Category: Job Vacancies
ഡിഗ്രിയുണ്ടോ? സുപ്രീം കോടതിയില്‍ കോര്‍ട്ട് അസിസ്റ്റന്റ്; 241 ഒഴിവുകള്‍.
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സുപ്രീം കോടതിയില്‍ ജോലി നേടാന്‍ അവസരം. സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ- ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവും. ആകെ 241 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി മാര്‍ച്ച് 8 വരെ അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ്. ആകെ 241 ഒഴിവുകള്‍.
Advt No: F.6/2025-SC (RC)
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 70,040 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.
പ്രായപരിധി

എറണാകുളം മഹാരാജാസിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഓഫിസ് അറ്റൻഡന്റ്.
എറണാകുളം മഹാരാജാസ് കോളജ് പരീക്ഷാ കൺട്രോളർ ഓഫിസിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഓഫിസ് അറ്റൻഡന്റ് ഒഴിവ്. ഫെബ്രുവരി 7 വരെ അപേക്ഷിക്കാം. ഇമെയിൽ: jobs@maharajas.ac.in. www.maharajas.ac.in

പരീക്ഷയെഴുതേണ്ട, സർക്കാർ സർവീസിൽ ജോലി നേടാം; 50,200 രൂപവരെ ശമ്പളം.
പരീക്ഷയില്ലാതെ തന്നെ സർക്കാർ സർവീസിൽ ജോലി നേടാൻ അവസരം. സംസ്ഥാന സർക്കാരിന്റെ ആയുർവേദ മരുന്ന് നിർമാണ കമ്പനിയായ ഔഷധിയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത്. ആകെ അഞ്ച് തസ്‌തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താത്‌കാലിക നിയമനമാണ്. റിസപ്‌ഷനിസ്റ്റ്, ബോയിലർ ഓപ്പറേറ്റർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, കോസ്റ്റ് അക്കൗണ്ടന്റ്, റിസർച്ച് അസോസിയേറ്റ് എന്നീ തസ്‌തികകളിലേക്കാണ് നിയമനം. 20നും 41നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഒരു ഒഴിവ്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. മലയാളം, ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം അഭികാമ്യം. 14,600 രൂപയാണ് ശമ്പളം.ബോയിലർ ഓപ്പറേറ്റർഒരു ഒഴിവ്. ഫസ്റ്റ് ക്ളാസ്/ സെക്കന്റ് ക്ളാസ് ബോയിലർ കോമ്പിറ്റൻസി സർട്ടിഫിക്കറ്റ്. ശമ്പളം: 19,740 രൂപ.പ്രൊഡക്ഷൻ സൂപ്പർവൈസർരണ്ട് ഒഴിവുകൾ. കെമിസ്‌ട്രി, ബയോ കെമിസ്‌ട്രി, ബോട്ടണി, ബയോടെക്‌നോളജി എന്നിവയിൽ ബിഎസ്‌സി, ബിടെക്, ബിഫാം, ആയുർവേദം. ശമ്പളം: 15,600 രൂപ.കോസ്റ്റ് അക്കൗണ്ടന്റ്ഒരു ഒഴിവ്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, സിഎംഎ യോഗ്യത, മാനുഫാക്‌ചറിംഗ് സ്ഥാപനത്തിൽ സൂപ്പർവൈസറി കേഡറിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം: 50,200 രൂപ.റിസർച്ച് അസോസിയേറ്റ്അഞ്ച് ഒഴിവുകൾ. ബോട്ടണി, ബയോടെക്‌നോളജി, മൈക്രോബയോളജി എന്നിവയിൽ ബിരുദം. ശമ്പളം: 31,750 രൂപ.കൂടുതൽ വിവരങ്ങൾക്ക് https://www.oushadhi.org/careers എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. ഫെബ്രുവരി 15 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി.

സുപ്രീം കോടതിയിൽ 90 ക്ലാർക്ക് ഒഴിവ്; ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അവസരം.
സുപ്രീം കോടതിയിൽ 90 ലോ ക്ലാർക്ക് കം റിസർച് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 7 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ലോയിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
പ്രായം: 20–32.
∙ശമ്പളം: 80,000
തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ അടിസ്ഥാനമാക്കി. തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്.
∙ഫീസ്: 500 രൂപ. ഫീസ് ഒാൺലൈനായി അടയ്ക്കണം. www.sci.gov.in

ടൂറിസം സെന്ററിന്റെ വിവിധ യൂണിറ്റുകളിൽ ക്ലാർക്ക്, ഗാർഡ്, ഡ്രൈവർ അവസരം.
കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ വിവിധ യൂണിറ്റുകളിൽ പത്തുമുതൽ യോഗ്യതക്കാർക്ക് അവസരം. 21 ഒഴിവിൽ കരാർ നിയമനമാണ്. വയനാട്, കക്കയം, മൂന്നാർ, ഇടുക്കി എന്നിവിടങ്ങളിലാണ് ഒഴിവ്. ഒാൺലൈനായും തപാൽ മുഖേനയും അപേക്ഷിക്കാം. അവസാന തീയതി: ഫെബ്രുവരി 5.
തസ്തിക, യോഗ്യത, ശമ്പളം.
∙ ബോട്ട് ഡ്രൈവർ: പ്ലസ് ടു ജയം, മാസ്റ്റർ ക്ലാസ് 3/ സ്രാങ്ക് ലൈസൻസ്, 2 വർഷ പരിചയം; 24,000.
∙ ലാസ്കർ/ ബോട്ടിങ് അസിസ്റ്റന്റ്: പത്താം ക്ലാസ് ജയം, ലാസ്കർ സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം; 22,000.
ബഗ്ഗി ഡ്രൈവർ: പ്ലസ് ടു ജയം, എൽഎംവി ലൈസൻസ്, 2 വർഷ പരിചയം; 20,000.
കംപ്യൂട്ടർ ഒാപ്പറേറ്റർ കം ക്ലാർക്ക്: ബിരുദം, ഡിസിഎ, കെജിടിഇ ടൈപ്റൈറ്റിങ് ഇംഗ്ലിഷ് ഹയർ, മലയാളം ലോവർ, സർക്കാർ സ്ഥാപനത്തിൽ 2 വർഷ പരിചയം; 21,000.
ടൂറിസം ഗാർഡ്: പത്താം ക്ലാസ് ജയം, ലൈഫ് സേവിങ് ട്രെയിനിങ് സർട്ടിഫിക്കറ്റ്/ നീന്തൽ പരിശീലന സർട്ടിഫിക്കറ്റ്, മികച്ച ശാരീരിക ക്ഷമത; 20,000.
ടൂറിസം വർക്കർ/ ക്ലീനിങ് സ്റ്റാഫ്: പത്താം ക്ലാസ്; 18,000.
പ്രായപരിധി: 45.
www.cmd.kerala.gov.in

പത്താം ക്ലാസുകാർക്ക് കേന്ദ്ര സർക്കാർ ജോലി; ശമ്പളം 16,000 മുതൽ 45,000 രൂപ വരെ, ഉയർന്ന യോഗ്യതക്കാർക്കും അവസരങ്ങൾ.
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂഡൽഹിയിലെ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ യൂണിറ്റ്/ സ്റ്റേഷനുകളിൽ 642 ഒഴിവുകളിൽ അവസരം. നേരിട്ടുള്ള നിയമനം. ഫെബ്രുവരി 16 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം:
മൾട്ടി ടാസ്കിങ് സ്റ്റാഫ് (464): പത്താം ക്ലാസും 60% മാർക്കോടെ ഐടിഐയും; 18-33; 16,000-45,000.
∙എക്സിക്യൂട്ടീവ്-സിഗ‌്‌നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ (75), ഇലക്ട്രിക്കൽ (64), സിവിൽ (36): ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ 60% മാർക്കോടെ 3 വർഷ ഡിപ്ലോമ; 18-30; 30,000-1,20,000.
.ജൂനിയർ മാനേജർ-ഫിനാൻസ് (3): സിഎ/സിഎംഎ ഫൈനൽ പരീക്ഷാ ജയം; 18-30; 50,000-1,60,000.
ഫീസ്: ജൂനിയർ മാനേജർ, എക്സിക്യൂട്ടീവ് തസ്തികകളിൽ 1000, മൾട്ടി ടാസ്ക്കിങ് സ്റ്റാഫ്- 500. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, ട്രാൻസ്ജെൻഡർ എന്നിവർക്കു ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവ മുഖേന.
കൂടുതൽ വിവരങ്ങൾക്ക്: https://dfccil.com.

റെയിൽവേയിൽ 32,438 അവസരം; പത്താംക്ലാസ് അല്ലെങ്കിൽ ഐ.ടി.ഐ./തത്തുല്യം യോഗ്യത.
റെയിൽവേയിൽ ലെവൽ വൺ ശമ്പളസ്കെയിലുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. ഗ്രൂപ്പ്-ഡി എന്നപേരിൽ മുൻപ് അറിയപ്പെട്ടിരുന്ന തസ്തികകളാണിവ. രാജ്യത്തെ മുഴുവൻ റെയിൽവേ സോണുകളിലായി 32,438 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിൽ 2694 ഒഴിവ് ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയിലാണ്. റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിശ്ചിതക്വാട്ടയുണ്ട്. ദക്ഷിണ റെയിൽവേയിൽ 540 പേർക്കാണ് ഈ വിഭാഗത്തിൽ അവസരം. ഓൺലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുപ്പിനായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുണ്ടാവും. മലയാളത്തിലും പരീക്ഷയെഴുതാം.
പരസ്യവിജ്ഞാപന നമ്പർ: 08/2024
തസ്തികകൾ: അസിസ്റ്റന്റ് (സിഗ്‌നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ/ വർക്‌ഷോപ്പ്/ബ്രിഡ്ജ്/കാരേജ് ആൻഡ് വാഗൺ, ലോക്കോഷെഡ്), പോയിന്റ്സ്മാൻ, ട്രാക്ക് മെയിന്റെയ്‌നർ. സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കൽ, എൻജിനീയറിങ്, ഇലക്‌ട്രിക്കൽ, ട്രാഫിക് എന്നീ വകുപ്പുകൾക്ക് കീഴിലാണിവ.
അടിസ്ഥാന ശമ്പളം: 18,000 രൂപ. പ്രായം: 2025 ജനുവരി ഒന്നിന് 18-36. ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറൽ, ഇ.ഡബ്ല്യു.എസ്.-10 വർഷം, ഒ.ബി.സി. (എൻ.സി.എൽ.)-13 വർഷം, എസ്.സി., എസ്.ടി.-15 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്. ഐ.ടി.ഐ. പാസായവരിൽ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിയമാനുസൃത ഇളവുണ്ട്. യോഗ്യത: പത്താംക്ലാസ്. അല്ലെങ്കിൽ ഐ.ടി.ഐ./തത്തുല്യം. അല്ലെങ്കിൽ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് (എൻ.സി.വി.ടി.). അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാനർഹരല്ല. അപേക്ഷ: വിശദവിവരങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്കും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ വെബ്സൈറ്റിൽ ലഭിക്കും. ചെന്നൈ ആർ.ആർ.ബി.യുടെ വെബ്‌സൈറ്റ് വിലാസം: www.rrbchennai.gov.in അവസാന തീയതി: ഫെബ്രുവരി 22.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി.
കേരള സര്‍ക്കാരിന് കീഴില്‍ വിവിധ തദ്ദേശ സ്വയംഭരണ വകുപ്പുകളില്‍ ജോലി നേടാന്‍ അവസരം. കേരളത്തിലുടനീളം 19 ഇടങ്ങളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ തസ്തികയിലാണ് പുതിയ നിയമനം. കേരള പിഎസ് സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 29ന് മുന്‍പായി അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് (ഗ്രൂപ്പ് IV പ്ലാനിങ് വിങ്) കളില്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ റിക്രൂട്ട്‌മെന്റ്. ആകെ 19 ഒഴിവുകള്‍.
കാറ്റഗറി നമ്പര്‍ : 721/2024
പ്രായപരിധി
18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 02.01.1988നും 01.01.2006നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
“ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 55,200 രൂപമുതല്‍ 11,5300 രൂപ വരെ ശമ്പളമായി ലഭിക്കും.
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റി/ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നും സിവില്‍ എഞ്ചിനീയറിങ്/ ആര്‍ക്കിടെക്ച്ചര്‍/ ഫിസിക്കല്‍ പ്ലാനിങ്ങിലുള്ള ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. അവസാന തീയതി ജനുവരി 29 ആണ്.

ഹൈക്കോടതിയിൽ പ്രിൻസിപ്പൽ കൗൺസലർ തസ്തികയിൽ നിയമനം; ഓൺലൈനായി അപേക്ഷിക്കാം.
പിജി യോഗ്യതക്കാർക്ക് കേരള ഹൈക്കോടതിയിൽ അവസരം. 4 പ്രിൻസിപ്പൽ കൗൺസിലർ ഒഴിവിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നേരിട്ടുള്ള നിയമനം. ഫെബ്രുവരി 5 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: സോഷ്യൽ വർക്ക്/സൈക്കോളജിയിൽ പിജി, 2വർഷ പരിചയം
പ്രായം: 18–36 (1989 ജനുവരി രണ്ടിനും 2007 ജനുവരി 1 നും ഇടയിൽ ജനിച്ചവരാകണം).
∙ശമ്പളം: 55,200–1,15,300.
www.hckrecruitment.keralacourts.in
