മണിക്കൂറും ആക്കിയിരിക്കുകയാണ്,” എസ്ബിഐ അന്ന് ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.

എസ്ബിഐ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് മാത്രമാണ് ഈ സേവനം ലഭ്യമാവുക. എന്നിരുന്നാലും മറ്റ് ബാങ്കുകളും ഈ പാത പിന്തുടർന്ന് ഉപഭോക്താക്കളെ എടിഎം വഴിയുള്ള തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരാക്കുമെന്ന് കരുതുന്നതായും എസ്ബിഐ കൂട്ടിച്ചേർത്തു.

 

 

ഉഷ്ണതരംഗത്തിന് പേര് സോയി.

മഡ്രിഡ്: ലോകത്ത് ആദ്യമായി ഉഷ്ണതരംഗത്തിന് പേരിട്ടു. തെക്കന്‍ സ്‌പെയിനിലെ സെവിയ്യ നഗരം നേരിടുന്ന ഉഷ്ണതരംഗത്തിനെ സോയി എന്നുവിളിക്കും. കഴിഞ്ഞമാസമാണ് താപനില വര്‍ഗീകരിക്കുന്നതിന് പ്രവിശ്യാസര്‍ക്കാര്‍ പുതിയ രീതി അവലംബിച്ചത്. ചുഴലിക്കാറ്റിന് യു.എസ്. പേരിടുന്ന മാതൃകയാണ് പിന്തുടരുക. ജനങ്ങള്‍ക്കിടയില്‍ ജാഗ്രത വളര്‍ത്താനാണിത്. തീവ്രതയ്ക്കനുസരിച്ച് മൂന്നുവിഭാഗങ്ങളായാണ് ചൂടിനെ വര്‍ഗീകരിക്കുക. ഇതില്‍ ഏറ്റവും രൂക്ഷമായ ഉഷ്ണതരംഗങ്ങള്‍ക്ക് ഇനി നല്‍കുന്ന പേരുകള്‍ യാഗോ, സീനിയ, വെന്‍സെസ്‌ലാവോ, വേഗ എന്നിങ്ങനെയാകും. പകല്‍സമയങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസുവരെയാണ് സോയി ഉഷ്ണതരംഗംമൂലം താപനില ഉയരുന്നത്. 2022ല്‍ ഉഷ്ണതരംഗങ്ങളുടെ എണ്ണം അസാധാരണമായി കൂടിയിട്ടുണ്ട്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇറാന്‍, ചൈന, ഇന്ത്യ, യു.എസ്. തുടങ്ങിയ രാജ്യങ്ങളൊക്കെ ചൂടിന്റെ കാഠിന്യം അറിഞ്ഞുകഴിഞ്ഞു. ആവര്‍ത്തിക്കുന്ന ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത് കാലാവസ്ഥാപ്രതിസന്ധിയെത്തന്നെ.

രാജസ്ഥാനില്‍ പ്രളയം.

ജോധ്പുര്‍: കനത്ത മഴയില്‍ രാജസ്ഥാനില്‍ വെള്ളപ്പൊക്കം. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ജനങ്ങള്‍ ദുരിതത്തിലായി. നഗരങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും അടക്കം വെള്ളം കയറിയതിന്റെയും വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. മഴക്കെടുതികളില്‍ രാജസ്ഥാനില്‍ ഇതുവരെ അഞ്ച് പേര്‍ മരിക്കുകയും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തതായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കി. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.

60 വര്‍ഷത്തോളം ഒരുരൂപമാത്രം വാങ്ങി ചികിത്സ.

സുരി: ബംഗാളിന്റെ ‘ഒരുരൂപ ഡോക്ടര്‍’ എന്നറിയപ്പെട്ടിരുന്ന സുഷോവന്‍ ബന്ദോപാധ്യായ് (84) ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ ആശുപത്രിയില്‍. അന്തരിച്ചു. രണ്ടുവര്‍ഷമായി വൃക്കരോഗബാധിതനായിരുന്നു. ഡോക്ടറും രാഷ്ട്രീയക്കാരനുമായിരുന്ന ബന്ദോപാധ്യായ് 60 വര്‍ഷത്തോളം ഒരുരൂപമാത്രം വാങ്ങിയാണ് രോഗികളെ ചികിത്സിച്ചിരുന്നത്. 2020-ല്‍ പദ്മശ്രീക്ക് അര്‍ഹനായി. ഏറ്റവുമധികം രോഗികളെ ചികിത്സിച്ചതിന് അതേവര്‍ഷംതന്നെ ഗിന്നസ് റെക്കോഡും ലഭിച്ചു.ബോല്‍പുരില്‍ എം.എല്‍.എ.യായിരുന്നു. 1984- -ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ജില്ലാ പ്രസിഡന്റായെങ്കിലും പാര്‍ട്ടിവിട്ടു. ബന്ദോപാധ്യായ്യുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അനുശോചിച്ചു.

koottan villa

സംസ്ഥാനത്ത് ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. 2019 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിവാദ ഉത്തരവാണ് തിരുത്തുക. ബഫർസോണിൽ സുപ്രീംകോടതിയിൽ തുടർനടപടി സ്വീകരിക്കാൻ മന്ത്രിസഭ വനം വകുപ്പിനെ ചുമതലപ്പെടുത്തി. വനങ്ങളോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പ്രത്യേക സംരക്ഷിത മേഖലയാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് 2019ലാണ് ഇറക്കിയത്. ഈ ഉത്തരവിൽ ജനവാസ മേഖലയ്ക്ക് ഇളവ് ഇല്ല എന്ന പിശക് കടന്നു കൂടിയിരുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം അടക്കമുള്ളവർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. വനമേഖലയിൽ താമസിക്കുന്ന ജനങ്ങളും. ഇത്തരത്തിലുള്ള ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. ഈ വിവാദ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

http://www.globalbrightacademy.com/about.php
Verified by MonsterInsights