സൂര്യാസ്തമയം ഇല്ലാത്ത നഗരങ്ങൾ!; അർദ്ധരാത്രിയിലും ഉദിച്ചു നിൽക്കുന്ന സൂര്യനെ കാണാൻ എത്തുന്നത് നിരവധി വിനോദ സഞ്ചാരികൾ.

സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു എന്നതാണ് നാം എല്ലാ ദിവസവും കണ്ടു വരുന്നത്. കുട്ടിക്കാലം മുതൽ കണ്ട് വളർന്നതും കേട്ട് വളർന്നതും വായിച്ച് പഠിച്ചതുമെല്ലാം ഇതായിരുന്നു. സൂര്യൻ രാവിലെ ഉദിച്ചുയരുമ്പോഴുള്ള ഇളം വെയിലും വൈകിട്ട് അസ്തമിക്കുമ്പോഴുള്ള നിറവുമെല്ലാം മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. എന്നാൽ ഉദിച്ചുയർന്ന സൂര്യൻ ഇനി അസ്തമിച്ചില്ലെങ്കിലോ എന്ന് നാം ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ ദിവസങ്ങളോളം സൂര്യാസ്തമയം ഇല്ലാത്ത ചില ഇടങ്ങൾ ഭൂമിയിലുണ്ട്. ഈയിടങ്ങളിൽ നൂറിലധികം മണിക്കൂറുകളാണ് സൂര്യൻ ഉദിച്ചു നിൽക്കുന്നത്. ഈ സ്ഥലങ്ങൾ ഏതെല്ലാമെന്നും ഇവയുടെ പ്രത്യേകതകൾ എന്തെല്ലാമെന്നും നോക്കാം.

സ്വാൽബാർഡ് (നോർവ്വേ)

ഭൂമി ചരിഞ്ഞ അച്ചുതണ്ടിലാണ് കറങ്ങുന്നതെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഇതിനാൽ തന്നെ സൂര്യൻ ആഴ്ചകളോളമാണ് ആർട്ടിക് സർക്കിളിൽ അസ്തമിക്കാതെ നിൽക്കുന്നത്. അർദ്ധരാത്രി സമയങ്ങളിലും സൂര്യൻ ഏറ്റവും അധികം സമയം കാണപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് നോർവയിലെ സ്വാൽബാർഡ്. ഏപ്രിൽ 20 മുതൽ ഓഗസ്റ്റ് 22 വരെ ഈ പ്രദേശത്ത് സൂര്യൻ അസ്തമിക്കാറില്ല.

ഐസ്‌ലാൻഡ്

അറോറ ബോറിയാലിസ് ലൈറ്റുകളാൽ വളരെയധികം പ്രശസ്തിയാർജ്ജിച്ച ഇടമാണ് ഐസ്‌ലാൻഡ്. ഇവിടെയും മണിക്കൂറുകളോളമാണ് സൂര്യൻ അസ്തമിക്കാതിരിക്കുന്നത്. വേനൽക്കാലത്ത് ഇവിടെ പകൽ നീണ്ട മണിക്കൂറുകളാണ് ഉള്ളത്. ജൂൺ മാസത്തെ രാത്രി സമയങ്ങളിൽ ഇവിടെ സൂര്യൻ ഉദിച്ചു നിൽക്കുകയും ചെയ്യുന്നു. മെയ് മുതൽ ഓഗസ്റ്റ് വരെയുളള മാസങ്ങളിൽ ഒരിക്കൽപ്പോലും ഇവിടെ സൂര്യൻ മുഴുവനായും അസ്തമിക്കാറില്ല.

സെന്റ് പീറ്റേഴ്‌സ് ബർഗ് (റഷ്യ)

പത്ത് ലക്ഷത്തിൽ അധികം ജനസാന്ദ്രതയുള്ള റഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണിത്. ഈ മേഖലയിൽ 35 ദിവസങ്ങളോളമാണ് സൂര്യൻ അസ്തമിക്കാതെ ഉദിച്ചു നിൽക്കുന്നത്. മെയ് പകുതി മുതൽ ജൂലൈ പകുതി വരെയും ഈ പ്രതിഭാസത്തിന് സാക്ഷിയാകാനാകും. ഈ മാസങ്ങളിൽ അർദ്ധരാത്രിയിലും ആകാശം വെള്ള നിറത്തിൽ കാണാനാകും.

ഫിൻലാൻഡ്

മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഫിൻലാൻഡിൽ സൂര്യൻ അസ്തമിക്കാറില്ല.അർദ്ധരാത്രിയിലും സൂര്യൻ ഇവിടെ ഉദിച്ചു നിൽക്കും. രാത്രി കാലങ്ങളിൽ സൂര്യൻ ഇവിടെ ചുവപ്പ് അല്ലെങ്കിൽ മഞ്ഞ നിറത്തിലാകും കാണപ്പെടുക.”

 

“വായ്പ എടുക്കുന്നത് സ്ത്രീയാണോ? ആനുകൂല്യങ്ങൾ നിരവധി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. തൊഴിലിടങ്ങളിൽ പോലും ഇപ്പോൾ സ്ത്രീകളുടെ പ്രതിനിദ്യം വളരെ കൂടുതലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ത്രീകളുടെ സ്വത്തുക്കളുടെ കാര്യത്തിലും വര്ധനവുണ്ടായിട്ടുണ്ട്. നിരവധി കാരണങ്ങളാൽ ബാങ്കുകൾ വായ്പ നൽകുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഉദാഹരണത്തിന് ഭവന വായ്പ പരിശോധിക്കാം.

ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്ന സ്ത്രീകൾക്ക് ആദായനികുതി നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും. സെക്ഷൻ 80 സി പ്രകാരം, വായ്പയെടുക്കുന്നവർക്ക് അവരുടെ ഭവന വായ്പയുടെ പ്രധാന ഘടകത്തിൽ പരമാവധി 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിച്ചേക്കാം”

വീടിന്റെ ഉടമസ്ഥാവകാശം സ്ത്രീകളിലേക്ക് വരുന്നത് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, പലിശ സബ്‌സിഡികൾ ഉൾപ്പെടുന്ന വിവിധ പദ്ധതികൾ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് പ്രധാന് മന്ത്രി ആവാസ് യോജന, ഇത് പ്രകാരം നിർബന്ധമായും സ്ത്രീ വീടിന്റെ ഉടമയോ സഹ ഉടമയോ ആയിരിക്കണമെന്ന് ആവശ്യപ്പെടുന്നു, അവർക്ക് പരമാവധി 2.67 ലക്ഷം രൂപ വരെ പലിശ സബ്‌സിഡി വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളിൽ നിന്നോ (ഇഡബ്ല്യുഎസ്) അല്ലെങ്കിൽ താഴ്ന്ന വരുമാന ഗ്രൂപ്പിൽ നിന്നോ (എൽഐജി) വായ്പയെടുക്കുന്ന അവിവാഹിതരായ അല്ലെങ്കിൽ വിധവയായ സ്ത്രീകൾക്ക് 6 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ 6.5% സബ്‌സിഡിക്ക് അർഹതയുണ്ട്.”

friends travels

വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ്; പ്രവേശനസമയം ടിക്കറ്റില്‍ രേഖപ്പെടുത്തും; സന്ദര്‍ശകര്‍ക്കായി പാക്കേജും.

രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജായ വാഗമൺ ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള പ്രവേശനത്തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി ഡി.റ്റി.പി.സി. ഗ്ലാസ് ബ്രിഡ്ജിൽ കയറാനുള്ള സമയം രേഖപ്പെടുത്തിയായിരിക്കും ഇനി സന്ദർശകർക്കുള്ള ടിക്കറ്റ് നൽകുക. പാലം കാണാനുള്ള സന്ദർശക പ്രവാഹം പോലീസെത്തി നിയന്ത്രിക്കേണ്ട സാഹചര്യം വന്നതോടെയാണ് പുതിയി പരിഷകരണങ്ങൾ ഡി.റ്റി.പി.സി ഏർപ്പെടുത്തിയത്.

നിലവിൽ കണ്ണാടിപ്പാലത്തിന് സമീപത്തായിരുന്ന ടിക്കറ്റ് കൗണ്ടർ മറ്റ് സാഹസിക വിനോദങ്ങൾ നടക്കുന്ന സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ നിന്ന് ടിക്കറ്റ് നൽകി ടിക്കറ്റിൽ നൽകിയ സമയത്ത് മാത്രം പാലത്തിന് സമീപത്തേക്ക് കയറ്റിവിടുന്ന രീതിയാണ് നടപ്പിലാക്കിയിരിക്കുന്നത്.

ദിവസം ആയിരത്തോളം പേരെ പ്രവേശിപ്പിക്കാൻ സാധിക്കുന്ന രീതിയിലാണ് ടിക്കറ്റ് നൽകുക. രാവിലെ 9 മുതലാണ് ടിക്കറ്റ് വിൽപന. ഒരു സഞ്ചാരിക്ക് 5 മുതൽ 7 മിനിറ്റ് വരെ ചെലവഴിക്കാം. ഒരു സമയം 15 പേരെയാണ് പാലത്തിൽ പ്രവേശിപ്പിക്കുക.

അഡ്വഞ്ചർ പാർക്കിലെത്തുന്ന സഞ്ചാരികൾക്കായി പുതിയ പാക്കേജും ഡി.റ്റി.പി.സി അവതരിപ്പിച്ചിട്ടുണ്ട്. കണ്ണാടിപ്പാലം, സ്കൈ സൈക്കിൾ, സിപ്ലൈൻ, 360 ഡിഗ്രി സൈക്കിൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പാക്കേജ്.

നബിദിനം; സംസ്ഥാനത്തെ പൊതു അവധിയിൽ മാറ്റം.

നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. 27 നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് എംഎൽഎ കത്ത് നൽകിയിരുന്നു. കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം ആണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. നേരത്തെ സെപ്റ്റംബര്‍ 27നാണ് അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് തീരുമാനിച്ച സാഹചര്യത്തിൽ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്. 

അതേസമയം, നബി ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മഹല്ലു കമ്മിറ്റികൾ. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റ് കൂട്ടുമെങ്കിലും ദഫ് മുട്ടാണ് പ്രധാന ആകർഷണം. ആഴ്ചകളായി തുടരുന്ന പരിശീലനം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ആഘോഷത്തിനുള്ള തയാറെടുപ്പുകൾ എല്ലാം അതിവേഗത്തിലാണ് മുന്നോട്ട് പോകുന്നത്”

തമിഴ്‌നാട് സർക്കാർ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ കൊടുക്കുന്നതെങ്ങനെ?

വീട്ടമ്മമാർക്ക് പ്രതിമാസ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ‘കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ തിട്ടം പദ്ധതി’ അടുത്തിടെയാണ് തമിഴ്നാട് സർക്കാർ തുടക്കം കുറിച്ചത് . സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ സ്വയംപര്യാപ്തയുമാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തമിഴ്‌നാട് സാമൂഹ്യക്ഷേമ വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. യോഗ്യരായ 1.06 കോടി വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപയുടെ ധനസഹായം ഇതിലൂടെ ലഭ്യമാകും.

അതേസമയം, പദ്ധതിക്കായി 1.63 കോടി അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 1.06 കോടി അപേക്ഷകളും തമിഴ്‌നാട് സർക്കാർ പരിഗണിച്ചിട്ടുണ്ട്. ഇനി ഈ പദ്ധതിയുടെ നേട്ടം ലഭിക്കുന്നതിനുള്ള യോഗ്യത എന്താണെന്ന് പരിശോധിക്കാം. 21 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാൻ അർഹതയുണ്ട്. കൂടാതെ അവിവാഹിതരും വിധവകളുമായ സ്ത്രീകളും വീട്ടമ്മമാരും ഇതിൽ ഉൾപ്പെടും. അതോടൊപ്പം വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെ ഉള്ളവർക്കായിരിക്കും കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ തിട്ടം പദ്ധതിയുടെ ഗുണം ലഭിക്കുക. സാമ്പത്തികമായി ദുർബലരായ സ്ത്രീകൾക്ക് ഈ പദ്ധതി പ്രത്യേകിച്ചും പ്രയോജനകരമായി മാറും എന്നാണ് പ്രതീക്ഷ. ഭൂമിയുടെ ഉടമസ്ഥാവകാശവും ഇതിൽ കണക്കിലെടുക്കുന്നുണ്ട്. ഇതിനായി അപേക്ഷിക്കുന്നവർക്ക് 10 ഏക്കറിൽ താഴെ ഭൂമി മാത്രമേ കൈവശം ഉണ്ടായിരിക്കാൻ പാടുള്ളൂ. അതിൽ കൂടുതൽ ഉള്ളവരെ ഈ പദ്ധതിയിൽ പരിഗണിക്കില്ല.

കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ജീവനക്കാർ, ബാങ്ക് ജീവനക്കാർ, ആദായനികുതിദായകർ, പ്രൊഫഷണൽ നികുതിദായകർ, പെൻഷൻകാർ, തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, നാലുചക്രവാഹന ഉടമകൾ തുടങ്ങിയവരെയും ഈ പദ്ധതിയിൽ നിന്ന് ഒഴുവാക്കിയിട്ടുണ്ട് .ഇതിനുപുറമെ കുടുംബത്തിന്റെ വാർഷിക ഗാർഹിക വൈദ്യുതി ഉപഭോഗം 3,600 യൂണിറ്റിൽ താഴെയായിരിക്കണം എന്നും നിബന്ധനയുണ്ട്. യഥാർത്ഥ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങൾക്കുള്ള സഹായമാണ് ഇതെന്ന് ഉറപ്പുവരുത്തുകയാണ് ഈ മാനദണ്ഡങ്ങളിലൂടെ ലക്ഷ്യമിടുന്നത്

കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ തിട്ടത്തിന് എങ്ങനെ അപേക്ഷ നൽകാം?

കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ തിട്ടത്തിൽ അംഗമാവുന്നതിനും സേവനം ലഭിക്കുന്നതിനുമായി അർഹരായ സ്ത്രീകൾ അവരുടെ അടുത്തുള്ള റേഷൻ ഔട്ട്ലെറ്റുകൾ സന്ദർശിക്കേണ്ടതുണ്ട്. പ്രോഗ്രാമിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഓരോ കുടുംബത്തിനും അവരുടെ റേഷൻ കാർഡിൽ ഒരു വനിതാ അംഗത്തെ നിയോഗിക്കുന്നതിനുള്ള ഓപ്‌ഷൻ ഉണ്ട്. കൂടാതെ റേഷൻ കാർഡിൽ ഒരു പുരുഷന്റെ പേരാണ് കുടുംബ നാഥനായി രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ അയാളുടെ ഭാര്യക്ക് പദ്ധതിയിൽ പങ്കാളിയാവാനുള്ള അവസരം ഉണ്ട്. അതേസമയം ഒരു കുടുംബത്തിന്റെ റേഷൻ കാർഡിൽ ഒരാൾക്ക് മാത്രമേ ഇതിനായി അപേക്ഷിക്കാൻ അനുമതിയുള്ളൂ.

ഇനി ഇതിൽ നിന്ന് അനുവദിക്കുന്ന തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയും ചെയ്യും . ആവശ്യാനുസരണം ഈ തുക പിൻവലിക്കാൻ എടിഎം കാർഡുകളും ഇവർക്ക് നൽകും. കൂടാതെ ഇതുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും ഗുണഭോക്താക്കളെ എസ്എംഎസ് വഴി അറിയിക്കുകയും ചെയ്യുന്നതാണ്.

ബിരുദധാരിയാണോ? ഐഡിബിഐ ബാങ്കില്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജരാകാം; 600 ഒഴിവ്

20-25 പ്രായപരിധിയിലുള്ള ബിരുദധാരികളായവർക്കാണ് അവസരം.

ഐ.ഡി.ബി.ഐ. ബാങ്കിൽ 600 ഒഴിവ്. ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. www.idbibank.in വഴി ഓണ്‍ലൈനായി സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജൂനിയർ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ഒ തസ്തികയിൽ നിയമനം ലഭിക്കും. ബെംഗളൂരുവിലെ മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷൻ, നോയിഡയിലെ നിറ്റെ എജ്യുക്കേഷൻ ഇന്റർനാഷ്നൽ എന്നിവിടങ്ങളിലാണ് കോഴ്സ്.

കംപ്യൂട്ടർ പരിജ്ഞാനം വേണം. പ്രാദേശികഭാഷ അറിയുന്നവർക്കു മുൻഗണന. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ച് വര്‍ഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വര്‍ഷവും പി.ഡബ്ല്യു.ഡി വിഭാഗത്തിലുള്ളവര്‍ക്ക് പത്ത് വര്‍ഷവും വിമുക്ത ഭടന്മാര്‍ക്ക് അഞ്ച് വര്‍ഷവും ഇളവുണ്ട്.

പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്‌. ഒക്ടോബര്‍ 20-നായിരിക്കും പരീക്ഷ. ലോജിക്കൽ റീസണിങ്, ഡേറ്റാ അനാലിസിസ് & ഇന്റർ പ്രട്ടേഷൻ, ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇക്കോണമി ബാങ്കിങ് അവെയർനെസ് എന്നിവ ഉൾപ്പെടുന്നതാണു പരീക്ഷ. ഒരുവര്‍ഷത്തെ കോഴ്സിന് : 3 ലക്ഷം രൂപയാണ് കോഴ്സ് ഫീസ്.1000 രൂപയാണ് അപേക്ഷാ ഫീസ്. SC/ST/PWD വിഭാഗത്തിലുള്ളവര്‍ക്ക് 200 രൂപയാണ് ഫീസ്.

 

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഈമാസം 24 മുതല്‍ സര്‍വീസ് ആരംഭിക്കുംകേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഈമാസം 24 മുതല്‍ സര്‍വീസ് ആരംഭിക്കും.

തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച് രണ്ടാം വന്ദേഭാരത് ഈ മാസം 24 മുതൽ ഓടിതുടങ്ങും. കാസർഗോഡ് നിന്ന് രാവിലെ ഏഴുമണിക്ക് യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും എത്തുന്ന രീതിക്കാണ് ക്രമീകരിച്ചിട്ടുള്ളത്. ആലപ്പുഴ വഴിയായിരിക്കും സർവീസ്. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 നാണ് മടക്കയാത്ര. ഇത് രാത്രി 11.55-ന് കാസർഗോഡ് യാത്ര അവസാനിപ്പിക്കും. ആഴ്ചയിൽ ആറു ദിവസമായിരിക്കും സ‍ര്‍വീസ് നടത്തുക.കേരളത്തിനു അനുവദിച്ച ആദ്യ വന്ദേഭാരത് കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസ്. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

രാവിലെ ഏഴ് മണിക്ക് കാസ്ർഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്ക്ക് 1.55), തിരുവനന്തപുരം (3.05). വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), കോഴിക്കോട് (9.16), കണ്ണൂർ (10.16), കാസർകോട് (11.55).

കേരളത്തിനുള്ള കേന്ദ്രത്തിന്റെ ഓണസമ്മാനമായാണ് രണ്ടാം വന്ദേഭാരത് നൽകിയത്. നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയാണ് പുതിയ വന്ദേഭാരത് എത്തുന്നത്.

.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം… എണ്ണവിലയും വര്‍ധിക്കുന്നു

കേരളത്തില്‍ സ്വര്‍ണവില ഓരോ ദിവസവും വര്‍ധിക്കുന്നു. നേരിയ തോതിലാണെങ്കിലും പ്രതിദിന വര്‍ധനവ് വലിയ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക. ശനിയാഴ്ചയും തിങ്കളാഴ്ചയും കേരള വിപണിയില്‍ പവന് 120 വീതം വര്‍ധിച്ചിരുന്നു. ഇന്നും സമാനമായ രീതിയിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 43600 രൂപയായിരുന്നു. പിന്നീട് പതിയെ വില ഉയരുന്നതാണ് ട്രെന്‍ഡ്. ഇത് തുടര്‍ന്നാല്‍ റെക്കോര്‍ഡ് വിലയിലേക്ക് സ്വര്‍ണം കുതിക്കും. ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നത് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനും സ്വര്‍ണവിലയില്‍ പ്രകടമാകും.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 44160 രൂപയാണ്. 120 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 5520 രൂപയാണ്. വരും ദിവസങ്ങളിലും വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത എന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഇത് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.

അതേസമയം, സ്വര്‍ണം വാങ്ങുന്നവര്‍ അല്‍പ്പം മടിച്ചു നില്‍ക്കാനാണ് സാധ്യത. വില കുറയുമോ എന്ന് കാത്തിരിക്കും. വലിയ തോതിലുള്ള വിലക്കുറവ് ഇനി പ്രതീക്ഷിക്കേണ്ട. വിപണിയില്‍ ആശങ്ക നിറയുമ്പോള്‍ സ്വര്‍ണത്തിന് വില കയറുകയാണ് ചെയ്യുക. സുരക്ഷിത നിക്ഷേപമായി എല്ലാവരും സ്വര്‍ണത്തെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടും. ആവശ്യക്കാര്‍ ഏറിയാല്‍ വില കൂടും. എണ്ണയ്ക്ക് വില ഉയരുകയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 95 ഡോളര്‍ പിന്നിട്ടു. ആഴ്ചകള്‍ക്ക് മുമ്പ് 75 ഡോളറുണ്ടായിരുന്ന വിലയാണ് ഇപ്പോള്‍ 20 ഡോളര്‍ വര്‍ധിച്ചിരിക്കുന്നത്. വൈകാതെ എണ്ണ 100 ഡോളറിലെത്തുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇത് ഇന്ത്യ പോലുള്ള വിപണിക്ക് കനത്ത തിരിച്ചടിയാകും. അവശ്യ വസ്തുക്കളുടെ വില വര്‍ധിക്കുന്ന സാഹചര്യമുണ്ടാകും. ഇന്ത്യയില്‍ സുപ്രധാനമായ തിരഞ്ഞെടുപ്പുകള്‍ വരികയാണ്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുകയാണ്. പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരും. ഈ സാഹചര്യത്തില്‍ എണ്ണവില വര്‍ധിപ്പിക്കുന്ന തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തില്ല എന്നാണ് കരുതുന്നത്. എന്നാല്‍ വിപണി സാഹചര്യം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് തീര്‍ച്ചയാണ്.

 

 

ബിരുദമുണ്ടോ? എസ്.ബി.ഐയില്‍ ജോലി നേടാം; i2000 ഒഴിവുകളിലേക്ക് നിയമനം; 41000ന് മുകളില്‍ തുടക്ക ശമ്പളം നേടാന്‍ അവസരം…

ബിരുദ വിദ്യാര്‍ഥികള്‍ക്ക് ജോലിയവസരവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് 2000 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2023 നവംബറിലാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രിലിമിനറി പരീക്ഷകള്‍ നടക്കുക. നിയമനം രാജ്യത്തെവിടെയുമാവാം.

യോഗ്യത
1. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ച തത്തുല്യയോഗ്യതയുള്ളവര്‍ക്ക് 2.അപേക്ഷിക്കാം” ബിരുദ കോഴ്‌സിന്റെ അവസാന വര്‍ഷ/ സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്….”

3. ഇവര്‍ അഭിമുഖത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം ഡിസംബര്‍ 31നോ അതിന് മുമ്പോ ബിരുദ പരീക്ഷ പാസായതിന്റെ തെളിവ് ഹാജരാക്കേണ്ടി വരും.

4. മെഡിക്കല്‍, എഞ്ചിനീയറിങ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

5. തെരഞ്ഞെടുക്കപ്പെടുന്നവര്‍ രണ്ട് ലക്ഷം രൂപയുടെ സര്‍വ്വീസ് ബോണ്ട് സമര്‍പ്പിക്കണം.

 

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 36000 മുതല്‍ 63840 രൂപ വരെ ശമ്പളം ലഭിക്കും. തുടക്കത്തില്‍ നാല് ഇന്‍ക്രിമെന്റുള്‍പ്പെടെ 41960 രൂപയായിരിക്കും അടിസ്ഥാന ശമ്പളം.

വയസ്
1. 2023 ഏപ്രില്‍ 1ന്, 21 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അപേക്ഷിക്കാനാവുക. 30 വയസ് കഴിയാനും പാടില്ല.

2. അപേക്ഷകര്‍ 02-04-1993 നും 01-04-2002 നും ഇടയില്‍ ജനച്ചവരായിരിക്കണം.

3. ഉയര്‍ന്ന പ്രായ പരിധിയില്‍ എസ്.എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി (എന്‍.സി.എല്‍) വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും.

4. ഭിന്നശേഷിക… “അപേക്ഷിക്കേണ്ട വിധം

1.sbi.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ഹോംപേജില്‍, PO റിക്രൂട്ട്‌മെന്റിനായി ലഭ്യമായ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 3.നിങ്ങളുടെ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുന്നത് തുടരുക.
ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുകയും ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് അടയ്ക്കുകയും ചെയ്യുക.
അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം പേജ് ഡൗണ്‍ലോഡ് ചെയ്യുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 27.

സൂര്യനിലേക്ക് ആദിത്യ എല്‍1; ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്ത് കടന്നു.

ഭൂമിക്കു ചുറ്റുമുള്ള കണികകളുടെ(പാര്‍ട്ടിക്കിള്‍) സ്വഭാവം വിശകലനം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ പേടകം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകം ലക്ഷ്യസ്ഥാനത്ത് എത്തിയാലും പഠനങ്ങള്‍ തുടരും. സൗരവാതത്തിന്റെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉദ്ഭവം അടക്കമുള്ളവയെപ്പറ്റി പഠനം നടത്താന്‍ ഈ വിനരങ്ങള്‍ ഉപയോഗിക്കും.”

“ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1, ഇസ്രോയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു. സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്.”

Verified by MonsterInsights